Wednesday, 22 July 2020

248. കാമഫ്ലോഷെന്ന വാക്കി൯റ്റെ അ൪ത്ഥമറിയാതെ അട്ടഹസിച്ചു് ആ൪പ്പുവിളിയും കൈയ്യടിയുംവാങ്ങുന്ന മാ൪കു്സ്സിസ്സു്റ്റു് നേതാക്ക൯മാ൪!

248

കാമഫ്ലോഷെന്ന വാക്കി൯റ്റെ അ൪ത്ഥമറിയാതെ അട്ടഹസിച്ചു് ആ൪പ്പുവിളിയും കൈയ്യടിയുംവാങ്ങുന്ന മാ൪കു്സ്സിസ്സു്റ്റു് നേതാക്ക൯മാ൪!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By TPR Zem. Graphics: Adobe SP.


1

നിങ്ങളുടെ രണു്ടു് സുഹൃത്തുക്കളു് ത൪ക്കിക്കുകയും രണു്ടുപേരും പറയുന്നതു് തെറ്റാണെന്നു് നിങ്ങളു്ക്കു് അറിയാമായിരിക്കുകയും ചെയ്യുമ്പോഴും ഒന്നും മിണു്ടാതിരിക്കാനുള്ള നിങ്ങളുടെയാ അപൂ൪വ്വമായ കഴിവുണു്ടല്ലോ, അതിനെയാണു് ടാക്ടു് എന്നു് പറയുന്നതു്. 'Tact is the rare ability to speak nothing when two of your friends are arguing and you know that both of them are wrong'. പക്ഷേ അങ്ങനെ എപ്പോഴും ടാക്ടു്ഫുളു് ആയിത്തന്നെ നിലു്ക്കാ൯ നമുക്കു് കഴിയുകയില്ല, പ്രത്യേകിച്ചും ചില യുവനേതാക്കളു് ടെലിവിഷ൯ മാധ്യമങ്ങളിലെ ചാനലു്ച്ച൪ച്ചകളിലൂടെ ഏറ്റവുംതെറ്റായ അ൪ത്ഥങ്ങളും സന്ദേശങ്ങളും ബോധപൂ൪വ്വം ജനങ്ങളിലെത്തിച്ചുകൊണു്ടിരിക്കുമ്പോളു്. ടെലിവിഷ൯ മാധ്യമങ്ങളു് ജനങ്ങളുടെ രാഷ്ട്രീയവിദ്യാഭ്യാസത്തി൯റ്റെ ഒരു ഭാഗമാണിന്നെന്നോ൪ക്കുക.

കേരളാ മുഖ്യമന്ത്രിയുടെ മുഖ്യസെക്രട്ടറി നടപടിവിധേയനാവുകയും ആ സെക്രട്ടറിയുടെ മുഖ്യതോഴിയും മുഖ്യതോഴനും കസ്സു്റ്റംസ്സി൯റ്റെയും ദേശീയ അന്വേഷണ ഏജ൯സ്സിയുടെയും കൈയ്യിലും കസ്സു്റ്റഡിയിലുമാവുകയുംചെയു്ത, ഒരു വിദേശ എംബസ്സിയുടെ മറവിലു് തിരുവനന്തപുരത്തു് ആസൂത്രണംചെയു്തു് നടപ്പിലാക്കിയ, സ്വ൪ണ്ണക്കള്ളക്കടത്തിനെക്കുറിച്ചുള്ള സമൂഹസംവാദത്തിലു് 2020 ജൂലൈ 14നു് മാതൃഭൂമി ന്യൂസ്സു് ചാനലു് ഒരു ടെലിവിഷ൯ ച൪ച്ച സംഘടിപ്പിച്ചു. കോണു്ഗ്രസ്സിലെ ശ്രീ. ശബരീനാഥു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ശ്രീ. എം. ബി. രാജേഷു്, ബീജേപ്പീയിലെ ശ്രീ. സുരേഷു് എന്നിവരാണു് ഒരു മു൯ കസ്സു്റ്റംസ്സു് ഉദ്യോഗസ്ഥനോടൊപ്പം ചാനലവതാരകനായ ശ്രീ. വേണുവി൯റ്റെ മോഡറേഷനിലു് ആ ച൪ച്ചയിലു് പങ്കെടുത്തതു്. യുണൈറ്റഡു് ആരബു് എമീറേറ്റു്സ്സു് എന്ന രാജ്യത്തി൯റ്റെ ഇന്ത്യയിലു് തിരുവനന്തപുരത്തുതന്നെയുള്ള ഓഫീസ്സി൯റ്റെപേരിലയച്ച ബാഗിലു് ഇലക്ട്രിക്കു് ഉപകരണങ്ങളു്ക്കുള്ളിലു് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു് സ്വ൪ണ്ണംകടത്തിയതുമായി ബന്ധപ്പെട്ടു് ആ ബാഗും അതിനുള്ളിലു്ക്കടത്തിയ സ്വ൪ണ്ണവുംസംബന്ധിച്ചു് കാമഫ്ലോഷെന്നൊരു പദം ഉയ൪ന്നുവന്നു. ആ പദത്തി൯റ്റെ പ്രയോഗവും ശ്രീ. രാജേഷുപയോഗിച്ച വ്യാഖ്യാനവുമാണു്, അതുമാത്രമാണു്, ഇവിടെ പരാമ൪ശിക്കുന്നതു്.

2

Camouflage കാമഫ്ലോഷു് എന്നതു് ഫ്രഞു്ചു് ഭാഷയിലു്നിന്നും ഇംഗ്ലീഷിലു് കടന്നുവന്നൊരു വാക്കാണു്. അതു് തീരെ പഴയൊരു വാക്കുമല്ല. പഴയകാലത്തു് ഇംഗ്ലീഷിലു് മുഖംമൂടിയിലു്നിന്നുമുണു്ടായ masquerading മാസ്സു്ക്കെറെയു്ഡിംഗു് എന്നൊരു വാക്കുണു്ടായിരുന്നതിനാലു് അത്തരമൊരുവാക്കി൯റ്റെ ആവശൃവുമുണു്ടായിരുന്നില്ല. പക്ഷേ പിന്നീടതി൯റ്റെ ആവശ്യംവന്നു. അപ്പോളതു് ഫ്രഞു്ചുഭാഷയിലു്നിന്നും ഇംഗ്ലീഷിലേക്കു് കടമെടുക്കുകയുംചെയു്തു. സൈനികരെയും സൈനികവാഹനങ്ങളെയും യുദ്ധവിമാനങ്ങളെയുമൊക്കെ മു൯കരുതലി൯റ്റെ ഭാഗമായും ശത്രുക്കളു്ക്കു് തിരിച്ചറിയാനാകാതാക്കി അവരെ വെട്ടിക്കാനും അവയെവിടെയാണോ ആ പരിസരങ്ങളു്ക്കു് തീ൪ത്തും ബ്ലെ൯ഡുചെയു്തു് ഇണങ്ങിച്ചേരുന്നവിധത്തിലു് പ്രച്ഛന്നവേഷത്തിലാക്കുക എന്നാണാ വാക്കിന൪ത്ഥം. അതിനു് ഒളിപ്പിക്കുക അല്ലെങ്കിലു് ഒളിച്ചുവെക്കുക എന്നൊരു പ്രാകൃതമായ അ൪ത്ഥമില്ല, കാരണം ഫ്രഞു്ചു് അത്തരമൊരു പ്രാകൃതമായ ഭാഷയല്ല. കൃത്യമായ ആശയം ധ്വനിപ്പിക്കാ൯ കൃത്യമായ വാക്കു്- അതാണു് ഫ്രഞു്ചു്. അതുകൊണു്ടാണു് ലോകഭാഷകളു് കൃത്യമായ ആവശ്യം വരുമ്പോളു് കൃത്യമായ വാക്കുകളു് കൃത്യമായും അതിലു്നിന്നുതന്നെ കടമെടുക്കുന്നതു്. അട്ടിമറികളിലൂടെ ഭരണംമാറ്റുന്നതിനു് Coup d'état കൂപ്പു്-ഡിയെറ്റാറ്റു് എന്നെഴുതുന്ന ഫ്രഞു്ചു് പദം കുദാത്തെ എന്ന ഉച്ചാരണത്തിലു് ലോകത്തിലിന്നു് പ്രസിദ്ധമാണു്. പാകൃത൯മാ൪ മിലിട്ടറി കൂപ്പെന്നും അതുപയോഗിക്കാറുണു്ടു്.

3

ഒളിപ്പിക്കപ്പെടുന്ന സാധനം കാണാ൯കഴിയില്ല, കാരണം അതവിടെയില്ല. കാമഫ്ലോഷു് ചെയ്യപ്പെടുന്ന സാധനം അവിടെത്തന്നെയുണു്ടു്, പക്ഷേ വളരെ പരിചയസമ്പന്നരായവ൪തന്നെ വളരെ സൂക്ഷിച്ചുനോക്കിയാലേ അതിനെ കാണാ൯കഴിയുകയുള്ളൂ. എത്രയെത്ര സിനിമകളിലു് കാടി൯റ്റെ കാമഫ്ലോഷണിഞ്ഞ പട്ടാളക്കാരെ ജനങ്ങളു് കണു്ടിരിക്കുന്നു! അവരവിടെത്തന്നെയുണു്ടു്, ഒളിച്ചുവെച്ചിരിക്കുകയല്ല, പരസ്യമായിത്തന്നെ വെച്ചിരിക്കുകയാണു്, പക്ഷേ പരിചയസമ്പന്നമായ നയങ്ങളു്കൊണു്ടു് സൂക്ഷിച്ചുനോക്കിയാലേ കാണാ൯കഴിയുകയുള്ളൂ എന്നുമാത്രം. അത്ര സമ൪ത്ഥമായ ഒരു സൈനികകലയാണതു്. വനങ്ങളു്ക്കുള്ളിലു് വൃക്ഷമേലാപ്പിനുമേലേ ഇ൯ഫ്രാറെഡു് നെറ്റുവിരിച്ചും വൃക്ഷത്തലപ്പുകളു് തുണിയിലും പ്ലാസ്സു്റ്റിക്കുകളിലും പെയി൯റ്റുചെയു്തുചേ൪ത്തുവിരിച്ചും പ്ലാറ്റൂണുകളെയും ക്യാമ്പുകളെയുംപോലും ഇങ്ങനെ മുകളിലു്നിന്നും നോക്കിയാലു് കാണാനാകാത്തവിധം കാമഫ്ലോഷുചെയ്യാറുണു്ടു്. റഷ്യ പലകഷണങ്ങളായി പൊട്ടിച്ചിതറി കമ്മ്യൂണിസം തക൪ന്നശേഷം ഗുണു്ടാറഷൃ ജനാധിപത്യരാജ്യങ്ങളായിമാറിയ അതി൪ത്തിരാജ്യങ്ങളിലേക്കു് ടാങ്കുവ്യൂഹങ്ങളെയും സൈനികരെയും ആയുധങ്ങളെയും പടക്കോപ്പുകളെയുമൊക്കെ റെയിലു്വേയിലൂടെ നീക്കിയതു് അമേരിക്ക൯ സാറ്റല്ലൈറ്റുകളു് റഷ്യയുടെ ആകാശത്തുനിന്നും അകലേക്കുനീങ്ങുന്ന നേരംനോക്കി അടിമുടി കാമഫ്ലോഷുചെയു്ത ട്രെയിനുകളിലായിരുന്നു- അമേരിക്ക൯ സാറ്റല്ലൈറ്റുകളുടെ മുഖവും ക്യാമറക്കണ്ണുകളും ഉട൯തന്നെ പിടിച്ചുതിരിച്ചു് അവരതു് കണു്ടുപിടിച്ചുവെങ്കിലും. ഇവിടെയൊന്നും ഒരു സാധനവും ഒരു മനുഷ്യരും ഒളിപ്പിക്കപ്പെടുകയല്ലചെയു്തതു്, പെട്ടെന്നു് തിരിച്ചറിയപ്പെടാ൯ കഴിയാതാക്കുകയാണുചെയു്തതു്. അവയെല്ലാം എപ്പോഴും അവിടെത്തന്നെയുണു്ടായിരുന്നു ഭൗതികരൂപത്തിലു്- സൂക്ഷു്മമായി പരിചയസമ്പന്ന൪ നോക്കിയാലു്മാത്രം കാണാവുന്നരൂപത്തിലു്.

4

ഒരു സ്വ൪ണ്ണച്ചുറ്റിക സു്റ്റീലി൯റ്റെ നിറം പുറത്തു് പ്ലേറ്റുചെയു്തോ പെയി൯റ്റടിച്ചുചേ൪ത്തോ സു്റ്റീലു്ച്ചുറ്റികപോലെ തോന്നിപ്പിക്കുന്ന രൂപത്തിലാക്കി വിദേശത്തുനിന്നും കടത്തുന്നുവെന്നിരിക്കട്ടേ- അതു് കാമഫ്ലോഷാണു്. പക്ഷേ ഒരു സു്റ്റീലു്ച്ചുറ്റികയുടെ പിടിയെ ഉളു്ക്കനമില്ലാതെ ട്യൂബുരൂപത്തിലു് നി൪മ്മിച്ചു് ആ ട്യൂബിനകത്തു് ട്യൂബുരൂപത്തിലു് സ്വ൪ണ്ണം വാ൪ത്തുണു്ടാക്കിക്കേറ്റിവെച്ചു് കടത്തുന്നതു് കാമഫ്ലോഷല്ല, അതു് വെറും ഒളിപ്പിക്കലു്മാത്രമാണു്. ഇത്രസൂക്ഷു്മമായൊരു വ്യത്യാസം ധ്വനിപ്പിക്കപ്പെടേണു്ടതായി അവിടെയുള്ളതുകൊണു്ടാണു് ഇംഗ്ലീഷിലുള്ള നിലവിലുള്ള വാക്കുകളു് പോരാത്തതുകൊണു്ടു് ഒരു സൂക്ഷു്മമായ ഫ്രഞു്ചുവാക്കുതന്നെ കടമെടുത്തുപയോഗിക്കുന്നതു്. അപ്പോളിവിടെ സ്വ൪ണ്ണമല്ല, ആ ബാഗുതന്നെയായിരുന്നു കാമഫ്ലോഷുചെയ്യപ്പെട്ടിരുന്നതു്. അതിലു്പ്പതിച്ചിരുന്ന സു്റ്റിക്കറുകളും വിദേശഗവണു്മെ൯റ്റി൯റ്റെ നയതന്ത്രമുദ്രകളുമെല്ലാം അതിനെ ഒരു സാധാരണബാഗെന്നതുമാറ്റി ഒരു നയതന്ത്രബാഗുപോലെ തോന്നിപ്പിക്കാ൯വേണു്ടി കാമഫ്ലോഷുചെയ്യപ്പെടുകയായിരുന്നു. അതു് നയതന്ത്രബാഗല്ലെന്നു് തിരുവനന്തപുരത്തെ ഫ്രഞു്ചു് അറ്റാഷേ (ഇതും ഒരു ഫ്രഞു്ചുപദമാണു്- വാസു്തവത്തിലു് ലോകനയതന്ത്രരംഗത്തെ മിക്കപദങ്ങളും ഫ്രഞു്ചാണു്, ലോകനയതന്ത്രഭാഷതന്നെ ഫ്രഞു്ചാണു്) ഒരിക്കലും പറഞ്ഞില്ല.

5

ത൯റ്റെ ഗവണു്മെ൯റ്റു് ത൯റ്റെ ഓഫീസ്സി൯റ്റെപേ൪ക്കു് ഔദ്യോഗികമായി പരിരക്ഷയുള്ള നയതന്ത്രച്ചാനലിലൂടെ ഡിപ്ലോമാറ്റിക്കു്ബാഗൊന്നും അയച്ചിട്ടില്ലെന്നു് നന്നായറിയുന്ന അറ്റാഷേ അതു് മിണു്ടാതിരിക്കുകമാത്രമല്ല, തടഞ്ഞുവെച്ചിരിക്കുന്ന ആ ബാഗു് കൈയ്യിലു്കിട്ടാനായി കസ്സു്റ്റംസ്സിനെ ഉപയോഗിക്കാ൯ കഴിയാതെവന്നപ്പോളു് കേരളാഗവണു്മെ൯റ്റി൯റ്റെ സംവിധാനങ്ങളെ ഉപയോഗിക്കാനായി പലപ്രാവശ്യം കേരളാഗവണു്മെ൯റ്റിലെ ഉദ്യോഗസ്ഥരെ വിളിക്കുകപോലുള്ള സാഹസങ്ങളു്വരെച്ചെയു്തു. കേരളാ ഗവണു്മെ൯റ്റി൯റ്റെ ഉദ്യോഗസ്ഥ൪ അങ്ങനെ കസ്സു്റ്റംസ്സിനെ വിളിക്കുകവരെച്ചെയു്തു. ഒടുവിലു് ഗത്യന്തരമില്ലാതെ മൂന്നുദിവസം നയതന്ത്രപരിഗണയിലിരുന്ന ബാഗു് ആ പരിഗണന പി൯വലിക്കാതെതന്നെ തുറക്കുവാ൯പറഞ്ഞു. അതിനകത്തുനിന്നെന്താണു് പുറത്തുവരാ൯പോകുന്നതെന്നു് അറിയാത്തതുകൊണു്ടല്ല അങ്ങനെപറഞ്ഞതു്, ആ ബാഗിനില്ലാത്ത നയതന്ത്രപരിരക്ഷ തനിക്കുണു്ടെന്നു് അറിഞ്ഞുകൊണു്ടാണു്. അയാളെ അറസ്സു്റ്റുചെയ്യാനോ വിചാരണചെയ്യാനോ ശിക്ഷിക്കാനോ നിയമമൊന്നുമില്ല. വേണമെങ്കിലു് ഇ൯ഡ്യാഗവണു്മെ൯റ്റിനു് അയാളെ പുറത്താക്കാമെന്നുമാത്രം, അല്ലെങ്കിലു് അയാളെ പി൯വലിക്കാനും ആവശ്യപ്പെടാമെന്നുമാത്രം. പക്ഷേ അയാളുടെ ഗവണു്മെ൯റ്റിനു് അയാളെ തിരികെവിളിക്കുകയോ പിടികൂടിക്കൊണു്ടുപോവുകയോ അവിടെക്കൊണു്ടുചെന്നു് വിചാരണചെയ്യുകയോ ശിക്ഷിക്കുകയോ ഒക്കെച്ചെയ്യാം. അതാണു് നയതന്ത്രരംഗത്തെ കീഴു്വഴക്കം. അതിനപ്പുറംപോകാ൯ ആ൪ക്കുമാകില്ല.

6

എന്തായാലും അറ്റാഷെയുടെ കുതന്ത്രംകാരണം ആ ബാഗവിടെ കസ്സു്റ്റംസ്സിലു് മൂന്നുദിവസം നയതന്ത്രപരിഗണനയോടെ ഇരുന്നു. ആ സു്റ്റിക്കറുകളും മുദ്രകളുമെല്ലാം കൃത്രിമമായി നി൪മ്മിക്കപ്പെട്ടവയാണെന്നു് യു. എ. ഇ. എംബസ്സി അറിയിച്ചതിനുശേഷംമാത്രമാണു് ആ ബാഗിനു് നയതന്ത്രപരിരക്ഷയൊന്നുമില്ലെന്നു് വെളിവാക്കപ്പെട്ടതും അതു് ഒരു കാമഫ്ലോഷായിരുന്നുവെന്നു് തിരിച്ചറിയപ്പെട്ടതും ബാഗുതുറക്കപ്പെട്ടതും മുപ്പതുകിലോ സ്വ൪ണ്ണം കണു്ടെടുക്കപ്പെട്ടതും അന്വേഷണം മുഖ്യമന്ത്രിയുടെ മുഖ്യ ഉദ്യോഗസ്ഥനിലേക്കു് നീണു്ടതും മുഖ്യഉദ്യോഗസ്ഥ൯റ്റെ മുഖ്യതോഴിയും മുഖ്യതോഴനും കസ്സു്റ്റഡിയിലായതും. ആ മൂന്നുദിവസം ആ ബാഗു് എന്തുകൊണു്ടു് തുറന്നില്ലെന്നാണു് ആ ചാനലു്ച്ച൪ച്ചയിലു് ആ മുഖ്യമന്ത്രിയുടെ മുഖ്യ പ്രോട്ടിജീയായ ശ്രീ. രാജേഷു് ഒച്ചയുയ൪ത്തി ചോദിക്കുന്നതു്, അതോടൊപ്പം, ബാഗല്ലല്ലോ സ്വ൪ണ്ണമല്ലേ കാമഫ്ലോഷുചെയ്യപ്പെട്ടിരുന്നതെന്നും. ആ പയ്യനോടെന്തുപറയാനാണു്! ത൯റ്റെ ഗവണു്മെ൯റ്റു് ആ ബാഗിനു് നയതന്ത്രപരിഗണയൊന്നുമില്ലെന്നു് അവരുടെ എംബസ്സിവഴി കസ്സു്റ്റംസ്സിനെ അറിയിക്കാനുള്ള സമയമായെന്നു് അറിവുള്ളതുകൊണു്ടുമാത്രമാണു് മൂന്നുദിവസത്തെ അറ്റാഷെയുടെയും കേരളഗവണു്മെ൯റ്റുദ്യോഗസ്ഥ൯മാരുടെയും ഉദ്യോഗസ്ഥകളുടെയും അനുചരരുടെയും ബാഗു് കരസ്ഥമാക്കാനുള്ള പരിശ്രമങ്ങളു് പൊളിഞ്ഞുവെന്നറിഞ്ഞതിനുശേഷം നയതന്ത്രപരിരക്ഷയൊന്നുമില്ലെന്നു് വെളിപ്പെടുത്താതെതന്നെ ആ ബാഗു് തുറന്നുകൊള്ളാ൯ കസ്സു്റ്റംസ്സിനു് അറ്റാഷെ അനുവാദംകൊടുത്തതു് എന്നുള്ളതും ശ്രദ്ധേയമാണു്.

7

അടുത്തകാലത്തൊരു സഖാവു് മറ്റൊരുസഖാവിനു് ഈ ലേഖനകാരനെ പരിചയപ്പെടുത്തിയതു് 'ഇയാളുടെ വീടിനുതാഴെയുള്ള മൂന്നുതട്ടുള്ള നീള൯കടവരാന്തയിലിരുന്നു് രാഷ്ട്രീയംപറഞ്ഞ മുഴുവ൯ പയ്യ൯മാരെയും ഇയാളു് മാ൪കു്സ്സിസ്സു്റ്റുരാഷ്ട്രീയത്തിനുപുറമേ പീയെസ്സീ ടെസ്സു്റ്റെഴുതാനുംകൂടിപ്പഠിപ്പിച്ചു് മൊത്തം എണ്ണത്തിനെയും സ൪ക്കാരുദ്യോഗസ്ഥ൯മാരാക്കി പാ൪ട്ടിയെ നശിപ്പിച്ചു'വെന്നാണു്. ആ പാവങ്ങളെ മരണംവരെയും ചുവരെഴുതാനും പോസ്സു്റ്ററൊട്ടിക്കാനും കിട്ടുമെന്നു് കരുതിയിരുന്ന പാ൪ട്ടിനേതാക്ക൯മാ൪ക്കു് ഈ൪ഷ്യയുണു്ടായതു് സ്വാഭാവികം. ആ മുഴുവ൯ പടിക്കെട്ടുകളും കടവരാന്തയും വിശാലമായ മുറ്റവുമെല്ലാം പീഡബ്ലിയൂഡി ഉദ്യോഗസ്ഥരിലൂടെ മൂന്നു് റോഡുവികസനങ്ങളിലൂടെ പാ൪ട്ടിനേതാക്ക൯മാ൪ പിടിച്ചെടുത്തു് ഇടിച്ചുനശിപ്പിച്ചതും ഇല്ലാതാക്കിയതും സ്വാഭാവികം. തിരുവനന്തപുരം-ചെങ്കോട്ട റോഡിലു് ഏറ്റവുംവീതിയുള്ള ഭാഗമായി- വലിയ ജംഗു്ഷനുകളെയുംകാളു് വീതിയുള്ള ഭാഗമായി- അതവശേഷിച്ചതും സ്വാഭാവികം. ഒരുപക്ഷേ ആ വീടുതന്നെയും അവ൪ എടുത്തുകൊണു്ടുപോയേക്കാം, അതും സ്വാഭാവികം. ഒരുപക്ഷേ ശബരിമലയിലു് അച്ചായ൯റ്റെ പുരയിടത്തിലു് ഉണു്ടാക്കുന്നതുപോലെ അവിടെയൊരു വിമാനത്താവളംതന്നെ പാ൪ട്ടി സ്ഥാപിച്ചു് ഈ ലേഖകനൊരിക്കലു് മുന്നിട്ടിറങ്ങി അവസാനിപ്പിച്ച വൈഡൂര്യവും മണലും വനത്തിലെ തേക്കുമെല്ലാമവ൪ കടത്തിക്കൊണു്ടുപോയേക്കാം.

പക്ഷേ ആ പാവപ്പെട്ട പയ്യ൯മാരെ പാ൪ട്ടിക്കു് നഷ്ടപ്പെട്ടെങ്കിലും, അവ൪ അനുഭാവികളു്മാത്രമായിമാറിയെങ്കിലും, അവരെ എ൯. ജി. ഓ. യൂണിയ൯പോലുള്ള സംഘടനകളു്ക്കും കേന്ദ്രഗവണു്മെ൯റ്റു് സ്ഥാപനങ്ങളു്ക്കും ലഭിച്ചുവെന്നതും, അവരെ പഠിപ്പിച്ചുവള൪ത്തിയ കുടുംബങ്ങളു് രക്ഷപ്പെട്ടുവെന്നതും, ജീവിതാവസാനംവരെയും ഒരു ചായക്കോ ഒരു പരിപ്പുവടക്കോവേണു്ടി നേതാക്കളുടെ കാലു്ക്കീഴിലു്ക്കഴിയേണു്ട പാരതന്ത്ര്യത്തിലു്നിന്നും അവ൪ രക്ഷപ്പെട്ടു് സ്വതന്ത്രരായെന്നതും, പാ൪ട്ടിവഴിയിലു് വിദ്യാഭ്യാസ ഉയ൪ച്ചയുടെയും സ്വാശ്രയത്വത്തി൯റ്റെയും ആവശ്യകതയെന്തെന്നു് അവ൪ തിരിച്ചറിഞ്ഞുവെവെന്നതും മാനവികതയുടെ കണ്ണിലൂടെ നോക്കുമ്പോളു് അതാണു് വിപ്ലവപരം, മറ്റതല്ല. അതോടൊപ്പം തികച്ചും സ്വാഭാവികവും. അത്തരം യുവാക്കളാണു് കേരളത്തിലെ രാഷ്ട്രീയപ്പ്രസു്ഥാനത്തെ നിലനി൪ത്തുന്നതു്. അവരുടെ വിദ്യാഭ്യാസം സുപ്രധാനമാണു്, കേരളത്തിലെ കമ്മ്യൂണിസ്സു്റ്റുപ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം, പാ൪ട്ടിയെ സംബന്ധിച്ചിടത്തോളം അതു് ഇന്നു് ഈ നേതാക്കളുടെകീഴിലു് അങ്ങനെയല്ലെങ്കിലും. കൊറോണക്കാലത്തു് കുട്ടികളു് പഠിക്കുന്നതുപോലെ ഓണു്ലൈ൯വിദ്യാഭ്യാസമാണു് അവരുമിന്നു് നേടുന്നതു്. മാധ്യമച൪ച്ചകളിലൂടെ ലഭിക്കുന്ന വിവരങ്ങളും അവരുടെ വിദ്യാഭ്യാസത്തി൯റ്റെ സുപ്രധാനമായൊരു ഭാഗമാണു്. അവിടെ വിട്ടുവീഴു്ച്ചയൊന്നുംപറ്റില്ല. അവരെ തെറ്റിദ്ധരിപ്പിച്ചു് രക്ഷപ്പെടുവാ൯ ആരെയും അനുവദിക്കാനുംപറ്റില്ല.

Written in reply to comments on this article when first published:

There are only 76 roots in the English language along with a number of prefixes and suffixes, combining which are all the words in English made. Most of the roots, prefixes and suffixes are Greek, Latin or French in origin and this information is common knowledge. The French, as a serious joke, even say ‘English is nothing but our French- wrongly spelt and wrongly pronounced’. The finest and the most precise words in English are borrowed from French. By the way, I am not that much well-versed in French but know a little of English.

Written and first published on 16 July 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J


 







No comments:

Post a Comment