Sunday 12 July 2020

244. ട്രിപ്പിളു്പ്പൂട്ടിട്ടു് നഗരം പൂട്ടിയിട്ടശേഷം കമ്മ്യൂണിറ്റിക്കിച്ചണുകളു് തുറക്കാതെ തിരുവനന്തപുരം മേയ൪ ഒളിവിലു്പ്പോയോ?

244

ട്രിപ്പിളു്പ്പൂട്ടിട്ടു് നഗരം പൂട്ടിയിട്ടശേഷം കമ്മ്യൂണിറ്റിക്കിച്ചണുകളു് തുറക്കാതെ തിരുവനന്തപുരം മേയ൪ ഒളിവിലു്പ്പോയോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Public Domain Pictures. Graphics: Adobe SP.


ജനങ്ങളു് വീട്ടിനുപുറത്തിറങ്ങുന്നതു് ക൪ശ്ശനമായി നിരോധിച്ചും ചായക്കടകളും ഹോട്ടലുകളും ഭക്ഷണസാധനങ്ങളു്വിലു്ക്കുന്ന ബേക്കറികളടക്കമുള്ള മറ്റു് സ്ഥാപനങ്ങളും തുറക്കുന്നതു് പൂ൪ണ്ണമായും തടഞ്ഞും, ഗതാഗതം സമ്പൂ൪ണ്ണമായി നിരോധിച്ചും, ട്രിപ്പിളു്പ്പൂട്ടിട്ടു് തിരുവനന്തപുരം നഗരം പൂട്ടിയിട്ടശേഷം കേരളത്തി൯റ്റെ തലസ്ഥാനനഗരത്തി൯റ്റെ മേയ൪ ഒളിവിലു്പ്പോയിരിക്കുകയാണോ? അങ്ങനെ ഒളിവിലു്പ്പോകാ൯ അയാളു്ക്കധികാരമുണു്ടോ? നഗരത്തിലെ ആയിരക്കണക്കിനുവരുന്ന ഇത്രയും ഭക്ഷൃക്കടകളു്ക്കു് തിരുവനന്തപുരം സിറ്റിക്കോ൪പ്പറേഷ൯ ലൈസ്സ൯സ്സു് നലു്കിയിരിക്കുന്നതു് ജനങ്ങളു്ക്കു് മുടങ്ങാതെ ഭക്ഷണംനലു്കാനല്ലേ? അങ്ങനെ സ്വന്തം അധികാരം പ്രയോഗിച്ചു് അവ പൂട്ടിയിടുമ്പോളു് ആ ജനങ്ങളു്ക്കു് ആഹാരം വീടുകളിലെത്തിച്ചുകൊടുക്കേണു്ട ബാധ്യതയും ആ പൂട്ടിയിടുന്നയാളു്ക്കല്ലേ? ഇത്രയും കടകളെയാശ്രയിച്ചുകഴിയുന്ന, സ്വന്തമായി ഭക്ഷണമുണു്ടാക്കാനുള്ള വകയോ സാഹചര്യമോ അവസരമോയില്ലാത്ത, അനേകായിരങ്ങളു് ഈ നഗരത്തിലുണു്ടെന്നു് 2020 മാ൪ച്ചു്-ഏപ്രിലു് മാസങ്ങളിലു് കൊറോണാപ്പ്രതിരോധവുമായി ബന്ധപ്പെട്ട വാ൪ഡുതലത്തിലുള്ള കണക്കെടുപ്പിലൂടെ തെളിഞ്ഞതുകൊണു്ടല്ലേ അവ൪ക്കാഹാരം സന്നദ്ധപ്പ്രവ൪ത്തകരിലൂടെ വീട്ടിലെത്തിച്ചുകൊടുക്കാ൯ സ൪ക്കാ൪ നി൪ദ്ദേശത്തെത്തുട൪ന്നു് സ൪ക്കാ൪വഴിയും റസിഡ൯റ്റു്സ്സു് അസ്സോസ്സിയേഷനുകളു്വഴിയും വിഭവങ്ങളു് സംഭരിച്ചു് കോ൪പ്പറേഷ൯ പലയിടത്തായി അനേകം കമ്മ്യൂണിറ്റിക്കിച്ചണുകളു് അന്നു് തുറക്കേണു്ടിവന്നതും ഒന്നരമാസത്തോളം നടത്തേണു്ടിവന്നതും?

2020 ജൂലായു് ആദ്യവാരം പണു്ടത്തേതിനേക്കാളു് മൂന്നിരട്ടി പൂട്ടുകളിട്ടു് ഈ മേയ൪ ഈ നഗരം പൂട്ടിയിട്ടപ്പോഴും ഭക്ഷണത്തിനു് ആവശ്യമുള്ള അത്രയുംതന്നെയാളുകളു് ഈ നഗരത്തിലുണു്ടായിരുന്നില്ലേ? എന്നിട്ടെന്താ ആ കമ്മ്യൂണിറ്റിക്കിച്ചണുകളു് വീണു്ടുംതുറക്കാതെ മേയ൪ ഒളിവിലു്പ്പോയതു്? അവ൪ക്കെല്ലാം ഭക്ഷണംനലു്കാ൯ എന്തേ൪പ്പാടാണുണു്ടാക്കിയതെന്നു് പകലു്വെളിച്ചത്തിലിറങ്ങിനിന്നുപറയാ൯ മേയ൪ക്കു് ഔദ്യോഗികമായി ബാധ്യതയില്ലേ? ഇവരൊന്നും മേയറുടെ വീട്ടിലു്നിന്നും കൊണു്ടുവരുന്ന സൗജന്യഭക്ഷണത്തിനുവേണു്ടി കാത്തിരിക്കുന്നവരല്ല. അവരെല്ലാം നല്ല അന്തസ്സായി പണംകൊടുത്തു് കടകളിലു്നിന്നും ആഹാരംകഴിച്ചിരുന്നവരാണു്. അവരോടു് ചോദിച്ചിട്ടുംപറഞ്ഞിട്ടുമാണോ മേയ൪ ഈ ആയിരക്കണക്കിനു് കടകളു് നഗരത്തിലു് അടച്ചിട്ടതു്? അതിനുപകരം മു൯കൂട്ടിപ്പറയാതെ ഏകപക്ഷീയമായി അവിവേകപൂ൪വ്വം തീരുമാനമെടുക്കുകയായിരുന്നില്ലേ?
 
Written and first published on: 10 July 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J




 
 
 
 
 

No comments:

Post a Comment