254
മുഖ്യമന്ത്രിയുടെ ഓഫീസ്സിനു് കുറ്റകൃത്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നു് അദ്ദേഹം പറഞ്ഞുകൊണു്ടുനടക്കുന്നതു് ശരിയാണു്; ആ മേശകസ്സേരകളു്ക്കും ചുവരിനും ആ കുറ്റകൃത്യങ്ങളുമായി എന്തുബന്ധം?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Ira Lee Nesbitt. Graphics: Adobe SP.
മുഖ്യമന്ത്രിയുടെ വകുപ്പായ ഐ. ടി.യുടെ ഒരു ഉപസ്ഥാപനത്തിലു് ഉന്നതയുദ്യോഗസ്ഥയായി മുഖ്യമന്ത്രിയുടെ പ്രി൯സിപ്പലു് സെക്രട്ടറിയുടെതന്നെ റിട്ടണു് റെഫറ൯സ്സിലു് കള്ളസ൪ട്ടിഫിക്കറ്റു് ഹാജരാക്കി കടന്നുകൂടിയ ഒരു സു്ത്രീയെ കസ്സു്റ്റംസ്സും ദേശീയ സുരക്ഷാസേനയും തിരുവനന്തപുരം വിമാനത്താവളത്തി൯റ്റെ ചരിത്രത്തിലേറ്റവും വലുതും ഒരു വിദേശകോണു്സ്സുലേറ്റി൯റ്റെ നയതന്ത്രബാഗുവഴിയുമുള്ള സ്വ൪ണക്കള്ളക്കടത്തിനു് പിടിച്ചപ്പോളു് മുഖ്യമന്ത്രി പറഞ്ഞതു് മുഖ്യമന്ത്രിയുടെ ഓഫീസ്സിനു് അതുമായി യാതൊരു ബന്ധവുമില്ലെന്നാണു്. മുഖൃമന്ത്രിയുടെ ഓഫിസ്സിലു്ത്തന്നെ മുഖ്യമന്ത്രിയുടെതന്നെ ഐ. ടി. ഫെല്ലോയെന്ന ഔദ്യോഗികനാമത്തോടെ മുഖ്യമന്ത്രിയുടെതന്നെ ഓഫീസ്സിലു് കൂടെയിരുന്നുതന്നെ ജോലിചെയ്യുന്നയാളെ ആ സു്ത്രീയു്ക്കും കള്ളക്കടത്തിലെ കൂട്ടാളികളു്ക്കും മുഖ്യമന്ത്രിയുടെ ഓഫീസ്സിനു് തൊട്ടടുത്തുതന്നെ ഹോട്ടലിലു് മുറിബുക്കുചെയു്തുകൊടുത്തു് ഗൂഢാലോചനയു്ക്കു് സൗകരൃമൊരുക്കിക്കൊടുത്തതിനു് മുഖ്യമന്ത്രിതന്നെ അയാളെ പിരിച്ചുവിട്ടപ്പോഴും മുഖ്യമന്ത്രി പറഞ്ഞതു് മുഖ്യമന്ത്രിയുടെ ഓഫീസ്സിനു് അതുമായി യാതൊരു ബന്ധവുമില്ലെന്നാണു്. (സാനിറ്റേഷനോ ശ്വസനമോ എന്തോഒക്കെയായി ബന്ധപ്പെട്ട സോഷ്യലു് ഡിസ്സു്റ്റ൯സിംഗി൯റ്റെ, അതായതു് സാമൂഹ്യയകലം പാലിക്കുന്നതി൯റ്റെ, ഭാഗമായി ഒരു മു൯കരുതലെന്ന നിലയിലു് ഇയാളെ മുഖ്യമന്ത്രിയുടെ ഓഫീസ്സിലു്നിന്നും പരമാവധിദൂരെ കാര്യവട്ടത്തോ ശ്രീകാര്യത്തോമറ്റോ ടെക്കു്നോപ്പാ൪ക്കിലു് കൊണു്ടുപോയിരുത്തിയിരിക്കുന്നു എന്നാണറിയുന്നതു്).
ഈ സ്വ൪ണക്കള്ളക്കടത്തുകേസ്സിലു് മുഖ്യപ്രതികളായിവന്നവ൪ക്കു് എല്ലാ സൗകര്യങ്ങളുമൊരുക്കുകയും സ്വന്തം താവളംതന്നെ തുറന്നുകൊടുക്കുകയും നിരന്തരം ബന്ധപ്പെടുകയും സ൪വ്വോപരി അക്ഷരാ൪ത്ഥത്തിലു് അവരോടൊപ്പം കെട്ടിമറിയുകയും ചെയു്ത മുഖ്യമന്ത്രിയുടെ മുഖ്യസെക്രട്ടറിയും ഐ. ടി. സെക്രട്ടറിയുമായ ഐ. ഏ. എസ്സുകാരനെ സ൪വ്വീസ്സിലു്നിന്നും അന്വേഷണവിധേയമായി സസ്സു്പ്പെ൯ഡുചെയു്തപ്പോഴും മുഖ്യമന്ത്രി പറഞ്ഞതു് മുഖ്യമന്ത്രിയുടെ ഓഫീസ്സിനു് അതുമായി യാതൊരു ബന്ധവുമില്ലെന്നാണു്. മുഖ്യമന്ത്രിയുടെ ഓഫീസ്സിലു് ജോലിചെയ്യുന്ന ഏതൊരാളെയും കള്ളക്കടത്തിനല്ല ഇനി കൊലപാതകത്തിനുതന്നെ പിടിച്ചാലു്പ്പോലും മുഖ്യമന്ത്രി പറയുക മുഖ്യമന്ത്രിയുടെ ഓഫീസ്സിനു് അതുമായി യാതൊരു ബന്ധവുമില്ലെന്നായിരിക്കും. ഇനിയഥവാ മുഖ്യമന്ത്രിയെത്തന്നെ ഇതിനേതിനെങ്കിലും പിടിക്കുകയാണെങ്കിലും അപ്പോഴും മുഖ്യമന്ത്രി പറയുക മുഖ്യമന്ത്രിയുടെ ഓഫീസ്സിനു് അതുമായി യാതൊരുബന്ധവുമില്ലെന്നുതന്നെയായിരിക്കും. അപ്പോളു് ഈ മുഖ്യമന്ത്രിയുടെ ഓഫീസ്സെന്നാലെന്താണെന്നു് ആരായാലുമൊന്നു് ഇരുന്നു് ചിന്തിച്ചുപോകും. അപ്പോഴാണു് മനസ്സിലാവുന്നതു് മുഖ്യമന്ത്രി ഈപ്പറഞ്ഞുകൊണു്ടിരിക്കുന്നതെല്ലാം എത്രയോ ശരിയാണെന്നു, മുഖ്യമന്ത്രിയുടെ ഓഫീസ്സെന്നു് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയ൯ പറഞ്ഞുകൊണു്ടുനടക്കുന്നതു് ആ നാലുചുവരുകളെയും ഒന്നുരണു്ടു് മേശകളെയും മൂന്നുനാലു് കസ്സേരകളെയുമാണെന്നു്! അതാണദ്ദേഹം പറഞ്ഞുകൊണു്ടുനടക്കുന്ന മുഖ്യമന്ത്രിയുടെ മുറി, ഓഫീസ്സു്. ശരിയാണു്, ആ നാലുചുവരുകളും ആ ഏതാനും കസ്സേരമേശകളും എവിടെ എന്തു് കുറ്റമാണു് ചെയു്തിട്ടുള്ളതു്- ഇതുങ്ങളെ ചുമക്കുകയെന്നതല്ലാതെ? പക്ഷേ ആ കസ്സേരകളു് ഇവരെ ക്ഷണിച്ചതല്ലല്ലോ, ഇവ൪ അങ്ങോട്ടുചെന്നിരുന്നതല്ലേ? എവിടെ ഏതു് കേസ്സിലാണു് ആ കസ്സേരമേശ്ശകളും ചുവരുകളുംചെന്നു് കുരുങ്ങിയിട്ടുള്ളതു്, പ്രതികളായിട്ടുള്ളതു്? മുഖ്യമന്ത്രിയുടെ ഓഫീസ്സിനു് യാതൊരു കുറ്റകൃത്യങ്ങളുമായി ബന്ധമില്ലതന്നെ. തനിക്കു് കുറ്റകൃത്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നു് അദ്ദേഹം എവിടെയെങ്കിലും പറഞ്ഞുനടന്നിട്ടുണു്ടോ?
Written and first published on: 20 July 2020

No comments:
Post a Comment