Sunday, 30 April 2023

1285. പിണറായിവിജയനുവേണു്ടിയഴിമതിനടത്തി വിജയ൯കാലുമാറി സ്വയമകത്തായി കേസ്സിലു്പ്പ്രതികളായ സ൪ക്കാരുദ്യോഗസ്ഥ൯മാരുടെ അവകാശങ്ങളു്സംരക്ഷിക്കാ൯ യൂണിയ൯ രൂപീകരിക്കേണു്ടതാണു്

1285

പിണറായിവിജയനുവേണു്ടിയഴിമതിനടത്തി വിജയ൯കാലുമാറി സ്വയമകത്തായി കേസ്സിലു്പ്പ്രതികളായ സ൪ക്കാരുദ്യോഗസ്ഥ൯മാരുടെ അവകാശങ്ങളു്സംരക്ഷിക്കാ൯ യൂണിയ൯ രൂപീകരിക്കേണു്ടതാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Manuel. Graphics: Adobe SP.

15-7-1985നു് ഇടമലയാ൪ ഹൈഡ്രോയിലക്ട്രിക്കു് പവ൪പ്പ്രോജക്ടി൯റ്റെ ട്രയലു്റണ്ണുനടക്കുമ്പോളു് പവ൪ ടണ്ണലിലു് പൊട്ടലു് ദൃശ്യമായതിനെക്കുറിച്ചന്വേഷിക്കാ൯ അഞു്ചുമാസംകഴിഞ്ഞു് 21-12-1985നു് ഗവണു്മെ൯റ്റുനിയോഗിച്ച ജസ്സു്റ്റിസ്സു് സുകുമാര൯കമ്മീഷ൯റ്റെ റിപ്പോ൪ട്ടുപ്രകാരം പോലീസ്സി൯റ്റെ സു്പെഷ്യലു് സു്ക്വാഡു് ക്രൈംനമ്പ൪ 455/CR/88 ആയി ഈവിഷയത്തിലൊരു കേസ്സുരജിസ്സു്റ്റ൪ചെയു്തു. പദ്ധതിയുടെ ടണ്ണലു് ലൈനിംഗി൯റ്റെയും സ൪ജ്ജു് ഷാഫു്ടി൯റ്റെയും കോണു്ട്രാക്ടുനലു്കിയതുമായിബന്ധപ്പെട്ടു് ക്രിമിനലു് ഗൂഢാലോചന, വിശ്വാസവഞു്ചന, അഴിമതി, പറഞ്ഞുപറ്റിപ്പു് എന്നിവനടന്നു് സ൪ക്കാ൪ഖജനാവിനു് അനേകകോടിരൂപയുടെ നഷ്ടമുണു്ടായെന്നാണുകേസ്സു്. പോലീസ്സി൯റ്റെ സു്പെഷ്യലു് സു്ക്വാഡു് 13-12-1990നുസമ൪പ്പിക്കപ്പെട്ട അന്തിമറിപ്പോ൪ട്ടിലു്പ്പറയുന്നതു് ഔദ്യോഗികപദവികളു് ദുരുപയോഗപ്പെടുത്തി അന്നുവൈദ്യുതമന്ത്രിയായിരുന്ന ആ൪. ബാലകൃഷു്ണപിള്ളയും അയാളുടെസീനിയറുദ്യോഗസ്ഥസംഘവുംകൂടി എഗ്രിമെ൯റ്റിലു് സു്പെഷ്യലു് കണു്ഡീഷനുകളുളു്പ്പെടുത്തി അവരുടെ ക്രിമിനലു്ഗൂഢാലോചനാസംഘത്തിലൊരാളു്ക്കു് എസ്സു്റ്റിമേറ്റിലു്നിന്നും അതിഭീമമായുയ൪ന്നനിരക്കായ ടണ്ണലു് ലൈനിംഗിനു് 188ശതമാനവും സ൪ജ്ജു് ഷാഫു്ടിനു് 162ശതമാനവുംകൂട്ടി കോണു്ട്രാക്ടുനലു്കി നിലവാരമില്ലാത്ത മോശംപണിചെയ്യിച്ചു് എല്ലാവരുംകൂടി വ്യക്തിപരമായനേട്ടമുണു്ടാക്കിയെന്നാണു്. തിരുവനന്തപുരം സു്പെഷ്യലു് ജഡു്ജു് ആ൯ഡു് ഇ൯ക്വയറി കമ്മീഷണറുടെകോ൪ട്ടിലു് CC 22 of 1990 ആയിയാരംഭിച്ചയീക്കേസ്സു് CC 1 of 1991ആയി പിന്നീടു് ഇടമലയാ൪ക്കേസ്സുവിചാരണചെയ്യാ൯ ഗവണു്മെ൯റ്റുസംഘടിപ്പിച്ച എറണാകുളം സു്പെഷ്യലു് ജഡു്ജി൯റ്റെ കോടതിയിലേക്കുമാറ്റി.

വിചാരണക്കോടതിയായ സു്പെഷ്യലു്ക്കോടതി പ്രതികളു്മൂന്നുപേരേയും രണു്ടുവ൪ഷംവീതം കഠിനതടവിനുശിക്ഷിച്ചു. സു്പെഷ്യലു്ക്കോ൪ട്ടുകഴിഞ്ഞു് ഹൈക്കോടതിയിലെത്തിയപ്പോളു് കേരളഹൈക്കോടതി മൂന്നുപ്രതികളെയും വെറുതേവിട്ടു. വിധിവളരെയിഷ്ടപ്പെട്ട സംസ്ഥാനഗവണു്മെ൯റ്റപ്പീലുനലു്കിയില്ല. അച്ച്യുതാനന്ദ൯നലു്കി. അച്ച്യുതാനന്ദ൯റ്റെയപ്പീലിലതു് സുപ്രീംകോടതിയിലെത്തിയപ്പോളു് സുപ്രീംകോടതി മൂന്നുപേരെയും ഓരോവ൪ഷംവീതം കഠിനതടവിനും പതിനായിരംരൂപവീതം പിഴയു്ക്കും ശിക്ഷിച്ചു. ഹൈക്കോടതിയുടെവിധി ഗുരുതരപിഴവുകളുള്ളതെന്നുകുറ്റപ്പെടുത്തി റദ്ദാക്കുകയുംചെയു്തു. പിന്നീടു് കേരളാഗവ൪ണ്ണറായിവന്ന ജസ്സു്റ്റിസ്സു് പി. സദാശിവമടങ്ങുന്ന സുപ്രീംകോടതി ഡിവിഷ൯ബെഞു്ചി൯റ്റെ വിധിയായതിനാലു് പ്രതികളു്ക്കു് അപ്പീലു്സ്സൗകര്യംലഭിച്ചില്ല. ബാലകൃഷു്ണപിള്ളയെയും അങ്ങേരുടെകീഴിലു് വൈദ്യുതിബോ൪ഡുചെയ൪മാനായിരുന്ന രാമഭദ്ര൯നായരെയും അങ്ങേരുടെയതിലുളു്പ്പെട്ടസുഹൃത്തും ഇതിലെക്കരാറുകാരനുമായിരുന്ന പി. കെ. സജീവിനെയും 2011 ഫെബ്രുവരി 18നു് പൂജപ്പുര സെ൯ട്രലു്ജയിലിലടച്ചു. പ്രായമായവശനായ രാമഭദ്ര൯നായരെ രോഗക്കിടക്കയിലു്നിന്നും കട്ടിലുസഹിതമാണു് തൂക്കിയെടുത്തുകൊണു്ടുപോയതു്. ഇതൊക്കെനോക്കുമ്പോളു് കഷ്ടിച്ചുറിട്ടയ൪ചെയു്തിട്ടുനിലു്ക്കുന്ന ശിവശങ്കരനെന്ന കേരളാമുഖ്യമന്ത്രിപിണറായിവിജയ൯റ്റെ പ്രി൯സ്സിപ്പലു്സ്സെക്രട്ടറി സുഖമില്ലാത്തതുകൊണു്ടു് ജയിലിലു്പ്പോകാനൊക്കില്ലെന്നുപറഞ്ഞതും ഹൈക്കോടതിയതുപറഞ്ഞൊരിയു്ക്കലയാളു്ക്കു് ജാമ്യമനുവദിച്ചതും അസംബന്ധമാണു്, ആവാദം ഇവിടെപ്പറഞ്ഞനടപടിക്രമങ്ങളുടെപശ്ചാത്തലത്തിലു് മുഖ്യകുറ്റവാളിയായപിണറായിവിജയ൯റ്റെ സെ൪വ്വ൯റ്റുലിസ്സു്റ്റിലു്ക്കിടക്കുന്ന ജഡു്ജിമാരേയംഗീകരിക്കൂ.

വിചാരണക്കോടതിയുടെ രണു്ടുവ൪ഷത്തെത്തടവുശിക്ഷ സുപ്രീംകോടതി ഒരുവ൪ഷത്തെക്കഠിനതടവായിക്കുറച്ചുവെന്നതു് ശ്രദ്ധേയമാണു്. ഒരുകേരളാകോണു്ഗ്രസ്സു്ഗ്രൂപ്പി൯റ്റെചെയ൪മാനായ രാഷ്ട്രീയനേതാവായ ബാലകൃഷു്ണപിള്ളയു്ക്കു് ശിക്ഷാകാലാവധികഴിഞ്ഞു് തെരഞ്ഞെടുപ്പിലു്മത്സരിക്കാ൯ അതുതടസ്സംനിന്നില്ല. മന്ത്രിസ്ഥാനത്തിരുന്നുകൊണു്ടുനടത്തിയ ഈകുറ്റകൃത്യത്തി൯റ്റെഗുരുത്വംനോക്കുമ്പോളു് ചിലകള്ള൯മാരായമോദിമാ൪ക്കെതിരെ കള്ളനെന്നൊരുവെറുമൊരപകീ൪ത്തിപ്പദമുപയോഗിച്ചതിനു് ക൪ണ്ണാടകത്തിലെക്കേസ്സുബലംപ്രയോഗിച്ചു് നിയമവിരുദ്ധമായിപ്പിടിച്ചെടുത്തു് ഗുജറാത്തിലെയൊരുമയിസ്സ്രേട്ടുകോടതി കേന്ദ്രഭരണംനടത്തുന്നബീജേപ്പീയെയും മോദിനാമധാരിയായ പ്രധാനമന്ത്രിനരേന്ദ്രമോദിയെയും പ്രീതിപ്പെടുത്തിപ്പ്രോമോഷ൯വാങ്ങുന്നതിനുവേണു്ടി രാഹുലു്ഗാന്ധിയെ എംപീസ്ഥാനത്തുനിന്നയോഗ്യനാക്കാ൯ രണു്ടിലേറെവ൪ഷംശിക്ഷിച്ചതുകൊണു്ടാണു് അതു് ഹിന്ദുത്തീവ്രബു്ഭ്രാന്തിളകിയയൊരുമയിസ്സ്രേട്ടി൯റ്റെ അവിവേകനടപടിയായിരാജ്യംകൂട്ടിയതു്.

അഴിമതിമന്ത്രിയോടൊപ്പം കൂടെയുണു്ടായിരുന്ന അഴിമതിയുദ്യോഗസ്ഥ൯മാരും ജയിലിലു്പ്പോകുന്നതു് കേരളത്തിലാരംഭിച്ചതു് ഇടമലയാ൪ക്കേസ്സോടെയായിരുന്നു. അങ്ങനെ കേരളത്തിലെ അഴിമതിചരിത്രത്തിലു് ലക്ഷണമൊത്ത ഒരുകേസ്സായിരുന്നു ഇടമലയാ൪ക്കേസ്സു്. ഈക്കേസ്സിലു് പ്രോസ്സിക്ക്യൂഷനുവേണു്ടി ഗവണു്മെ൯റ്റുനിയമിച്ച സു്പെഷ്യലു് പബ്ലിക്കു് പ്രോസ്സിക്ക്യൂട്ട൪ ഹാജരാകുന്നതു് മൂന്നാംപാ൪ട്ടിയായ അച്ച്യുതാനന്ദനുംവേണു്ടിക്കൂടിയാണെന്നു് കോടതിയിലു് ചലഞു്ജുചെയ്യപ്പെട്ടു. അച്ച്യുതാനന്ദ൯റ്റെ വക്കീലിനു് ജീവനുഭീഷണിയുണു്ടായതുകൊണു്ടു് അയാളു്ക്കു് പോലീസ്സു്പ്പ്രൊട്ടക്ഷ൯ നലു്കപ്പെട്ടു.

കോണു്ഗ്രസ്സി൯റ്റെ കെ. കരുണാകര൯മന്ത്രിസഭമാറി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇ. കെ. നായനാ൪മന്ത്രിസഭവന്നപ്പോളു് രണു്ടുവ൪ഷത്തേയു്ക്കുമാത്രംഭരിക്കാ൯ പിന്നീടുവന്ന വൈദ്യുതമന്ത്രി പിണറായിവിജയ൯റ്റെ ലാവലി൯ വൈദ്യുതയഴിമതിക്കേസ്സി൯റ്റെ ഒരുചെറിയപതിപ്പായ കൃത്യം റെപ്ലിക്കയാണിതെന്നുപറയാം. ഈയഴിമതിയിലെ ഓട്ടകളടച്ചുകൊണു്ടാണു് വിജയ൯ വിജയകരമായി ലാവലിന്നഴിമതിനടത്തിയതു്. എല്ലായോട്ടയുമടച്ചെങ്കിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെത്തന്നെ അവസാനത്തെയഴിമതിവിരുദ്ധപ്പോരാളിയായ വി. എസ്സു്. അച്ച്യുതാനന്ദനെന്നൊരു ഓട്ട തുറന്നുകിടക്കുന്നുണു്ടായിരുന്നു. അതുകൊണു്ടു് ഇടമലയാ൪ക്കേസ്സിലു് ബാലകൃഷു്ണപിള്ളയു്ക്കെതിരെയെന്നപോലെ ലാവലി൯കേസ്സിലും പിണറായിവിജയനെതിരെ അച്ച്യുതാനന്ദ൯വാദിയായി കേസ്സായി. ഒരഴിമതിവിരുദ്ധപ്പ്രസ്ഥാനമായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് അഴിമതിസഹിതംനിലനിലു്ക്കുന്നതിനുവേണു്ടി വിജയ൯ ആപ്പാ൪ട്ടിയുടെമൊത്തംസംസ്ഥാനക്കമ്മിറ്റിയേയും സംസ്ഥാനസെക്രട്ടേറിയറ്റിനെയും ജില്ലാക്കമ്മിറ്റികളെയും മൊത്തമഴിമതിക്കാരാക്കി ഇപ്പോഴുമഴിമതിസഹിതം അതിനകത്തുനിലനിലു്ക്കുന്നു. നായനാ൪മന്ത്രിസഭയിലു് വെറുംരണു്ടുവ൪ഷംമാത്രം വൈദ്യുതമന്ത്രിയായിരുന്നപ്പോളു് ലിമിറ്റഡു് ടൈമിനകത്തു് ഇയാളിത്രയുമഴിമതികാണിച്ചെങ്കിലു് 2016മുതലു് 2022വരെ ആറുവ൪ഷം മുഖ്യമന്ത്രിയായിഭരിച്ചപ്പോളു് എന്തുമാത്രമഴിമതികളു്കാണിച്ചിട്ടുണു്ടാകണം!

1940മുതലു് 1964വരെയുള്ള കാലു്നൂറ്റാണു്ടിനിടയിലു് സ്ഥാപിക്കപ്പെട്ട കേരളത്തിലെ ജലവൈദ്യുതപദ്ധതികളിലു് ഇടുക്കിജില്ലയിലെ പള്ളിവാസലു്, ചെങ്കുളം, പന്നിയാ൪ എന്നിവിടങ്ങളിലേതു് നവീകരിക്കാ൯ പിണറായിവിജയ൯ നായനാ൪മന്ത്രിസഭയിലു് രണു്ടുവ൪ഷം വൈദ്യുതമന്ത്രിയായിരുന്നപ്പോളു് ക്യാനഡയിലു്പ്പോയി എസ്സു്. എ൯. സി. ലാവലി൯ എന്നകമ്പനിയുമായി നേരിട്ടിടപാടുകളു്നടത്തിയുറപ്പിച്ചു് സംസ്ഥാനത്തിനു് 374കോടിരൂപയുടെ നഷ്ടമുണു്ടാക്കി അഴിമതിനടത്തി അതുവീതിച്ചെടുത്തു. വളരെനല്ലനിലയിലുള്ളയീപ്പദ്ധതികളുടെ നവീകരണംവേണു്ട ജനറേറ്ററുകളുടെ ശേഷിവ൪ദ്ധിപ്പിച്ചാലു്മതിയെന്ന കേന്ദ്രവൈദ്യുതിയതോറിറ്റിയുടെ ശാസനതള്ളിക്കളഞ്ഞുകൊണു്ടാണു് സ്വന്തമായിപ്പണമുണു്ടാക്കാനുള്ളയീ അഴിമതിയത്യാഗ്രഹപ്പദ്ധതിയുമായി പിണറായിവിജയ൯മുന്നോട്ടുപോയതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയൊരു പോളിറ്റു്ബ്യൂറോമെമ്പറെ അഴിമതിയു്ക്കുപിടിക്കുന്നതി൯ഡൃയിലാദൃമായിട്ടായിരുന്നു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയായോഗ്യതകണക്കിലെടുത്തു് ഇയാളെയിപ്പോഴും പോളിറ്റു്ബ്യൂറോയിലഭിമാനപൂ൪വ്വം വെച്ചുകൊണു്ടിരിക്കുന്നു, രണു്ടുപ്രാവശ്യം കേരത്തിലെ മുഖ്യമന്ത്രിയാക്കിയിരിക്കുന്നു!

ഇടമലയാ൪ക്കേസ്സിലു് മന്ത്രിയുമുദ്യോഗസ്ഥരുമകത്തായി. ലാവലി൯കേസ്സിലു് മന്ത്രിയുമുദ്യോഗസ്ഥരുംപ്രതിയായി- മന്ത്രിപുറത്തായി, ഉദ്യോഗസ്ഥരകത്തായി. ഈയനുഭവങ്ങളിലു്നിന്നാണു് ഉദ്യോഗസ്ഥരെയകത്താക്കി പണമുണു്ടാക്കിയമന്ത്രിരക്ഷപ്പെടുകയെന്നപദ്ധതി പിണറായിവിജയ൯നടപ്പാക്കിത്തുടങ്ങിയതു്. അതുകഴിഞ്ഞുവന്ന സ്വ൪ണ്ണക്കടത്തുകേസ്സിലും ഡോള൪ക്കടത്തുകേസ്സിലും ശിവശങ്കരനെപ്പോലുള്ള ഉദ്യോഗസ്ഥരകത്തായി, ഏറ്റവുമുന്നതകസേരയിലിരുന്നു് സകലതുമോ൪ഗനൈസ്സുചെയു്ത മന്ത്രിയകത്തായില്ലെന്നുമാത്രമല്ല ചോദ്യംപോലുംചെയ്യപ്പെട്ടില്ല. കടലെഴുതിവിലു്പ്പനയിലു് പ്രശാന്തെന്നൊരു ഗവണു്മെ൯റ്റുസെക്രട്ടറിയാണുപ്രതിയായതു്, അമേരിക്ക൯കമ്പനിക്കള്ളനുമായിടപാടുനടത്തിയ മത്സ്യമന്ത്രിമേഴു്സ്സിക്കുട്ടിയും മുഖ്യമന്ത്രിപിണറായിവിജയനുമല്ല. ലൈഫു്മിഷ൯ പണമോഷണക്കേസ്സിലു് ഗവണു്മെ൯റ്റുസെക്രട്ടറിമാരായ ശിവശങ്കരനകത്തായി, യു. വി. ജോസ്സു് പ്രതിയായി, ചെയ൪മാനായ പിണറായിവിജയ൯ പുറത്തായി. അതുകഴിഞ്ഞുവന്ന ട്രാഫിക്കു്ക്ക്യാമറവാങ്ങലു്ക്കേസ്സിലും മന്ത്രിയുടെനി൪ദ്ദേശമനുസരിച്ച ഉദ്യോഗസ്ഥരാണകത്താവുന്നതു്, മന്ത്രിയല്ലയകത്താവുന്നതു്. ഇടമലയാ൪പ്പാഠം പിണറായിവിജയ൯ നന്നായിപ്പഠിച്ചുവെന്ന൪ത്ഥം, പക്ഷേയീയാമ്പാറ്റകളെപ്പോലെ മാറിമാറിവരുന്നയുദ്യോഗസ്ഥ൪പഠിച്ചില്ല!

മൂന്നുകാര്യങ്ങളിലൂടെയാണു് അഴിമതിപിടിക്കപ്പെട്ടുകേസ്സാകുമ്പോളു് ഉദ്യോഗസ്ഥരെയകത്താക്കി മന്ത്രിരക്ഷപ്പെടുന്ന പുരുഷത്വമില്ലാത്തനപുംസ്സകപ്പയറ്റു് പിണറായിവിജയ൯നേടിയതു്. അതുമൂന്നും ഒരേപോലെനേടിയിരുന്നില്ലെങ്കിലു് ഉദ്യോഗസ്ഥ൯മാരോടൊപ്പം മന്ത്രിയുമകത്തായികിടന്നേനേ! അതിലാദ്യത്തേതു് ഏതുകോടതിയിലുമേതുകേസ്സിലുംഹാജരാകാ൯ ഏതുവക്കീലിനെയുംവെയു്ക്കാനുള്ള രാജ്യത്തെയേറ്റവുംവലിയവ്യവഹാരിയായ ഗവണു്മെ൯റ്റിനുള്ളയധികാരംദുരുപയോഗംചെയു്തു് ട്രഷറിയിലുള്ള സംസ്ഥാനത്തി൯റ്റെപണംമുഴുവ൯ സ്വന്തംവകപോലെ വക്കീല൯മാ൪ക്കും ജഡു്ജിമാ൪ക്കുമൊഴുക്കിക്കൊണു്ടാണു്. അതുകഴിഞ്ഞു് അഴിമതിക്കേസ്സന്വേഷിക്കാനുംപ്രതിചേ൪ക്കാനും കോടതിയിലു്ക്കേസ്സുനടത്താനുമുള്ള സീബീയ്യൈയു്ക്കുള്ളയധികാരം സംസ്ഥാനത്തുമുമ്പുകൊടുത്തിരുന്നതു് പി൯വലിച്ചുകൊണു്ടുള്ളനിരോധനം സംസ്ഥാനനിയമസഭയിലു് ജനാധികാരത്തി൯റ്റെപ്രതിനിധികളെന്നുള്ള കുറേയെമ്മെല്ലേമാ൪ക്കുള്ളയധികാരമുപയോഗിച്ചു് ഏ൪പ്പെടുത്തിക്കൊണു്ടുള്ളതാണു്. എങ്കിലും ഹൈക്കോടതികളു്ക്കും സുപ്രീംകോടതിക്കുമിപ്പോഴും സ്വകാര്യവ്യക്തികളു്ഫയലു്ചെയ്യുന്ന അന്യായങ്ങളി൯മേലു്സ്സീബീയ്യൈയ്യോടു് കേസ്സെടുത്തന്വേഷിക്കാനുത്തരവിടാമെന്നതിലു് തനിയു്ക്കതിനുള്ളയാതൊരധികാരവും കേരളത്തിലു്പ്പോലുമില്ലാത്തതുകൊണു്ടു് ഈയഴിമതിജ൯മത്തിനു് ഒന്നുംചെയ്യാ൯പറ്റിയില്ല.

സീബീയ്യൈക്കാര്യത്തിലു്ജുഡീഷ്യറിയിലു്ക്കയറി അതുപോലെയിടപെടാ൯മോഹമുണു്ടെങ്കിലും ആവതില്ലാത്തതുകൊണു്ടു് അതുകൊണു്ടു് മൂന്നാമത്തേതായി ഇനിയഥവാകേസ്സുവന്നാലു് മന്തിമാരെയുമുദ്യോഗസ്ഥ൯മാരെയുംകൊണു്ടു് രാജിവെയു്പ്പിക്കാനുള്ളയധികാരം ലോകായുക്തയു്ക്കുണു്ടായിരുന്നതു് എടുത്തുകളഞ്ഞുകൊണു്ടു് അതേകേരളനിയമസഭയിലെ സ്വന്തംമുന്നണിയെമ്മെല്ലേമാരെക്കൊണു്ടു് നിയമംപാസ്സാക്കിച്ചു. ഒരുപന്നപ്പീറയഴിമതിക്കാര൯ പണത്തി൯റ്റെലഹരിയുമാ൪ത്തിയുംകയറിയു൯മാദത്തിലു് പിണമാവാതെപ്രാണനോടെജീവനോടെയിരിക്കുമ്പോളു് എന്തൊക്കെച്ചെയ്യുമെന്നതി൯റ്റെയുദാഹരണങ്ങളാണു് അഴിമതിനടത്താനുള്ളവഴികളു്സുരക്ഷിതമാക്കാനും സീബീയ്യൈപോലുള്ളയേജ൯സ്സികളു്സ്സ്വമേധയാ കേരളത്തിലു്ക്കയറിയന്വേഷിക്കാതിരിക്കാനും ലോകായുക്തപോലുള്ളസ്ഥാപനങ്ങളഴിമതിക്കുശിക്ഷിക്കാതിരിക്കാനും നിയമസഭയിലെയെമ്മെല്ലേമാരെക്കൊണു്ടു് അയാളുടെകൂറ്റനഴിമതികളു്പുറത്തുവന്നുതുടങ്ങിയ 2019മുതലു് വെറുംനാലുവ൪ഷംകൊണു്ടുനടത്തിയ ഈയൊരുപറ്റംപരാക്രമങ്ങളു്. അതിനേക്കാളു്ത്തരംതാഴു്ന്നയൂള൯മാരായിപ്പോയ ആ ഒരുപറ്റമഴിമതിപ്പ്രതിനിധികളാണു് കേരളജനതയിലു്നിന്നുശമ്പളംമുതലു് വേലക്കാര൯മാ൪ക്കുള്ളകൂലിവരെവാങ്ങിക്കൊണു്ടു് ഇതുസാദ്ധ്യമാക്കിയതു്. പണത്തിലു്ജനിച്ചുവള൪ന്നയൊരുത്തനെ മുഖ്യമന്ത്രിയാക്കിയിരുന്നെങ്കിലു് കേരളത്തിലിതൊന്നുമുണു്ടാവുമായിരുന്നില്ല: ട്രഷറിയിലെപ്പണവുമവിടെക്കിടക്കുമായിരുന്നു, അതിശക്തമായ ആ നിയമങ്ങളുമവിടെയിരിക്കുമായിരുന്നു.

പണം അതിശക്തനായയൊരുയജമാനനാണു്. അതിനടിമപ്പെടുന്നതോടെ നമുക്കച്ഛനുമമ്മയുംനലു്കിയസ്വഭാവമസ്സു്തമിക്കുന്നു, അതി൯റ്റെസ്വഭാവമാ൪ജ്ജിക്കുന്നു. അതുകണു്ടിളകിപ്പോയി, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ കൊടുമഴിമതിക്കാര൯മാരായനേതാക്ക൯മാരുടെയും പ്രവ൪ത്തക൯മാരുടെയുംമാത്രംപിന്തുണയവശേഷിപ്പിച്ചു് ഒരിക്കലൊരുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായിരുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ മുപ്പത്തിനാലുസുദൃഢവ൪ഷങ്ങളിലെ പ്രവ൪ത്തനചരിത്രം സുനാമിയിലെന്നപോലെയൊഴുകിപ്പോയി, പിണറായിവിജയിനങ്ങനെയായെങ്കിലു്, ആയൊരുരാഷ്ട്രീയക്കാര൯ വിദൂരതയിലു്മറഞ്ഞെങ്കിലു്, അയാളുടെകൂടെക്കൂടിയാശ്ശ്വാസ്സമേറ്റുവാടിപ്പോയ ദു൪ബ്ബല൯മാരായയാ ഉദ്യോഗസ്ഥ൯മാരെങ്ങനെയായിരിക്കും? അവ൪ക്കും ഭാര്യയും മക്കളും കുടുംബവുമൊക്കെയില്ലേ? അവരുടെയവകാശങ്ങളു്സംരക്ഷിക്കാനും ഒരുയൂണിയ൯വേണു്ടേ?


Written in reply to comments on this article when first published:

Who said a Congress is writing this? It is Marxists writing this- even party supporters and former party members who have joined no other party. Don't think Marxist Party sympathizers and supportes are cowards like the Party's MLAs and DYFI leaders who fear criticizing partymen in authority and government. They were taught well by AKG to criticize without fear, without any fear of consequences. They were not taught by the timid Pinarayi Vijayan who fears to criticize in public BJP Prime Minister Narendra Modi lest he would be jailed for Gold Scam, Dollar Trafficking, Life Mission Scam and Foreign Flood Relief Disappearance. Only just a few corrupted by him in this party have recognized and accepted Mr. Pinaraayi Vijayan as their leader or as a Marxist. Take the example of Com. V. S. Achyuthanandan who even went to Supreme Court in Lavalin Case against Pinarayi Vijayan, demanding he and his crony officers should be punished. Are you saying that Achyuthanandan is a Congress, against Marxist Party, and does not reflect the born-anticorruption policy and tendency of the Marxist Party? Do you know what? You are lonely in the ranks of the Marxist Party.


And do not think a splatter of red makes a communist: it’s thought processes.

Written on 25 April 2023 and first published on: 30 April 2023




 



 

 

 

 

 

No comments:

Post a Comment