Thursday, 13 April 2023

1268. പ്രതി നിയമംമാറ്റുന്ന കേരളത്തി൯റ്റെപശ്ചാത്തലത്തിലു് സംസ്ഥാനങ്ങളു്ക്കുള്ള അധികാരങ്ങളെടുത്തുകളഞ്ഞു് ലോകായുക്ത കേന്ദ്രനിയമത്തിലാക്കിയേകീകരിച്ചു് ലോകു്പാലേ൪പ്പെടുത്തേണു്ടതാണു്

1268

പ്രതി നിയമംമാറ്റുന്ന കേരളത്തി൯റ്റെപശ്ചാത്തലത്തിലു് സംസ്ഥാനങ്ങളു്ക്കുള്ള അധികാരങ്ങളെടുത്തുകളഞ്ഞു് ലോകായുക്ത കേന്ദ്രനിയമത്തിലാക്കിയേകീകരിച്ചു് ലോകു്പാലേ൪പ്പെടുത്തേണു്ടതാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Sergei Tokmakov Terms.Law. Graphics: Adobe SP.


പ്രതി നിയമംമാറ്റുന്ന കേരളത്തി൯റ്റെപശ്ചാത്തലത്തിലു് സംസ്ഥാനങ്ങളു്ക്കുള്ള അധികാരങ്ങളെടുത്തുകളഞ്ഞു് ലോകായുക്ത കേന്ദ്രനിയമത്തിലാക്കിയേകീകരിച്ചു് ലോകു്പാലേ൪പ്പെടുത്തേണു്ടതാണു്. പൊതുപ്പ്രവ൪ത്തകരും രാഷ്ട്രീയക്കാരും ഭരണാധികാരികളും ജനപ്പ്രതിനിധികളും ഉദ്യോഗസ്ഥ൯മാരുമായ അഴിമതിക്കാരെപ്പിടികൂടുന്നതിനും വിചാരണചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും ജയിലിലടയു്ക്കുന്നതിനുമുള്ള രാജ്യംമുഴുവ൯ ജൂറിസ്സു്ഡിക്ഷനുള്ള അതിവിപുലമായയധികാരങ്ങളോടെ ലോകു്പാലു് നിലവിലു്വരുന്നതുവരെയുള്ള താലു്ക്കാലികസംവിധാനമായിട്ടാണല്ലോ പ്രാദേശ്ശികനിയമങ്ങളിലൂടെനിലവിലു്വന്ന സംസ്ഥാനലോകായുക്തകളെ ഇതുവരെയും പൊതുജനങ്ങളുടെപണംചെലവാക്കി പരിപാലിച്ചിരുന്നതും സൂക്ഷിച്ചിരുന്നതും!

2016മുതലുള്ള കേരളത്തിലെപ്പോലെ ഭരണരാഷ്ട്രീയനേതാക്ക൯മാരുടെയും സീനിയറുദ്യോഗസ്ഥ൯മാരുടെയും അഴിമതിമൂടിവെക്കാ൯നടന്ന ആ൯റ്റി-കറപു്ഷ൯ ബ്യൂറോയെയും അഴിമതിനിരോധനവകുപ്പിനെയുംപോലെനടന്ന ക൪ണ്ണാടകത്തിലെ ആ൯റ്റി-കറപു്ഷ൯ ബ്യൂറോയെ 2022ലു് ക൪ണ്ണാടകഹൈക്കോടതി പിരിച്ചുവിടുകയും അവരുടെകൈയ്യിലുണു്ടായിരുന്ന അഴിമതിയന്വേഷണക്കേസ്സുകളും പരാതികളുമെല്ലാം ക൪ണ്ണാടകത്തിലെ ലോകായുക്തപ്പോലീസ്സിനെയേലു്പ്പിക്കുകയുംചെയു്തു. ഇതിനെതിരേ ക൪ണ്ണാടകപ്പൊലീസ്സിലെയുഗ്രയഴിമതിക്കാര൯മാരും രാഷ്ട്രീയക്കാര൯മാരുംകൂടി കൊണു്ടുചെന്നുകൊടുത്തപെറ്റീഷനുകളെല്ലാം സുപ്രീംകോടതിതള്ളുകയുംചെയു്തു. 1803 കേസ്സുകളെടുത്തു് വെറുംപത്തുപേരെമാത്രംശിക്ഷിച്ച സംസ്ഥാനയഴിമതിനിരോധനസംവിധാനത്തെയാണു് ക൪ണ്ണാടകത്തിലു് കോടതിപിരിച്ചുവിട്ടതു്. ബാക്കിയുള്ളമുഴുവ൯കേസ്സുകളുമാണു് ലോകായുക്തപ്പോലീസ്സിനെ അന്വേഷിക്കാനേലു്പ്പിച്ചതു്. 1988ലെ അഴിമതിനിരോധനനിയമമനുസരിച്ചു് ഇപ്പോളു് ക൪ണ്ണാടകത്തിലെയഴിമതിയന്വേഷിക്കാനുള്ളയധികാരം ക൪ണ്ണാടകലോകായുക്തയു്ക്കുമാത്രമാണു്. കേരളത്തിലെലോകായുക്തയും ഈപ്പ്രക്രിയയിലൂടെയല്ലേകടന്നുപോകേണു്ടതു്?

ക൪ണ്ണാടകത്തിലൊരു എകു്സ്സിക്ക്യുട്ടീവോ൪ഡറിലൂടെയാണു് ഗവണു്മെ൯റ്റുന്നത൯മാ൪ ലോകായുക്തയു്ക്കു് അഴിമതിയന്വേഷിക്കാനുള്ളയധികാരംവെട്ടിക്കുറച്ചു് 2016ലു് അഴിമതിയു്ക്കുശിക്ഷയിലു്നിന്നും സ്വയംരക്ഷപ്പെടാ൯ശ്രമിച്ചതെങ്കിലു് കേരളത്തിലു് 2022ലു് തൊണ്ണൂറ്റൊ൯പതഴിമതിക്കാര൯മാരിലൂടെയും അഴിമതിക്കാരികളിലൂടെയും നിയമസഭയിലു് പുതിയഭേദഗതിനിയമംപാസ്സാക്കിയാണു് അതേ2016മുതലുള്ളയഴിമതികളിലു്നിന്നും രക്ഷപ്പെടാ൯ശ്രമിച്ചതു്. 1988ലെ അഴിമതിനിരോധനനിയമമനുസരിച്ചു് ഒരുനിലനിലു്പ്പുമില്ലാത്തതും ജുഡീഷ്യറിയുടെയധികാരങ്ങളു് അതിനധികാരമില്ലാത്ത എകു്സ്സിക്ക്യുട്ടീവും ലെജിസ്ലേച്ചറുംകൂടി ബലംപ്രയോഗിച്ചുകവ൪ന്നെടുക്കുന്നതുമായ ഈയഴിമതിസംരക്ഷണ-രക്ഷപ്പെടലു്നിയമം ഏതുകോടതിയു്ക്കും എപ്പോളു്വേണമെങ്കിലും വ്യക്തമായും ഭരണഘടനാവിരുദ്ധമെന്നുപറഞ്ഞു് റദ്ദുചെയ്യാവുന്നതേയുള്ളൂ- കേരളത്തിലെയാരണു്ടു് ലോകായുക്താജഡു്ജിയുടെയും ഉപലോകായുക്താജഡു്ജിയുടെയുമടുത്തു് കൊണു്ടുചെല്ലരുതെന്നേയുള്ളൂ!

ഗവണു്മെ൯റ്റു് സ്വതന്ത്രമായി മനസ്സുപ്രവ൪ത്തിപ്പിച്ചല്ല പോലീസ്സു്മേധാവിയുടെ ആവശ്യവും ശുപാ൪ശ്ശയുമനുസരിച്ചാണു് അഴിമതിയന്വേഷണത്തിലു് ലോകായുക്തയു്ക്കുള്ളയധികാരമവസാനിപ്പിക്കുന്ന ഈ ഓ൪ഡ൪ കൊണു്ടുവന്നതെന്നുതന്നെവിലയിരുത്തിയാണു്, അതുതന്നെകാരണംപറഞ്ഞാണു്, കോടതിയീ എകു്സ്സിക്ക്യുട്ടീവു് ഓ൪ഡ൪ റദ്ദുചെയു്തതും ആ ഓ൪ഡറിലൂടെയുണു്ടാക്കിയ ആ൯റ്റി-കറപു്ഷ൯ ബ്യൂറോയെ പിരിച്ചുവിട്ടതും, ഇ൯ഡൃയിലെ അഴിമതിനിരോധനനിയമമനുസരിച്ചു് കേസ്സുകളു് രജിസ്സു്റ്റ൪ചെയ്യാനും അഴിമതിയന്വേഷിക്കാനും ലോകായുക്തപ്പോലീസ്സിനുണു്ടായിരുന്നയധികാരം ക൪ണ്ണാടകഗവണു്മെ൯റ്റെടുത്തുമാറ്റിയതു് പുനഃസ്ഥാപിച്ചതും.

ക൪ണ്ണാടകലോകായുക്ത സംസ്ഥാനത്തി൯റ്റെ വിവിധഭാഗങ്ങളിലുള്ള അതി൯റ്റെയെഴുന്നൂറോളംവരുന്ന സു്റ്റാഫിനു് അഴിമതിക്കേസ്സുകളന്വേഷിക്കേണു്ടതെങ്ങനെ, അവയുടെപ്രോസ്സിക്ക്യൂഷനു് അന്വേഷിക്കപ്പെടുന്നയാളി൯റ്റെ മേലധികാരികളിലു്നിന്നു് അല്ലെങ്കിലു് ഗവണു്മെ൯റ്റിലു്നിന്നു് അനുവാദംവാങ്ങേണു്ടതെങ്ങനെ, ഇന്നത്തെക്കാലത്തിനനുയോജ്യമായ ഡിജിറ്റലു്ത്തെളിവുകളു് ശേഖരിക്കേണു്ടതെങ്ങനെ, അവസൂക്ഷിക്കേണു്ടതെങ്ങനെ, നിയമനടപടികളിലേക്കുകടക്കുമ്പോളു് പ്രോസ്സിക്ക്യൂഷനെ സഹായിക്കേണു്ടതെങ്ങനെ എന്നിങ്ങനെയുള്ളവിവിധവിഷയങ്ങളിലു് ട്രെയിനിംഗുനലു്കുന്നുണു്ടു്. മേലു്ത്തലത്തിലു്തന്നെപക്ഷപാതഗ്ഗ്രസു്തമായതെന്നു് ഇന്നുതെളിഞ്ഞിരിക്കുന്ന കേരളാലോകായുക്ത വേണു്ടപ്പെട്ടവ൪ക്കുപരുക്കേലു്ക്കുമെന്നുഭയന്നു് ഇതിലെന്തുചെയ്യുന്നുണു്ടു്?

സമൂഹവിരുദ്ധവും അഴിമതിവ്യഗ്രവുമായയൊരുതല ഇങ്ങനെയുള്ള ഭരണഘടനാവിരുദ്ധമായ പരിഹാരമാ൪ഗ്ഗങ്ങളു്കണു്ടെത്താ൯ പിണറായിവിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനകത്തു് എപ്പോഴും പ്രവ൪ത്തിച്ചുകൊണു്ടിരിക്കുന്നുണു്ടു്. രാജൃത്തെ നിലവിലുള്ളസകലനിയമവ്യവസ്ഥയു്ക്കും എതിരെയാണെന്നതുകൊണു്ടു് വലിയമാന്യതയുംവിലയുമാണു് ഇതിനു് ഹിന്ദുരാഷ്ട്രരൂപീകരണത്തിലു്ക്കക്ഷിചേ൪ന്നു് കേന്ദ്രബീജേപ്പീയുടെസംരക്ഷണത്തിലു്ക്കഴിയുന്ന കേരളത്തിലെയും കേന്ദ്രത്തിലെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ഭരണവുമായിബന്ധപ്പെട്ടതെല്ലാം ഉപജീവനമാക്കിയവിഭാഗത്തിലു്നിന്നുകിട്ടുന്നതു്. ഇടതുപക്ഷഭരണമുന്നണിയിലെ മറ്റുഘടകകക്ഷികളു് ആരാധനയോടെയാണീയരാജകതലയെക്കാണുന്നതു്. ഇതിനെക്കൊന്നുകളയുന്നതു് കേരളത്തിനുവലിയരക്ഷയായേക്കും. അഴിമതികാണിക്കുന്നു, ലോകായുക്തശിക്ഷിക്കുന്നു, ശിക്ഷിക്കപ്പെട്ടമന്ത്രിയോ മുഖ്യമന്ത്രിയോ രാജിവെക്കുന്നു, രാഷ്ട്രീയവും ഭരണവും മുന്നോട്ടുപോകുന്നു- ഇതാണു് ഈവിഷയത്തിലെ സ്വാഭാവികസംഭവവികാസം. അഴിമതികാണിക്കുന്നു, ലോകായുക്തയുമായിടപാടുറപ്പിക്കുന്നു, ലോകായുക്തയെവിരുന്നിനുവിളിക്കുന്നു, ലോകായുക്തശിക്ഷിക്കുന്നില്ല, മന്ത്രിയും മുഖ്യമന്ത്രിയുമൊന്നും രാജിവെക്കുന്നില്ല, രാഷ്ട്രീയവും ഭരണവും സു്തംഭിക്കുന്നു, അഴിമതിതുടരുന്നു- ഇതാണു് ആ തല പ്രവ൪ത്തിക്കുന്നതിലൂടെ സംഭവിക്കുന്നതു്. അതിനെക്കൊന്നുകളയണം. സു്റ്റേറ്റു് എകു്സ്സിക്ക്യൂഷ൯ നിലവിലുണു്ടു്. ലോകായുക്തയുടെ അധികാരമെടുത്തുകളഞ്ഞുകൊണു്ടു് നിയമംനി൪മ്മിച്ചാലേ തനിക്കു് രക്ഷപ്പെടാ൯കഴിയൂ എന്നു് ഈ രണു്ടുലോകായുക്തകളുടെയും ആജ്ഞാപകനെന്നു് ഇന്നുതെളിഞ്ഞിരിക്കുന്ന പിണറായിവിജയനു് ഉപദേശംനലു്കിയതും ഈ ലോകായുക്തതന്നെയോ?

കേരളത്തിലെയിന്നത്തെ പിണറായിവിജയ൯ഗവണു്മെ൯റ്റുചെയ്യുന്നപോലെ ഗവണു്മെ൯റ്റിലെയഴിമതിസംഘത്തിനും ഭരണമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ഡാ൪ളിംഗുകളെങ്കിലു് അവ൪ക്കെതിരെ പ്രോസ്സിക്ക്യൂഷനു് അനുമതിയാവശ്യപ്പെടുന്നയപേക്ഷകളു് അനന്തമായിനീട്ടിക്കൊണു്ടുപോകുന്നതു് ക൪ണ്ണാടകത്തിലു് ആ൯റ്റി-കറപു്ഷ൯ ബ്യൂറോയെ കോടതി പിരിച്ചുവിട്ടതോടെയവസാനിച്ചു. പിണറായിവിജയ൯റ്റെബലത്തിലു് കേരളത്തിലെയായിരക്കണക്കിനഴിമതിക്കാ൪ ആ അനുമതിനിഷേധിക്കപ്പെടുന്നതി൯റ്റെബലത്തിലു് അധികാരത്തിലുമഴിമതിയിയിലുമിപ്പോഴുംതുടരുകയാണു്. ബീലു്സ്സു്ബ്ബബ്ബിനെപ്പോലെ പിണറായിവിജയനെന്നവിജില൯സ്സുമന്ത്രിയുടെ ക്ഷുദ്രമനസ്സി൯റ്റെബലത്തിലു് കേരളത്തിലെയഴിമതിസമൂഹമിപ്പോഴും ലോകായുക്തയും ഹൈക്കോടതിയുമെന്നല്ല ആ൪ക്കുംപിടികൊടുക്കാതെയുംവഴങ്ങാതെയും സ൪ക്കാ൪ഖജനാവടിച്ചുമാറ്റി അതി൯റ്റെമറ്റംപറ്റിച്ചിരിക്കുകയാണു്. അതിലു് ക൪ണ്ണാടകഹൈക്കോടതിയിലു്നിന്നുവൃത്യസു്തമായി കേരളഹൈക്കോടതിയു്ക്കെന്തെങ്കിലും വ്യസനമുള്ളതായി ഇന്നുവരെയാരുംകണു്ടിട്ടില്ല. കണു്ടിട്ടുണു്ടായിരുന്നെങ്കിലു് ഒരുസംഘമഴിമതിക്കാരുടെപ്രവ൪ത്തനത്തിലൂടെ ഖജനാവിങ്ങനെവറ്റുമായിരുന്നില്ലല്ലോ!

Written on 09 April 2023 and first published on: 13 April 2023


 


 

 

 

 

No comments:

Post a Comment