ജമ്മു-കാഷു്മീ൪ ജമ്മുവും കാഷു്മീറും ലഡാക്കുമായി രണു്ടായല്ല മൂന്നായാണുവെട്ടിമുറിക്കപ്പെട്ടതു്. ലോകതീവ്രവാദികളു്ക്കും വിഘടനവാദികളു്ക്കും സന്തോഷമായി, അവരുടെദീ൪ഘകാലസ്വപു്നം സഫലമായി!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Zef Art. Graphics: Adobe SP.
എ. ഡി. 1320ലു് മുസ്ലിംഭരണംവരുന്നതുവരെ കാഷു്മീരെന്നു് ഇന്നുപറയുന്നിടം മാരാസ്സു്, യാമ്രാജു്, കാമ്രാജു് എന്നിങ്ങനെ മൂന്നുപ്രദേശങ്ങളു്ചേ൪ന്നതായിരുന്നു. മുസ്ലിംഭരണവും ബ്രിട്ടീഷുഭരണവുംകഴിഞ്ഞപ്പോളു് സ്വതന്ത്രയി൯ഡൃയിലെയാദ്യത്തെ കോണു്ഗ്രസ്സു്ഗവണു്മെ൯റ്റു് അതിനെ ജമ്മുവും കാഷു്മീറുമെന്ന ഇരട്ടസ്സു്റ്റേറ്റുകളായിയോജിപ്പിച്ചു് മറ്റേതുസംസ്ഥാനങ്ങളിലു്നിന്നും വ്യത്യസു്തമായി ലോകസാംസ്സു്ക്കാരികസാമ്പത്തികപ്പാതകളുടെ ക്രോസ്സു്റോഡിലു്സ്ഥിതിചെയ്യുന്നതിനാലു് വിശിഷ്ടസംസ്ഥാനപ്പദവിയുംനലു്കി സുഗമമായിഭരിച്ചു. ജമ്മുകളും കാഷു്മീരികളും സുഖമായി ഇ൯ഡ്യയിലു്ക്കഴിഞ്ഞു. ഈദശകങ്ങളിലെല്ലാം ഈ വിശിഷ്ടസംസ്ഥാനത്തെ രണു്ടോ മൂന്നോ നാലോ ഒക്കെയായിവെട്ടിമുറിക്കണമെന്നതു് ലോകവിഘടനവാദികളുടെ ഒരു സ്വപു്നമായിരുന്നു, പ്രത്യേകിച്ചും പാക്കിസ്ഥാനും ചൈനയും അഫു്ഘാനിസ്ഥാനും താവളമാക്കിപ്പ്രവ൪ത്തിക്കുന്ന തീവ്രവാദികളുടെയും വിഘടനവാദികളുടെയും സ്വപു്നം. ഇതൊരുയാഥാ൪ത്ഥ്യമാകാ൯ വീണു്ടുമി൯ഡൃയിലു് ഭാരതീയജനതാപ്പാ൪ട്ടിയിലൂടെ കോ൪പ്പറേറ്റുഹിന്ദുഭരണമെന്നൊരസംബന്ധംവന്ന 2016വരെയവ൪ക്കുകാത്തിരിക്കേണു്ടിവന്നു. 2019ലു് ബീജേപ്പീയിലൂടെയും നരേന്ദ്രമോദിയിലൂടെയും ബീജേപ്പീയിലെയനേകം റിലയ൯സ്സുനി൪മ്മിതപാ൪ലമെ൯റ്റെംപീമാരിലൂടെയുമതു് യാഥാ൪ത്ഥ്യമായി. കാഷു്മീ൪ ജമ്മുവും കാഷു്മീറും ലഡാക്കുമായി രണു്ടായല്ല മൂന്നായാണുവെട്ടിമുറിക്കപ്പെട്ടതു്. ലോകം പരമാവധിയൊരു ബൈഫ൪ക്കേഷ൯പ്രതീക്ഷിച്ചിരുന്നിടത്തു് ട്രൈഫ൪ക്കേഷനാണുനടന്നതു്- ഉപയോഗിച്ചഭാഷയതല്ലെങ്കിലും. ലോകതീവ്രവാദികളു്ക്കും വിഘടനവാദികളു്ക്കും സന്തോഷമായി. ഇതുവിഘടനമല്ല ദേശീയോദു്ഗ്രഥനമാണെന്നുപറഞ്ഞുപ്രചരിപ്പിക്കാ൯ ബീജേപ്പീകിണഞ്ഞുശ്രമിച്ചുപരാജയപ്പെട്ടു. നരേന്ദ്രമോദിക്കു് വിഘടനവാദിയുടെയും ദേശദ്രോഹിയുടെയും മുദ്രവീണു.
ടൂറിസമൊഴികെ കാര്യമായയാതൊരുവരുമാനവുമില്ലാതെ പൂ൪ണ്ണമായും കേന്ദ്രസഹായത്തെയാശ്രയിച്ചിരുന്ന ജമ്മു-കാഷു്മീറിലു് ഇത്തിരിയെങ്കിലുംവരുമാനമുള്ള കാഷു്മീ൪പോയതോടെ ജമ്മു കുത്തുപാളയെടുത്തു. കേന്ദ്രഗവണു്മെ൯റ്റിലുള്ള ഇ൯ഡൃയിലെജനങ്ങളുടെപണമൊഴുക്കി ഈ ഓട്ടയടയു്ക്കാ൯ കേന്ദ്രബീജേപ്പീഗവണു്മെ൯റ്റു് രഹസ്യമായിശ്ശ്രമിച്ചുകൊണു്ടിരിക്കുകയാണു്. മുമ്പേതന്നെ കേന്ദ്രസഹായത്തെപ്പൂ൪ണ്ണമായുമാശ്രയിച്ചിരുന്ന ഈയിരുസംസ്ഥാനങ്ങളു്ക്കും ലഡാക്കിനും ഇപ്പോളു് കേന്ദ്രസഹായംകിട്ടിയില്ലെങ്കിലു് തൊട്ടപ്പുറത്തുകിടക്കുന്ന പാക്കിസ്ഥാനിലെപ്പോലെ പാപ്പരായി ജനജീവിതംവഴിമുട്ടുന്നസ്ഥിതിയുണു്ടായി. ഇ൯ഡൃയിലെമറ്റുഭാഗങ്ങളിലെ ക്ഷേമപ്പ്രവ൪ത്തനങ്ങളു്ക്കാണു് നരേന്ദ്രമോദിയുടെയുമാറെസ്സെസ്സി൯റ്റെയുമീ ബുദ്ധിശൂന്യതയും ഹിന്ദുരാഷ്ട്രബു്ഭ്രാന്തുംകാരണം വലിയ ഇടിവുണു്ടായിരിക്കുന്നതു്, കാരണം അതിനുള്ളപണമാണു് ഈ രാഷ്ട്രീയബുദ്ധിശൂന്യതയിലേയു്ക്കൊഴുക്കുന്നതു്. പുതിയതായുണു്ടായ ഈ മൂന്നുകേന്ദ്രഭരണപ്പ്രദേശങ്ങളെയും തീറ്റിപ്പോറ്റാ൯ ഇപ്പോളു് ഇ൯ഡൃ൯ജനത പതിവിലുമേറെക്കഷ്ടപ്പെടുകയാണു്. ഇതി൯റ്റെകണക്കുകളിനിയങ്ങോട്ടു് പുറത്തുവരാ൯പോകുന്നതേയുള്ളൂ.
കാഷു്മീ൪ മുറിഞ്ഞുപോയതോടെ ജമ്മു കൂടുതലു്മുറിയാനുള്ളസാധ്യതകളാണു് കാണുന്നതു്, പ്രവണതകളാണു് രൂപംകൊള്ളുന്നതു്. പൂഞു്ചും ദോഡയും വേ൪പെടാ൯മുട്ടിനടക്കുകയാണു്. രണു്ടായിമുറിയാനുള്ളപ്രവണതയെവള൪ത്തിയതു് ഭരണകൂടംമൂന്നാക്കിയാലു് അതാറിലേയു്ക്കുവളരില്ലായെന്നുണു്ടോ? ഒരുപക്ഷേയതുതന്നെയായിരിക്കുമോയുദ്ദേശം? ഈക്കാഷു്മീ൪തന്നെ ഇ൯ഡൃയു്ക്കുകിട്ടിയതു് 1846ലു് ജമ്മുരാജാവു് ഗുലാബു്സിംഗു് ബ്രിട്ടീഷി൯ഡൃ൯ഗവണു്മെ൯റ്റിലു്നിന്നതു് എഴുപത്തഞു്ചുലക്ഷംരൂപയു്ക്കു് വിലയു്ക്കുവാങ്ങിയതുകൊണു്ടും 1940കളിലെ ജമ്മുരാജാവു് പിന്നീടു് ഉപാധികളോടെ സ്വതന്ത്രയി൯ഡൃയിലു്ച്ചേ൪ന്നതുകൊണു്ടുമാണു്. അതുവീണു്ടുംവിലു്ക്കുമോ ബീജേപ്പീ, ചരിത്രമാവ൪ത്തിച്ചുകൊണു്ടു്, പാക്കിസ്ഥാനോ ചൈനയു്ക്കോ റിലയ൯സ്സിനോയടക്കം? പുറത്തുനിന്നുള്ളയാ൪ക്കും ഭൂമിവാങ്ങാവകാശമില്ലാതിരുന്നയവിടെ റീയലെസ്സു്റ്റേറ്റായിത്തുറന്നു് ബീജേപ്പീ ആദ്യംഭൂമിനലു്കിയതു് റിലയ൯സ്സിനായിരുന്നില്ലേ?
2019ലെ പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പായസമയം ഇരുട്ടി൯റ്റെസന്തതികളു് മറ്റൊരുവഴിയുംകാണാതെ പാക്കിസ്ഥാ൯വിരുദ്ധയി൯ഡ്യാവികാരം ജനങ്ങളുടെയിടയിലാളിക്കത്തിച്ചു് കുറഞ്ഞപക്ഷം ജമ്മു-കാഷു്മീരെന്ന ഏകീകൃതസംസ്ഥാനത്തെയെങ്കിലുംസംബന്ധിച്ചിടത്തോളം വിദ്രോഹവിഭജനശക്തിയായഭാരതീയജനതാപ്പാ൪ട്ടി രാജ്യസംരക്ഷണപ്പാ൪ട്ടിയാണെന്നുസ്ഥാപിച്ചെടുത്തു് ജയിക്കാ൯വേണു്ടിയാണു് അതി൪ത്തികടന്നെത്തിയതെന്നുതെളിയിക്കാ൯കഴിയാതെപോയ മുന്നൂറിലേറെക്കിലോ സു്ഫോടകവസു്തുക്കളുപയോഗിച്ചു് പാക്കിസ്ഥാനിലു്നിന്നെന്നപോലെ വ൯ഗൂഢാലോചനയിലൂടെ കാഷു്മീരിലു് പുലു്വാമയിലു് 2019 ഫെബ്രുവരി 14നു് ഇ൯ഡൃ൯സൈനികരെത്തന്നെകൊലപ്പെടുത്തിയതെന്നു്, അതിനുഭീകരപ്പ്രതികാരംചെയ്യുന്നപോലെ അതി൪ത്തികടന്നു് പാക്കിസ്ഥാനിലു്പ്പോയാക്രമിച്ചതെന്നു്, ഇന്നു് അന്നുബീജേപ്പീനിയമിച്ചുകൂടെയുണു്ടായിരുന്ന ഗവ൪ണ്ണ൪മാ൪തന്നെപറഞ്ഞുനടക്കുന്നു. 2019 ഏപ്രിലു് 11മുതലു് 2019 മേയു് 19വരെനടന്നയായിലക്ഷ൯ ചൂടോടെജയിക്കുകയുംചെയു്തു- ഉപയോഗിച്ചവഴിയെന്തായാലും. കൃത്യമഞു്ചുവ൪ഷംകഴിഞ്ഞപ്പോളു് ജനങ്ങളെല്ലാംമറന്നെന്നധാരണയിലു് 2024ലെ പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പിലും ചൂടോടെജയിക്കാ൯മറ്റൊരുവഴിയുംകാണാതെ ബീജേപ്പീഭരണത്തിലു്ക്കനത്തയച്ചടക്കത്തിലും പ്രതിരോധത്തിലുമാണെന്നുപറയുന്ന ജമ്മുവിലു് അതേപോലെവീണു്ടുമൊരാക്രമണം ഒരലു്പ്പംനേരത്തേ 2023 ജനുവരിയിലു് ഒന്നുംരണു്ടുംതീയതികളിലു് രജൗറിയിലു് പാക്കിസ്ഥാ൯റ്റെപേരിലു്സ്സംഘടിപ്പിച്ചു് ജയിക്കാ൯നോക്കുന്നു, അതും തക൪ന്നുനാരായക്കല്ലുപറിഞ്ഞു് ഒരുവിദേശഭീകരയാക്രമണംനടത്തുകപോയിട്ടു് സ്വന്തമാഭ്യന്തരകാര്യംപോലുംനോക്കുവാനാകാതെ പട്ടിണിയിലായിത്തക൪ന്നുകിടക്കുന്നപാക്കിസ്ഥാ൯റ്റെപേരിലു്!
Written on 18 April 2023 and first published on: 20 April 2023
No comments:
Post a Comment