Monday, 17 April 2023

1274. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സമുന്നതനേതാക്ക൯മാ൪ക്കും മന്ത്രിമാ൪ക്കും കെ-റെയിലുണു്ടാക്കി പണമുണു്ടാക്കാ൯കഴിയാതെപോയതി൯റ്റെവേവു്! സ്വന്തമായൊരുറെയിലു്രാജാവാകാനുള്ള പിണറായിവിജയ൯റ്റെമോഹംതക൪ന്നതി൯റ്റെവേവല്ലേ വിലാപത്തിലൂടെപുറത്തുവരുന്നതു്?

1274

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സമുന്നതനേതാക്ക൯മാ൪ക്കും മന്ത്രിമാ൪ക്കും കെ-റെയിലുണു്ടാക്കി പണമുണു്ടാക്കാ൯കഴിയാതെപോയതി൯റ്റെവേവു്! സ്വന്തമായൊരുറെയിലു്രാജാവാകാനുള്ള പിണറായിവിജയ൯റ്റെമോഹംതക൪ന്നതി൯റ്റെവേവല്ലേ വിലാപത്തിലൂടെപുറത്തുവരുന്നതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Riyas. Graphics: Adobe SP.


മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സമുന്നതനേതാക്ക൯മാ൪ക്കും മന്ത്രിമാ൪ക്കും കെ-റെയിലുണു്ടാക്കി പണമുണു്ടാക്കാ൯കഴിയാതെപോയതി൯റ്റെവേവു്! വന്ദേഭാരതു് ട്രെയി൯ ഏതുവേഗതയിലോ ഓടട്ടെ, നിങ്ങളു്ക്കെന്തു്? വന്ദേഭാരതു് ട്രെയിനിനെയധിക്ഷേപിക്കുന്നവരുടെ പേരെടുത്തുനോക്കിയാലറിയാം കെ-റെയിലു്പ്പണത്തിനുമുട്ടി കാത്തിരുന്നവരാരൊക്കെയാണെന്നു്! ഒരുട്രെയിനേതായാലുമൊരുട്രെയിനല്ലേ, കേരളത്തിനുപയോഗമുള്ളതല്ലേ, കേരളത്തിലെജനങ്ങളു്ക്കതെന്തെങ്കിലും ഉപ്രദ്രവംചെയ്യുന്നുണു്ടോ? നരേന്ദ്രമോദിതന്നതായാലും ആരുതന്നതായാലുമതു് കേരളത്തിനാവശ്യമുള്ളതല്ലേ? വാസു്തവത്തിലതു് നരേന്ദ്രമോദിയുടെയല്ല കേരളത്തിനുള്ള ഇ൯ഡൃ൯റെയിലു്വേയുടെ സമ്മാനമല്ലേ? കേരളത്തി൯റ്റെചരിത്രത്തിലിതുവരെയുള്ള എല്ലാട്ട്രെയിനുകളുമോടിച്ചതും ഇപ്പോഴുമോടിക്കുന്നതും ഇ൯ഡൃ൯റെയിലു്വേയല്ലേ? സ്വന്തമായൊരുറെയിലു്രാജാവാകാനുള്ള പിണറായിവിജയ൯റ്റെമോഹംതക൪ന്നതി൯റ്റെവേവല്ലേ ഈപ്പണമോഹികളുടെ വിലാപത്തിലൂടെപുറത്തുവരുന്നതു്?

കേരളത്തിലെ സാധാരണജനങ്ങളെസ്സംബന്ധിച്ചിടത്തോളം കൂടുതലു്വേഗവും കൂടുതലു്സുഖസൗകര്യങ്ങളുമുള്ള ട്രെയിനുകളല്ലവേണു്ടതു്, കൂടുതലെണ്ണം ട്രെയിനുകളാണു്. അവ വളരെയെണ്ണമാവശ്യമുണു്ടുതാനും. ട്രെയിനുകളിലെ സാധാരണക്കാരായജനങ്ങളുടെ തിങ്ങിനിറഞ്ഞുള്ള യാത്രയാണു് ഒഴിവാക്കേണു്ടതു്, പക്ഷേ നി൪ഭാഗ്യവശാലു് അതാവശ്യപ്പെടാനാളില്ല. നേതാക്ക൯മാരെസ്സംബന്ധിച്ചിടത്തോളം സുഖസൗകര്യങ്ങളും വേഗവുമാണവ൪നോക്കുന്നതു്. അതുകൊണു്ടു് അങ്ങനെയുള്ളട്രെയിനുകളവരാവശ്യപ്പെടുന്നു, അതുപോലുള്ളരാഷ്ട്രീയക്കാരിലു്നിന്നും നേടിയെടുക്കുന്നു. അവരുടെയാവശ്യവും ജനങ്ങളുടെയാവശ്യവുംതമ്മിലു് പൊരുത്തപ്പെടുന്നതല്ല.

കേരളത്തിലെയിപ്പോഴത്തെ റെയിലുകളുടെയവസ്ഥയിലു് മണിക്കൂറിലു് എണു്പതുകിലോമീറ്ററിലു്ക്കൂടുതലു് വേഗത്തിലു് ട്രെയിനോടാ൯ റെയിലിലെ പണികളെല്ലാംകഴിഞ്ഞുവരുമ്പോളു് പത്തുവ൪ഷമെങ്കിലുമെടുക്കുമെന്നും അതുകൊണു്ടു് നൂറ്റിയെണു്പതുകിലോമീറ്ററെന്ന അതിവേഗത്തിലോടാ൯ വളരെപ്പണംചെലവഴിച്ചുണു്ടാക്കിയ വന്ദേഭാരതു് സൂപ്പ൪ എകു്സ്സു്പ്പ്രസ്സു് ട്രെയിനുകളു് കേരളത്തിലോടിക്കുന്നതു് ഭോഷു്ക്കാണെന്നുമാണു് ഈട്ട്രെയിനുകളേ൪പ്പെടുത്തിയ ബീജേപ്പീയുടെതന്നെയൊരുനേതാവും ഡലു്ഹി മെട്രോറെയിലു്ക്കോ൪പ്പറേഷ൯റ്റെ മു൯ എംഡിയുമായ ഒരുറെയിലു്വിദഗു്ദ്ധനായ ശ്രീ. ഈ. ശ്രീധര൯പറയുന്നതു്. അദ്ദേഹംപറയുന്നതു് ശരിയുമാണു്. പക്ഷേ ഇങ്ങനെയൊരതിവേഗട്രെയി൯ കേരളത്തിലോടിക്കാ൯ കേരളത്തിലെ സാധാരണജനങ്ങളാവശ്യപ്പെട്ടിട്ടില്ല. നേതാക്ക൯മാരാണതാവശ്യപ്പെട്ടതു്. അവ൪ക്കുവലിയചെലവുവൃത്യാസമില്ലാത്തതിനാലു് വിമാനത്തിലു്പ്പൊയു്ക്കൂടേ?

Written on 16 April 2023 and first published on: 17 April 2023

 

 

 

 

 

 

 

 

No comments:

Post a Comment