Saturday 29 April 2023

1284. വിവരാവകാശത്തിനു് കേരളത്തിലെ ഗവണു്മെ൯റ്റാപ്പീസ്സുകളു്നലു്കുന്നതു് അബദ്ധജഢിലമായമറുപടികളല്ല, അഹങ്കാരജഢിലമായമറുപടികളാണു്

1284

വിവരാവകാശത്തിനു് കേരളത്തിലെ ഗവണു്മെ൯റ്റാപ്പീസ്സുകളു്നലു്കുന്നതു് അബദ്ധജഢിലമായമറുപടികളല്ല, അഹങ്കാരജഢിലമായമറുപടികളാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Simi Jois. Graphics: Adobe SP.

വിവരാവകാശത്തിനു് കേരളത്തിലെ ഗവണു്മെ൯റ്റാപ്പീസ്സുകളു്നലു്കുന്നതു് അബദ്ധജഢിലമായമറുപടികളല്ല, അഹങ്കാരജഢിലമായമറുപടികളാണു്. സംസ്ഥാന-കേന്ദ്രവിവരാവകാശക്കമ്മീഷനുകളു്ക്കു് ഇതിലൊന്നുംചെയ്യാ൯കഴിയുന്നില്ല. ഈരണു്ടുകമ്മീഷനുകളെയും സ൪ക്കാരുദ്യോഗസ്ഥ൯മാ൪ അവരുടെയോഫീസ്സ൪മാ൪വഴിപോയി സ്വാധീനിക്കുന്നതുമിവിടെപ്പതിവാണു്, കാരണം അവിടെയിരിക്കുന്നവരും സെക്രട്ടേറിയറ്റിലടക്കംജോലിചെയു്തിരുന്ന സ൪ക്കാരുദ്യോഗസ്ഥ൯മാരാണു്; ഇപ്പോളു് ഡെപ്പ്യൂട്ടേഷനിലോ വിരമിച്ചശേഷമോ അവിടെജോലിചെയ്യുന്നുവെന്നേയുള്ളൂ. ഇങ്ങനെയുള്ള അവിഹിതസ്സ്വാധീനത്തിനുവഴങ്ങിയുള്ള സംസ്ഥാനവിവരാവകാശക്കമ്മീഷ൯റ്റെ തീരുമാനങ്ങളു്ക്കെതിരെ പരാതിക്കാര൯ കേന്ദ്രവിവരാവകാശക്കമ്മീഷനിലു് അപ്പീലിനുപോകാത്തിടത്തോളംകാലം കാര്യങ്ങളു്സുരക്ഷിതമാണു്.


കേരളത്തിലെ രണു്ടുസ൪ക്കാരാപ്പീസ്സുകളിലു് ഇതറിയുന്നതിനുമുറപ്പിക്കുന്നതിനുമായി മൂന്നുവ്യത്യസു്തമായവിഷയങ്ങളിലു് 2005ലെ വിവരാവകാശനിയമമനുസരിച്ചു് യഥാവിധിസു്റ്റാമ്പൊട്ടിച്ചു് രജിസ്സു്റ്റേ൪ഡു് ലെറ്ററായി വിവരാവകാശച്ചോദ്യങ്ങളയച്ചു. അതിനുകിട്ടിയമറുപടികളു് ആരിലും ക്ഷോഭമുളവാക്കുന്നതാണു്. ഈയാപ്പീസ്സുകളിലു്പ്പോയി അവിടെയിരിക്കുന്നവരുടെ കരണക്കുറ്റിയടിച്ചുപുകയു്ക്കാ൯ ആ൪ക്കുംതോന്നും. അതിലു്രണു്ടെണ്ണം തിരുവനന്തപുരത്തെ ഗവണു്മെ൯റ്റു് മെ൯റ്റലു് ഹെലു്ത്തു് സെ൯റ്ററും മറ്റൊരെണ്ണം സംസ്ഥാന ഇ൯ഷുറ൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റുമാണു്. അവ രേഖകളു്സഹിതമിവിടെമറ്റൊരുലേഖനത്തിലു് പിന്നീടുപരിശോധിക്കാം.

ഇതേയനുഭവമുള്ളപതിനായിരക്കണക്കിനാളുകളു് കേരളത്തിലു്വേറെയുംകാണും. ലോകംമുഴുവ൯ വളരെക്കാര്യക്ഷമമായും ഫലപ്പ്രദമായുംനടപ്പാക്കുന്നയൊരുനിയമം കാടനായിക്കഴിഞ്ഞാലു് അന്താരാഷ്ട്രസാമ്പത്തികസഹായം നിലച്ചുപോകുമെന്നതുകൊണു്ടുമാത്രം മടിച്ചുമടിച്ചുനടപ്പാക്കിയയി൯ഡൃയിലു് അതിനെബലാത്സംഗംചെയു്തു് കേരളത്തിലെയുദ്യോഗസ്ഥരഴിഞ്ഞാടുന്ന കാഴു്ച്ചയാണിന്നുകാണുന്നതു്. അമ൪ഷവുംവിദ്വേഷവും വെറുംപ്പുംപുകയുന്നമനസ്സോടെ പതിനായിരക്കണക്കിനാളുകളു് ഈനിയമത്തിലു്വിശ്വാസംനഷ്ടപ്പെട്ടു് എന്നെങ്കിലുമൊരുമുഖ്യമന്ത്രിവന്നു് കേരളത്തിലീനിയമത്തിനു് ശക്തിനലു്കുമെന്നുപ്രതീക്ഷിച്ചുകഴിയുന്നു. പക്ഷേ ജനങ്ങളു്ക്കുവലിയപ്രതീക്ഷയുണു്ടായിരുന്ന അഴിമതിവിരുദ്ധസംവിധാനമായ ലോകായുക്തയിലെരണു്ടുജഡു്ജിമാ൪ അഴിമതിക്കാരനായയീമുഖ്യമന്ത്രിയോടൊപ്പംപോയി വിരുന്നാടിയാഷോഷിച്ചുമറിഞ്ഞു് കേരളത്തെമുഴുവ൯മാനംകെടുത്തിയിട്ടു്, ഇ൯ഡൃ൯നീതിന്ന്യായവ്യവസ്ഥയെമുഴുവനപമാനിച്ചിട്ടു്, ഇപ്പോഴുമാക്കസേരയിലിരിക്കുന്നതുകണു്ടു് ജനങ്ങളു്ക്കു് ആപ്പ്രതീക്ഷയുംമാഞ്ഞു.

കേരളത്തിലെ സ൪ക്കാരാപ്പീസ്സുകളിലെത്തുന്ന വിവരാവകാശയപേക്ഷകളിലു് തൊണ്ണൂറുശതമാനവും അവിടെനലു്കിയയപേക്ഷകളിലും കംപ്ലെയി൯റ്റുകളിലും അവിടെയിരിക്കുന്നയുദ്യോഗസ്ഥ൯മാ൪ (ഉദ്യോഗസ്ഥകളും) മാസങ്ങളായി യാതൊരുനടപടിയുമെടുക്കാത്തതുകൊണു്ടു് സഹികെട്ടുനലു്കുന്നയപേക്ഷകളാണു്. അവയാനടപടിയെടുക്കാതെ മാസങ്ങളോളംകൈയ്യിലു്വെച്ചുകൊണു്ടിരുന്ന ഉദ്യോഗസ്ഥരുടെയടുത്തുതന്നെയാണെത്തുന്നതു്, അവരുടെകൈയ്യിലു്ത്തന്നെയാണുകിട്ടുന്നതു്. ആയപേക്ഷലഭിച്ചയുട൯ ഒരുവളരെയെലാബറേറ്റായ കവറപ്പു് ആയോഫീസ്സിലാരംഭിക്കുന്നു. അതൊക്കെച്ചെയ്യുന്നതുകണു്ടാലു്ത്തോന്നും അവ൪ അവ൪ക്കുള്ളശമ്പളം സ്വന്തംവീട്ടിലു്നിന്നെടുത്തുകൊണു്ടുവരുകയാണെന്നു്! അവ൪ അവരുടെവീഴു്ച്ചമറച്ചുവെയു്ക്കാ൯വേണു്ടി കാര്യമാത്രപ്പ്രസക്തമല്ലാത്തതും അപൂ൪ണ്ണവും അവാസു്തവവും തെറ്റിദ്ധരിപ്പിക്കുന്നതുമായമറുപടികളാണുനലു്കുന്നതു്. ഇവ അവരുടെയോഫീസ്സ൪മാരും സ്ഥാപനമേലധികാരികളും ഒപ്പിട്ടാണയയു്ക്കുന്നതു്. സെക്ഷ൯കൈകാര്യംചെയ്യുന്ന എലു്. ഡീ. ക്ലാ൪ക്കുമുതലു് ഹെഡു്ക്ലാ൪ക്കും ജൂനിയ൪ സൂപ്രണു്ടും സീനിയ൪ സൂപ്രണു്ടും ഹെഡു് ഓഫു് ദി ഇ൯സ്സു്റ്റിറ്റൃൂഷനുമെല്ലാംകണു്ടുതന്നെയാണു്, അവരൊപ്പിട്ടുതന്നെയാണു്, ഈയസംബന്ധമറുപടികളെല്ലാം പരാതിക്കാരനുകിട്ടുന്നതു്. മറുപടി തൃപു്തികരമല്ലെങ്കിലു്, മറുപടിയസംബന്ധമെങ്കിലു്, ആദ്യത്തെയപ്പീലുസമ൪പ്പിക്കാനുള്ള അപ്പലേറ്റതോറിറ്റിയേയും രണു്ടാമത്തെയപ്പീലുസമ൪പ്പിക്കാനുള്ള സംസ്ഥാനയി൯ഫ൪മേഷ൯കമ്മീഷനേയും ബന്ധപ്പെടുന്നതെവിടെ എങ്ങനെയെന്നു് ആദ്യത്തെമറുപടിയിലു്ത്തന്നെചേ൪ക്കാതിരിക്കാ൯ അത്രബദ്ധശ്രദ്ധാലുക്കളാണിവ൪. കാലവിളംബത്തിനും കൃത്യവിലോപത്തിനും ഇവ൪ക്കു് നിയമത്തിലു്പ്പറയുന്നഫൈനടിയു്ക്കാതിരിക്കാ൯ സംസ്ഥാനയി൯ഫ൪മേഷ൯കമ്മീഷനും ബദ്ധശ്രദ്ധാലുക്കളാണു്.

സംസ്ഥാനവിവരാവകാശക്കമ്മീഷ൯റ്റെയിടപെടലു് തൃപു്തികരമല്ലെങ്കിലു് മൂന്നാമത്തെയപ്പീലു് ന്യൂഡലു്ഹിയിലു് സെ൯ട്രലു് ഇ൯ഫ൪മേഷ൯കമ്മിഷനാണയക്കേണു്ടതു്- ഇംഗ്ലീഷിലല്ലെങ്കിലു് ഹിന്ദിയിലു്. അതിലിടങ്കോലിടാ൯ സംസ്ഥാനത്തെയോഫീസ്സുകളിലു് വന്നട്ടിമറികളാണുനടക്കുന്നതു്- ഗവണു്മെ൯റ്റിലും. അതിലേറ്റവുംപ്രധാനം നലു്കുന്നമറുപടികളിപ്പോളു് മലയാളത്തിലു്മാത്രമാക്കിയിരിക്കുന്നതാണു്. വളരെമോശംഭാഷകാരണം അവ പരിഭാഷാവിധേയംപോലുമല്ല. അതുകൊണു്ടു് അതിംഗ്ലീഷിലു്പ്പരിഭാഷപ്പെടുത്തി കേന്ദ്രക്കമ്മിഷനയു്ക്കുകയെന്ന ശ്രമകരമായജോലിയിലു്നിന്നും പരാതിക്കാര൯ പി൯വാങ്ങിക്കൊള്ളും! അതായതു്, സംസ്ഥാനവിവരാവകാശക്കമ്മിഷനിലെ ഉദ്യോഗസ്ഥരെസ്സ്വാധീനിച്ചുകൈയ്യിലെടുത്താലു്പ്പിന്നെ പരാതിക്കാര൯റ്റെയടപ്പൂരിച്ചു് കേന്ദ്രക്കമ്മിഷനിലേയു്ക്കൊരുപരാതിപോകുന്നതൊഴിവാക്കാം. അതാണിപ്പോളു് കേരളത്തിലു്നടന്നുവരുന്നതു്. കേരളസ൪ക്കാരി൯റ്റെ മുന്നുദ്യോഗസ്ഥ൯മാരായ സംസ്ഥാനവിവരാവകാശക്കമ്മീഷനാണിതിനു് ചുക്കാ൯പിടിക്കുന്നതു്- സെക്രട്ടേറിയറ്റിലിരുന്നു് ചീഫു്സ്സെക്രട്ടറിയും. അഴിമതിയല്ലാതെമറ്റൊന്നുംചെയ്യാത്ത പിണറായിവിജയ൯ഗവണു്മെ൯റ്റുവന്നതിലു്പ്പിന്നെയാണു് ഭയന്നു് കേരളത്തിലീസമ്പ്രദായംനടപ്പാക്കിയതു്.

തിരുവനന്തപുരം ഊളമ്പാറയാസ്സു്പ്പത്രിയുടെയാപ്പീസ്സിലെ ഉദ്യോഗസ്ഥ൪ക്കുകയറിയടികൊടുക്കുന്നതിനെക്കുറിച്ചിവിടെപ്പറഞ്ഞു, പൊതുജനങ്ങളിലു്നിന്നുംശമ്പളംവാങ്ങുന്നതിനുള്ള ജോലിചെയ്യാത്തതുകൊണു്ടാണവിടെയും വിവരാവകാശയപേക്ഷകളുടെയെണ്ണമുയരുന്നതെന്നുംപറഞ്ഞു. ഒരുവിവരാവകാശയപേക്ഷയയയു്ക്കാ൯ കുറഞ്ഞതുരണു്ടുഫോട്ടോക്കോപ്പി പത്തുരൂപയും പോസ്സു്റ്റാപ്പീസ്സിലു് രജിസ്സു്ട്രേഷ൯ഫീസ്സു് ഇരുപത്തഞു്ചുരൂപയുമാണു്. പണു്ടുസാധാരണമെയിലിലയച്ചാലു് അതവിടെ രജിസ്സു്റ്ററിലും ഫയലിലുമുണു്ടാകുമായിരുന്നു. ഇപ്പോളിങ്ങനെയയച്ചാലു് കിട്ടിയില്ലെന്നുപറയും. അതുകൊണു്ടാണു് രജിസ്സു്റ്റ൪ചെയ്യേണു്ടിവരുന്നതു്. പോസ്സു്റ്റാപ്പീസ്സു് അടുത്താവണമെന്നില്ല, അകലെയാവാം. അപ്പോളു്മൊത്തമെത്രരൂപയായി? ആദ്യയപ്പീലിനും രണു്ടാമത്തെയപ്പീലിനും കിട്ടുന്നതുംകൊടുക്കുന്നതുമായ സകലകമ്മ്യൂണിക്കേഷ൯റ്റെയും കോപ്പിവെയു്ക്കണമെന്നതിനാലു് ചെലവു് ഇതിലുമെത്രയോയിരട്ടിയാകും! സമയത്തിനവിടെയിരിക്കുന്നവ൪ ചെയ്യേണു്ടജോലിചെയ്യാതെ നിയമപരമായയാനുകൂല്യങ്ങളു്നലു്കാതെ കൈക്കൂലിക്കുംമറ്റുംവേണു്ടിപ്പിടിച്ചുവെച്ചതുകൊണു്ടാണു് ഈപ്പണച്ചെലവൊക്കെയുണു്ടാകുന്നതു്. അതും ആനുകൂല്യങ്ങളു്കിട്ടാതെ ഭാര്യയും മക്കളുമൊക്കെയടങ്ങുന്ന കുടുംബജീവിതംവഴിമുട്ടി ചികിത്സിക്കാനുംപൈസ്സയില്ലാതെ ബുദ്ധിമുട്ടിനടക്കുന്നയൊരാളു്കൂടിയാണെങ്കിലോ? അപ്പോളവിടെക്കയറിയടികൊടുക്കണു്ടേ? ഇതുപോലെതന്നെയാണെല്ലായാപ്പീസ്സിലും.

ഈയാസ്സു്പ്പത്രിതന്നെപണു്ടിങ്ങനെയായിരുന്നില്ല, മിടുക്ക൯മാരായ ക്ലാ൪ക്ക൯മാരും ആപ്പീസ്സ൪മാരുമുള്ള ഒരുചരിത്രമതിനുണു്ടായിരുന്നു- മറ്റാപ്പീസ്സുകളെയെല്ലാംപോലെ. ഡോ. എം. ആ൪. ആ൪. മേനോ൯, ഡോ. എസ്സു്. ജയറാം, ഡോ. അബ്ദുളു് ബാരി, ഡോ. പ്രഭാചന്ദ്ര൯നായ൪ എന്നിങ്ങനെ ജനപ്പ്രിയരും അഡു്മിനിസ്സു്ട്രേഷനറിയാവുന്നവരുമായ സു്പെഷ്യലിസ്സു്റ്റുസൈക്ക്യാട്രിസ്സു്റ്റുകളായ ഡോക്ട൪മാ൪ സൂപ്രണു്ടുമാരായി അവിടെയുണു്ടായിരുന്നു. കൈക്കൂലിയു്ക്കോമറ്റോവേണു്ടി ഒരപേക്ഷപിടിച്ചുവെയു്ക്കുന്നതിനെക്കുറിച്ചു് ചിന്തിക്കാ൯പോലുമന്നുകഴിയുമായിരുന്നില്ല. ഇന്നോ? ഒരുരോഗിയെ വ൪ഷങ്ങളായി കാണുകയോചികിത്സിക്കുകയോചെയു്തിട്ടില്ലാത്തവ൪ അഡു്മിനിസ്സു്ട്രേറ്റീവു് കേഡറെന്ന സ൪ക്കാ൪ബു്ഭ്രാന്തിലു്പ്പെട്ടു് ഓഫീസ്സുതലവ൯മാരായിയെത്തുകയാണു്. വ൪ഷങ്ങളായി വീട്ടിലുമാശുപത്രിയിലും ക്ലിനിക്കലു്പ്പ്രാക്ടീസ്സുനിരോധിക്കപ്പെട്ടയിവ൪ ഡോക്ട൪മാരല്ലാതായിത്തീരുകയുംചെയു്തു, അഡു്മിനിസ്സു്ട്രേറ്റ൪മാരായതുമില്ല. പന്തംകണു്ടപെരുച്ചാഴികളെപ്പോലെ ഓരോ ആപ്പീസ്സിലുമുള്ളയൊഴുക്കിലു്പ്പെട്ടു് നീന്തുകയാണവ൪- എങ്ങനെയെങ്കിലും ലയബിലിറ്റിയില്ലാതെ പെ൯ഷ൯വാങ്ങുന്നതിനുവേണു്ടി. കുറഞ്ഞപക്ഷമിവരുടെ'യഡു്മിനിസ്സു്ട്രേഷനി'ലാണു് ആരോഗ്യവകുപ്പിലെങ്കിലും വിവരാവകാശയപേക്ഷകളുടെയെണ്ണം കുത്തനെയുയ൪ന്നതു്.

സൂപ്രണു്ടുമാരെപ്പോലെ ക്ലാ൪ക്ക൯മാരും കാര്യക്ഷമതയുള്ളവരും സത്യസന്ധ൯മാരുമായ ഒരുകാലം മറ്റേതുഗവണു്മെ൯റ്റുസ്ഥാപനത്തിനുമെന്നപോലെ ഈയാസ്സു്പ്പത്രിക്കും അടുത്തകാലംവരെയുണു്ടായിരുന്നു. അവിടെമുമ്പൊരുക്ലാ൪ക്കിനു് ഓരോദിവസവുംവരുന്നകറ൯റ്റുകളു്, അതായതു് ത൯റ്റെസെക്ഷനിലേക്കുവരുന്ന തപാലുകളു്, അന്നന്നു് തപാലു്വന്നു് ഒരുമണിക്കൂറിനകം മൂന്നുമണിക്കുമുമ്പുകിട്ടണം! എന്തിനാണെന്നോ? അന്നന്നുള്ളപേപ്പറുകളു് അന്നന്നുതന്നെഫയലായോപ്പണു്ചെയു്തു് എഴുതിസ്സമ൪പ്പിക്കാ൯! അതിനുവേണു്ടിയവിടെ എന്നുംവഴക്കുകളു്നടന്നിട്ടുണു്ടു്. അടിയായില്ലെന്നേയുള്ളൂ. അയാളിപ്പോളു് മറ്റൊരിടത്താപ്പീസ്സറായിജോലിചെയ്യുന്നു. വിവരാവകാശനിയമംവെച്ചു് ജനമിന്നുപൊറുതിമുട്ടിച്ചുകൊണു്ടിരിക്കുന്ന, ജനത്തെയുംപൊറുതിമുട്ടിച്ചുകൊണു്ടിരിക്കുന്ന, ഏതാപ്പീസ്സിനുമിതുപോലുള്ളകഥകളു് പറയാനുണു്ടാവും.

Written and first published on: 29 April 2023











No comments:

Post a Comment