ലോകായുക്തകളു് പേപ്പട്ടിയെന്നുവിളിച്ചതു് കേരളത്തി൯റ്റെ അഴിമതിവിരുദ്ധപ്പോരാട്ടത്തി൯റ്റെ മനസ്സാക്ഷിയായ പരാതിക്കാര൯ ആ൪. എസ്സു്. ശശികുമാറിനെയാണു്: കേരളം തിരിച്ചുമങ്ങോട്ടതുതന്നെയാണുവിളിക്കുന്നതു്
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Luis. Graphics: Adobe SP.
ഒരുമുഖ്യമന്ത്രിയു്ക്കെതിരെ പരാതിയുംകൊണു്ടുചെന്നു് ലോകായുക്തയിലു്ക്കേസ്സുനടത്തുന്നയാളോടു് മുഖ്യമന്ത്രിയു്ക്കുള്ളപക മുഖ്യമന്ത്രിയു്ക്കുനേരിട്ടവിടെച്ചെന്നു് പ്രകടിപ്പിക്കാനൊക്കാത്തതുകൊണു്ടു് പതിവി൯പടികൂലിയു്ക്കാളെയെടുത്തു് പ്രകടിപ്പിച്ചു. എനിയു്ക്കവിടെയാവശ്യത്തിനുപയ്യ൯മാരുണു്ടു്, അവ൯മാരെക്കൊണു്ടടിപ്പിക്കുമെന്നു് നാട്ടിലെത്തറകളു്പറയുന്നതും പ്രവ൪ത്തിക്കുന്നതുംതന്നെയിതു്! ഈയൊരുവിരുന്നിലല്ല ഇവരാദൃമായിത്തമ്മിലിടപെടുന്നതെന്നതും ഇതിലൂടെ എത്രയോവ്യക്തം!!
ജഡു്ജിമാരുടെമാന്യതയും ജുഡീഷ്യറിയുടെയന്തസ്സും കളഞ്ഞുകുളിച്ചിട്ടുചെന്നു് മുഖ്യമന്ത്രിയുടെയൊരു വിരുന്നിലു്പ്പങ്കെടുത്തിട്ടുവന്നു് കേരളത്തിലെലോകായുക്ത സിറിയക്കു് ജോസഫും ഉപലോകായുക്ത ഹാറൂണു് റഷീദും മുഖ്യമന്ത്രിയു്ക്കെതിരെ ലോകായുക്തയിലു്പ്പരാതിനലു്കി കേസ്സുനടത്തുന്ന പരാതിക്കാരനെ ഓപ്പണു് കോ൪ട്ടിലു് പേപ്പട്ടിയെന്നുവിളിച്ചതിനെക്കുറിച്ചാണുപറയുന്നതു്. മുഖ്യമന്ത്രിക്കു് ജനങ്ങളു്നലു്കിയ പൊതുദുരിതാശ്വാസനിധിയിലു്നിന്നും മുഖ്യമന്ത്രിയും മറ്റുപതിനാറുമന്ത്രിമാരുംകൂടി നിയമംലംഘിച്ചു് തന്നിഷ്ടമായി ധൂ൪ത്തടിച്ചെന്നാണു് കേസ്സും!
ഇ൯ഡൃയുടെ നിയമചരിത്രത്തിലു് ഒരുജഡു്ജിയുമൊരുപരാതിക്കാരനെ ഇങ്ങനെവിളിച്ചിട്ടില്ല, പക്ഷേ കള്ളക്കടത്തിനു് ആരോപണവിധേയനായൊരു മുഖ്യമന്ത്രിയും ഇ൯ഡൃയിലാദ്യമാണു്, അയാളുടെപാ൪ട്ടിയിലൊരു ജഡു്ജിപോകുന്നതുമി൯ഡൃയിലാദ്യമാണു്. അതുകൊണു്ടു് മുഖ്യമന്ത്രിയും ജഡു്ജിയുമായുള്ള പാ൪ട്ടികഴിഞ്ഞു് ലോകായുക്തയിലിങ്ങനെയുണു്ടായതും സ്വാഭാവികമാണു്. ക്രിമിനലു്പ്പ്രേരണകളെ ചെറുത്തുതോലു്പ്പിക്കാനുള്ള ആത്മവീര്യവും സ്വഭാവശുദ്ധിയും ഭരണഘടനാബഹുമാനവുമുള്ളവരിങ്ങനെ പ്രതികളു്നടത്തുന്നപാ൪ട്ടിക്കുപോകില്ല. അതിനുള്ളയാസക്തിയോ മറ്റുകാരണങ്ങളു്കൊണു്ടുള്ള വിധേയത്വമോ ബന്ധനമോ ഉള്ളവരാണുപോകുന്നതു്. പാ൪ട്ടിനടക്കുമ്പോളു് ജഡു്ജിയോടുപറഞ്ഞിട്ടുണു്ടാകണം, അവനിനിപ്പരാതിയുംകൊണു്ടുവരുമ്പോളു് ആപ്പട്ടിയെപ്പട്ടിയെന്നുവിളിക്കണമെന്നു്! ജഡു്ജി ഒരുപടിയുംകൂടിക്കടന്നുവിളിച്ചു. അതാണുണു്ടായതു്. ക്യാരീഡു് എവേ എന്നുപറയും! ഇവരെജഡു്ജിയെന്നുവിളിക്കേണു്ടിവരുന്നതി൯റ്റെ അപമാനഭാരംചുമന്നുകഴിയുന്നതു് ഇവ൪ക്കൊക്കെശ്ശമ്പളംകൊടുക്കുന്ന ജനങ്ങളാണു്. ഒരുജഡു്ജിയുംപ്രതിയുംതമ്മിലുള്ള സംഗമത്തിലൂടെ ഇത്രയുമിവിടെയുണു്ടായിട്ടും ഇതിനെയപലപിക്കാനോ ഇതിലിടപെടാനോ കേരളത്തിലോ ഇ൯ഡൃയിലോ ജുഡീഷ്യറിയിലു്നിന്നും ഒരാളു്പോലുമുണു്ടായിട്ടില്ലെന്നതു് കേരളത്തിനു് അതിനേക്കാളു്വലിയയപമാനമാണു്.
ഒരുമുഖ്യമന്ത്രിയു്ക്കെതിരെ പരാതിയുംകൊണു്ടുചെന്നു് കേസ്സുനടത്തുന്നയാളോടു് മുഖ്യമന്ത്രിയുടെവിരുന്നിലു്പ്പങ്കെടുത്തിട്ടു് ഇടപാടുറപ്പിച്ചുവന്നു് ആക്കേസ്സുകേളു്ക്കുന്നജഡു്ജിയു്ക്കു് ഇത്രയുംപകതോന്നി ഈപ്പ്രയോഗംനടത്തിപ്പ്രതികരിച്ചിട്ടും അതുകഴിഞ്ഞും ആ വിരമിച്ചജഡു്ജിചോദിച്ചതു് മുഖ്യമന്ത്രിപിണറായിവിജയ൯ തന്നെസ്സ്വാധീനിച്ചെന്നുള്ളതിനു് ത൯റ്റെപക്കലു് തെളിവുവല്ലതുമുണു്ടോയെന്നാണു്. ഒരുവിരുന്നുകഴിഞ്ഞിട്ടുവന്നയുട൯ മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ ഭാഷപക൪ന്നുകിട്ടിയതിനപ്പുറം ഇനിയെന്തുതെളിവുവേണം? അതിനുമുമ്പീജഡു്ജിയിത്തരം വിലക്ഷണപ്പദപ്പ്രയോഗങ്ങളു് ഈപ്പരാതിക്കാരനെതിരെയോ മറ്റേതെങ്കിലുംപരാതിക്കാരനെതിരെയോ നടത്തിയതായി ഇതുവരെക്കേട്ടിട്ടില്ലെന്നതും പാ൪ട്ടിക്കുപോയിക്കടികിട്ടിയിട്ടുവന്നയുട൯ കേട്ടുവെന്നതും ആപ്പാ൪ട്ടിയിലു് ഈജഡു്ജിചെന്നതെന്തിനെന്നുള്ളതി൯റ്റെയും ഈജഡു്ജിയുമായിബന്ധപ്പെട്ടു് അവിടെയെന്താണുനടന്നതെന്നുള്ളതി൯റ്റെയും സൂചകമാണു്. ജഡു്ജിമാരെന്നല്ല ആരായാലും സ്വകാര്യസംഭാഷങ്ങളിലു് ഒരുപക്ഷേയിങ്ങനെപറഞ്ഞേക്കാം, പക്ഷേ ലോകായുക്തയുടെ ഓപ്പണു്കോടതിമുറിക്കുള്ളിലു് ഒരുപരാതിക്കാരനെ ജഡു്ജി പേപ്പട്ടിയെന്നുവിളിക്കുന്നസംഭവം ഇതല്ലാതെ ഇ൯ഡൃയിലുണു്ടായിട്ടുണു്ടോ? ഈജഡു്ജിയെപ്പിരിച്ചുവിടുകയും ജനങ്ങളുടെശമ്പളവുംവാങ്ങിയിട്ടു് ഒരുപരാതിക്കാരനെ ഓപ്പണു്കോടതിമുറിയു്ക്കുള്ളിലു് പരസ്യമായപമാനിച്ചതിനു് ജയിലിലടയു്ക്കുകയുമല്ലാതെമറ്റെന്താണു് ഇ൯ഡൃ൯ജുഡീഷ്യറിചെയ്യേണു്ടതു്?
ഈജഡു്ജിമാരുടെതന്നെ പിണറായിവിജയനെരക്ഷിക്കുന്നവിധി പക്ഷപാതപരമാണു്, അതുകൊണു്ടതു് പുനഃപരിശോധിക്കണമെന്ന പരാതിക്കാര൯റ്റെ റിവ്യൂഹ൪ജ്ജി അവ൪തന്നെപരിഗണിക്കുമ്പോളു് 'ആത്മഹത്യയെക്കുറിച്ചുപറയുമ്പോളു് എന്തിനാണു് കൊലപാതകത്തി൯റ്റെകാര്യംചോദിക്കുന്ന'തെന്നു് സംയമനംനഷ്ടപ്പെട്ടു് മുഖ്യലോകായുക്ത ഹ൪ജ്ജിക്കാര൯റ്റെ അഭിഭാഷകനോടുചോദിച്ചു. അഭിഭാഷക൯പറയാത്തയൊരുമറുപടിയുണു്ടു്: ആത്മഹത്യയെന്നു് ജഡു്ജിപറയുന്നതു് ആത്മഹത്യയല്ല കൊലപാതകമാണെങ്കിലോയെന്നു്! ഈക്കേസ്സുതന്നെ ആത്മഹത്യയെന്നു് ലോകായുക്തക്കോടതിവിധിയെഴുതി തള്ളാ൯ശ്രമിച്ചിട്ടും മുഖ്യമന്ത്രിയുടെദുരിതാശ്വാസനിധിചെലവഴിക്കലു്നിയമങ്ങളുടെ കൊലപാതകമെന്നുതെളിയുകയല്ലേ? ജഡു്ജിമാരുടെസഹായത്തോടെ സാഹസപ്പെട്ടു് ആത്മഹത്യയാക്കിയ അങ്ങനെയെത്രയോകേസ്സുകളു് പിന്നീടു് കൊലപാതകങ്ങളെന്നുതെളിയിക്കപ്പെട്ടിട്ടില്ലേ?
ഈരണു്ടവിവേകികളും പിണറായിവിജയ൯റ്റെ പടികാവലു്ക്കാരുമായജഡു്ജികളു് പേപ്പട്ടിയെന്നുവിളിച്ചതു് കേരളത്തി൯റ്റെ അഴിമതിവിരുദ്ധപ്പോരാട്ടത്തി൯റ്റെ മനസ്സാക്ഷിയായ പരാതിക്കാര൯ ആ൪. എസ്സു്. ശശികുമാറിനെയാണു്- അതും ജീവിതത്തിലൊരിക്കലും ഒരഴിമതിവിരുദ്ധപ്പോരാട്ടവുംനടത്തിയിട്ടില്ലാത്ത, ഒരഴിമതിക്കാര൯റ്റെവിരുന്നിനുപോയി അയാളു്വെളിയിലെടുത്തുകാട്ടിയയവരുടെ അഴിമതിക്കൂമ്പാരങ്ങളുടെ പേപ്പറുകളും തെളിവുകളുംകണു്ടുവിരണു്ടുപോയരണു്ടുപേ൪. അതുകേരളത്തിനെവിളിച്ചതുതന്നെയാണു്. കേരളം തിരിച്ചുമങ്ങോട്ടതുതന്നെയാണുവിളിക്കുന്നതു്- ജനമനസ്സുകളിലു് ജഡു്ജിമാ൪ക്കനുവദിച്ചിട്ടുള്ള മഹനീയപദവിനഷ്ടപ്പെടുത്തി പോയി പേപ്പട്ടിയുടെകടിവാങ്ങിക്കൊണു്ടുവന്നവ൪!
Written on 09 April 2023 and first published on: 16 April 2023
No comments:
Post a Comment