Tuesday, 18 April 2023

1275. ലോകായുക്ത നിയമവിരുദ്ധമായി പത്രക്കുറിപ്പിറക്കിയതു് പരാതിക്കാര൯റ്റെ ഊ൪ജ്ജം പലയിടത്തായി ചിതറിക്കാനും മുഖ്യമന്ത്രിയു്ക്കെതിരായകേസ്സുംകൊണു്ടു് മുന്നോട്ടുപോകുന്നതി൯റ്റെ ശക്തികുറയു്ക്കാനുമുള്ള ഹീനയുദ്ദേശത്തോടെയാണു്

1275

ലോകായുക്ത നിയമവിരുദ്ധമായി പത്രക്കുറിപ്പിറക്കിയതു് പരാതിക്കാര൯റ്റെ ഊ൪ജ്ജം പലയിടത്തായി ചിതറിക്കാനും മുഖ്യമന്ത്രിയു്ക്കെതിരായകേസ്സുംകൊണു്ടു് മുന്നോട്ടുപോകുന്നതി൯റ്റെ ശക്തികുറയു്ക്കാനുമുള്ള ഹീനയുദ്ദേശത്തോടെയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Crizzy Studio. Graphics: Adobe SP.

ലോകായുക്ത നിയമവിരുദ്ധമായി പത്രക്കുറിപ്പിറക്കിയതു് പരാതിക്കാര൯റ്റെ ഊ൪ജ്ജം പലയിടത്തായിച്ചിതറിക്കാനും മുഖ്യമന്ത്രിയു്ക്കെതിരായകേസ്സുംകൊണു്ടു് മുന്നോട്ടുപോകുന്നതി൯റ്റെ ശക്തികുറയു്ക്കാനുമുള്ള ഹീനയുദ്ദേശത്തോടെയാണു്. അതുതന്നെയാണു് ലോകായുക്ത പ്രതിയായപിണറായിവിജയ൯റ്റെ ഡ്യൂപ്പാണെന്നുള്ളതി൯റ്റെതെളിവു്! ലോകായുക്തവിധിയിലെയയുക്തിയു്ക്കും പക്ഷപാതത്തിനുമെതിരെ ഹൈക്കോടതി സുപ്രീംകോടതി എന്നിവയെസ്സമീപിക്കുന്നതിനൊപ്പം പേപ്പട്ടിയെന്നുവിളിച്ചതിലെ അപകീ൪ത്തിക്കുകൂടിപ്പരിഹാരംതേടി ഏതെല്ലാമേജ൯സ്സികളെസ്സമീപിക്കണമെന്നഭാരംകൂടി പരാതിക്കാര൯റ്റെശിരസ്സിലു്വലിച്ചുകയറ്റി ആകെയിരുപത്തിനാലുമണിക്കൂറുകളും താനുംത൯റ്റെനിഴലുംമാത്രം സഹായിക്കാനും ചെലവഴിക്കാ൯ പരിമിതമായവിഭവങ്ങളുംമാത്രമുള്ള പരാതിക്കാര൯ ശക്തിയുമൂ൪ജ്ജവും പലവഴിക്കുചിതറിക്കണമെന്നുള്ള പതിവുമാ൪കു്സ്സിസ്സു്റ്റുതന്ത്രംതന്നെയാണു് ലോകായുക്തയെടുത്തിട്ടുപയറ്റുന്നതു്. പരാതിക്കാരനായ ആ൪. എസ്സു്. ശശികുമാ൪ സഹായംചോദിച്ചാലു് കോടിക്കണക്കിനുരൂപ കേരളത്തിലെ ജനങ്ങളിലു്നിന്നുമെത്തുമെന്നുറപ്പാണു്, പക്ഷെയായഭിമാനി സഹായംചോദിച്ചിട്ടില്ല. പിണറായിവിജയ൯റ്റെപണസ്സാമ്രാജ്യത്തി൯റ്റെയും പിന്നിലുള്ളലോകകോ൪പ്പറേറ്റുമുതലാളിത്തത്തി൯റ്റെയും മറ്റൊരടിമയായ പ്രതിപക്ഷനേതാവു് വീഡീ സതീശനും അതുപോലുള്ളമറ്റുപ്രതിപക്ഷനേതാക്കളും പരസ്യയഴിമതിവിരുദ്ധനിലപാടുപ്രഖ്യാപിക്കുന്ന കേരളത്തിലുള്ള മറ്റനേകംസംഘടനകളും സഹായമെത്തിച്ചിട്ടില്ല- സാമ്പത്തികമോ നിയമപരമോ.

അങ്ങനെ വിരമിച്ചുജനങ്ങളോടുവിധേയത്വമൊന്നുമില്ലാത്തരണു്ടുജഡു്ജികളു് ലോകായുക്തയുടെകസേരയിലിരുന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ തനതായതന്ത്രങ്ങളുമടവുകളും പറഞ്ഞുകൊടുക്കുന്നതുപയറ്റുകയാണു്. ലോകായുക്ത മാ൪കു്സ്സിസ്സു്റ്റുപ്രതിയെരക്ഷിക്കുന്നതിനുവേണു്ടി മാ൪കു്സ്സിസ്സു്റ്റുതന്ത്രമെടുത്തിട്ടുപയറ്റുകയാണെങ്കിലു് ഒരു മാ൪കു്സ്സിസ്സു്റ്റുകിങ്കരനായല്ലേ, മാ൪കു്സ്സിസ്സു്റ്റുഡ്യൂപ്പായല്ലേ, ജനങ്ങളു്കാണേണു്ടതും കൈകാര്യംചെയ്യേണു്ടതും? ലോകായുക്ത നിയമവിരുദ്ധമായല്ല പത്രക്കുറിപ്പിറക്കിയതെങ്കിലു് നടപ്പുള്ളൊരുകേസ്സിലു് ഓപ്പണു്കോ൪ട്ടിലു്പ്പറയുകയല്ലാതെ പത്രക്കുറിപ്പിറക്കാ൯ സു്പെസിഫിക്കായി അനുവദിച്ചുകൊണു്ടുള്ള സുപ്രീംകോടതിയുത്തരവോവിധിയോ കൊണു്ടുവന്നുകാണിക്കു്! ഇതിറക്കിപ്പലദിവസമായിട്ടും ഈ പ്രസ്സു് നോട്ടു് ലോകായുക്തയുടെ (https://www.lokayuktakerala.gov.in/) വെബ്ബു്സ്സൈറ്റിലു്ക്കൊടുക്കാനുള്ളധൈര്യം ഈജഡു്ജിമാ൪ക്കിതുവരെയുമുണു്ടായിട്ടില്ല.

ലോകായുക്തയുടെതന്ത്രമെന്തെന്നുതിരിച്ചറിയാ൯ കേരളത്തിലു്ച്ചിലപ്പോളാളുകളു്ക്കുകഴിയാതെപോയേക്കും, കാരണം ലോകായുക്തയുമായത്രയേറെപ്പരിചയം കേസ്സുകളിലൂടെ ക൪ണ്ണാടകത്തിലെപ്പോലെ കേരളത്തിലെജനങ്ങളു്ക്കില്ല. എന്നുമാത്രമല്ല, അത്രയേറെപ്പരിചയമുണു്ടാവാ൯ കേരളത്തിലങ്ങനെയെണ്ണപ്പെട്ട അഴിമതിക്കാരെയാരെയെങ്കിലും ലോകായുക്തശിക്ഷിച്ചിട്ടുമില്ല. ലോകായുക്തയുടെപേരുതന്നെയിപ്പോളു് ആളുകളാദ്യമായിക്കേളു്ക്കുകയാണു്. പക്ഷേ ലോകായുക്ത മാ൪കു്സ്സിസ്സു്റ്റുതന്ത്രംപയറ്റുകയാണെങ്കിലു് കേരളത്തിലു്പ്പലരുമതു് ഉട൯തിരിച്ചറിയും, കാരണം മാ൪കു്സ്സിസ്സു്റ്റുതന്ത്രവുമടവുകളും കേരളത്തിലനേകംപേ൪ക്കു് പച്ചവെള്ളംപോലെപരിചിതമാണു്, അവരതുട൯തിരിച്ചറിയും. അതാണുലോകായുക്തയെന്നുപേരിട്ടുവിളിക്കുന്ന മാ൪കു്സ്സിസ്സു്റ്റുകിങ്കര൯മാ൪ക്കുസംഭവിച്ചതു്.

2023 ഏപ്രിലു് 11നു് കേസ്സുപരിഗണിച്ചപ്പോളു് പരാതിക്കാരനെയീലോകായുക്ത പേപ്പട്ടിയെന്നുവിളിച്ചു. അതേകേസ്സിലെ കുപ്പ്രസിദ്ധനായപ്രതിയുടെ ഭാഷയാണതു്. ആപ്പ്രതിയതുപോലെമറ്റനേകമപകീ൪ത്തിനാമങ്ങളു് കണു്ടുപിടിച്ചിട്ടുണു്ടു്, പൊതുമണ്ഡലത്തിലു്പ്പ്രശസു്തരായ പലരെയുമതുവിളിച്ചിട്ടുണു്ടു്. അന്നോ പിറ്റേന്നുംകോ൪ട്ടുള്ള 12നോവേണമെങ്കിലു് ഇപ്പോളിറക്കിക്കുപ്പ്രസിദ്ധമായയാവിശദീകരണം ഓപ്പണു്കോ൪ട്ടിലു് ലോകായുക്തയു്ക്കുനലു്കാമായിരുന്നു, പക്ഷേയതന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും എഴുതിക്കിട്ടിയില്ല, പതിനാറാംതീയതിയേകിട്ടിയുള്ളൂ, അതുകൊണു്ടു് പതിനാറാംതീയതിയേ പത്രക്കുറിപ്പിറക്കാ൯പറ്റിയുള്ളൂ.

അതിലു്പ്പറയുന്ന പേപ്പട്ടിയെന്നുള്ളപേരു് പരാതിക്കാര൯റ്റെമണു്ടയിലു് മാധ്യമങ്ങളും അയാളുടെസുഹൃത്തുക്കളുംചേ൪ന്നു് ‘ചാ൪ത്തികൊടുത്തതാ’ണെന്ന ഒറ്റവാചകംതന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ട്രേഡുമാ൪ക്കാണു്. ആപ്പാ൪ട്ടിയുടെനേതാക്കളല്ലാതെ ഇ൯ഡൃയിലൊരൊറ്റനിയമജ്ഞ൯പോലും ചരിത്രത്തിലിന്നുവരെ ഈവളു്ഗ്ഗ൪പ്പ്രയോഗംനടത്തിയിട്ടില്ല, എഴുതുകപോയിട്ടു് പറയുകപോലുംചെയു്തിട്ടില്ല. ഈപ്പത്രക്കുറിപ്പിലെ വേറെയുംപലപ്രയോഗങ്ങളും ചിന്തയുടേതെന്നുപറയുന്നില്ലെങ്കിലും ദേശാഭിമാനിയിലെ വിലക്ഷണപാ൪ട്ടിഭാഷയാണു്. അതോരോന്നുമെടുത്തുനോക്കിപ്പരിശോധിച്ചാലതു് മനസ്സിലാവുകയുംചെയ്യും. ഇതിലു് അസംസ്സു്ക്കൃതയനഭിജ്ഞപ്പ്രയോഗങ്ങളിലു് പ്രതിയായപിണറായിവിജയനോടൊപ്പം അയാളുമായിടപെട്ട ജഡു്ജിമാരായലോകായുക്തയും മുങ്ങിത്താഴുന്നതാണുനാംകാണുന്നതു്.

2019 ജനവരി 14ലെ വിധിയിലു്ത്തന്നെ മന്ത്രിസഭാത്തീരുമാനങ്ങളടക്കം അഴിമതിയുടെപരിധിയിലു്പ്പെടുമെങ്കിലു് ലോകായുക്തയുടെപരിധിയിലുംപെടുമെന്നു് ഫുളു്ബെഞു്ചുലോകായുക്തവിധിച്ചിരുന്നു. അതുനെഗേറ്റുചെയ്യാ൯ സിറിയക്കുജോസഫും ഹാറൂണു്റഷീദുമെന്നലോകായുക്തമാ൪ക്കു് അധികാരമൊന്നുമില്ല. നിനക്കതിനുള്ളയധികാരമുണു്ടു്, നീപോയതുചെയു്തിട്ടുവായെന്നു് പിണറായിവിജയ൯പറഞ്ഞുവെങ്കിലു് അതടിമയുടമവ്യവസ്ഥയിലു് സ്വാഭാവികം. കേരളം ആവ്യവസ്ഥയിലല്ലകഴിയുന്നതു്. ലോകായുക്ത പിണറായിവിജയ൯റ്റെയും സിറിയക്കു് ജോസഫി൯റ്റെയും നിലവാരത്തിലെത്തിയെന്നതാണുസത്യം. ആക്കറിയായാലു് തൂക്കിവിലു്ക്കണമെന്നതാണുനടപ്പു്.

ഇംഗ്ലീഷിലല്ല മലയാളത്തിലു്ത്തന്നെയാണീ പത്രപ്പ്രസു്താവനയിറക്കിയിരിക്കുന്നതു്! ഇംഗ്ലീഷിലതെഴുതിക്കൊടുക്കണമെങ്കിലു് ഇന്നുള്ളകേരളത്തിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ദേശാഭിമാനിയും അതുരണു്ടുമല്ലായിരിക്കണം!

Written and first published on: 18 April 2023











No comments:

Post a Comment