Monday 10 April 2023

1264. ലോകായുക്തജഡു്ജിമാരും അവ൪വിധിപറഞ്ഞുരക്ഷിച്ചപ്രതിയുംകൂടി വിരുന്നുണു്ടാനന്ദിച്ചാഹ്ലാദിച്ചുപിരിയുന്നകേരളം! ജഡു്ജിമാരെവിമ൪ശ്ശിക്കരുതെന്നു്!!

1264

ലോകായുക്തജഡു്ജിമാരും അവ൪വിധിപറഞ്ഞുരക്ഷിച്ചപ്രതിയുംകൂടി വിരുന്നുണു്ടാനന്ദിച്ചാഹ്ലാദിച്ചുപിരിയുന്നകേരളം! ജഡു്ജിമാരെവിമ൪ശ്ശിക്കരുതെന്നു്!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By RawPixel DotCom. Graphics: Adobe SP.

ലോകായുക്തജഡു്ജിമാരും അവ൪വിധിപറഞ്ഞുരക്ഷിച്ചപ്രതിയുംകൂടി വിരുന്നുണു്ടാനന്ദിച്ചാഹ്ലാദിച്ചുപിരിയുന്നകേരളം! ഇപ്പോഴുംപറയുന്നതു് ജഡു്ജിമാരെവിമ൪ശ്ശിക്കരുതെന്നു്!!

ഒരു ന്യായാധിപ൯ ത൯റ്റെമുന്നിലു്ക്കേസ്സുള്ള ഒരുപ്രതിയുടെവീട്ടിലു് ചട്ടിയടിക്കാ൯പോയെന്നുപറഞ്ഞാലു്പ്പിന്നെ അതു് മനുഷ്യജീവിതചര്യയിലെ ഏറ്റവുംതാഴു്ന്നയൊരുതലമാണു്, ഇടപാടാണു്; ആ ന്യായാധിപ൯പിന്നെയൊരു ന്യായാധിപനല്ല, ആക്കസേരയിലിരിക്കാ൯പിന്നെയയാളു് യോഗൃനല്ല, എന്നല്ല ആക്കസേരയിലു്പ്പിന്നെയയാളിരിക്കരുതു്! അങ്ങനെപോവുകയും വീണു്ടുമാക്കസേരയിലിരിക്കുന്നതിലു് എന്തെങ്കിലുംകുഴപ്പമുള്ളതായി അയാളു്ക്കു് സ്വയംതോന്നുകയുംചെയ്യുന്നില്ലെങ്കിലു് ഒട്ടുമിരിക്കരുതു്. നീതിന്യായം കൈകാര്യംചെയ്യാനുള്ള സകലയോഗൃതയുമ൪ഹതയും അതോടെയയാളു്ക്കുനഷ്ടപ്പെട്ടുകഴിഞ്ഞു. ഒരുസതീരതു്നത്തി൯റ്റെഭ൪ത്താവു് വേശ്യാലയത്തിലു്പ്പോയിട്ടുവരുന്നതുപോലെയാണതു്.

ഒരുവീട്ടിലൊരടിയന്തിരംനടക്കുമ്പോളു് ചില ഒഴിവാക്കാനൊക്കാത്തസന്ദ൪ഭങ്ങളിലു് ചില൪പോയേക്കും. ഒരാളെപ്പിന്നീടൊരിക്കലുംകാണാ൯പറ്റാത്തസന്ദ൪ഭമായ ഒരുമരണച്ചടങ്ങിനുപോകുന്നതു് സമൂഹം ക്ഷമിക്കുന്നതാണു്. ഒരുവിവാഹത്തിനു് വധൂവര൯മാരെ അനുഗ്രഹിക്കാനെന്നനാടൃത്തിലു്പ്പോകുന്നതു് സമൂഹംക്ഷമിക്കാത്തതാണു്, കാരണം അവരെപ്പിന്നീടുപലപ്രാവശ്യം ആശുപത്രിവരാന്തയിലടക്കംപലയിടത്തുവെച്ചും കാണാവുന്നതാണു്. പക്ഷേ തീറ്റയും കുടിയും കുഴാമറിച്ചിലും കെട്ടിപ്പിടികളും സമ്മാനപ്പൊതിക്കൈമാറ്റങ്ങളുംമാത്രമുള്ള ഒരുവിരുന്നുപാ൪ട്ടിക്കു്, അതും ത൯റ്റെമുന്നിലു്ക്കേസ്സുള്ളപ്രതിനടത്തുന്ന വിരുന്നുപാ൪ട്ടിക്കു്, ആ ന്യായാധിപ൯മാ൪പോകുന്നതു് സമൂഹത്തിലെ ഏറ്റവുംഗുരുതരമായ ഒരു ക്രൈമാണു്. ഇവിടെപ്പറയുന്നന്യായാധിപ൯മാ൪ ഇവിടെപ്പറയുന്നപ്രതിയുടെപാ൪ട്ടിക്കുപോയതു് ഏറ്റവുംസുരക്ഷിതമായി ഇവിടെപ്പറയുന്നയാപ്പൊതികൈപ്പറ്റുന്നതിനാണു്, ഇനിയുള്ളയിടപാടുകളെപ്പറ്റി മുമ്പുപറഞ്ഞവാഗു്ദാനങ്ങളുറപ്പിക്കുന്നതിനാണു്.

2023 ഏപ്രിലു് 4നു് തിരുവനന്തപുരത്തു് പഴയകേരളനിയമസഭാമന്ദിരമായ ശങ്കര൯തമ്പിഹാളിലു് കേരളാമുഖ്യമന്ത്രിയായ പിണറായിവിജയ൯നടത്തിയ റംസ്സാ൯പാ൪ട്ടിയിലാണു് കേരളലോകായുക്ത സിറിയക്കു് ജോസഫും ഉപലോകായുക്ത ഹാറൂണു് റഷീദും രഹസ്യമായി ഒളിച്ചുചെന്നുപങ്കെടുത്തതു്. അതിഥികളു്ക്കുള്ള ക്ഷണക്കത്തിലു് ഇവരുടെപേരുകളുണു്ടായിരുന്നില്ല. ഗവണു്മെ൯റ്റുപുറത്തുവിട്ട പാ൪ട്ടിയിലു്പ്പങ്കെടുത്തവരുടെ വിശദശാംശങ്ങളിലും ഇവരുടെപേരോ വാ൪ത്തയോ ചിത്രങ്ങളോ ഉണു്ടായിരുന്നില്ല. ഗവണു്മെ൯റ്റി൯റ്റെ പ്രചാരണഡിപ്പാ൪ട്ടുമെ൯റ്റായ പബ്ലിക്കു് റിലേഷ൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റു് മാധ്യമങ്ങളു്ക്കുനലു്കിയ വീഡിയോയിലും ഇവ൪പങ്കെടുത്തതായുണു്ടായിരുന്നില്ല. എന്നിട്ടുമിവരവിടെച്ചെന്നുപങ്കെടുത്തു. ഇവ൪പങ്കെടുക്കുന്നതുകാണാതിരിക്കാ൯ മാധ്യമങ്ങളെ ചടങ്ങിലു്നിന്നു് മാറ്റിനി൪ത്തുകയുംചെയു്തു. എന്നിട്ടും ലോകായുക്തയിലടുത്തകാലത്തുണ്ടായ, ഈപ്പിണറായിവിജയനും അയാളുടെ പതിനാറുമു൯മന്ത്രിമാരും ചീഫു്സ്സെക്രട്ടറിയുംപ്രതികളും ഈരണു്ടുജഡു്ജിമാരും വിധിക൪ത്താക്കളുമായ അഴിമതിക്കേസ്സോടെ, ജാഗരൂകരും ഇവരെനിരീക്ഷിക്കുന്നവരുമായ കേരളസമൂഹം ഇവ൪പങ്കെടുത്തതുകണു്ടുപിടിച്ചുപുറത്തുകൊണു്ടുവന്നു. ഇങ്ങനെയുള്ളകൂടിച്ചേരലുകളു് ഇവിടെപ്പതിവാണെന്നും അതു് സ്വാഭാവികമാണെന്നും അതിനെത്തുട൪ന്നു് ഗവണു്മെ൯റ്റു് വിശദീകരണപ്പത്രക്കുറിപ്പിറക്കി. ഇതു് അസ്വാഭാവികമാണെന്നും ഇതു് ഈജഡു്ജിമാരും പ്രതിയുംചേ൪ന്ന അവിഹിതബന്ധമാണെന്നും നിയമബാഹ്യമായ അഴിമതിക്കൂട്ടുചേരലാണെന്നും ജനങ്ങളു്ക്കു് പത്രക്കുറിപ്പിറക്കാ൯പറ്റാത്തതുകൊണു്ടിറക്കിയില്ല.

പിണറായിവിജയനെ മുഖ്യമന്ത്രിസ്ഥാനരാജിയിലു്നിന്നുരക്ഷിച്ച ഒരുവിധിയിലൂടെകുപ്പ്രസിദ്ധരായ കേരളത്തിലെലോകായുക്തയും ഉപലോകായുക്തയും അയാളുടെപാ൪ട്ടിയിലു്ച്ചെന്നു് ഒളിച്ചുപങ്കെടുത്തെന്നറിഞ്ഞപ്പോളു് കേരളത്തിലെജനങ്ങളു്സന്തോഷിച്ചു- പ്രതിയുംജഡു്ജിയുമെല്ലാം ഒരേകുഴിയിലെത്തിയതിലു്. ചിലയിടപാടുകളുറപ്പിക്കുമ്പോളു് കൈയ്യോടെചെന്നാപ്പൈസ്സവാങ്ങിച്ചില്ലെങ്കിലു് പിന്നെയതുകിട്ടുകയില്ല. മൂടുപടമഴിച്ചിട്ടു് രണു്ടുപേ൪നഗ്നരായി ജനങ്ങളുടെമുന്നിലു്പ്പ്രത്യക്ഷപ്പെട്ടാലു് ജനങ്ങളു്ക്കതുസന്തോഷമുള്ളകാര്യമല്ലേ? ഇവരെബഹുമാനിക്കേണു്ടതുണു്ടോയെന്നു് സന്ദേഹമുണു്ടായിരുന്നജനങ്ങളു്ക്കതുമാറി. സ്വ൪ണ്ണ-ഡോള൪ക്കള്ളക്കടത്തുകളു്ക്കു് കുപ്പ്രസിദ്ധമായ മുഖ്യമന്ത്രിയുടെസംഘത്തിലു് രണു്ടുപേ൪കൂടിയായെന്നു് ജനങ്ങളു്കരുതി- അതിലു്ക്കുറച്ചുള്ളവരെ ജഡു്ജിമാരായിക്കൂട്ടിയാലു്മതിയല്ലോ! ഇനിയിവരെയും ജഡു്ജിമാരായിത്തന്നെകൂട്ടണമെന്നു് ആരെങ്കിലുംനി൪ബ്ബന്ധംപിടിച്ചാലു്- പ്രത്യേകിച്ചും ജഡീഷ്യറിയിലു്- അവരുമീസംഘത്തിലുള്ളവരാണു്. അതി൯റ്റെവ്യാപു്തിനമ്മളറിയാ൯പോകുന്നതേയുള്ളൂ, കാരണം ഇതുവെറുംപിണറായിവിജയനെന്ന കേരളത്തിലെരാഷ്ട്രീയക്കാര൯റ്റെസംഘമല്ല, ലോകവ്യാപകവേരുകളുംബ്രാഞു്ചുകളുമുള്ള ഒരു ഇ൯റ്റ൪നാഷനലു്നിക്ഷേപക കള്ളക്കാ൪ട്ടലി൯റ്റെസംഘമാണു്..

മാ൪ച്ചു് 31നു് ഈമന്ത്രിക്കൂട്ടത്തെയിതിലു്ശ്ശിക്ഷിക്കാ൯മതിയായ നിയമമില്ലെന്നുകണു്ടെത്തിവിധിപറഞ്ഞു് അയാളെ മുഖൃമന്ത്രിപദവിയിലു്നിന്നുള്ള രാജിയിലു്നിന്നുരക്ഷിക്കുകയും നാലുദിവസംകഴിഞ്ഞു് ഏപ്രിലു് 4നു് പ്രതിയുടെവീട്ടിലു്പ്പോയിച്ചട്ടിയടിക്കുകയും എട്ടുദിവസംകൂടിക്കഴിഞ്ഞു് എപ്രിലു് 12നു് വലിയകൊട്ടിഘോഷത്തോടെ ഹൈക്കോടതിയെബോദ്ധ്യപ്പെടുത്താനായി ഈക്കേസ്സുവീണു്ടും ഭരണമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയൊരുഭാഗംകൂടിയായ മറ്റൊരുജഡു്ജികൂടിയടങ്ങുന്നതങ്ങളുടെ ഫുളു്ബെഞു്ചു് പരിഗണിക്കുന്നതാണെന്നുവിളംബരംചെയ്യുകയും ചെയു്തശേഷം ഈമൂന്നുജഡു്ജിമാരുമീപ്പ്രതിയെയുമാക്കൂട്ടുപ്രതികളെയും ശിക്ഷിക്കുമോ വെറുതേവിടുമോയെന്ന പിരിമുറുക്കംനിറഞ്ഞയുലു്ക്കണു്ഠയു്ക്കിടയിലു് ആശ്വാസദായകംതന്നെയല്ലേ ഇ൯-ബിറ്റുവീനുള്ള ഈച്ചട്ടിയടിപ്പി൯റ്റെപശ്ചാത്തലത്തിലു് ആ മൂന്നുജഡു്ജിമാരും പിണറായിവിജയനെയിനി ഒരിക്കലുംശിക്ഷിക്കുകയില്ല വെറുതേവിടുമെന്നയീമു൯കൂട്ടിയറിവു്? പിണറായിവിജയനെയാരുമിനി ആ രണു്ടുജഡു്ജികളെയുംപോലെകാണാ൯പോകുന്നില്ല, ആരണു്ടുജഡു്ജികളെയുമിനി ജനങ്ങളു് പിണറായിവിജയനെപ്പോലെയാണു് കാണാ൯പോകുന്നതു്.

ഗോത്രവ൪ഗ്ഗക്കാരിലും തീവ്രവാദസംഘങ്ങളിലും ബ്രേക്കിങു് ദി ബ്രെഡ്ഡു് എന്നൊരുചടങ്ങുണു്ടു്. വെറുതേതിന്നുകയെന്നയ൪ത്ഥത്തിലല്ലയാച്ചടങ്ങു്. ഒരിക്കലെങ്കിലുംതന്നോടൊപ്പം ബ്രെഡ്ഡുമുറിച്ചിട്ടുള്ളയാളു്ത൯റ്റെ ആജീവനാന്തചങ്ങാതിയും സഹായിയും ഏതപകടത്തിലുംരക്ഷിക്കാ൯ ബാധ്യസ്ഥനുമാണെന്നസങ്കലു്പ്പത്തിലാണിതുചെയ്യുന്നതു്. ഒരിക്കലതുചെയു്താലു്പ്പിന്നെ മരണംവരെയൂരിപ്പോകാ൯സാദ്ധ്യമല്ല. അതാണീപ്പാ൪ട്ടിയിലു്നടന്നതു്. ചിലസമൂഹങ്ങളും രഹസ്യഗ്രൂപ്പുകളും സൊസൈറ്റികളും കളു്ട്ടുകളുമതിലു് കൈവെട്ടിമുറിച്ചു് രക്തംപരസ്സു്പ്പരംചേ൪ത്തു് സാഹോദര്യംപ്രഖ്യാപിക്കുന്നതുമുണു്ടു്. കേരളത്തിലു്വള൪ന്നുവരുന്നതായി കേന്ദ്രഗവണു്മെ൯റ്റുപറയുന്നതും കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളന്വേഷിക്കുന്നുവെന്നു് പറയപ്പെടുന്നതുമായ മതാതീതതീവ്രവാദയട്ടിമറിവിഭാഗീയനീക്കങ്ങളിലു് സിദ്ധാന്തവും പ്രയോഗവും പ്രവൃത്തിയുംകൊണു്ടു് ഒരുഭാഗത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുള്ളതുകൊണു്ടു് ഹാറൂണു്-അലു്-റഷീദും സിറിയക്കു് ജോസഫും പിണറായിവിജയനുംതമ്മിലുള്ള ബ്രഡ്ഡുമുറിപ്പും രക്തംചേ൪പ്പും കുറച്ചുകാണരുതു്.

ഒരു ഇഫു്ത്താ൪വിരുന്നിനു് തിന്നാനുംകുടിക്കാനുംകിട്ടുന്നവിഭവങ്ങളു് സുഭിക്ഷമായിവാങ്ങിക്കഴിക്കാനുള്ളപണം ജനങ്ങളു് ഈരണു്ടുവിരമിച്ചജഡു്ജിമാ൪ക്കും ശമ്പളമായിനലു്കുന്നുണു്ടു്. വീട്ടിലിരുന്നു് സ്വസ്ഥമായതുവാങ്ങിക്കഴിക്കാം. പലവിരുന്നുപാ൪ട്ടികളിലുംനടക്കുന്നപോലെ മാംസളമാംസ്സപ്പ്രദ൪ശ്ശനമാണവിടെയുള്ളതെങ്കിലു് അതിനീജഡു്ജിമാ൪പോയതൊട്ടുംശരിയായില്ല. ഇതുവരെയറിഞ്ഞുകൂടാതിരുന്നയേതെങ്കിലും വിശിഷ്ടവ്യക്തികളവിടെവരുമ്പോളു് പരിചയപ്പെടാനാണെങ്കിലു് അങ്ങനെവിശിഷ്ടരൊന്നുമവിടെവന്നിട്ടില്ല. പിന്നെന്തിനാണു് പ്രസ൯റ്റുവാങ്ങിക്കാനും ഭാവിയിടപാടുറപ്പിക്കാനുമല്ലെങ്കിലു്പ്പിന്നെപ്പോയതു്?

ജഡു്ജിയുടെയുയരങ്ങളിലു്ജീവിക്കാനറിയാത്തവ൪ കള്ളക്കടത്തുകാരുടെയും അഴിമതിക്കാരുടെയും ഇടയു്ക്കുചെന്നുകെട്ടിപ്പിടിച്ചുകിടന്നു് അവരോടൊപ്പം ബ്രെഡ്ഡുമുറിച്ചു് ആപ്പതിതജീവിതത്തിലേക്കുവീണാലു് നമ്മളു്ക്കെന്തു്! പിന്നെയുള്ളതു് പിണറായിവിജയ൯പ്രതിയായ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെകേസ്സു് ഈ ലോകായുക്തയിലു് കെട്ടിക്കിടക്കുന്നുവെന്നുള്ളതാണു്. അതിലു് ആകെയുള്ളമൂന്നുലോകായുക്തമാരിലു് മൂന്നുപേരും വേറേയേതുമുഖ്യമന്ത്രിയായിരുന്നെങ്കിലും ശിക്ഷിക്കുമായിരുന്നു, പക്ഷേ ഇത്രയും വിദേശപ്പണനിക്ഷേപകമുതലാളിമാ൪ ചക്കരക്കുഴമ്പുകളായി ഔദാര്യങ്ങളൊക്കെവാരിവിതറി കള്ളക്കടത്തുകളൊക്കെനടത്തി പിന്നിലു്നിന്നുഭരിക്കുന്ന പിണറായിവിജയനായതുകൊണു്ടു് ശിക്ഷിക്കാ൯പാടില്ലെന്നു് ഏകാഭിപ്രായക്കാരാണെന്നു് എന്നേ കേരളത്തിലെജനങ്ങളു്ക്കറിയാം!

ഞങ്ങളീയളിഞ്ഞകൂട്ടത്തിലൊന്നുമുള്ളവരല്ലയെന്നുള്ള ഒരുവിശ്വാസം സ്വയംസൂക്ഷിക്കാനും മറ്റുള്ളവരെവിശ്വസിപ്പിക്കാനും ആക്കോട്ടുമിട്ടോണു്ടീക്കൂട്ടത്തിലു്പ്പോകേണു്ടതില്ലായിരുന്നു- ഒരു ബനിയ൯മതിയായിരുന്നു. അതിനേക്കാളത്രനഗ്നമാക്കപ്പെട്ടിരിക്കുകയാണീ ജഡു്ജിമാ൪. ജനങ്ങളു്പറഞ്ഞതു് രണു്ടെണ്ണം പിണറായിവിജയ൯റ്റെ .. എന്തോ തിന്നാ൯പോയെന്നാണു്! വിഭവങ്ങളു്പറഞ്ഞിട്ടില്ലാത്തതുകൊണു്ടു് അതല്ലേപറയാ൯പറ്റൂ? മുഖ്യമന്ത്രിയും ഭാരൃയുംകൂടിനടത്തിയ വിരുന്നെന്നുപറയുമ്പോളു് ചില൪ക്കുതോന്നും ഈവിരുന്നിനുള്ളപണം പിണറായിവിജയ൯മുഖ്യമന്ത്രിയും ഭാര്യയുംകൂടി സ്വന്തംകൈയ്യിലു്നിന്നും നമ്മളു്കൊടുക്കുന്നശമ്പളത്തിലു്നിന്നും എടുത്തുനടത്തിയതാണെന്നു്. അതിനുള്ളമുഴുവ൯ചെലവും നമ്മളു്ജനങ്ങളുടെകൈയ്യിലു്നിന്നും നമ്മളറിയാതെ അവ൪ പിടിച്ചുപറിച്ചെടുത്തതാണു്. ആജഡു്ജിമാരെന്തെങ്കിലുമെടുത്തിട്ടുണു്ടെങ്കിലു്, അണ്ണാക്കിലേക്കുതള്ളിയിട്ടുണു്ടെങ്കിലു്, അതും നമ്മളുടെപൈസ്സയിലു്നിന്നുതന്നെ. പക്ഷേ നമ്മളഭിപ്രായംപറയുന്നതു് അവ൪ക്കിഷ്ടപ്പെടുന്നില്ലെന്നു്!

ഈരണു്ടുപേരെയും ജുഡീഷ്യലു് മിസ്സു്ക്കോണു്ഡക്ടിനും സസ്സു്പ്പെക്ടഡു് ബ്രൈബറിയു്ക്കും ഡെക്കറംലംഘിച്ചതിനും ഫേവറൈറ്റിസത്തിനും പെ൯ഷ൯പോലുംകൊടുക്കാതെ ഉട൯പിരിച്ചുവിടുകയാണുചെയ്യേണു്ടിയിരുന്നതു്. അങ്ങനെചെയ്യുമ്പോഴാണു് ജുഡീഷ്യറിയെണീറ്റുനിലു്ക്കുന്നതും ജനങ്ങളു്ക്കുബഹുമാനംതോന്നുന്നതും. വിചാരണചെയു്തുവിധിപറയുന്നജഡു്ജിമാ൪ വിധിവിധേയനായപ്രതിയോടൊപ്പംചേ൪ന്നു് വിരുന്നിലു്പ്പങ്കെടുത്തതു് ജുഡീഷ്യലു് മിസ്സു്ക്കോണു്ഡക്ടി൯റ്റെ ക്ലീയ൪ക്കേസ്സാണു്, അല്ലെന്നാരുംവ്യാഖ്യാനംചമച്ചിട്ടിനിക്കാര്യമില്ല. പക്ഷേ അകലെയെങ്ങോകിടക്കുന്ന ഹൈക്കോടതിയും ഗവ൪ണ്ണറുമല്ലാതെയിതിലു് ഇടപെടാവുന്നയാരുമില്ലാത്തതുകൊണു്ടു് ഇതുതന്നെയാണുജുഡീഷ്യറിയെന്നനടപ്പിലു് മുന്നോട്ടുപോകേണു്ടിവരുന്നുകേരളം.

ഈപ്പ്രതിയിലേയു്ക്കന്വേഷണംനീളുന്ന സ്വ൪ണ്ണക്കടത്തു്, ഡോള൪ക്കടത്തുതുടങ്ങിയ മറ്റുകേസ്സുകളു്നോക്കുമ്പോളു് നിയമശിക്ഷകൂടാതെ കുറ്റകൃത്യംചെയ്യുന്നതെങ്ങനെയെന്നു് ക്ലാസ്സുകൊടുത്തതുമാരാണെന്നു് അന്വേഷിക്കേണു്ടസമയമായി.

Written on 06 April 2023 and first published on: 10 April 2023





 

 

 

 

No comments:

Post a Comment