Thursday 6 April 2023

1260. പക്ഷി ട്വീറ്റുചെയ്യുന്നപോലെ പട്ടി ട്വീറ്റുചെയ്യുമെന്നുകരുതിക്കാത്തിരിക്കുന്നയൊരാളാണു് ട്വിറ്ററിനെവിലയു്ക്കുവാങ്ങിയപഹാസ്യമാക്കിയ ഇലോണു് മസ്സു്ക്കു്!

1260

പക്ഷി ട്വീറ്റുചെയ്യുന്നപോലെ പട്ടി ട്വീറ്റുചെയ്യുമെന്നുകരുതിക്കാത്തിരിക്കുന്നയൊരാളാണു് ട്വിറ്ററിനെവിലയു്ക്കുവാങ്ങിയപഹാസ്യമാക്കിയ ഇലോണു് മസ്സു്ക്കു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Daniil Komov. Graphics: Adobe SP.


പക്ഷി ട്വീറ്റുചെയ്യുന്നപോലെ പട്ടി ട്വീറ്റുചെയ്യുമെന്നുകരുതിക്കാത്തിരിക്കുന്നയൊരാളാണു് ട്വിറ്ററിനെവിലയു്ക്കുവാങ്ങിയപഹാസ്യമാക്കിയ ഇലോണു് മസ്സു്ക്കു്! അനവധിയപഹാസ്യപരിഷു്ക്കാരങ്ങളിലൂടെ പണക്കാരനായതുകൊണു്ടുസംസ്സു്ക്കാരവും തറവാടിത്തവും ആഭിജാത്യവുമുണു്ടാവണമെന്നില്ലെന്നുതെളിയിച്ചു. അതിലാദ്യത്തെയപലപനീയനടപടി അതിനെയിത്രയുംവ൪ഷംവള൪ത്തി അയാളതേറ്റെടുക്കുന്നതിനുമുമ്പുള്ള ജനപ്പ്രിയസ്സ്വീകാര്യതാനിലവാരത്തിലെത്തിച്ച ഭാവനാസമ്പന്നരായ മാനേജ൪മാരും എ൯ജിനീയ൪മാരുമടക്കം പതിനായിരക്കണക്കിനുജീവനക്കാരെ ഒറ്റയടിക്കുപിരിച്ചുവിട്ടു് അത്രയുംകുടുംബങ്ങളെ തെരുവിലെത്തിച്ചുവഴിയാധാരമാക്കിയ, ഒരുക്രൂരനായമുതലാളിയെന്നുതെളിയിച്ച, സംഭവംതന്നെ! പൊതുസ്വത്തായബഹിരാകാശത്തിലു് ജനങ്ങളുടെസമ്മതമില്ലാതെ അവരുടെയാകാശം ലോകംമുഴുവ൯ഭീതിപട൪ത്തിയ പഴയസു്ക്കൈലാബുപോലെ എപ്പോളു്വേണമെങ്കിലുംപൊട്ടിവീഴാവുന്ന ദശസഹസ്രക്കണക്കിനുപഗ്രഹങ്ങളെക്കൊണു്ടുനിറച്ച സംഭവത്തിലു് പണവുംകമ്മിഷനുമുപഹാരങ്ങളുംവാങ്ങിക്കൂടെച്ചേ൪ന്ന ലോകരാഷ്ട്രീയക്കാര൯മാരും രാജ്യങ്ങളും ഗവണു്മെ൯റ്റുകളും ഭരണത്തലവ൯മാരും മനുഷ്യാവകാശ-തൊഴിലു്സ്സംഘടനകളും ഈക്കൂട്ടദരിദ്രവലു്ക്കരണത്തെ ഇന്നുവരെയപലപിച്ചിട്ടില്ല.

അതുകഴിഞ്ഞുകണു്ടതുവ൪ഷങ്ങളായി വിശ്വസു്തമായയക്കൗണു്ടുകളെന്നു് ട്വിറ്റ൪തന്നെവിലയിരുത്തിയവ്യക്തികളെയും സ്ഥാപനങ്ങളെയും ട്വിറ്ററാവശ്യപ്പെട്ടപണംകൊടുക്കാത്തതുകൊണു്ടു് ലോകംമുഴുവ൯തരംതാഴു്ത്തുന്നതാണു്. (ഈലേഖകനുമവരിലൊരാളായിരുന്നു 2010മുതലു് പതിമൂന്നുവ൪ഷങ്ങളായി!). അവരുടെവെരിഫൈഡുചിഹ്നംപോയി, അവ൪തറകളായി. പണംനലു്കുന്നവരെമുഴുവ൯ വെരിഫൈഡുചിഹ്നങ്ങളുംനലു്കി പദവികളിലേയു്ക്കുയ൪ത്തി. അവരെയിപ്പോളു് പെയിഡക്കൗണു്ടുകളെന്നുപറയുന്നതിനുപകരം വെരിഫൈഡക്കൗണു്ടുകളെന്നാണയാളു്വിളിക്കുന്നതു്. പണംനലു്കിയാലു് വെരിഫൈഡുംവിശ്വസു്തരുമാകുമോ?

2022 ഡിസംബ൪ 19നു് താ൯ ട്വിറ്ററി൯റ്റെമുതലാളിയെന്നതിനുപുറമേയുള്ള ചീഫു് എകു്സ്സിക്യുട്ടീവു് ഓഫീസ്സ൪സ്ഥാനമൊഴിയണോയെന്നു് മസ്സു്ക്കു് രാവിലെമുതലു് വൈകുന്നേരംവരെയുള്ള ഒറ്റദിവസത്തെ പോളു്പ്രഖ്യാപിച്ചു, പോളു്ഫലമെന്തായാലും താനതനുസരിക്കുമെന്നുംകൂടിയറിയിച്ചു. പതിനേഴുദശലക്ഷമംഗങ്ങളു് വോട്ടുചെയു്തു. അമ്പത്തിയേഴിലേറെശ്ശതമാനമംഗങ്ങളു് അയാളു് സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ടു. അത്രയു്ക്കുണു്ടയാളുടെസ്വീകാര്യത ട്വിറ്ററിനകത്തു്. ഇതുവരെയുമയാളാസ്ഥാനമൊഴിഞ്ഞിട്ടില്ല. അത്രമാന്യതയാണയാളതിലെയംഗങ്ങളു്ക്കുകലു്പ്പിക്കുന്നതു്.

ഇപ്പോളാനീലക്കിളിയുടെസ്ഥാനത്തു് ഒരുപട്ടിയെയാണുമസ്സു്ക്കുകാണിക്കുന്നതു്. ഒരുമനുഷ്യ൯റ്റെനിലവാരമിടിഞ്ഞുതാണാലു് ഇത്രതാഴുമോ? പക്ഷി ട്വീറ്റുചെയ്യുന്നപോലെ പട്ടി ട്വീറ്റുചെയ്യുമെന്നുകരുതിക്കാത്തിരിക്കുകയാണിപ്പോളു്! പട്ടികുരയു്ക്കുകയാണുചെയ്യുന്നതുമിസ്സു്റ്റ൪- പബ്ലിക്കു് ന്യൂയിസ്സ൯സ്സായി!! പക്ഷിച്ചലപിലയെയും കൂജനത്തെയുമല്ലേ ട്വിറ്ററെന്നുപറയുന്നതു്? അതോപട്ടികുരയു്ക്കുന്നതിനെയോ?

Written and first published on: 05 April 2023








 

 

 

No comments:

Post a Comment