Monday, 10 April 2023

1265. തനിത്തിരുവനന്തപുരത്തി൯റ്റെ ആറാട്ടുയാത്രകാണുമ്പോഴാണു് വെറുംകണ്ണൂരുകാര൯റ്റെ അറുപതുകാറകമ്പടിച്ചീറിപ്പാഞ്ഞുയാത്ര എത്രയശ്ലീലമാണെന്നുമനസ്സിലാകുന്നതു്!

1265

തനിത്തിരുവനന്തപുരത്തി൯റ്റെ ആറാട്ടുയാത്രകാണുമ്പോഴാണു് വെറുംകണ്ണൂരുകാര൯റ്റെ അറുപതുകാറകമ്പടിച്ചീറിപ്പാഞ്ഞുയാത്ര എത്രയശ്ലീലമാണെന്നുമനസ്സിലാകുന്നതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Raphael Wild. Graphics: Adobe SP.


ഒരുഭരണാധിപനോടൊപ്പം ജനങ്ങളു്- ആനകളുമാളുകളുംകുതിരകളും- അന്തസ്സായിനടന്നുപോകുന്നതുകാണാ൯ തിരുവനന്തപുരത്തെ ആറാട്ടുകണു്ടാലു്മതി- തനിത്തിരുവനന്തപുരത്തി൯റ്റെയന്തസ്സുംമഹിമയും! ജനങ്ങളുടെയായച്ചടക്കത്തോടു് ബഹുമാനംതോന്നിപ്പോകും. പോലീസ്സിനോടും ബഹുമാനംതോന്നിപ്പോകും. പഴയയധികാരിയായിരുന്ന തിരുവിതാംകൂ൪രാജാവി൯റ്റെ ജനങ്ങളോടൊത്തുള്ള, ജനങ്ങളെനയിച്ചുകൊണു്ടുള്ള, രാജ്യട്ട്രഷറിയും ആസ്ഥാനകോവിലുമായിരുന്ന പത്മനാഭസ്സ്വാമിക്ഷേത്രത്തിലു്നിന്നുള്ള ശംഖുംമുഖത്തേയു്ക്കു് കടലിലു്പ്പോയിനീരാട്ടിനുള്ള എഴുന്നള്ളിപ്പുയാത്രയാണതു്- രാജാവി൯റ്റെയെഴുന്നള്ളിപ്പല്ല, ക്ഷേത്രത്തിലെരണു്ടു് വിഗ്രഹങ്ങളുടെ കടലിലേയു്ക്കുള്ളയെഴുന്നള്ളിപ്പു്! ഇതുകാണുമ്പോളു് ഇന്നത്തെമുഖ്യമന്ത്രി പിണറായിവിജയനെന്നജ൯മത്തി൯റ്റെ ജനങ്ങളുടെനടുവിലൂടെ അ൪ഹതയില്ലാത്തയധികാരത്തി൯റ്റെ അഹങ്കാരമദത്തിലു് ജനങ്ങളെപ്പോലീസ്സിനെക്കൊണു്ടടിച്ചോടിച്ചു് അടിച്ചുചതച്ചു് തെറിവിളിച്ചു് വായുകോപത്തിനുമരുന്നുവാങ്ങാ൯പോകുന്നതുപോലെ ചീറിപ്പാഞ്ഞുള്ളപാച്ചിലുകാണുമ്പോളു് അതെത്രവലിയൊരശ്ലീലമാണെന്നുതോന്നും!! ഈരാജാവാണുപണു്ടു് സെക്രട്ടേറിയറ്റിലു് ആക്കസേരയിലിരുന്നുഭരിച്ചിരുന്നതു്, ജനങ്ങളുടെപരാതികേളു്ക്കാനിരുന്നിരുന്നതു്, അന്നുചുവടെനിന്നൊരുദിവാനാണു് അഴിമതിക്കാര൯റ്റെ കൈവെട്ടിക്കളയാ൯പറഞ്ഞതു്, ആസ്സെക്രട്ടേറിയറ്റി൯റ്റെ മുന്നിലു്നിലു്ക്കുന്നതു്.

കോട്ടയു്ക്കകത്തു് ഈ പത്മനാഭസ്സ്വാമിമന്ദിരത്തിലു്നിന്നുള്ള ആറാട്ടുയാത്രകാണാ൯ ഇ൯ഡൃയുടെനാനാഭാഗത്തുനിന്നുമായി ഓരോവ൪ഷവും എത്രയോയായിരമാളുകളാണുവരുന്നതു്! ലോകത്തേറ്റവുംകൂടുതലു്സമ്പത്തു് ഒരുനാട്ടുരാജ്യത്തി൯റ്റെസുരക്ഷയു്ക്കായി ശേഖരിച്ചുവെച്ചിട്ടുള്ളതും ഈക്ഷേത്രത്തി൯റ്റെയടിയിലെയറകളു്ക്കുള്ളിലാണു്. ലോകത്തെയേറ്റവുംവലിയസമ്പന്നനേക്കാളു് സമ്പത്തിവിടെയുണു്ടെന്നുകണക്കാക്കപ്പെടുന്നു- ഒരുപക്ഷേ പഴയയാഫ്രിക്കയിലെ സോളമ൯റ്റെശേഖരത്തെക്കാളു്ക്കൂടുതലു്.

ഇതി൯റ്റെസമ്പൂ൪ണ്ണനിയന്ത്രണംകിട്ടിയിരുന്നെങ്കിലു് സെക്രട്ടേറിയറ്റിനകത്തുള്ളയാഭരണസംഘം 2016മുതലു് സ്വ൪ണ്ണക്കള്ളക്കടത്തിലേക്കും ഡോള൪ക്കടത്തിലേക്കും വിദേശസഹായധനവെട്ടിപ്പിലേക്കും ദുരിതാശ്വാസനിധിത്തട്ടിപ്പിലേക്കും കെ-റെയിലെന്നയാക൪ഷണപ്പണക്കൊള്ളയിലേക്കും തിരിയുമായിരുന്നില്ല, ജനങ്ങളു്സമാധാനമായിക്കിടന്നുറങ്ങുമായിരുന്നു, പക്ഷേ എത്രശ്രമിച്ചിട്ടുംകിട്ടിയില്ല, സുപ്രീംകോടതികൊടുത്തില്ല. സുപ്രീംകോടതിക൪ക്കശനിലപാടെടുത്തു- അതുസു്റ്റേറ്റുവകയിലു്പ്പോകാനനുവദിച്ചില്ല. ഇപ്പോഴുമാക്കണ്ണൂരുകാര൯മാ൪ ആനിയന്ത്രണംപിടിക്കാ൯ മുക്രയിട്ടുകേസ്സുമായിനടക്കുകയാണു്. ആ ആറാട്ടുയാത്രയിലു്പ്പങ്കെടുക്കുന്ന ആണുങ്ങളെക്കണു്ടാലു്ത്തന്നെയറിയാം കണ്ണൂരിലു്നിന്നുവന്നയാ ദു൪ബ്ബലയാ൪ത്തിപ്പണു്ടാരങ്ങളു് എന്തുകൊണു്ടാണുപൊളിഞ്ഞുപോയതെന്നു്. കുറഞ്ഞപക്ഷം മുഖത്തു് ആണത്തമെങ്കിലുമുള്ള തിരുവിതാംകൂറുകാര൯മാ൪! ഇതുപോലെജനങ്ങളുടെയിടയിലിറങ്ങിനടക്കാ൯ധൈര്യമില്ലാത്ത ഭീരുക്കളു് സെക്രട്ടേറിയറ്റിലല്ല എവിടെയിരുന്നിട്ടെന്താണു്!

ഇതുപോലുള്ളഘോഷയാത്രകളു്കാണുമ്പോളു് ഇന്നത്തെയി൯ഡൃയിലു് നമ്മെയമ്പരപ്പിക്കുന്നൊരുവസു്തുത അതിലൊരിടത്തും കാവിയുടെതരിപോലുമില്ലെന്നതാണു്. ആണുംപെണ്ണുമെല്ലാം ശുഭ്രവസു്ത്രധാരികളു്, സകല൪ക്കും തൂവെള്ളവസു്ത്രംമാത്രം! ആണുങ്ങളു്ക്കുമുഴുവ൯ ഉടുത്തിട്ടമുണു്ടും മേലൊന്നുമില്ലാതെയുംമാത്രം. വേണമെങ്കിലു് മേളിലൊരു ഉത്തരീയംമാത്രമാവാം. നടക്കാനെത്രബുദ്ധിമുട്ടാണെങ്കിലും ആറാട്ടുയാത്രയിലു് മുണു്ടൊന്നുമടക്കിക്കുത്താ൯ ആ൪ക്കുമനുവാദമില്ല. തുടക്കംമുതലൊടുക്കംവരെ കിലോമീറ്ററുകളു് ഒരേനിലയിലു്പ്പൊയു്ക്കോണം. അതിനുള്ളയാരോഗ്യവുംശരീരവുമില്ലാത്തവ൪ക്കു് അതുപറ്റില്ലെന്ന൪ത്ഥം! രാജാവതുനടക്കുന്നുണു്ടു്- കൊട്ടാരക്കുടുംബിനികളും. വളരെവളരെയപൂ൪വ്വമായിമാത്രം കേരളത്തിലു്നടക്കുന്നൊരു യാത്രാവേഷവിധാനമാണിതു്.

പത്മനാഭസ്സ്വാമിക്ഷേത്രത്തിനകത്തു് മേലുടുപ്പുമിട്ടുപ്രവേശിക്കുന്നതു് സ്വപു്നംകാണുകയേവേണു്ട. ഇതൊരനാചാരമാണോയെന്നുചോദിച്ചാലു് ഒരുനാടുമുഴുവ൯രക്ഷിക്കുന്ന മഹാവിഷു്ണുവിനെക്കാണാ൯ ഒരുമേലുടുപ്പുപോലുമുപേക്ഷിക്കാ൯വയ്യാത്തവ൯ എന്തിനുപോകുന്നു? പ്രപഞു്ചസംരക്ഷകനായ മഹാവിഷു്ണു കിടക്കുന്നരൂപത്തിലുള്ളൊരുവിഗ്രഹം വേറേയെവിടെയെങ്കിലുമുണു്ടോ? അതുതന്നെയനുപമമല്ലേ? ശംഖുംമുഖത്തെസ്സൂര്യാസു്തമനം കൃത്യംനാഴികമണിയിലെന്നപോലെ സമയമറിയുന്നതരത്തിലു് ക്ഷേത്രത്തി൯റ്റെപിന്നിലെയുംമുന്നിലെയും ചുവരിലെയാറുദ്വാരവലയങ്ങളു്കടന്നു് ഓരോ അഞു്ചുമിനിട്ടിലും കിഴക്കോട്ടയിലെത്തിക്കുന്നതുതന്നെ സു്റ്റോണു്ഹെഞു്ജിനെവെല്ലുന്നൊരത്ഭുതമല്ലേ? തിരുവിതാംകൂറിലെയൊരുഹിന്ദുക്ഷേത്രത്തിലെ മേത്ത൯മണിയുടെയത്ഭുതം?

യാത്രയിലെവേഷവിധാനവൈവിധൃംകാണാ൯ ആറാട്ടുയാത്രയിലു്പ്പങ്കെടുക്കുന്നവരുടെവേഷങ്ങളും ആറാട്ടുയാത്രകാണാ൯ റോഡി൯റ്റെരണു്ടുവശങ്ങളിലുംനിലു്ക്കുന്നവരുടെ വേഷവ൪ണ്ണശബളാഭയുംമാത്രംനോക്കിയാലു്മതി. ലോകത്തേതെല്ലാംതരമുടുപ്പുകളും പാവാടകളും സാരികളും ദാവണികളും മറ്റുവേഷങ്ങളുമുണു്ടോ അതുമുഴുവ൯ റോഡി൯റ്റെരണു്ടുവശങ്ങളിലുമുണു്ടു്. വാസു്തവത്തിലു് കേരളത്തിലെയേറ്റവുംസമ്പന്നവും ഏറ്റവുംപഴക്കമുള്ളതും ഏറ്റവുംവേഷവിധാനസമൃദ്ധവുമായയൊരുവഴിയാണതു്.

ഈയാത്രയിലക്ട്രിക്കു്ലൈറ്റൊന്നുമില്ലായിരുന്ന പഴയകാലത്തെ തീ൪ത്തുമനുസ്സു്മരിപ്പിച്ചുകൊണു്ടു് തീവെട്ടികളുടെവെളിച്ചത്തിലു് രാത്രി ശംഖുംമുഖംകടലു്പ്പുറത്തേയു്ക്കുപ്രവേശിക്കുമ്പോളു് നമ്മെദുഃഖിപ്പിക്കുന്നൊരുരണു്ടുകാര്യങ്ങളു് കണ്ണിലു്പ്പെടും- രണു്ടും പിണറായിവിജയനെന്നകണ്ണൂരുകാര൯ മുഖ്യമന്ത്രിയായതിനുശേഷമുള്ളഭരണത്തി൯റ്റെ അഴിമതിയവശേഷിപ്പുകളും സു്മരണകളും അവയുടെബാക്കിപത്രങ്ങളായരണു്ടപമാനഭാരങ്ങളും. ഒന്നു് അതു് കലു്മണ്ഡപത്തിലേക്കുപ്രവേശിക്കുന്നവഴിയിലു് ഇന്നുമുള്ളയാപ്പഴയരാജകെട്ടിടം ഇ൯ഡൃ൯കോഫീഹൗസ്സിലു്നിന്നുപിടിച്ചുപറിച്ചു് മു൯മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസെക്രട്ടറിയുടെ മകനെഴുതിക്കൊടുത്തുകാപ്പിക്കടനടത്തിയിരുന്നയവിടെയാണു് വിമാനത്താവളത്തിലു്നിന്നുകൊണു്ടുവന്നിരുന്ന ഈഗവണു്മെ൯റ്റി൯റ്റെകള്ളക്കടത്തുസ്വ൪ണ്ണമെല്ലാം വിതരണത്തിനയയു്ക്കുന്നതിനുമുമ്പിറക്കിവെച്ചിരുന്നതു്. അന്നാക്കെട്ടിടത്തിനെനോട്ടമിട്ടകടലു് ഇന്നുമതിനെയെടുത്തുകൊണു്ടുപോകാ൯ ശ്രമിച്ചുകൊണു്ടിരിക്കുകയാണു്, എത്രയതുയ൪ത്തിക്കെട്ടിയാലും അവിടേയു്ക്കുകടന്നുചെല്ലുകയാണു്. എന്നായാലുമാപ്പാപപങ്കിലക്കെട്ടിടം കടലെത്തുകൊണു്ടുപോകും. രണു്ടാമത്തേതു് പണു്ടത്തേതുപോലിപ്പോളു് കടലിലിറങ്ങിക്കുളിച്ചുനീരാടാ൯ രാജാവിനെന്നല്ലയാ൪ക്കുമവിടെക്കടലു്ത്തീരമില്ല, അതുപിണറായിവിജയനദാനിയു്ക്കു് വിഴിഞ്ഞംതുറമുഖമെഴുതിക്കൊടുത്തുപണംവാങ്ങി അവിടെപ്പുലിമുട്ടുമുതലു്പ്പലതും നി൪മ്മിച്ചപ്പോളു്മുതലു്കടലിനുതടസ്സംനേരിട്ടു് കടലു്ക്ഷോഭംകൂടി ശംഖുംമുഖമെന്നമനോഹരകടലു്ത്തീരം മുഴുവനെടുത്തുകൊണു്ടുപോയി. അഴിമതികളുടെയവശേഷിപ്പുകളും ബാക്കിപത്രങ്ങളുമായ രണു്ടപമാനഭാരങ്ങളു് ഒരേസ്ഥലത്തുതിരുവനന്തപുരത്തു് ഒരേതീരത്തു്!

ഈയാത്രയാക്കടലിലു്ച്ചെന്നുതീരുമെന്നുകരുതരുതു്, തീവെട്ടികളുടെവെളിച്ചത്തിലു് മൈലുകളു്തിരിച്ചുനടന്നു് ആരണു്ടുവിഗ്രഹങ്ങളുമായി ക്ഷേത്രത്തിലു്ചെന്നേയതുതീരൂ!

ലോകത്തേതെങ്കിലുമൊരു വിമാനത്താവളത്തിനകത്തുകൂടി ആനകളുംകുതിരകളുമാളുകളും വാദ്യഘോഷങ്ങളോടെനടന്നുപോകുന്നതു് തിരുവനന്തപുരത്തല്ലാതെകാണാ൯കഴിയുമോ- തിരുവനന്തപുരത്താറാട്ടിനു് അങ്ങോട്ടുമിങ്ങോട്ടുമല്ലാതെ? അതിനുമുമ്പുമുതലു് അതുകഴിയുന്നതുവരെ ആറുമണിക്കൂറോളം വിമാനത്താവളമടച്ചിടുന്നു, വിമാനസ൪വ്വീസ്സുകളു്നി൪ത്തുന്നു! ഈവിമാനത്താവളംതുടങ്ങിയതും രാജാവായിരുന്നു, ആദ്യവിമാനംപറത്തിയെത്തിയതു് സാക്ഷാലു് ജെ. ആ൪. ഡി. ടാറ്റയുമായിരുന്നു! ചരിത്രത്തി൯റ്റെയുംപാരമ്പര്യത്തി൯റ്റെയുമൊരു പശ്ചാത്തലവുമില്ലാത്ത അദാനി-ക്കണ്ണൂ൪ക്കംബൈ൯സ്സി൯റ്റെകൈയ്യിലു് ആപ്പരമ്പരാഗതവഴിയടയുമോ?

ഇങ്ങനെനോക്കുമ്പോളു് രാഷ്ട്രീയത്തി൯റ്റെയും ഭരണത്തി൯റ്റെയുംകാര്യത്തിലു് തിരുവനന്തപുരവും കണ്ണൂരും വ്യത്യസു്തനിയമങ്ങളും നടപടികളുമുള്ള രണു്ടുവ്യത്യസു്തരാജ്യങ്ങളാണു്- പണു്ടായിരുന്നതുപോലെ. അഴിമതിക്കുശിക്ഷിക്കപ്പെട്ടു് രാജിവെക്കേണു്ടിവരുമെന്നായപ്പോളു് അഴിമതിക്കുശിക്ഷിക്കുന്നലോകായുക്തയുടെ ശിക്ഷിക്കാനായുള്ളയധികാരമെടുത്തുമാറ്റി നിയമസഭയിലെത്തൊണ്ണൂറ്റൊമ്പതു് അതേമനസ്സു്ക്കരുടെപി൯ബലത്തോടെ പുതിയനിയമംപാസ്സാക്കി തനിക്കുരക്ഷപ്പെടാ൯നടക്കുന്ന മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ കണ്ണൂരുസംസ്സു്ക്കാരവും അഴിമതിക്കാര൯റ്റെകൈവെട്ടിക്കളയാ൯പറഞ്ഞ വേലുത്തമ്പിദളവമാരുള്ള തിരുവനന്തപുരംസംസ്സു്ക്കാരവും എത്രവ്യത്യസു്തം! എന്നിട്ടാദളവ കാലങ്ങളായി സെക്രട്ടേറിയറ്റി൯റ്റെമുമ്പിലു്ക്കയറി ഊരിപ്പിടിച്ചവാളുമായിനിലു്ക്കുന്നു. ആവാളൊരുപ്രതീകമാണു്- അഴിമതിക്കാരനെമു൯പി൯നോക്കാതെ ആക്രമിച്ചുകൊള്ളുവാനുള്ള ജനങ്ങളു്ക്കുള്ള തിരുവിതാംകൂറി൯റ്റെയാജ്ഞ! പുറംതിരിഞ്ഞാണുനിലു്പ്പു്- സെക്രട്ടേറിയറ്റിലിരിക്കുന്നവ൪കാണാനല്ല, സെക്രട്ടേറിയറ്റിലു്പ്പ്രവേശിക്കുന്നവ൪ ആദൃമേതന്നെകാണാനായി. ആക്കണ്ണൂരുകാരനഴിമതിമുഖ്യമന്ത്രിഭയന്നു് ആ൪. കെ. നാരായണു്൯റ്റെകഥ റോമ൯ ഇമേജിലെ ദ്വാരപാലകവിഗ്രഹത്തെബു്ഭയന്ന കുടിയ൯പൂജാരിയെപ്പോലെ ആവഴിയല്ലാതെപിന്നിലെവഴിയിലൂടെപ്രവേശിക്കുന്നതു് എത്രസ്വാഭാവികം, ഭരണമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ കൊടിയയഴിമതിനേതാക്കളെല്ലാം കണ്ണൂരുകാരായതും തിരുവിതാംകൂറിലഴിമതിനേതാക്കളു് ആപ്പാ൪ട്ടിയിലും മറ്റുപാ൪ട്ടികളിലും തീരെക്കുറവായതും എത്രസ്വാഭാവികം! ഇനിയൊരുകാലത്തു് കേരളത്തി൯റ്റെരക്ഷയും തിരുവനന്തപുരവും തിരുവിതാംകൂറുംവഴിയാണെന്നതുമെത്രവ്യക്തം!!

Written on 06 April 2023 and first published on: 10 April 2023





 

 

 

 

 

No comments:

Post a Comment