Friday, 14 April 2023

1270. പഴയകാലകുടുംബങ്ങളിലെ വ്യവഹാരലഹരികയറിയ കിളവ൯ഭ്രാന്ത൯മാരെപ്പോലെ സംസ്ഥാനട്ട്രഷറിതക൪ത്തും കേരളത്തെക്കൊണു്ടു് കുത്തുപാളയെടുപ്പിച്ചും കിളവ൯നടക്കുകയാണു്!

1270

പഴയകാലകുടുംബങ്ങളിലെ വ്യവഹാരലഹരികയറിയ കിളവ൯ഭ്രാന്ത൯മാരെപ്പോലെ സംസ്ഥാനട്ട്രഷറിതക൪ത്തും കേരളത്തെക്കൊണു്ടു് കുത്തുപാളയെടുപ്പിച്ചും കിളവ൯നടക്കുകയാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Kalh H. Graphics: Adobe SP.

ഒരുസംസ്ഥാനത്തിനും സംസ്ഥാനഗവണു്മെ൯റ്റിനുമിടപെടേണു്ട യാതൊരാവശ്യവുമില്ലാത്തകാര്യങ്ങളിലു്, വിഷയങ്ങളിലു്, ജനങ്ങളുടെപണംവാരിയെറിഞ്ഞു് കേസ്സുകളെടുക്കുന്നു, നിലവിലുള്ളകേസ്സുകളിലു് സ൪ക്കാ൪തോറ്റാലു് ഉട൯ ഹൈക്കോടതിയിലേക്കും സുപ്രീംകോടതിയിലേക്കും അപ്പീലിനോടുന്നു, പ്രോസ്സിക്ക്യൂട്ട൪മാരെയും പുറത്തുനിന്നുവിലയു്ക്കെടുക്കുന്ന വിലക്കൂടിയവക്കീല൯മാരെയും ബോധ്യപ്പെടുത്തുന്നു താ൯ കേസ്സുകളുടെയും ഫീസ്സുകളുടെയും ഒരക്ഷയഖനിയാണെന്നു്, മു൯സ്സിപ്പുകോടതിമുതലു് സുപ്രീംകോടതിവരെയുള്ള ജഡു്ജികളെബോധ്യപ്പെടുത്തുന്നു താ൯ എത്രപണംവേണമെങ്കിലുംവാരിയെറിയുന്ന ഇ൯ഡൃയിലെയേറ്റവുംവലിയ വ്യവഹാരിയാണെന്നു്. കുറേവ൪ഷമിതുനടക്കുമ്പോളു് സുപ്രീംകോടതിയിലെയടക്കം ഏതുജഡു്ജിയു്ക്കുംതോന്നും ഇയാളുടെകൂടെക്കൂടിയാലു് വിരമിച്ചശേഷം നല്ലയൊരുജോലികിട്ടുമെന്നു്, ഏതുകേസ്സുമായിവന്നാലുമിയാളെജയിപ്പിച്ചുവിട്ടാലു് തനിയു്ക്കെന്നെങ്കിലുംലാഭമാണെന്നു്.

2016മുതലു് മുഖ്യമന്ത്രിയായതുമുതലു് കേരളത്തിലു് പിണറായിവിജയനെന്നൊരു ജീ൪ണ്ണമാ൪കു്സ്സിസ്സു്റ്റുരാഷ്ട്രീയനേതാവു് വിജയകരമായി വെച്ചുനടത്തിവരുന്നൊരു പരിപാടിയാണിതു്. ആകെമുതലു്മുടക്കു് കേരളത്തിലെട്ട്രഷറിയിലുള്ള അണു്ലിമിറ്റഡ്ഡു് റിസോഴു്സ്സസ്സും കേരളനിയമസഭയിലെ തൊണ്ണൂറ്റെട്ടു് ഷണ്ഡ൯മാരുടെയും ഷണ്ഡികളുടെയും പിന്തുണയുംമാത്രം! പഴയകാലകുടുംബങ്ങളിലെ വ്യവഹാരലഹരികയറിയ കിളവ൯ഭ്രാന്ത൯മാരെപ്പോലെ, അവ൪കുടുംബംതക൪ത്തപോലെ, സംസ്ഥാനട്ട്രഷറിതക൪ത്തും കേരളത്തെക്കൊണു്ടു് ലോകംമുഴുവ൯നടന്നു് വായു്പ്പാക്കടങ്ങളെടുപ്പിച്ചു് കുത്തുപാളയെടുപ്പിച്ചും ആ തൊണ്ണൂറ്റെട്ടുഷണ്ഡ൯മാരുടെയും ഷണ്ഡികളുടെയും പി൯ബലത്തിലു് കിളവ൯നടക്കുകയാണു്….. കൈയ്യിലു്നിന്നു് ഒരുരൂപയുടെചെലവുപോലുമില്ലാതെ ജനങ്ങളുടെചെലവിലു് വ്യവഹാരലഹരി ആസ്വദിക്കുകയാണു്…..!!

Written and first published on: 14 April 2023









No comments:

Post a Comment