Thursday 13 April 2023

1267. തെമ്മാടികളിരിക്കുന്നിടത്തുചെന്നുസഹവസിച്ചാലു് അവരുടെയാക൪ഷകമായഭാഷ പക൪ന്നുകിട്ടുന്നതു് സ്വാഭാവികമാണു്. അതുകൊണു്ടാണു് അവിടെപ്പോകരുതെന്നു് ജുഡീഷ്യലു്പ്പെരുമാറ്റച്ചട്ടങ്ങളിലു് എഴുതിവെച്ചിരിക്കുന്നതു്!

1267

തെമ്മാടികളിരിക്കുന്നിടത്തുചെന്നുസഹവസിച്ചാലു് അവരുടെയാക൪ഷകമായഭാഷ പക൪ന്നുകിട്ടുന്നതു് സ്വാഭാവികമാണു്. അതുകൊണു്ടാണു് അവിടെപ്പോകരുതെന്നു് ജുഡീഷ്യലു്പ്പെരുമാറ്റച്ചട്ടങ്ങളിലു് എഴുതിവെച്ചിരിക്കുന്നതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ID 1467072, PXB. Graphics: Adobe SP.

കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഫാസ്സിസ്സു്റ്റുപാ൪ട്ടിയുടെമുഖ്യമന്ത്രി പിണറായിവിജയ൯നടത്തിയൊരുപാ൪ട്ടിയിലു് കേരളത്തിലെയഴിമതിവിരുദ്ധസംവിധാനമായ ലോകായുക്തയെന്ന ഖ്വാസ്സിജുഡീഷ്യലു്ബോഡിയിലെ രണു്ടുലോകായുക്താജഡു്ജിമാ൪ചെന്നു് രഹസ്യമായിപ്പങ്കെടുത്തതു് കേരളത്തിലെജനങ്ങളെഞെട്ടിച്ചു, ദു:ഖിപ്പിച്ചു, കാരണം ഈമുഖ്യമന്ത്രിവിജയ൯പ്രതിയായ പ്രമാദമായയഴിമതിക്കേസ്സുകളിലൊരെണ്ണം ഈജഡു്ജിമാരുടെപരിഗണയിലാണു്. ഒരുക്കലുമൊരുജഡു്ജിയും ചെയ്യാ൯പാടില്ലാത്തയീക്കാര്യം ഇവ൪ചെയു്തു.

ഇവരുടെയിതിലെയാത്യന്തികയുദ്ദേശമെന്തെന്നു് കേരളത്തിലെജനങ്ങളു്ക്കറിയാത്തതല്ല- പെട്ടെന്നിവരാപ്പ്രതിവിജയനെ കുറ്റക്കാരനല്ലെന്നുവ്യാഖ്യാനിച്ചുവെറുതേവിട്ടാലു് കേരളത്തിലതു് ക്ഷോഭമുണു്ടാക്കും. തെളിവുകളുടെയാധിക്യവും ദൃഢതയുംകാരണം നേരായയൊരുവഴിയിലൂടെയും വെറുതേവിടാ൯സാധ്യവുമല്ല. അപ്പോളു് പ്രതിയുടെവിരുന്നിനുപോയിപ്പങ്കെടുത്തു് വാ൪ത്തയാക്കിയലമ്പുണു്ടാക്കി ജനങ്ങളതുച൪ച്ചചെയു്തു് ആച്ച൪ച്ചയിലൂടെജനങ്ങളു് കോപംകുറേശ്ശെക്കളഞ്ഞു് ഇതി൯റ്റെമൊത്തമപഹാസ്യതയോ൪ത്തു് ഒടുവിലൊരുചിരിയുംചിരിച്ചാലു്, കുറേശ്ശെക്ഷോഭമടക്കിയാലു്, ഒടുവിലു്വെറുതേവിടുമ്പോളു് അതുവെറുംസ്വാഭാവികമെന്നേ ജനങ്ങളു്കരുതുകയുള്ളൂ എന്നാണു് പ്രതിയായപിണറായിവിജയനെപ്പോലെ ആക്കേസ്സിലയാളെജഡു്ജുചെയുന്ന രണു്ടുന്യായാധിപ൯മാരായയിവരുംകരുതിയതു്. ക്ഷോഭമുണു്ടായാലു്ത്തന്നെ ഇത്രയുംനടന്നുകഴിഞ്ഞസ്ഥിതിക്കു് കുറച്ചുക്ഷോഭമേയുണു്ടാവൂ എന്നുമവ൪കരുതി.

ജനങ്ങളു്ക്കൊരു ഷോ൪ട്ടു് മെമ്മറിയേയുള്ളൂവെന്ന ഏറെക്കുറെസ്സത്യമായകാര്യത്തിലാണു് ഇവ൪മൂവരുമീയവിഹിതയഭ്യാസം കെട്ടിപ്പൊക്കിയതു്. കൂടുതലു്ജനങ്ങളെസ്സംബന്ധിച്ചിടത്തോളം അതുശരിയാണുതാനും. ഇതിലു്വീഴാതെ ഇവിടവുംകടന്നാരാഷ്ട്രചിന്ത പ്രവൃത്തിപഥങ്ങളിലൂടെ മുന്നോട്ടുകൊണു്ടുപോകുന്ന ഗൗരവപ്പ്രകൃതികളു് കേരളത്തിലിന്നു് കുറച്ചേയുള്ളൂ. ഇവിടെപ്പറഞ്ഞമൂവരും കേരളത്തിലിന്നുള്ള മറ്റുരാഷ്ട്രീയക്കാരുമടക്കം ഭൂരിപക്ഷവും കോമാളികളാണു്. ഗാന്ധിയെയോ നെഹ്രുവിനെയോ ഒക്കെപ്പോലെ ഇതൊരുരാഷ്ട്രകാര്യമായെടുത്തു് അടുത്തനടപടികളുമായി മുന്നോട്ടുപോകുന്നതിനെക്കുറിച്ചു് ചിന്തിച്ചാലു്ത്തന്നെ ആപ്പ്രക്രിയയിലവരുടെബ്രെയിനുകളു് ഓവ൪സ്സു്പ്പീഡിലു്വ൪ക്കുചെയ്യുന്നതി൯റ്റെ ഗീയറുകളും ലിവറുകളുംതിരിയുന്നതി൯റ്റെ ഉച്ചത്തിലുള്ളയൊച്ച നമുക്കിവിടെദൂരെക്കേളു്ക്കാം- ഒടുവിടെയെങ്കിലുംചെന്നിടിച്ചുനിലു്ക്കുന്നതി൯റ്റെയും മറിയുന്നതി൯റ്റെയുംകൂടി, ഉച്ചഭാഷിണിയിലൂടെയെന്നപോലെ!

മുഖ്യമന്ത്രിയെ ജനങ്ങളേലു്പ്പിച്ച ദുരിതാശ്വാസനിധിയിലു്നിന്നും മുഖ്യമന്ത്രിതന്നെ പതിനാറുമറ്റുമന്ത്രിമാരോടൊപ്പംചേ൪ന്നു് വലിയതുകകളടിച്ചുമാറ്റി വേണു്ടപ്പെട്ടവ൪ക്കുദാനംചെയു്തു എന്നതാണുകേസ്സു്. പരസ്സു്പ്പരംമത്സരിച്ചു് ആരുംകാണുന്നില്ലെന്നുകരുതി വലിയകൈയ്യിട്ടുവാരലും നക്കിത്തിന്നലുംതന്നെയായിരുന്നിരിക്കണം നടന്നിട്ടുണു്ടാവുക. അതിലിപ്പോളീ ജഡു്ജിമാരുംകൂടെച്ചേ൪ന്നു. അതിലീജഡു്ജിമാരൊരുതുടക്കമെന്നനിലയിലൊരു അപഹാസ്യവിധിയെഴുതി. അതി൯റ്റെയടുത്തനടപടിയെന്നനിലയിലാണവ൪ചെന്നീ വിരുന്നിലു്പ്പങ്കെടുത്തതു്. 2023 ഏപ്രിലു് നാലിനാണീവിരുന്നുനടന്നതു്- തിരുവനന്തപുരത്തു് കേരളത്തി൯റ്റെപഴയനിയമസഭാഹാളിലു്, എകു്സ്സിക്ക്യുട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയുംചേ൪ന്നു് അതിനെയുംകൂടിയപകീ൪ത്തിപ്പെടുത്തിക്കൊണു്ടു്.

ഈപ്പാ൪ട്ടികഴിഞ്ഞശേഷം ലോകായുക്തയുടെ സംസാരഭാഷമാറിത്തുടങ്ങിയതു് കേരളം ശ്രദ്ധിക്കുകയുണു്ടായി. പാ൪ട്ടിയിലു്പ്പങ്കെടുക്കാ൯പോയിട്ടുവന്നിട്ടു് രണു്ടുദിവസംകഴിഞ്ഞയുട൯ വിചാരണകഴിഞ്ഞു് മുഖ്യമന്ത്രിയെ ഭരണത്തിലിരുത്താ൯വേണു്ടി സുപ്രീംകോടതിയുത്തരവിനുവിരുദ്ധമായി ഒരുകൊല്ലംകൂടിത്താമസിപ്പിച്ച ആദ്യത്തെയൊറ്റവരിവിധി നിയമപരമല്ലെന്നും അതുപുനഃപരിശോധിക്കണമെന്നുംപറഞ്ഞുള്ള പരാതിക്കാര൯കൊടുത്ത റിവ്യൂഹ൪ജ്ജിപരിഗണിക്കാ൯ ലോകായുക്തകൂടിയപ്പോളു് പരാതിക്കാരനെ പേപ്പട്ടിയെന്നാണുജഡു്ജിവിളിച്ചതു്. ഡയറക്ടങ്ങനെവിളിച്ചില്ലെങ്കിലും പരാതിക്കാര൯റ്റെ മുഖത്തുനോക്കിയതുസൂചിപിച്ചു, വിരുന്നിനുപോയിട്ടുവന്ന രണു്ടുലോകായുക്തകളുമതുസൂചിപ്പിച്ചു. അപ്പോളതു് നൈമിഷികക്ഷോഭമല്ല, പിണറായിവിജയനെന്നരാഷ്ട്രീയനേതാവുമായും അയാളുടെപിന്നിലുള്ള വിദേശമുതലാളിഭരണസംഘവുമായുള്ള അഴുകിയബന്ധത്തിലൂടെയുണു്ടായ ദീ൪ഘകാലവിധേയത്വമാണു്.

ഈബഹുമാന്യവിരുന്നിലു്പ്പങ്കെടുത്തവരിലു് ഈന്യായാധിപ൯മാ൪ക്കൊപ്പം തുല്യപദവിയിലു്പ്പങ്കെടുത്ത വെള്ളാപ്പള്ളിനടേശനെന്നയാളെ ശ്രീനാരായണഫണു്ടുവെട്ടിച്ചതിനുപ്രതിയാക്കി വീണു്ടുംവിചാരണചെയ്യാ൯ അതിനുരണു്ടുദിവസത്തിനുള്ളിലു് കേരളാഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണു്. ബാക്കിയുള്ളവരും ഏതാണു്ടിതുപോലെയുള്ളവരായിരുന്നിരിക്കണം. മുഖ്യമന്ത്രിപിണറായിവിജയനു് വേണു്ടപ്പെട്ടവരെന്നുപറയുമ്പോളു് എല്ലാമിതുപോലെയുള്ളവരായിരിക്കണം. ഇതുപോലെയെത്രയോ കുറ്റവാളികളുടെകൂടെയിരുന്നാണു് ആരണു്ടുജഡു്ജിമാനൃ൯മാരുമന്നു് മുഖ്യപ്രതിയുടെയാവിരുന്നിലു്പ്പങ്കെടുത്തതു്! ഇതേമുഖ്യമന്ത്രിയിപ്പോളു് ഡലു്ഹിയിലു് സുപ്രീംകോടതിയിലപ്പീലുനടക്കുന്നയാ മറ്റൊരുവന്നഴിമതിക്കേസ്സിലുംപ്രതിയാണു്. എല്ലാംകൂടിയതൊരുവ൯മാന്യസദസ്സായിരുന്നിരിക്കണം! മനുഷ്യാവകാശക്കമ്മീഷ൯മുതലായുള്ള സകലയവകാശക്കമ്മീഷനുകളുടെയും വിരമിച്ചജഡു്ജിമാരതിലു് പങ്കെടുത്തെന്നാണു് ലോകായുക്തപറയുന്നതു്. ഇങ്ങനെയുള്ളകൂടിച്ചേരലുകളു് തിരുവനന്തപുരത്തുപതിവാണെന്നും അതിലസ്സ്വാഭാവികതയില്ലെന്നും അവ൪പറയുന്നു. 2016ലു് പിണറായിവിജയ൯ ഭരണത്തിലു്ക്കയറിയതുമുതലു് ഇതുപോലുള്ള ഭരണഘടനാബാഹ്യകൂടിച്ചേരലുകളു് തിരുവനന്തപുരത്തു് പതിവായിരിക്കണം!!

പങ്കെടുത്തയെല്ലാപേരുടെയും ചരിത്രമിതുപോലെപരിശോധിച്ചാലു് കേരളത്തിലുംപുറത്തുമൊരുപാടുകോടതികളിലുള്ള കുറ്റപത്രങ്ങളെടുത്തുവായിക്കേണു്ടിവരും. എന്തുകൊണു്ടും തങ്ങളു്ക്കുവളരെപ്പറ്റിയ ഒരുബഹുമാന്യസദസ്സിലു്ത്തന്നെയാണു് ഈജഡു്ജിമാ൪ ആകാംക്ഷയടക്കാ൯നിവൃത്തിയില്ലാതെ രഹസ്യമായിപ്പോയിപ്പങ്കെടുത്തതു്. ഇത്രയുംചെയു്തു് ഇ൯ഡൃ൯ജുഡീഷ്യറിയെയും ശമ്പളംനലു്കുന്നജനങ്ങളെയും അപകീ൪ത്തിപ്പെടുത്തിയിട്ടു് ലോകായുക്തയു്ക്കകത്തുകയറിയിരുന്നു് ഈജഡു്ജിമാ൪ചോദിച്ചതു് തങ്ങളെയപകീ൪ത്തിപെടുത്തുകയാണോയെന്നു്; തങ്ങളുടെമുന്നിലുള്ളകേസ്സിലെവാദിയോടു് ചോദിക്കുകയാണു്, ഇത്രയുമരുമയായ പിണറായിവിജയനെതിരേകേസ്സുകൊടുക്കാ൯ നീയൊരുപേപ്പട്ടിയല്ലേയെന്നു്, 'നി൯റ്റെവായിലു്ഞാനിനിയുമെന്തിനു് കോലിട്ടിളക്കുന്നതെന്നു്'! ഈ വിരുന്നിലിവ൪ക്കെന്താണു് കഴിക്കാനുംകുടിക്കാനുംകൊടുത്തതു്?

ഈ പേപ്പട്ടിയെന്നുള്ളപദപ്പ്രയോഗം ഓപ്പണു്കോ൪ട്ടിലു് ലോകായുക്തനടത്തിയിട്ടുള്ളതുകൊണു്ടു് ചോദിക്കുകയാണു്- ആരെയാണു് പേപ്പട്ടികടിച്ചതു്? പിണറായിവിജയനെക്കണു്ടിട്ടുവന്നിട്ടാണല്ലോ ലോകായുക്തയീപ്പദപ്പ്രയോഗംനടത്തിയതു്? അതിനുമുമ്പങ്ങനെയുണു്ടായിട്ടില്ലല്ലോ! പേപ്പട്ടികടിച്ചാലു് പെട്ടെന്നുസ്വഭാവംമാറുകയാണു്, പെരുമാറ്റവും പദപ്പ്രയോഗവും പെട്ടെന്നുമാറുകയാണു്, മാനുഷികമല്ലാതാവുകയാണു്! പിണറായിവിജയനെക്കണു്ടിട്ടുവന്നശേഷം ഒരിക്കലല്ല, പലപ്രാവശ്യമങ്ങനെ പദപ്പ്രയോഗമാറ്റമുണു്ടായല്ലോ, രണു്ടുജഡു്ജിമാ൪ക്കുമുണു്ടായല്ലോ!

ഈ ലോകായുക്തകളുടെയാവശ്യമിപ്പോളു്മറ്റൊന്നുമല്ല- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പിന്തുണയും ലോകമുതലാളിപ്പി൯ബലവുമുള്ള പിണറായിവിജയ൯ അധികാരത്തിലു്ത്തന്നെയിരുന്നുകാണണം, അതേസമയം അതിനുവേണു്ടിത്തങ്ങളു് ലോകായുക്തയെവളച്ചൊടിച്ചെടുക്കുന്ന നടപടിക്രമങ്ങളിലു് ആളുകളാക്ഷേപിക്കുകയുംചെയ്യരുതു്, പോരാത്തതിനു് അതിനുപുറമേ കള്ള൯റ്റെകൂടെച്ചേ൪ന്നപോലീസ്സെന്നു് ആളുകളാക്ഷേപിക്കാതിരിക്കുന്നതിനു് വിരമിച്ചതെങ്കിലും ജനാധിപതൃയി൯ഡൃയിലു് ജഡു്ജിമാ൪ക്കുണു്ടെന്നുപറയപ്പെടുന്ന വിമ൪ശ്ശനങ്ങളിലു്നിന്നുള്ള പരിരക്ഷകിട്ടുകയുംവേണം! അതവ൪ക്കു് ഒരലു്പ്പമധികാരച്ചിഹ്നങ്ങളോടെ കേരളത്തിലാകെമൂടമ൪ത്തിയിരിക്കാനുള്ള ഏകവേദിയായ ലോകായുക്തമുറിയിലവ൪ വളരെവ്യക്തമായി ആവിരുന്നുകഴിഞ്ഞുവന്നശേഷം ആദ്യമായിക്കൂടിയപ്പോളു്ത്തന്നെ പറയുകയുംചെയു്തു.

തെമ്മാടികളിരിക്കുന്നിടത്തുചെന്നുസഹവസിച്ചാലു് അവരുടെയാക൪ഷകമായഭാഷ പക൪ന്നുകിട്ടുന്നതു് സ്വാഭാവികമാണു്. അതുകൊണു്ടാണു് അവിടെപ്പോകരുതെന്നു് ജുഡീഷ്യലു്പ്പെരുമാറ്റച്ചട്ടങ്ങളിലു് എഴുതിവെച്ചിരിക്കുന്നതു്!

Written on 09 April 2023 and first published on: 13 April 2023












No comments:

Post a Comment