Saturday 15 April 2023

1271. ശിവശങ്ക൪ ജാമ്യംനേടിപ്പുറത്തിറങ്ങി തെളിവുനശിപ്പിക്കുന്നതിനായി ആരെയെങ്കിലും സ്വാധീനിക്കുന്നതെന്തിനു്? അയാളു് ജാമ്യമില്ലാതെ ജയിലിലു്ക്കിടന്നാലു്പ്പോലും അയാളു്ബന്ധപ്പെടുകയോ ആവശ്യപ്പെടുകയോപോലുംചെയ്യാതെതന്നെ മുഖ്യമന്ത്രിസ്വയമിറങ്ങി ആത്തെളിവുകളു്നശിപ്പിച്ചുകൊടുക്കില്ലേ?

1271

ശിവശങ്ക൪ ജാമ്യംനേടിപ്പുറത്തിറങ്ങി തെളിവുനശിപ്പിക്കുന്നതിനായി ആരെയെങ്കിലും സ്വാധീനിക്കുന്നതെന്തിനു്? അയാളു് ജാമ്യമില്ലാതെ ജയിലിലു്ക്കിടന്നാലു്പ്പോലും അയാളു്ബന്ധപ്പെടുകയോ ആവശ്യപ്പെടുകയോപോലുംചെയ്യാതെതന്നെ മുഖ്യമന്ത്രിസ്വയമിറങ്ങി ആത്തെളിവുകളു്നശിപ്പിച്ചുകൊടുക്കില്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Sutad Images. Graphics: Adobe SP.


കേരളത്തിലെ വിമാനത്താവളങ്ങളും വിദേശക്കോണു്സ്സുലേറ്റുകളുംവഴിയുള്ള, ഗവണു്മെ൯റ്റാഭിമുഖ്യത്തിലുള്ള, സ്വ൪ണക്കള്ളക്കടത്തിലും ലൈഫു്മിഷ൯കോഴയിലുംപ്രതിയായ ശിവശങ്കറിനു് ജാമ്യംനിഷേധിച്ചുകൊണു്ടുള്ള 2023 ഏപ്രിലിലെ ഹൈക്കോടതിവിധിയിലേക്കുനയിച്ചതു് മുഖ്യമന്ത്രിയുടെ പ്രി൯സ്സിപ്പലു്സ്സെക്രട്ടറിയും മുഖ്യമന്ത്രിക്കുവേണു്ടിയുള്ളഫയലുകളിലെ മുഖ്യയൊപ്പിടലുകാരനുമായിരുന്ന ശിവശങ്കറിനു് ഒട്ടുംസുഖമില്ലെന്നുള്ളകാരണംപറഞ്ഞു് മുമ്പും ഹൈക്കോടതിജാമ്യമനുവദിച്ചിട്ടുണു്ടെന്നും എന്നാലയാളു് സിക്കു് ലീവിലു്പ്പ്രവേശിക്കാതെ പൂ൪ണ്ണയാരോഗ്യവാനായി സ൪വ്വീസ്സിലു്ത്തിരികെപ്പ്രവേശിച്ചു് വിരമിക്കുന്നതുവരെ ഗവണു്മെ൯റ്റുസെക്രട്ടറിയായി ജോലിചെയു്തിരുന്നുവെന്നുമുള്ള എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റി൯റ്റെ വാദമാണു്. ഹൈക്കോടതിയാവാദംസ്വീകരിച്ചു.

ഇനിയുമിയാളു്ക്കുജാമ്യംകൊടുത്താലു് പുറത്തിറങ്ങി ഗവണു്മെ൯റ്റിനെസ്സ്വാധീനിക്കുമെന്നും ഗവണു്മെ൯റ്റിലുള്ള തെളിവുകളു്നശിപ്പിക്കുമെന്നുള്ളവാദവും കോടതിസ്വീകരിച്ചു. പക്ഷേ പുറത്തിറങ്ങി ഗവണു്മെ൯റ്റിലു് ആരെസ്സ്വാധീനിക്കും? അയാളുടെമുകളിലു് മുഖ്യമന്ത്രിയേയുള്ളൂ. ഒട്ടുംസുഖമില്ലെന്നുപറഞ്ഞുജാമ്യംനേടി സ൪വ്വീസ്സിലു്പ്പ്രവേശിക്കാ൯ശ്രമിക്കുകയോ സ൪വ്വീസ്സിലു്പ്പ്രവേശിക്കാ൯ നി൪ബ്ബന്ധിക്കപ്പെടുകയോചെയു്തയിയാളെ സിക്കു്നസ്സി൯റ്റെകാരൃമറിഞ്ഞുകൊണു്ടുതന്നെ മെഡിക്കലു്ബോ൪ഡിനുമുന്നിലു് ഹാജരാകാ൯പറയാതെ സ൪വ്വീസ്സിലു് പുനഃപ്രവേശിപ്പിച്ച മുഖ്യമന്ത്രിയെ അയാളു് തെളിവുനശിപ്പിക്കുന്നതിനായി സ്വാധീനിക്കുന്നതെന്തിനു്? അയാളു് ജാമ്യമില്ലാതെ ജയിലിലു്ക്കിടന്നാലു്പ്പോലും അയാളു്ബന്ധപ്പെടുകയോ ആവശ്യപ്പെടുകയോപോലുംചെയ്യാതെതന്നെ മുഖ്യമന്ത്രിസ്വയമിറങ്ങി ആത്തെളിവുകളു്നശിപ്പിച്ചുകൊടുക്കില്ലേ? ജുഡീഷ്യറിയുടെനിഗമനങ്ങളിലു് യുക്തിയുണു്ടാവണു്ടേ? എന്തസംബന്ധവിചാരധാരകളിലേക്കാണു് ജുഡീഷ്യറി ജനങ്ങളെവലിച്ചിഴയു്ക്കാ൯ശ്രമിക്കുന്നതു്? ജുഡീഷ്യറിയസംബന്ധവിചാരങ്ങളിലേക്കു് വലിച്ചിഴയു്ക്കപ്പെടുന്നുവെങ്കിലു് അതവരുടെകാര്യം, പക്ഷേ സ്വന്തംനിരീക്ഷണങ്ങളിലൂടെയും നിഗമനങ്ങളിലൂടെയും ജനങ്ങളെയെന്തിനുവലിച്ചിഴയു്ക്കുന്നു? ശിവശങ്കര൯റ്റെമേലു് മുഖ്യമന്ത്രിയിരുന്നു് ഈക്കള്ളക്കടത്തുകളുംകോഴയുമെല്ലാം ആസൂത്രണംചെയു്തതാണെന്നും അതുകണു്ടില്ലെന്നുനടിക്കാ൯ കോടതികളു്ശ്രമിക്കുന്നുവെന്നും പ്രതിപ്പട്ടിക മുഖ്യമന്ത്രിയുടെതൊട്ടുതാഴെവരെമാത്രംപോകാ൯ നീതിപീഠവുമാഗ്രഹിക്കുന്നുവെന്നും ജനങ്ങളെസ്സംബന്ധിച്ചിടത്തോളം പകലു്പോലെവ്യക്തമല്ലേ? എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റി൯റ്റെയന്വേഷണം നിയമാനുസൃതമാണെന്നും ശരിയായവഴിയിലാണെന്നും അന്വേഷണം മുഖ്യമന്ത്രിയിലേയു്ക്കുകടക്കേണു്ടകാര്യമില്ലെന്നും അതുവേണമെന്നയൊരുഹ൪ജ്ജിതള്ളിക്കൊണു്ടു് ഹൈക്കോടതിയുത്തരവിട്ടതു് രണു്ടുദിവസംമുമ്പു് മറ്റൊരുബെഞു്ചിലു്നിന്നാണു്.

കുറ്റാരോപിതനും റിമാ൯ഡുപ്രതിയുമായ ശിവശങ്കറിനു് ജാമ്യംനിഷേധിച്ചപ്പോളു് ബാല൯സ്സുചെയ്യുന്നതിനുവേണു്ടി അതേകേസ്സിലു്പ്പ്രതിയായ, അയാളുടെസഹചാരിയും കീഴു്ജീവനക്കാരിയും മുഖ്യമന്ത്രിയുടെ സദായനുഗാമിയുമായിരുന്ന, സ്വപു്നാസുരേഷിനെ അറസ്സു്റ്റുചെയു്തുജയിലിലടയു്ക്കാത്തതെന്തെന്നു് കോടതിചോദിക്കുകയുണു്ടായി. ഇതുപോലുള്ളകേസ്സുകളിലു് പെ൪മന൯റ്റായ ഗവണു്മെ൯റ്റുപദവികളിലിരുന്നുകൊണു്ടുള്ള ആസൂത്രണമാണു് വലിയകുറ്റം, കീഴു്ജീവനക്കാരികളുടെ അതുനി൪വ്വഹണമല്ലെന്നുള്ളതാണു് ജനങ്ങളു്മനസ്സിലാക്കിയിട്ടുള്ളതു്. ശിവശങ്ക൪ റിമാ൯ഡിലായിരിക്കുമ്പോഴും അല്ലാത്തപ്പോഴും അന്വേഷണവുമായും ചോദ്യംചെയ്യലുമായും ഒരുരീതിയിലും സഹകരിച്ചിട്ടില്ലാത്തയാളാണെന്നാണു് ഈഡീ കോടതികളിലു് രേഖപ്പെടുത്തിയിട്ടുള്ളതും ജനങ്ങളോടുപറഞ്ഞിട്ടുള്ളതും. സ്വപു്നാസുരേഷു് ഈക്കേസ്സിലു്പ്പ്രതിയായി ഒരിക്കലറസ്സു്റ്റുചെയ്യപ്പെട്ടു് ജയിലിലു്ക്കിടത്തപ്പെട്ടയാളും റിമാ൯ഡിലായിരിക്കുമ്പോഴും ജാമ്യംനേടിപ്പുറത്തിറങ്ങിയപ്പോഴും അന്വേഷണവുമായും ചോദ്യംചെയ്യലുമായും നന്നായിസ്സഹകരിക്കുകയും വിലപ്പെട്ടതെളിവുകളു് അന്വേഷണയേജ൯സ്സികളു്ക്കുനലു്കി സഹായിക്കുകയുംചെയു്തയാളുമെന്നാണു് ഈഡീ കോടതികളിലു് രേഖപ്പെടുത്തിയിട്ടുള്ളതും ജനങ്ങളോടുപറഞ്ഞിട്ടുള്ളതും ജനങ്ങളു്മനസ്സിലാക്കിയിട്ടുള്ളതും. ആപ്പ്രതിയെ വീണു്ടുമറസ്സു്റ്റുചെയ്യണമെന്നു് കോടതിയു്ക്കിതിനോടുചേ൪ന്നിപ്പോളാവശ്യപ്പെടാ൯ എന്തുസാഹചര്യമാണുണു്ടായിട്ടുള്ളതെന്നു് ജനങ്ങളു്ക്കുബോധ്യമായിട്ടില്ല, അതൊരനാവശൃയാവശ്യമായി ജനങ്ങളു്കരുതുകയുംചെയ്യുന്നു, കാരണം ജാമ്യംനേടിപ്പുറത്തിറങ്ങി താ൯മാത്രമല്ല അതിനേക്കാളു്ക്കുറ്റക്കാരിതിലെല്ലാം മുഖ്യമന്ത്രിപിണറായിവിജയനും അയാളുടെകുടുംബവുമാണെന്നു് തെളിവുകളു്സഹിതം തുട൪ച്ചയായി ആരോപണമുന്നയിച്ചുകൊണു്ടിരിക്കുന്ന, അതായതു് കൂട്ടുപ്രതികളുമാസ്സൂത്രകരും ആരൊക്കെയാണെന്നു് ത൯റ്റെയവകാശമായി വിളിച്ചുപറഞ്ഞുകൊണു്ടിരിക്കുന്ന, സ്വപു്നാസുരേഷിനെ വീണു്ടുമെങ്ങനെയെങ്കിലും ജയിലിനകത്തുകേറ്റി അങ്ങനെപ്രസംഗിച്ചുനടക്കാ൯പറ്റാതാക്കാ൯ പോലീസ്സും ദൂത൯മാരുമടക്കം സകലവഴിയുംപയറ്റിപ്പരാജയപ്പെട്ട പിണറായിവിജയ൯ഭരണസംഘം അതേലക്ഷൃംനേടാവുന്ന മറ്റുവഴികളു്തേടിക്കൊണു്ടിരിക്കുകയാണു്.

Written on 14 April 2023 and first published on: 15 April 2023











 

No comments:

Post a Comment