Wednesday 19 April 2023

1276. നരേന്ദ്രമോദി പ്രധാനമന്ത്രിയോ രാജ്യശത്രുവോയെന്നു് വിരലു്ചൂണു്ടുന്ന മു൯കാഷു്മീ൪ഗവ൪ണ്ണ൪ സത്യപാലു് മാലിക്കി൯റ്റെ വെളിപ്പെടുത്തലുകളു്: കണ്ണടച്ചാലു് കണ്മുന്നിലു്നിലു്ക്കുന്നയാഥാ൪ത്ഥ്യങ്ങളു് മാഞ്ഞുപോകില്ലെന്നു് ഓ൪ക്കുന്നതുനന്നു്!

1276

നരേന്ദ്രമോദി പ്രധാനമന്ത്രിയോ രാജ്യശത്രുവോയെന്നു് വിരലു്ചൂണു്ടുന്ന മു൯കാഷു്മീ൪ഗവ൪ണ്ണ൪ സത്യപാലു് മാലിക്കി൯റ്റെ വെളിപ്പെടുത്തലുകളു്: കണ്ണടച്ചാലു് കണ്മുന്നിലു്നിലു്ക്കുന്നയാഥാ൪ത്ഥ്യങ്ങളു് മാഞ്ഞുപോകില്ലെന്നു് ഓ൪ക്കുന്നതുനന്നു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Zef Art. Graphics: Adobe SP.

2018 ആഗസ്സു്റ്റുമുതലു് 2019 ഒകു്ടോബ൪വരെ പ്രക്ഷുബ്ധമായ പതിന്നാലുമാസം ജമ്മു-കാശു്മീരി൯റ്റെ ഗവ൪ണ്ണറായിരിക്കുകയും 2019 ഫെബ്രുവരിയിലു് പുലു്വാമ ഭീകരാക്രമണത്തിനും 2019 ആഗസ്സു്റ്റിലു് ബീജേപ്പീയുടെകൈയ്യിനാലു് ജമ്മു-കാശു്മീരി൯റ്റെ മൂന്നായുള്ള വെട്ടിമുറിക്കലിനും സാക്ഷൃംവഹിക്കുകയുംചെയു്ത ബീജേപ്പീയുടെ വിശ്വസു്തനായിരുന്നു സത്യപാലു് മാലിക്കു്. ബീജേപ്പീക്കും ബീജേപ്പീയുടെപ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബീജേപ്പീയുടെ ദേശസുരക്ഷായുപദേശക൯ അജിതു് ഡോവലിനുംവേണു്ടിയൊളിച്ചുവെച്ച വളരെക്കാര്യങ്ങളു് ദി വയറിനുനലു്കിയ കരണു് ഥാപ്പറുമായുള്ള ഇ൯റ്റ൪വ്യൂവിലു് സത്യപാലു് മാലിക്കു് വെളിപ്പെടുത്തുകയുണു്ടായി. ഒഫിഷ്യലു് സീക്രസ്സി ആക്ടനുസരിച്ചു് പലരഹസ്യങ്ങളുംസൂക്ഷിക്കാ൯ ബാധ്യസ്ഥനായ മു൯ഗവ൪ണ്ണ൪ ഗവണു്മെ൯റ്റി൯റ്റെ അഴിമതികളും വീഴു്ച്ചകളും ഔദ്യോഗികരഹസ്യങ്ങളല്ല, അവസൂക്ഷിക്കാ൯ താ൯ ബാധ്യസ്ഥനല്ല, എന്ന സങ്കലു്പ്പത്തിലാണു് ഈ ഇ൯റ്റ൪വ്യൂ നലു്കിയതു്.

2016ലു് ഭരണമേറ്റു് ബീജേപ്പീഗവണു്മെ൯റ്റു് നാലുവ൪ഷംപിന്നിട്ടു് നോട്ടുനിരോധനത്തിലൂടെയും സകലയിടപാടുകളിലെയും ഡിജിറ്റലൈസ്സേഷനിലൂടെ സകലജനങ്ങളുടെപണവും ബാങ്കുകളിലു്വരുത്തി നൈജീരിയയിലുംമറ്റുംനിന്നെന്നുപറഞ്ഞു് വ൯സംഘങ്ങളിറങ്ങി അതുമുഴുവ൯ ബാങ്കുകളിലു്നിന്നടിച്ചുകൊണു്ടുപോയും രണു്ടും ഒരുസംഘംതന്നെയോയെന്നു് ജനങ്ങളു്ക്കു് സംശയമുണ൪ന്നു് ജനങ്ങളു്മുഴുവ൯ ബീജേപ്പീയു്ക്കെതിരെ കോപ്പക്കലിപൂണു്ടു് തിളച്ചുമറിഞ്ഞുനിലു്ക്കുന്ന 2019കാലം, ഒരുവ൪ഷത്തിനകമുള്ള അടുത്തതെരഞ്ഞെടുപ്പിലു് എങ്ങനെജയിച്ചുവരും, ജയിച്ചുവന്നില്ലെങ്കിലു് ബാങ്കുകളിലു് മറ്റതുകഴിഞ്ഞു് ബാക്കികിടന്നജനങ്ങളുടെപണംമുഴുവനെടുത്തു് റിലയ൯സ്സിനുമദാനിയു്ക്കുംകൊടുത്തതു് ജനങ്ങളു്കണു്ടുപിടിക്കില്ലേയെന്നു് ബീജേപ്പീസംഭ്രമിച്ചുഭയന്നുനിന്നകാലം! ഒരീച്ചപോലുംകടക്കാത്തതെന്നുപറഞ്ഞു് സുരക്ഷാസേനകളാലടച്ചുപൂട്ടിയതെന്നു് കേന്ദ്രബീജേപ്പീയുടെയുന്നത൯മാ൪പറഞ്ഞ ഇ൯ഡ്യാപ്പാക്കിസ്ഥാനതി൪ത്തിയിലൂടെയെന്നുപറഞ്ഞു് ഒരുകാ൪നിറയെക്കൊള്ളുന്ന സൈക്ലോട്രൈമെത്തിലി൯ നൈട്രാമൈ൯ അല്ലെങ്കിലു് റിസ൪ച്ചു് ഡിപ്പാ൪ട്ടു്മെ൯റ്റു് എകു്സ്സു്പ്ലോസ്സീവു്, റോയലു് ഡിമോളിഷ൯ എകു്സ്സു്പ്ലോസ്സീവു് എന്നൊക്കെപ്പറയുന്ന ഉഗ്രസ്സു്ഫോടനശേഷിയുള്ള ആ൪. ഡി. എകു്സ്സു് മുന്നൂറുകിലോ കടന്നുവരുന്നു, കനത്തസുരക്ഷയിലും നിതാന്തകാവലിലുംപരിശോധനയിലുമെന്നു് കേന്ദ്രഗവണു്മെ൯റ്റുപറയുന്ന കാഷു്മീരിലെ ഗ്രാമങ്ങളിലൂടെയും നഗരങ്ങളിലൂടെയും പന്ത്രണു്ടിലേറെക്കുറയാത്തദിവസം ലക്ഷൃസ്ഥാനംതേടിച്ചുറ്റിത്തിരിയുന്നു!!

2019 ഫെബ്രുവരി 14നു് രണു്ടാഴു്ച്ചയായി ചുറ്റിക്കറങ്ങിക്കൊണു്ടിരുന്നയീക്കാ൪ പുല൪ച്ചെ മൂന്നരയു്ക്കു് ജമ്മുവിലു്നിന്നുപുറപ്പെട്ടു് 78 വാഹനങ്ങളിലായി 2500 സൈനികരെയുംകൊണു്ടു് ജമ്മു-ശ്രീനഗ൪ എ൯. എച്ചു്. 44ലൂടെ സന്ധ്യയു്ക്കു് ശ്രീനഗറിലെത്തുന്നതിനുവേണു്ടി ഇ൯ഡൃ൯സൈനികചരിത്രത്തിലെ ഏറ്റവുംഫൂളിഷായയൊരുകോണു്വോയു് നീങ്ങിക്കൊണു്ടിരിക്കുന്നതിനിടയിലേയു്ക്കു് ഒരുസൈഡുറോഡിലു്ക്കൂടിയിടിച്ചുകയറി ഒരുസൈനികബസ്സുമായുള്ളകൊളിഷനിലു് 40 സൈനിക൪ കൊല്ലപ്പെട്ടു. ഉത്ത൪പ്പ്രദേശ്ശിലെയാണു് ഏറ്റവുംകൂടുതലു്സൈനിക൪ കൊല്ലപ്പെട്ടതു്. രാജസ്ഥാ൯മുതലു് കേരളംവരെയുള്ള സൈനികരതിലുണു്ടായിരുന്നു- മൊത്തം പതിനാറുസു്റ്റേറ്റുകളിലുംനിന്നുള്ള സൈനിക൪. സംഭവംനടന്നതു് ജമ്മു-കാഷു്മീരിലു് പുലു്വാമ ജില്ലയിലാണെങ്കിലും ജമ്മു-ശ്രീനഗ൪ നാഷണലു് ഹൈവേയിലു് ശ്രീനഗറിലു്നിന്നു് 21 കിലോമീറ്ററകലെ ഝലംനദിക്കരയിലെ പ്രസിദ്ധകുങ്കുമക്കൃഷിക്കേന്ദ്രവും വിദ്യാഭ്യാസഹബ്ബുമായ (22 സു്ക്കൂളുകളു്- പഴയ ലളിതു്പുര!) ലതാപ്പുര എന്നിടത്തുവെച്ചാണതുണു്ടായതു്. ഒരുവിദേശിയല്ല, ഒരുലതാപ്പുരക്കാര൯യുവാവുതന്നെയായിരുന്നു, സു്ഫോടനത്തോടൊപ്പംകൊല്ലപ്പെട്ട ഭീകരവാദിയായ ചെറുപ്പക്കാര൯.

ഒരുതീവ്രവാദിജനിക്കുന്നതെങ്ങനെയെന്നും അയാളു്ക്കു് ഇ൯ഡൃ൯സൈന്യത്തോടുതന്നെ കൊടുംപകയുണു്ടാകുന്നതെങ്ങനെയെന്നുമുള്ള സ്വാഭാവികചോദ്യത്തിനുമറുപടിനലു്കിക്കൊണു്ടു് പിറ്റേന്നു് 2019 ഫെബ്രുവരി 15നുതന്നെ റോയിട്ടേഴു്സ്സടക്കമുള്ള അന്താരാഷ്ട്രമാധ്യമങ്ങളു് റിപ്പോ൪ട്ടുചെയു്തതു് ആചാവേ൪ക്കൊലയാളിയുടെബാല്യത്തിലു് സു്ക്കൂളിലു്നിന്നുവരുന്നവഴി സൈന്യത്തെക്കല്ലെറിഞ്ഞെന്നുംപറഞ്ഞു് കൂട്ടുകാരോടൊപ്പംപിടികൂടി അടിച്ചുശരിപ്പെടുത്തി മൂക്കു് റോട്ടിലുരച്ചില്ലായിരുന്നുവെങ്കിലു് പിലു്ക്കാലത്തു് ഇങ്ങനെയൊരാക്രമണമേ നടക്കില്ലായിരുന്നുവെന്നാണു്! തീവ്രവാദികളെസ്സൃഷ്ടിച്ചതു് നയങ്ങളു്തീരുമാനിച്ചു് കാഷു്മീരിലെക്കാര്യങ്ങളു്ദൂരെയിരുന്നുനടത്തുന്ന ഡലു്ഹിതന്നെയല്ലേ?

ഇ൯ഡൃ൯സൈനികരുടെമേലു് ഭീകരാക്രമണമുണു്ടാകുമെന്നു് ദിവസങ്ങളോളംതുട൪ച്ചയായി മുന്നറിയിപ്പുകിട്ടിക്കൊണു്ടിരിക്കുമ്പോളു് 266 കിലോമീറ്റ൪നീളത്തിലു് പന്ത്രണു്ടോളം ഇടറോഡുകളു്വന്നുചേരുന്നൊരുറൂട്ടിലു് ഒരുറോഡിലുമൊരാളെപ്പോലും നിരീക്ഷണത്തിനുംസുരക്ഷയു്ക്കുംകാവലു്വെയു്ക്കാതെ 16 മണിക്കൂ൪ദൈ൪ഘ്യവും ഇത്രയുംനീളവും 2500 സൈനികരുമുള്ള ഒരുസൈനികവാഹനക്കോണു്വോയി എയ൪ലിഫു്റ്റായല്ലാതെ ഒരു റോഡുകോണു്വോയിയായി മനഃപൂ൪വ്വമായി ആക്രമണംസംഘടിപ്പിക്കാനല്ലാതെ ആരെങ്കിലുംസംഘടിപ്പിക്കുമോ? അതുകൊണു്ടാണു് അന്നുതന്നെജനങ്ങളു്പറഞ്ഞതു് ഇതു് മോദിയുടെയും ബീജേപ്പീയുടെയും അടുത്തയിലക്ഷ൯ജയിക്കാനുള്ള രാഷ്ട്രവഞു്ചനയാണെന്നു്.

സൈനികരെ സുരക്ഷിതരായി കൊണു്ടുപോകുന്നതിനുവേണു്ടി അഞു്ചു് ഹെലിക്കോപ്പു്റ്ററുകളു് കേന്ദ്രയാഭ്യന്തരമന്ത്രി രാജു്നാഥു്സിംഗിനോടാവശ്യപ്പെട്ടു. കൊടുത്തില്ല. ഹെലിക്കോപ്പു്റ്ററില്ലാത്തതുകൊണു്ടോ സൈനികരെക്കൊണു്ടുപോകാ൯ ഉപയോഗിക്കാത്തതുകൊണു്ടോ അല്ല- സൈനികരെ ഭീകരരുടെയാക്രമണത്തിനു് കൃത്യസമയത്തിനു് ഓപ്പണാക്കിക്കൊടുക്കാ൯! തൊഴിലു് കേന്ദ്രയാഭ്യന്തരസുരക്ഷിതത്വമന്ത്രി!!

ഇത്രയും സു്ഫോടകവസു്തുക്കളു് അതി൪ത്തികടന്നെത്തുകയസാദ്ധ്യമാണെന്നും അതി൯ഡൃയിലു്ത്തന്നെസംഘടിപ്പിച്ചതാണെന്നും നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സി അന്നുതന്നെവിധിയെഴുതിയതാണു്. 2020 ആഗസ്സു്റ്റിലു്ഫയലു്ചെയു്തയവരുടെ ചാ൪ജ്ജുഷീറ്റിലും അതുതന്നെയാണുപറയുന്നതു്- അതി൯റ്റെയുറവിടമിതുവരെ കണു്ടെത്താ൯കഴിഞ്ഞിട്ടില്ലെന്നു്. പക്ഷേ തുടങ്ങിവെച്ചരാഷ്ട്രീയനീക്കമവസാനിപ്പിക്കാ൯കഴിയാതെ ബീജേപ്പീ 2019 ഫെബ്രുവരി 26നു് യുദ്ധവിമാനങ്ങളെക്കൊണു്ടു് പാക്കിസ്ഥാനകത്തുകയറി ബാലാക്കോട്ടാക്രമിച്ചു് അടുത്തയിലക്ഷ൯ജയിക്കാനുള്ള രാഷ്ട്രീയനേട്ടമുണു്ടാക്കി. പാക്കിസ്ഥാനും അതേരാഷ്ട്രീയനേട്ടമുണു്ടാക്കി- രാഷ്ട്രീയക്കാ൪ സ്വൊരുമിച്ചുകളിച്ചപോലെ. രണു്ടിടത്തും ഗവണു്മെ൯റ്റുകളിതി൯റ്റെപേരിലു്ജയിച്ചുവന്നു- മ്യൂച്ച്വലു് അണു്ഡ൪സ്സു്റ്റാ൯ഡിംഗു്, ടാസ്സിറ്റു് എഗ്രീമെ൯റ്റു്! ഇതിനെമുഴുവ൯ ഇ൯ഡൃയുടെകരസേനാമേധാവി വിരമിച്ചശേഷം 2023 ഏപ്രിലിലു് ആ മു൯ഗവ൪ണ്ണറുടെവെളിപ്പെടുത്തലുകളു് പുറത്തുവന്നയുട൯ അപലപിച്ചു, നരേന്ദ്രമോദിയും ബീജേപ്പീഗവണു്മെ൯റ്റുമാണു് കുറ്റക്കാരെന്നുകുമ്പസാരംനടത്തി, അതായതു് അതുമുഴുവനുമൊരു സൈനികതീരുമാനമായിരുന്നില്ല രാഷ്ട്രീയതീരുമാനമായിരുന്നുവെന്നു്.

ഇ൯ഡൃയിലു് ഭാരതീയജനതാപ്പാ൪ട്ടിയധികാരത്തിലു്വന്ന 2016വരെയും കാഷു്മീരിലെ തീവ്രവാദികളും ഭീകരരും മുഖ്യമായും പാക്കിസ്ഥാനിലെയടക്കമുള്ള വിദേശികളായിരുന്നു. അതുവരെനീറിപ്പുകഞ്ഞുകൊണു്ടിരുന്ന രാഷ്ട്രീയകാഷു്മീ൪ ഈ തീവ്രഹിന്ദുവ൪ഗ്ഗീയപ്പാ൪ട്ടിയുടെ ഭരണാധികാരാരോഹണത്തോടെ സ്വദേശത്തീവ്രവാദികളാലും ഭീകരവാദികളാലുംനിറഞ്ഞു. കാഷു്മീരിലെജനങ്ങളു്ക്കുവിശ്വാസമില്ലാത്ത ഒരുഭരണകൂടമാണി൯ഡൃയിലുണു്ടായതു് എന്നുള്ളതുകൊണു്ടാണതെന്നുവ്യക്തം. സൈന്യവുമായേറ്റുമുട്ടുന്ന കാഷു്മീരിയുവാക്കളുടെയെണ്ണം വളരെക്കൂടി. ഇതിലേറെപ്പേരും ചാവേ൪ക്കൊലയാളികളായിമാറി. 2015, 2016, 2017മുതലു് 2019വരെവ൪ഷങ്ങളിലു് സൈന്യവുമായിങ്ങനെ ചാവേ൪ക്കൊലയാളികളുടെ നിരവധിയേറ്റുമുട്ടലുകളുണു്ടായി. ഈവ൪ഷങ്ങളിലെല്ലാം പാക്കിസ്ഥാ൯സൈന്യവും ഗവണു്മെ൯റ്റുമായുള്ളയുടക്കിലൂടെ രണു്ടും ദു൪ബ്ബലമായിവരികയായിരുന്നുവെന്നു് അന്താരാഷ്ട്രമാധ്യമങ്ങളു്പറയുന്നു. ഇ൯ഡൃയു്ക്കെതിരേയാക്രമണങ്ങളു്നടത്താനുള്ളശേഷി രണു്ടിനും നഷ്ടപ്പെട്ടു. ഇങ്ങനെയിരിക്കേ 2019ലെ പുലു്വാമയാക്രമണത്തിലെ കുറ്റാരോപണവിരലുകളു് പഴയപോലെ പാക്കിസ്ഥാ൯ഗവണു്മെ൯റ്റിനുപകരം ഇ൯ഡ്യാഗവണു്മെ൯റ്റിനുനേരേതിരിഞ്ഞു. പക്ഷേയന്നു് തെളിവുകളും വെളിപ്പെടുത്തലുകളുമുണു്ടായില്ല. അതുണു്ടാകുമെന്നുപലരും പ്രവചിച്ചെങ്കിലും ആദ്യമായി 2023ലു് ഇപ്പോളു് ബീജേപ്പീയുടെതന്നെദേശീയവൈസ്സു്പ്പ്രസിഡ൯റ്റും കാഷു്മീരിലെഗവ൪ണ്ണറുമായിരുന്നയാളിലു്നിന്നാണതുണു്ടായതു്. ആമു൯ഗവ൪ണ്ണ൪പറഞ്ഞതു് കാഷു്മീരിലെമൊത്തംകുഴപ്പത്തിലു് അമ്പതുശതമാനം കാഷു്മീരിലെക്കുഴപ്പവും അമ്പതുശതമാനം നയങ്ങളു്തീരുമാനിച്ചു് കാഷു്മീരിലെക്കാര്യങ്ങളു്ദൂരെയിരുന്നുനടത്തുന്ന ഡലു്ഹിയിലെക്കുഴപ്പവുമാണെന്നാണു്.

രണു്ടുഗവണു്മെ൯റ്റുകളുണു്ടാക്കുന്നതിനു് ഈ രണു്ടുഭരണകൂടങ്ങളു്ക്കുമാകെച്ചെലവു് മുന്നൂറുകിലോ ആ൪ഡീയെകു്സ്സും ഒരുകാറും പുലു്വാമയിലെ നാലു്പ്പതു് ഇ൯ഡൃ൯സൈനികരുടെജീവനും ബലാക്കോട്ടു് കുറേ പാക്കിസ്ഥാനിസ്സൈനികരുടെജീവനും! ഇതിനാണു് രണു്ടുപേരുംകൂടി ജനങ്ങളറിയാതെപ്ലാ൯ചെയു്തു് പുലു്വാമയിലും ബലാക്കോട്ടും ഇതുരണു്ടുംസംഘടിപ്പിച്ചതെന്നാണു് നാലുവ൪ഷംകഴിഞ്ഞു് ഇപ്പോളു്പ്പുറത്തുവരുന്നവെളിപ്പെടുത്തലുകളും തെളിവുകളും- തെരഞ്ഞെടുപ്പുജയിക്കുന്നതിനുവേണു്ടി ഇസ്ലാമി൯റ്റെയും ഹിന്ദുവി൯റ്റെയുംപേരിലു് യോജിച്ചു് ഭീകരപ്പ്രവ൪ത്തനംനടത്തുന്ന രണു്ടുഭരണകൂടങ്ങളു്!

പ്രധാനമന്ത്രിയതിലുളു്പ്പെട്ടിട്ടുണു്ടോ എന്നുചോദിച്ചാലു് സ്വ൪ണ്ണവും ഡോളറും മുഖ്യമന്ത്രിയുടെയാപ്പീസ്സിലു് ത൯റ്റെനാലുചുറ്റുമുള്ളവ൪ വിദേശത്തൊക്കെപ്പോയി കടത്തിക്കൊണു്ടിരുന്നപ്പോളു് നാലുവ൪ഷം ഇ൯റ്റല്ലിജ൯സ്സും വിജില൯സ്സും പോലീസ്സും ക്രൈംബ്രാഞു്ചുമൊക്കെയുള്ള പിണറായിവിജയനൊന്നുമറിയാതിരുന്നപോലെ സെ൯ട്രലു് ഇ൯റ്റല്ലിജ൯സ്സും റായും മിലിട്ടറി ഇ൯റ്റല്ലിജ൯സ്സുമൊക്കെയുള്ള നരേന്ദ്രമോദിയാതൊന്നുമറിയാതിരുന്നുവെന്നുവിശദീകരണം! ഇതൊക്കെയേതുകോപ്പിലെപ്പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരുമാണു്? ത൯റ്റെവീട്ടിലു്നിന്നും ഡോള൪ച്ചാക്കെടുത്തു് ത൯റ്റെയാത്രയിലു് വിദേശത്തുകൊണു്ടുപോയതുപോലും ആക്കോപ്പ൯കേരളാമുഖ്യമന്ത്രിയറിഞ്ഞില്ലെന്നു്!

പ്രധാനമന്ത്രിക്കു് വിവിധകാര്യങ്ങളെക്കുറിച്ചു്, അതും ദേശസുരക്ഷയെയും വിദേശകാര്യബന്ധങ്ങളെയും നേരിട്ടുബാധിക്കുന്നകാര്യങ്ങളെക്കുറിച്ചു്, അ൪ദ്ധയറിവുകളും അലു്പ്പയറിവുകളും കള്ളങ്ങളുമാണു് നലു്കപ്പെടുന്നതെന്നാണു് മു൯ കാശു്മീ൪ഗവ൪ണ്ണ൪ പുലു്വാമയിലെ ഭീകരാക്രമണത്തിലു് നാലു്പ്പതുസൈനികരുടെ മരണംസംബന്ധിച്ചു് വെളിപ്പെടുത്തിയതു്. പൂ൪ണ്ണയറിവുകളപ്പോളു് ആ൪ക്കാണുനലു്കപ്പെടുന്നതു്- റിലയ൯സ്സിനുമദാനിക്കും പാക്കിസ്ഥാനുമോ? ഈസ്സൈനികനീക്കംസംബന്ധിച്ചു് ഇ൯ഡൃനുദ്യോഗസ്ഥ൯മാ൪ പ്രധാനമന്ത്രിക്കുനലു്കിയതിനേക്കാളു്ക്കൂടുതലറിവു് ഈയോപ്പറേഷനാസൂത്രണംചെയു്തുനടപ്പാക്കിയ പാക്കിസ്ഥാനാണുനലു്കിയതെന്നാണു് ഇതുസംബന്ധിച്ചുപുറത്തുവന്നവിവരങ്ങളു്. സൈനികനീക്കംസംബന്ധിച്ച പൂ൪ണ്ണവിവരങ്ങളു് ഭീകരരുടെകൈയ്യിലുണു്ടായിരുന്നു, പ്രധാനമന്ത്രിയുടെകൈയ്യിലു് ഒന്നുമില്ലായിരുന്നു, എന്നാണിപ്പോളു്പ്പറയുന്നതു്.

നരേന്ദ്രമോദി അദാനിയെക്കുറിച്ചെന്തെങ്കിലുംപറഞ്ഞാലു്, കമാന്നുമിണു്ടിയാലു്, അദാനി ബീജേപ്പീയുടെഗവണു്മെ൯റ്റിനെ പൊളിച്ചടുക്കുമെന്നാണു്, അതായതു് ഡിസ്സു്മാ൯റ്റിലു് ചെയ്യുമെന്നാണു്, മു൯ഗവ൪ണ്ണ൪ സത്യപാലു് മാലിക്കു് പറഞ്ഞതു്. തെരഞ്ഞെടുപ്പുചെലവുമുഴുവ൯വഹിച്ചതു് അദാനിയും വോട്ടിംഗു്യന്ത്രങ്ങളിലെ കൃത്രിമംമുഴുവ൯സംഘടിപ്പിച്ചതു് റിലയ൯സ്സുമാണെങ്കിലു് നരേന്ദ്രമോദിയടക്കം ബീജേപ്പീയുടെയെമ്പീമാരെല്ലാം അദാനിയുടെവകയാണു്, അയാളുടെയുടമസ്ഥതയിലാണു്. പിന്നെപ്പൊളിച്ചടുക്കാ൯പറ്റാത്തതെന്താണു്! ഏതായാലും നരേന്ദ്രമോദി അദാനിയെക്കുറിച്ചു് കമാന്നുമിണു്ടിയിട്ടില്ല. ആ മു൯ഗവ൪ണ്ണ൪പറഞ്ഞതു് എത്രയോശരിതന്നെയാണു്!!

രാഷ്ട്രപതിയുടെനിയമനം പ്രധാനമന്ത്രിയുടെയാപ്പീസ്സു് ക്ലിയ൪ചെയ്യാതെയിപ്പോളു്നടക്കുന്നില്ലെന്നും രാജ്യത്തെയേറ്റവുംമുന്തിയയീയധികാരിക്കു് പ്രധാനമന്ത്രിയുടെയനുമതിയല്ലാതെ ആരെയുംകാണാ൯പോലുമനുവാദമില്ലെന്നും അതു് പ്രധാനമന്ത്രിയുടെവെറുമൊരു പപ്പറ്റാണെന്നുമാണു് മു൯ഗവ൪ണ്ണ൪ ദി വയറി൯റ്റെ കരണു് ഥാപ്പറുമായുള്ളയീയഭിമുഖത്തിലു് വെളിപ്പെടുത്തിയതു്. രാജ്യത്തെസ്സംബന്ധിച്ചിടത്തോളം ഇതൊരുരാഷ്ട്രീയപ്പ്രതിസന്ധിയാണെന്നുപോലും മനസ്സിലാക്കാനുള്ളകഴിവുംബോധവുമില്ലാതെ മണു്ടകറങ്ങിനടക്കുന്നവരാണിന്നത്തെ ഇ൯ഡൃയിലെമറ്റുരാഷ്ട്രീയക്കാ൪ എന്നാണു് ഈവെളിപ്പെടുത്തലുകളു്ക്കുകിട്ടിയ അവരുടെയിടയിലു്നിന്നുള്ള തണുത്തപ്രതികരണങ്ങളു്സൂചിപ്പിക്കുന്നതു്.

ബീജേപ്പീഭരണത്തിലു്വന്നശേഷം 2017മുതലു് 2022വരെയുള്ള അഞു്ചുവ൪ഷക്കാലം ബീഹാ൪, ജമ്മു-കാഷു്മീ൪, ഗോവ, മേഘാലയ എന്നീസംസ്ഥാനങ്ങളിലെ ഗവ൪ണ്ണറായിരുന്നു. 1980നും 2012നുമിടയിലു് ഉത്ത൪പ്പ്രദേശ്ശിലു്നിന്നുള്ള രാജ്യസഭാമെമ്പറും ലോകു്സ്സഭാമെമ്പറും ബീജേപ്പീയുടെ ദേശീയവൈസ്സു്പ്പ്രസിഡ൯റ്റുമായിരുന്നു. ചരണു്സിംഗി൯റ്റെക൪ഷകപ്പാ൪ട്ടിയുടെ എമ്മെല്ലേയും ലോകു് ദളി൯റ്റെ ജനറലു്സ്സെക്രട്ടറിയുമായിരുന്നു. BSc, LLB. ബിരുദധാരിയാണു്. നരേന്ദ്രമോദിയുടെവാക്കുകളപ്പടിവിശ്വസിക്കുന്നവ൪ ഇയാളുടെവാക്കുകളെന്തിനവിശ്വസിക്കണം?

ഹിന്ദിയിലും ഭാഗികമായി ഇംഗ്ലീഷിലുമുള്ള ഈ വാ൪ത്താവീഡിയോയുടെ പൂ൪ണ്ണരൂപം കൈയ്യിലുണു്ടെങ്കിലും അതുകൈകാര്യംചെയ്യുന്ന മറ്റുഗൗരവമുള്ളവിഷയങ്ങളിലേയു്ക്കിവിടെ തലു്ക്കാലംകടക്കുന്നില്ല- ഏതൊരുപൗരനുമതു് ച൪ച്ചചെയ്യേണു്ടതാണെങ്കിലും. കണ്ണടച്ചാലു് കണ്മുന്നിലു്നിലു്ക്കുന്നയാഥാ൪ത്ഥ്യങ്ങളു് മാഞ്ഞുപോകില്ലെന്നു് അവരോ൪ക്കുന്നതുനന്നു്!

ഇവിടെപ്പറഞ്ഞപലകാര്യങ്ങളും ആ ഇ൯റ്റ൪വ്യൂവിലു് ച൪ച്ചചെയ്യപ്പെട്ടതല്ല, അവയുടെയനന്തരഫലമായുള്ള ഈലേഖക൯റ്റെ വിലയിരുത്തലുകളും നിരീക്ഷണങ്ങളുമാണു്.

Written on 16 April 2023 and first published on: 19 April 2023









No comments:

Post a Comment