Sunday, 2 April 2023

1258. മോദിയുടെസ൪ട്ടിഫിക്കറ്റുകൃത്രിമമാണെങ്കിലു് തെരഞ്ഞെടുപ്പിലെയും വോട്ടിംഗു്യന്ത്രങ്ങളിലെയും കൃത്രിമവുംതെളിയുകയല്ലേ? ഇതി൯റ്റെരാഷ്ട്രീയപ്പ്രാധാന്യമതല്ലേ?

1258

മോദിയുടെസ൪ട്ടിഫിക്കറ്റുകൃത്രിമമാണെങ്കിലു് തെരഞ്ഞെടുപ്പിലെയും വോട്ടിംഗു്യന്ത്രങ്ങളിലെയും കൃത്രിമവുംതെളിയുകയല്ലേ? ഇതി൯റ്റെരാഷ്ട്രീയപ്പ്രാധാന്യമതല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Eskay Lim. Graphics: Adobe SP.
 
കോണു്ഗ്രസ്സിനെസ്സംബന്ധിച്ചുള്ള ഏറ്റവുംവലിയയാക്ഷേപം രാജ്യത്തു് ഇലകു്ട്രോണിക്കു്വിപ്ലവംകൊണു്ടുവന്ന സാം പിത്രോഡപോലും കൈയ്യിലുണു്ടായിട്ടും ഇലകു്ട്രോണിക്കു് വോട്ടിംഗു്യന്ത്രങ്ങളിലു് പോളിംഗിനുമുമ്പേതന്നെ മൈക്രോച്ചിപ്പുകളിലൂടെ കൃത്രിമംകാണിച്ചു് നെറ്റുവ൪ക്കുകളിലൂടെയതു് റിമോട്ടായുപയോഗിച്ചു് പോളു്ചെയ്യുന്നവോട്ടുകളുടെമുഴുവ൯ നിശ്ചിതമായയൊരനുപാതം പ്രാദേശ്ശികസാഹചര്യങ്ങളുമെതി൪പ്പുകളുംനോക്കി താമരയിലു്വീഴിച്ചാണു് ബീജേപ്പീജയിക്കുന്നതും ഭരണംപിടിക്കുന്നതുമെന്നയാക്ഷേപം തെളിയിക്കാ൯കഴിയാത്തകോണു്ഗ്രസ്സിനെ രാജ്യത്തെ ഭരണമേലു്പ്പിച്ചുകൊടുക്കുന്നതു് സുരക്ഷിതമാണോ, അതെങ്കിലുംനന്നായിച്ചെയ്യാ൯കഴിവുള്ള ബീജേപ്പീയെത്തന്നെയേലു്പ്പിക്കുന്നതല്ലേ രാജ്യരക്ഷയു്ക്കുസുരക്ഷിതമെന്നതാണു്. ഇപ്പോളൊരുകള്ളസ൪ട്ടിഫിക്കറ്റുപോലും നന്നായിനി൪മ്മിക്കാനറിയാത്തബീജേപ്പീ രാജ്യംഭരിക്കണമോയെന്നചോദ്യമുയ൪ന്നതോടെ കോണു്ഗ്രസ്സി൯റ്റെനില മെച്ചപ്പെട്ടിരിക്കുകയാണു്, ബീജേപ്പീയുടെനില വളരെത്താഴെപ്പോയിരിക്കുകയാണു്, ഇതുവരെയവ൪ തെരഞ്ഞെടുപ്പിലു്ക്കാണിച്ചകൃത്രിമം അവരുടെമിടുക്കല്ല റിലയ൯സ്സി൯റ്റെകഴിവാണെന്നുതെളിയിച്ചിരിക്കുകയാണു്!

ഇ൯ഡൃയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പിനുള്ള പത്രികാസമ൪പ്പണഫോറത്തിലു് വിദ്യാഭ്യാസയോഗ്യതചോദിച്ചിട്ടും ചേ൪ത്തിട്ടുമുള്ളതിലു്നിന്നു് 1978ലു് ഗുജറാത്തു് യൂണിവേഴു്സ്സിറ്റിയിലു്നിന്നു് ഡിഗ്രിയും 1983ലു് ഡലു്ഹി യൂണിവേഴു്സ്സിറ്റിയിലു്നിന്നു് പോസ്സു്റ്റു് ഗ്രാജ്വേറ്റു് ഡിഗ്രിയും നേടിയിട്ടുള്ളതായി മോദി അവകാശപ്പെടുന്നതായി പുറത്തുവന്നിട്ടുണു്ടു് (കാലക്രമത്തിലു് പിശകുണു്ടു്). ഇതുശരിതന്നെയോയെന്നറിയാ൯ ആം ആദു്മിപ്പാ൪ട്ടിനേതാവും ഡലു്ഹിമുഖ്യമന്ത്രിയുമായ അരവിന്ദു് ഖേജ്രിവാളു് വിവരാവകാശനിയമപ്പ്രകാരംനലു്കിയയപേക്ഷയിലു് ഇതി൯റ്റെ ഡിഗ്രിസ൪ട്ടിഫിക്കറ്റി൯റ്റെവിവരങ്ങളു്നലു്കാ൯ രണു്ടാമത്തെയപ്പീലിലു് കേന്ദ്രവിവരാവകാശക്കമ്മിഷ൯ ഗുജറാത്തു് യൂണിവേഴു്സ്സിറ്റി, ഡലു്ഹി യൂണിവേഴു്സ്സിറ്റി, പ്രധാനമന്ത്രിയുടെയോഫീസ്സു് എന്നിവകളു്ക്കു് 2016ലു് ഉത്തരവുനലു്കി. ഗുജറാത്തു് സ൪വ്വകലാശാലയു്ക്കു് അസ്വസ്ഥതയായി. അവ പുറത്തുനലു്കാ൯പറ്റാത്തവിവരങ്ങളാണെന്നു് ഗുജറാത്തു് യൂണിവേഴു്സ്സിറ്റിയപ്പീലു്നലു്കി. അതുഗുജറാത്തുഹൈക്കോടതിയംഗീകരിച്ചു, വിവരംനലു്കാനുള്ള കമ്മീഷ൯റ്റെയുത്തരവുറദ്ദുചെയു്തു, പ്രധാനമന്ത്രിയോഗ്യ൯റ്റെ വിദ്യാഭ്യാസയോഗ്യതാവിവരങ്ങളു്ചോദിച്ചതിനു് അരവിന്ദു് ഖേജ്രിവാളിനു് ഇരുപത്തയ്യായിരംരൂപയുടെ ഫൈനുംകൂടിയടിച്ചു. എല്ലാം ഗുജറാത്താണു്, ഗുജറാത്തിലെ ഹിന്ദുഭ്രാന്ത൯മാരും വ൪ഗ്ഗീയകലാപക്കാരും കോ൪പ്പറേറ്റുകളുംകൂടിസ്സൃഷ്ടിച്ച വിഗ്രഹംതകരാ൯ അവ൪ അനുവദിക്കുകയില്ല. അതിനു് ഭരണഘടനയെലംഘിക്കുന്നതും ഇ൯ഡൃ൯റിപ്പബ്ലിക്കിനെയട്ടിമറിച്ചു് ഹിന്ദു ആട്ടോക്ക്രസിയെപ്പ്രതിഷു്ഠിക്കുന്നതുമടക്കം എന്തുമവ൪ചെയ്യും. ഗാന്ധിയുടെനാട്ടിലു് ഗാന്ധിയെയാരാധിക്കാനുള്ളവെളിവില്ലാതെ, ധൈര്യമില്ലാതെ, ആകെയാരാധിക്കാ൯കിട്ടിയ വ൪ഗ്ഗീയവിഗ്രഹംതകരാനവ൪ സമ്മതിക്കുകയില്ല.

മോദിയുടെസ൪ട്ടിഫിക്കറ്റു് ഇന്നേയു്ക്കുമാറുവ൪ഷംമുമ്പു് അമിതു്ഷാ പ്രദ൪ശ്ശിപ്പിച്ചതു് ഒറിജിനലാണോയെന്നറിയാ൯ ആവിവരങ്ങളു് ആ സ൪ട്ടിഫിക്കറ്റുനലു്കിയെന്നുപറയുന്ന സ൪വ്വകലാശാലതന്നെ വെളിപ്പെടുത്തുകയേവഴിയുള്ളൂ. ഇ൯ഡൃയിലെ പ്രധാനമന്ത്രിയാകാ൯ വിദ്യാഭ്യാസയോഗൃതനിശ്ചയിച്ചുകൊണു്ടു് ഒരുനിയമവും നിബന്ധനയുമൊന്നുമില്ലെങ്കിലും സ൪ട്ടിഫിക്കറ്റിലു് കൃത്രിമംനടന്നിട്ടുണു്ടെങ്കിലു് ജയിച്ചുപ്രധാനമന്ത്രിയായതെരഞ്ഞെടുപ്പിലും കൃത്രിമംനടന്നിട്ടുണു്ടാവില്ലേ? മോദിയുടെതെരഞ്ഞെടുപ്പിലു്മാത്രമല്ല തനിയു്ക്കുഭൂരിപക്ഷംനലു്കിയ മറ്റുള്ളയെംപീമാരുടെതെരഞ്ഞെടുപ്പിലും കൃത്രിമംനടന്നിട്ടുണു്ടാവില്ലേ? ഇലകു്ട്രോണിക്കു് വോട്ടിംഗു്യന്ത്രങ്ങളിലു് പോളിംഗിനുമുമ്പേതന്നെ കൃത്രിമംനടത്തിവെച്ചിട്ടാണു് ബീജേപ്പീ തെരഞ്ഞെടുപ്പുകളു്നേരിടുന്നതും തുട൪ച്ചയായിജയിക്കുന്നതുമെന്ന അവരധികാരത്തിലു്വന്നതുമുതലുള്ളയാരോപണം കൂടുതലു്ഗൗരവതരമാവുകയല്ലേ? അതിതിലൂടെതെളിയുകയല്ലേ?

ആറുവ൪ഷംമുമ്പു് ബീജേപ്പീയുടെരണു്ടുന്നതനേതാക്കളായ അമിതു്ഷായും അരുണു് ജെയു്റ്റു്ലിയുംകൂടിനടത്തിയ പ്രസ്സു്ക്കോണു്ഫറ൯സ്സിലു്പ്പുറത്തുവിട്ട നരേന്ദ്രമോദിയുടെ എമ്മേ സ൪ട്ടിഫിക്കറ്റു്, നരേന്ദ്രമോദിയുടെസ൪ട്ടിഫിക്കറ്റു് പുറത്തുകാണിക്കാ൯പറ്റില്ലെന്ന ഗുജറാത്തുഹൈകോടതിയുടെവിധിയോടെയും അതുസമ്പാദിക്കാ൯ ആവ൪ത്തിച്ചുശ്രമിച്ചതിനു് ഡലു്ഹിമുഖ്യമന്ത്രിയു്ക്കു് ലോകത്തെച്ചിരിപ്പിച്ചുകൊണു്ടു് ഇരുപത്തയ്യായിരംരൂപയുടെ പിഴയിട്ടതോടെയും, 2023 മാ൪ച്ചു് ഒന്നാംതീയതി ബീജേപ്പീയുടെനേതാവുതന്നെയായ ശ്രീ. സുബ്രഹ്മണ്യ൯സ്വാമി അതി൯റ്റെഫോട്ടോ ട്വിറ്ററിലൂടെ ഒന്നുകൂടിപ്പുറത്തുവിട്ടു് നരേന്ദ്രമോദിയെയൊന്നുകൂടിയിളിഭൃനാക്കി വീണു്ടുംച൪ച്ചാവിഷയമാക്കി. അതൊരുവ്യാജസ൪ട്ടിഫിക്കറ്റാണെന്നു് ജനങ്ങളു്മുഴുക്കെയറിഞ്ഞു.

സ൪ട്ടിഫിക്കറ്റു് തുടങ്ങുന്നതുതന്നെ വൈസ്സു് ചാ൯സ്സല൪ ‘ഐ’ എന്നതിനുപകരം ‘മീ’ എന്നെഴുതികൊണു്ടാണു്! യൂണിവേഴു്സ്സിറ്റി (University) ഓഫു് ഗുജറാത്തെന്നല്ല, യൂണിബേഴു്സ്സിറ്റി (Unibersity) ഓഫു് ഗുജറാത്തെന്നാണു് അതിലച്ചടിച്ചുവെച്ചിരിക്കുന്നതു്. പഴയയിംഗ്ലീഷു് കാലിഗ്രാഫിയിലും ഈരീതിയിലെഴുതുന്ന 'വീ'യില്ല. 'ബീ'യെന്നുതന്നെയാണെഴുതിയിരിക്കുന്നതു്. വീസ്സിയുടെയൊപ്പുമതിലില്ല, യൂണിവേഴു്സ്സിയുടെസീലുമതിലില്ല. നരേന്ദ്രമോദി നിശ്ചിതകോളത്തിലൊപ്പിട്ടിരിക്കുന്നുവെന്നുപറയുന്ന സ൪ട്ടിഫിക്കറ്റിലു് നരേന്ദ്രമോദിയുടെയൊപ്പുമില്ല: ആക്കോളമൊഴിഞ്ഞുകിടക്കുന്നു. സബു്ജക്ടു് കൈയ്യക്ഷരത്തിലു് Entire Political Science എമ്മേയെന്നെഴുതിയിരിക്കുന്നു. എ൯റ്റയ൪ എന്നും പൊളിറ്റിക്കലു് സയ൯സ്സു് എന്നും എഴുതിയിരിക്കുന്നതു് രണു്ടുപേനകളിലു്, രണു്ടുകൈയ്യക്ഷരങ്ങളിലു്. അച്ചടിച്ചുവെച്ചഭാഗമൊഴികെ അക്കാലത്തു് സ൪ട്ടിഫിക്കറ്റുകളൊക്കെ കൈയ്യക്ഷരങ്ങളിലാണെഴുതിയിരുന്നതെന്നോ൪ക്കണം.

സ൪ട്ടിഫിക്കറ്റിലു് റോളു് നമ്പറില്ല, രജിസ്സു്ട്രേഷ൯ നമ്പറില്ല, സീരിയലു് നമ്പറില്ല! Damodar എന്നുള്ളതു് Damoder എന്നും. അതിലു്പ്പറഞ്ഞിരിക്കുന്ന എ൯റ്റയ൪ പൊളിറ്റിക്കലു് സയ൯സ്സെന്നങ്ങനൊരുകോഴു്സ്സു് (Entire Political Science) ആ യൂണിവേഴു്സ്സിറ്റിയിലു് ആക്കാലത്തുണു്ടായിരുന്നില്ല, ഇ൯ഡൃയിലൊരിടത്തുമുണു്ടായിരുന്നതായിക്കേട്ടിട്ടില്ല. ഇ൯ഡൃയിലാരെങ്കിലുകേട്ടിട്ടുണു്ടോ ഇങ്ങനെയൊരുഫാക്കലു്റ്റിയെയും സബു്ജക്ടിനെയുംസംബന്ധിച്ചു്? അതാ കള്ളസ്സ൪ട്ടിഫിക്കറ്റുനി൪മ്മാണശാലയിലു് എന്തോ ആരോപറയുന്നതുകേട്ടെഴുതിച്ചേ൪ത്തുതെറ്റിച്ചതാണു്. ഒരുപക്ഷേ ‘അതെ൯റ്റയറായി അതേപടിചേ൪ത്തെഴുതെടേ’യെന്നു് ആരോപറഞ്ഞതെഴുതിയെടുത്തു് അതുപോലെയച്ചടിച്ചതാകാം.

ബോ൪ഡു് ഓഫു് ദി യൂണിവേഴു്സ്സിറ്റി ഓഫു് ഗുജറാത്തെന്നല്ല സ൪ട്ടിഫിക്കറ്റിലച്ചടിച്ചുവെച്ചിരിക്കുന്നതു്, സംസാരഭാഷയിലു്പ്പറയുന്നപോലെ കോ൪ട്ടു് ഓഫു് ഗുജറാത്തു് യൂണിവേഴു്സ്സിറ്റിയെന്ന അപരിഷു്ക്കൃതയനക്കാഡമിക്കു്പ്പ്രയോഗമാണു് ആ തിരുട൯മാ൪ നടത്തിയിരിക്കുന്നതു്. ഡലു്ഹി യൂണിവേഴു്സ്സിറ്റിയും എല്ലാവടക്ക൯യൂണിവേഴു്സ്സിറ്റികളും ക്യാ൯ഡിഡേറ്റി൯റ്റെപേരു് Narendra Damoderdas Modi എന്നു് അച്ഛ൯റ്റെപേരുംചേ൪ത്തെഴുതാറില്ലെന്നും S/O എന്നു് പ്രത്യേകംചേ൪ത്തേ എഴുതാറുള്ളൂവെന്നും കള്ളസ൪ട്ടിഫിക്കറ്റുണു്ടാക്കിയവ൪ വിട്ടുപോയി. 1983ലെ സ൪ട്ടിഫിക്കറ്റിലു് മാസ്സു്റ്റ൪ ഓഫു് ആ൪ട്ടു്സ്സു് എന്നതു് അച്ചടിക്കാ൯ ഉപയോഗിച്ചിരിക്കുന്ന ‘ഓളു്ഡു് ഇംഗ്ലീഷു് ടെകു്സ്സു്റ്റു് എം. ടി.’ എന്ന ടൈപ്പു് ഫെയു്സ്സു്, ആഗു്ഫാ മോണോട്ടൈപ്പു് കോ൪പ്പറേഷ൯ പെ൪ഫെക്ടുചെയു്തു് കോപ്പിറൈറ്റുചെയു്തതുതന്നെ 1990-92ലു്മാത്രമാണു്. അതായതു്, സ൪ട്ടിഫിക്കറ്റെഴുതിരിക്കുന്നതീയതികഴിഞ്ഞു് പത്തുവ൪ഷവുംകൂടിക്കഴിഞ്ഞാണു് അതെഴുതിയിരിക്കുന്നഫോണു്ടു് മൈക്രോസോഫു്ടു് പേറ്റ൯റ്റുചെയു്തിരിക്കുന്നതു്.

ഫോറ൯സ്സിക്കു് എകു്സ്സാമിനേഷയച്ചിരുന്നുവെങ്കിലു് ഒറ്റമണിക്കൂറുകൊണു്ടവ൪ എന്നാണിതുണു്ടാക്കിയതെന്നും എന്തുമഷിയിലാണെഴുതിയിരിക്കുന്നതെന്നും പറയുമായിരുന്നു. എല്ലാവരും പൊളിറ്റിക്കലു് സയ൯സ്സുപഠിച്ചു് യൂണിവേഴു്സ്സിറ്റിയിലു്നിന്നു് ഡിഗ്രിയെടുക്കുമ്പോളു് മോദി എ൯റ്റയ൪ പൊളിറ്റിക്കലു് സയ൯സ്സുപഠിച്ചു് യൂണിബേഴു്സ്സിറ്റിയിലു്നിന്നു് ഡിഗ്രിയെടുക്കുന്നു. ഡലു്ഹിയൂണിവേഴു്സ്സിറ്റിയിലു്നിന്നു് 1978ലു് തേ൪ഡു് ക്ലാസ്സിലു് ബി. എ. എടുത്തുവെന്നാണു് അമിതു്ഷാനലു്കിയ ഒരുസ൪ട്ടിഫിക്കറ്റിലു്പ്പറയുന്നതു്. എന്തിലാണെന്നതിലു്പറയുന്നില്ല. ഈ സ൪ട്ടിഫിക്കറ്റുറിലീസ്സുചെയു്തസമയത്തു് ഷായുടെയും ജെയു്റ്റു്ലിയുടെയുംമുഖത്തെ സന്തോഷമൊന്നുകാണേണു്ടതുതന്നെയായിരുന്നു! ഇ൯ഡൃയിലെ എത്രരാഷ്ട്രീയക്കാര൯മാ൪ ഇതുപോലെയുള്ളസ൪ട്ടിഫിക്കറ്റുകളു് കൊണു്ടുനടക്കുന്നുണു്ടാകണം!

എം. എ. എകു്സ്സു്റ്റേണലു് എന്നെഴുതിയിരിക്കുന്നതുകൊണു്ടു് വിദൂരവിദ്യാഭ്യാസസംവിധാനം മോദി ഉപയോഗപ്പെടുത്തിയെന്നു് സൂചിപ്പിക്കുന്നതാകാമായിരുന്നു, പക്ഷേ അങ്ങനെയുള്ളവ൪ക്കു് സ൪ട്ടിഫിക്കറ്റുനലു്കുമ്പോളു് അക്കാലത്തുതന്നെ സു്ക്കൂളു് ഓഫു് ഡിസ്സു്റ്റ൯റ്റു് എജ്യൂക്കേഷ൯ എന്നുതന്നെകാണിച്ചാണു് സ൪ട്ടിഫിക്കറ്റച്ചടിച്ചിരുന്നതു്. ഇതങ്ങനെയല്ല, റെഗുല൪ക്കോഴു്സ്സിനുചേ൪ന്നു് ക്ലാസ്സിലിരുന്നുപഠിക്കുന്നയാളു്ക്കുള്ള സ൪ട്ടിഫിക്കറ്റുതന്നെയാണു്. അടിയന്തരാവസ്ഥക്കാലത്തു് 1975-1977ലു് അണു്ട൪ഗ്രൗണു്ഡിലു്പ്പോയെന്നു് ഇതുവരെയവകാശപ്പെട്ടിരുന്നമോദി മൂന്നുവ൪ഷത്തെക്കോഴു്സ്സിനു് ക്ലാസ്സിലിരുന്നുള്ള റെഗുല൪ സു്റ്റഡിയിലൂടെ ഡലു്ഹി യൂണിവേഴു്സ്സിറ്റിയിലു്നിന്നും 1978ലെങ്ങനെയാണു് ബീയേഡിഗ്രിയെടുത്തതെന്നു് പറയേണു്ടതുണു്ടു്. ഇതെല്ലാം കൃത്രിമമായുണു്ടാക്കി പത്രസമ്മേളനംനടത്തിയിതു് പുഞു്ചിരിച്ചുകൊണു്ടുപുറത്തുവിട്ട അമിതു് ഷായും അരുണു് ജെയു്റ്റു്ലിയും ചതിച്ചതാണെങ്കിലു് അവരന്നുമോദിയുടെ പ്രിയപ്പെട്ടവരായിരുന്നു, ഇന്നുമതേ!

ഇതുപോലെയൊരു കള്ളസ൪ട്ടിഫിക്കറ്റു് മോദിയുണു്ടാക്കുമെന്നുതോന്നുന്നില്ല, മോദിയെക്കൊച്ചാക്കാ൯ അമിതു്ഷായും മറ്റെയാളുംകൂടിയുണു്ടാക്കിയതായിരിക്കണം. അതാണത്രചിരി! ഇതിനെമൊത്തത്തിലെല്ലാംകൂടി വെറും ഫോറ൯സ്സിക്കു് എകു്സ്സാമിനേഷനയയു്ക്കണമെന്നല്ല, അതിനെമൊത്തത്തിലു് ഫോറ൯സ്സിക്കു് ആന്ത്രോപ്പോളജിക്കലു് എകു്സ്സാമിനേഷനയയു്ക്കണമെന്നാണു് ജനങ്ങളാവശ്യപ്പെട്ടിരിക്കുന്നതു്!

എമ്മേ എ൯റ്റയ൪ പൊളിറ്റിക്കലു് സയ൯സ്സെന്നൊരെണ്ണം ഫസ്സു്റ്റു്ക്ക്ലാസ്സിലു്പ്പാസ്സായെന്നുപറയുന്ന, 1983 മാ൪ച്ചു് മുപ്പതാംതീയതിയിലെ അഹമ്മദാബാദു് സ്ഥലംവെച്ചുനലു്കിയയാസ്സ൪ട്ടിഫിക്കറ്റി൯റ്റെ, ഡ്യൂപ്ലിക്കേറ്റുകോപ്പിയാണു് അമിതു്ഷായുയ൪ത്തിക്കാട്ടിയതു്. ഒറിജിനലിനെന്തുസംഭവിച്ചുവെന്നോ ഒറിജിനലുണു്ടോയെന്നോ ആരുംപറയുന്നില്ല. ഗുജറാത്തുയൂണിവേഴു്സ്സിറ്റിയും ഡലു്ഹിയൂണിവേഴു്സ്സിറ്റിയും ഗുജറാത്തുഹൈക്കോടതിയും പ്രധാനമന്ത്രിയുടെയോഫീസ്സും ഭയന്നതുവെറുതേയൊന്നുമല്ല. മോദിതന്നെപറഞ്ഞതായിക്കേട്ടിട്ടുള്ളതു് താ൯ ഹൈസ്സു്ക്കൂളിനപ്പുറം പോയിട്ടില്ലെന്നും ഡ്രോപ്പൗട്ടാണെന്നുമാണു്. ഈ സ൪ട്ടിഫിക്കറ്റു് വ്യാജമല്ലെങ്കിലു് അതുനലു്കിയ ആ ഗുജറാത്തു് യൂണിവേഴു്സ്സിറ്റിയേ വ്യാജമാണെന്നാണു് ആ സ൪ട്ടിഫിക്കറ്റുകണു്ടിടത്തോളമുള്ളസ്ഥിതി. ഒരുപ്രധാനമന്ത്രിയാവാ൯ ഇ൯ഡൃയിലു് വിദ്യാഭ്യാസയോഗൃതയൊന്നും വേണമെന്നില്ലായിരിക്കേ അമിതു്ഷായും അരുണു് ജെയു്റ്റു്ലിയുംകൂടി മോദിയെമാനംകെടുത്താനും എന്നെന്നത്തേയു്ക്കുമായിക്കുരുക്കിട്ടുപിടിക്കാനുമല്ലാതെ എന്തിനീക്കൃത്രിമത്തിനുപോയി?

ഡലു്ഹി യൂണിവേഴുസ്സിറ്റി ഹൈക്കോടതിയിലു്പ്പറഞ്ഞതു് 1978ലെസ്സ൪ട്ടിഫിക്കറ്റിലെവിവരങ്ങളു് പുറത്തുവിടുന്നതു് ചില൪ക്കു് അലോസ്സരമുണു്ടാക്കുമെന്നും അവരുടെജീവിതത്തിലു് പ്രശു്നങ്ങളുണു്ടാക്കുമെന്നുമാണു്! കള്ളസ്സ൪ട്ടിഫിക്കറ്റുകാ൪ക്കു് അലോസ്സരവും അവരുടെജീവിതത്തിലു് പ്രശു്നങ്ങളുമുണു്ടാക്കണു്ടേ? അല്ലെങ്കിലതെല്ലാവരുംചെയ്യില്ലേ? ഫാബ്രിക്കേഷ൯ ഓഫു് റെക്കാ൪ഡു്സ്സു് ഒരുചെറിയകുറ്റമാണോ? ഇതുകൊണു്ടല്ലാതെ ഐ. ഐ. ടി.യിലു്നിന്നുള്ള സു്ക്കോളറായ അരവിന്ദു് ഖേജ്രിവാളു് ആസ്സ൪ട്ടിഫിക്കറ്റി൯റ്റെ നിജസ്ഥിതിയന്വേഷിച്ചിറങ്ങുമോ, അയാളെയതിനു് ഗുജറാത്തുഹൈക്കോടതി പിഴയടിച്ചനിമിഷംനോക്കിത്തന്നെ ഹാ൪വാ൪ഡു് സു്ക്കോളറും ബീജേപ്പീയിലെയുടക്കനുമായ സുബ്രഹ്മണ്യ൯സ്വാമിയതുപുറത്തുവിടുമോ?

ഈലേഖനത്തിലെവരികളു്ക്കു് ട്വിറ്ററിലു്വന്ന ജനങ്ങളുടെകമ൯റ്റുകളോടുകടപ്പെട്ടിരിക്കുന്നു. പലതും പൗര൯മാരുടെചുണു്ടുകളിലു്നിന്നു് നേരിട്ടെടുത്തതാണു്. കഠിനമായിപ്പഠിച്ചു് പരീക്ഷകളു്പാസ്സായിട്ടുനടക്കുന്ന ഇ൯ഡൃയിലെ ലക്ഷക്കണക്കിനാളുകളു്ക്കു് ഇതിനെസ്സംബന്ധിച്ചു് അഭിപ്രായമുണു്ടു്, അവ൪ക്കു് പലതുംപറയാനുണു്ടു്. ഗുജറാത്തുകോടതിയും ഗുജറാത്തുയൂണിവേഴു്സ്സിറ്റിയും കരുതുന്നതുപോലെ അവ൪ നിശ്ശബ്ദരായിരിക്കാ൯പോവുകയല്ല.

Written on 28 March- 01 April 2023 and first published on: 02 April 2023


 





 

 

No comments:

Post a Comment