Tuesday, 29 November 2022

1170. വിഴിഞ്ഞത്തറസ്സു്റ്റുചെയ്യപ്പെട്ടവരെ മോചിപ്പിക്കാ൯ മത്സ്യത്തൊഴിലാളികളു് പോലീസ്സു്സ്സു്റ്റേഷനാക്രമിച്ചതു് മാവോയിസ്സു്റ്റാക്രമണമാണെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമദാനിയുംപറയുന്നതു് 2008ലിതുപോലെയൊരു കോ൪പ്പറേറ്റിനെതിരെ ജനങ്ങളു്കയറി പശ്ചിമബംഗാളിലു് പോലീസ്സു്സ്സു്റ്റേഷനാക്രമിച്ചതു് പാ൪ട്ടിയുടെതക൪ച്ചയു്ക്കു് തുടക്കമിട്ടതുകൊണു്ടാണു്

1170

വിഴിഞ്ഞത്തറസ്സു്റ്റുചെയ്യപ്പെട്ടവരെ മോചിപ്പിക്കാ൯ മത്സ്യത്തൊഴിലാളികളു് പോലീസ്സു്സ്സു്റ്റേഷനാക്രമിച്ചതു് മാവോയിസ്സു്റ്റാക്രമണമാണെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമദാനിയുംപറയുന്നതു് 2008ലിതുപോലെയൊരു കോ൪പ്പറേറ്റിനെതിരെ ജനങ്ങളു്കയറി പശ്ചിമബംഗാളിലു് പോലീസ്സു്സ്സു്റ്റേഷനാക്രമിച്ചതു് പാ൪ട്ടിയുടെതക൪ച്ചയു്ക്കു് തുടക്കമിട്ടതുകൊണു്ടാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Zef Art. Graphics: Adobe SP.

വിഴിഞ്ഞത്തു് തുറമുഖവിരുദ്ധസമരവുമായിബന്ധപ്പെട്ടു് അറസ്സു്റ്റുചെയ്യപ്പെട്ടവരെ വിടുവിക്കാ൯ മത്സ്യത്തൊഴിലാളികളു് പോലീസ്സു്സ്സു്റ്റേഷനാക്രമിച്ചതു് മാവോയിസ്സു്റ്റാക്രമണമാണെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അവരുടെപുതിയകൂട്ടുകാര൯ അദാനിയും പുതിയസഖ്യകക്ഷികളായ ആറെസ്സെസ്സും ബീജേപ്പീയും പറയുന്നതുവെറുതെയല്ല, ഇന്നത്തെക്കേരളത്തിലെപ്പോലെ മാ൪കു്സ്സിസംതകരുന്നതിനുതൊട്ടുമുമ്പു് മാ൪കു്സ്സിസ്സു്റ്റുദു൪ഭരണത്തിലു് പൊറുതിമുട്ടിയജനങ്ങളു് പശ്ചിമബംഗാളിലു് 2008ലു് ഇതേപോലെയൊരു നവംബറിലു് ജി൯ഡാലെന്ന ഇതേപോലെയൊരു കോ൪പ്പറേറ്റിനുവേണു്ടിനടത്തിയ വികസനയാക്രമണത്തിനെതിരേ ജനക്കൂട്ടം പോലീസ്സു്സ്സു്റ്റേഷനാക്രമിച്ചതി൯റ്റെ ഭയമാണു്, മുഖ്യമന്ത്രി കഷ്ടിച്ചു് ജീവനുംകൊണു്ടുരക്ഷപ്പെട്ടതി൯റ്റെ ഭയമാണു്, അതിനേക്കാളു്വൃത്തികെട്ടവനുമഴിമതിക്കാരനും സ൪വ്വോപരിദേശവിരുദ്ധക്കള്ളക്കടത്തുകാരനുമായ കേരളാമുഖ്യമന്ത്രിപിണറായിവിജയനും അതിനേക്കാളപകടകരമായതു് സംഭവിച്ചേക്കാമെന്നഭീതിയാണു്.

പശ്ചിമബംഗാളിലായാലും കേരളത്തിലായാലും ഉന്നതനേതാക്കളു് കോ൪പ്പറേറ്റുകളോടുചേ൪ന്നുപണംവാങ്ങി വികസനംനടത്തുന്ന അഴിമതിദു൪ഭരണത്തിലു് പൊറുതിമുട്ടുന്നജനങ്ങളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ തങ്ങളുടെനാട്ടിലു്നിന്നുംതൂത്തെറിയാ൯ ഇതൊക്കെത്തന്നെയാണുചെയുന്നതു്. കേരളത്തിലതുസംഭവിക്കുകയില്ലെന്നുസ്വപു്നംകണു്ടു് പണമുണു്ടാക്കിക്കഴിയുകയായിരുന്നു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയും മുഖ്യമന്ത്രിയുമിതുവരെ. അന്നവിടെ മുഖ്യമന്ത്രി ബുദ്ധദേബു് ഭട്ടാചാര്യയായിരുന്നു ഒരിക്കലയാളെവോട്ടുചെയു്തുതെരഞ്ഞെടുത്തു് മുഖ്യമന്ത്രിയാക്കിയ ജനങ്ങളുടെലക്ഷൃം. ഇന്നിവിടെ അദാനിക്കോ൪പ്പറേഷനും അവരുടെകൂടെനിലു്ക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമാണുലക്ഷൃം.

ട്രൈബലു്റിസ൪വ്വുമേഖലയിലു് ഘനവ്യവസായങ്ങളു്തുടങ്ങരുതെന്ന ആദിവാസിസംഘടനകളുടെയും പലജില്ലകളിലുമാധിപത്യംപുല൪ത്തുന്ന മാവോയിസ്സു്റ്റുസംഘടനകളുടെയും എതി൪പ്പിനെയവഗണിച്ചു് പുതുതായിച്ചങ്കിലു്ക്കയറിയ കോ൪പ്പറേറ്റഹങ്കാരത്തോടെ അവിടെപ്പോയി ജിണു്ടാലു്വ്യവസായത്തി൯റ്റെ തറക്കല്ലുമിട്ടുമടങ്ങുന്നവഴിയാണു് ഭട്ടാചാര്യയും കേന്ദ്രമന്ത്രിമാരുമടങ്ങിയവാഹനത്തിനുവെച്ച മൈ൯പൊട്ടിത്തെറിച്ചു് അവ൪രക്ഷപ്പെട്ടു് പോലീസ്സുകാ൪കൊല്ലപ്പെട്ടതു്. അതേപ്രവൃത്തിചെയുന്നതിനു് തനിയു്ക്കുമതുതന്നെസംഭവിക്കുമെന്നു് കേരളത്തിലെയിന്നത്തെമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയ൯ഭയപ്പെടുന്നു. അയാളാണെങ്കിലു് ആരെങ്കിലുമൊരാളു് കറുത്ത ഉടുപ്പുമിട്ടുകൊണു്ടുപോകുന്നതുകണു്ടാലു്പ്പോലും ഭയപ്പെടുന്നയാളുമാണു്.

വിഴിഞ്ഞത്തു് മാവോയിസ്സു്റ്റുകളൊന്നുമതിലില്ലെങ്കിലും ഉണു്ടായേക്കാമെന്ന ആ ഭയമാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെക്കൊണു്ടതു് മാവോയിസ്സു്റ്റുകളാണെന്നുപറയിച്ചതു്. ഇനിയിപ്പോളു് കേരളത്തിലെയൊരുമു൯ഡീജീപ്പീയായിരുന്ന ബെഹ്രയെക്കങ്കാണിയാക്കി കേന്ദ്രബീജേപ്പീയുടെയും സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും സംയുക്തക്കമ്മാ൯ഡിനുകീഴിലു്ജോലിചെയ്യുന്നുവെന്നു് അവ൪തന്നെതെളിയിച്ച എ൯. ഐ. എ.യെക്കൊണു്ടുവന്നിതന്വേഷിപ്പിച്ചു് അവരുടെയീത്തീവ്രവാദിസ്സാന്നിദ്ധ്യാരോപണം എ൯ഡോഴു്സ്സുചെയ്യിക്കുകയല്ലാതെ അവരുടെമുന്നിലു്വേറേവഴിയൊന്നുമില്ല.

ഈരണു്ടവിഹിതപ്പാ൪ട്ടികളുടെയും രാഷ്ട്രീയക്കളിയിലു്പ്പെട്ടു് വ്യക്തിത്വംനഷ്ടപ്പെട്ടുപോയയാ ദേശീയാന്വേഷണയേജ൯സ്സിയെക്കൊണു്ടു് അവ൪നലു്കുന്നലിസ്സു്റ്റനുസരിച്ചുകുറേ മാവോയിസ്സു്റ്റുകളെയേറ്റുമുട്ടലിലു്പ്പിടികൂടിയെന്നുപറഞ്ഞു് വെടിവെച്ചുകൊല്ലിക്കുകയുംചെയ്യാം, കുറേപ്പേരെവാണു്ടഡ്ഡായിപ്പ്രഖ്യാപിക്കുകയുംചെയ്യാം. പിണറായിവിജയനതോടെ കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളുടെബലത്തിലു് കള്ളപ്പണത്തിനും കള്ളക്കടത്തുസ്വ൪ണ്ണത്തിനുംമേലു് ഏതാനുംനാളു്കൂടി സുഖമായിയുറങ്ങിക്കൊള്ളുകയുംചെയ്യും. ഇത്രയേയുള്ളൂ ഇന്നിപ്പോളു് കേന്ദ്രബീജേപ്പീ + സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി + എ൯. ഐ. എ.!

ഇക്കൂട്ടത്തിലുള്ളയാറെസ്സെസും ബീജേപ്പീയും അദാനിയു്ക്കുവേണു്ടി ജീവ൯ബലിയ൪പ്പിച്ചുകിടക്കുന്ന കേന്ദ്രഗവണു്മെ൯റ്റും ഈ അന്വേഷണയേജ൯സ്സിയെക്കൊണു്ടതുചെയ്യിക്കാ൯ റെഡിയായിനിലു്ക്കുകയുമാണു്. മീഡിയാവണ്ണെന്ന മാധ്യമച്ചാനലിനെച്ചെയു്തപോലെ തീവ്രവാദം, ദേശവിരുദ്ധപ്പ്രവ൪ത്തനം, വിദേശപ്പണം എന്നീപ്പ്രയോഗങ്ങളും ഇവിടെക്കൊണു്ടുവരരുതെന്നു് സുപ്രീംകോടതിപറഞ്ഞകുറേ സീലു്ഡു്കവറുകളും പ്രതീക്ഷിക്കാം- അതി൯റ്റെ എഗ്രീഡു്-അപ്പോണു് ഫോളോവപ്പായി മാധ്യമങ്ങളിലു്ക്കുറേവാ൪ത്തകളും ച൪ച്ചകളും സു്കൂപ്പുകളും ഇറങ്ങിപ്പോടായെന്നുപറഞ്ഞവ൯റ്റെ കാലിലു്ച്ചെന്നിഴഞ്ഞുപിടിച്ചുതേങ്ങിയുള്ള ഇ൯റ്റ൪വ്യൂകളും!

ജനങ്ങളുടെമുന്നിലു്വെയു്ക്കാനുള്ള എല്ലാ യുക്തിസ്സഹമായവാദങ്ങളുംമുട്ടുമ്പോളു് അവരെപ്പോഴാണാ തീവ്രവാദ-ദേശവിരുദ്ധയാരോപണം മുന്നോട്ടുവെയു്ക്കുന്നതെന്നു് നോക്കിക്കൊണു്ടിരിക്കുകയായിരുന്നു ജനങ്ങളും. അതുവെച്ചു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ജനങ്ങളടിച്ചുതക൪ക്കുന്നതിനുതൊട്ടുമുമ്പു് പശ്ചിമബംഗാളിലെ രാഷ്ട്രീയാന്തരീക്ഷത്തിലുണു്ടായിരുന്ന ടെമ്പറേച്ചറാണു് ഇന്നു് കേരളത്തിലു്. ഗവണു്മെ൯റ്റും ഭരണസംഘവും പോലീസ്സു അദാനിയും വികസനപദ്ധതിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പോലീസ്സു്സ്സു്റ്റേഷനും ജനക്കൂട്ടവുമെല്ലാം അന്നത്തേതി൯റ്റെ ഭാഷമാത്രംമാറിയയാവ൪ത്തനമാണു്.

ഇതു് എ൯. ഐ. എ. എന്നുപറയുന്ന നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സി അന്വേഷിക്കുമെന്നുപറയുമ്പോളു് കേരളത്തിലെജനങ്ങളു്ക്കുപുച്ഛമാണുതോന്നുന്നതു്. ഇതന്വേഷിക്കാനുളളമിടുക്കോ കഴിവോ വിഭവങ്ങളോ എ൯. ഐ. എ.യു്ക്കില്ലാത്തതുകൊണു്ടല്ല, എ൯. ഐ. എ.യെ കേരളത്തിലേക്കുവിളിച്ചുവരുത്തുന്നതും താ൯പറയുന്നതുപോലെ റിപ്പോ൪ട്ടെഴുതിക്കൊണു്ടുവായെന്നുപറഞ്ഞു് അനുസരിപ്പിക്കുന്നതും അവ൪തന്നെയെടുത്ത കേരളത്തിലെ സ്വ൪ണ്ണക്കടത്തുപരമ്പരക്കേസ്സിലെമുഖ്യപ്രതിയും മുഖ്യമന്ത്രിപിണറായിവിജയനുവേണു്ടി ഫയലുകളൊപ്പുവെച്ചിരുന്ന പ്രി൯സ്സിപ്പലു്സ്സെക്രട്ടറിയുമായിരുന്ന ശിവശങ്കരനാണെന്നു് കേരളത്തിനിന്നറിയാവുന്നതുകൊണു്ടാണു് ആപ്പുച്ഛം. മുമ്പിതിലു്ജോലിചെയു്തിരുന്നൊരു ലോകനാഥബെഹറ സംസ്ഥാനത്തുഡീജീപ്പീയായിരുന്നുവിരമിച്ചശേഷം പിണറായിവിജയ൯റ്റെയിതുപോലെയുള്ള കേസ്സുകളൊതുക്കാ൯ എ൯. ഐ. എ.യുമായിച്ചേ൪ന്നു് കങ്കാണിപ്പണിചെയ്യുന്നെന്നറിയാവുന്നതുകൊണു്ടും അതുവിജയിക്കുന്നെന്നറിയാവുന്നതുകൊണു്ടുംകൂടിയാണു് ആപ്പരമപുച്ഛം. അവരുടെയാജ്ഞയു്ക്കുമേലു്ക്കടന്നുകയറി അവ൪തന്നെയുളു്പ്പെട്ടുകിടക്കുന്ന ഈ വിഴിഞ്ഞംഗൂഢാലോചനാപ്പ്രേരണക്കേസ്സിലു് അവ൪ എന്തോന്നെടുത്തിട്ടന്വേഷിക്കാനാണു്- ഈസംഘമെഴുതിക്കൊടുക്കുന്നപേരുകളുള്ളയാളുകളെ കുറേക്കാലത്തേയു്ക്കു് പ്രതിചേ൪ത്തുനടത്തിക്കുമെന്നതല്ലാതെ!

വിഴിഞ്ഞം പോലീസ്സു്സ്സു്റ്റേഷന്നാക്രമണവുമായിബന്ധപ്പെട്ടു് അതു് മാവോയിസ്സു്റ്റാക്രമണമാണെന്നുപറയാ൯ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെബു്ഭയപ്പെടുത്തിയ, പശ്ചിമബംഗാളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെത്തക൪ത്ത, ആ പോലീസ്സു്സ്സു്റ്റേഷന്നാക്രമണത്തെക്കുറിച്ചും അതിനെയടിച്ചമ൪ത്താ൯ പശ്ചിമബംഗാളിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അവരുടെഗവണു്മെ൯റ്റും ജി൯ഡാലു്ക്കോ൪പ്പറേഷ൯റ്റെ സംസ്ഥാനകൂലിപ്പോലീസ്സുംകൂടിനടത്തിയ ഓപ്പറേഷ൯ റെഡു് ഹൗസ്സു്- ലാലു് ഘ൪- എന്ന നരനായാട്ടിലോട്ടും അതിനൊടുവിലു് കേരളത്തി൯റ്റെയെത്രയോയിരട്ടിയുള്ളയാസംസ്ഥാനം ദശകങ്ങളോളംതുട൪ച്ചയായിഭരിച്ച അധികാരപ്പ്രമത്തമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ സമൂഹത്തിലു്നിന്നുതന്നെതുടച്ചുനീക്കി ഇന്നുബംഗാളിലു് ഗതികിട്ടാത്തപ്രേതങ്ങളെപ്പോലെയലയാനിടയാക്കിയ പരിണതഫലങ്ങളിലോട്ടും ഇവിടെക്കടക്കുന്നില്ല.:

Written on 28 November 2022 and first published on: 29 November 2022








No comments:

Post a Comment