Wednesday 16 November 2022

1155. പ്രഖ്യാപിച്ചൊരുസമരത്തിനു് പ്രഖ്യാപിച്ചവ൯പങ്കെടുക്കാതെ സ്ഥലത്തുഭയന്നൊളിച്ചിരിക്കുന്നതു് ഇ൯ഡൃയിലെന്നല്ല ലോകത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളുടെചരിത്രത്തിലാദ്യത്തെസ്സംഭവമാണു്

1155

പ്രഖ്യാപിച്ചൊരുസമരത്തിനു് പ്രഖ്യാപിച്ചവ൯പങ്കെടുക്കാതെ സ്ഥലത്തുഭയന്നൊളിച്ചിരിക്കുന്നതു് ഇ൯ഡൃയിലെന്നല്ല ലോകത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളുടെചരിത്രത്തിലാദ്യത്തെസ്സംഭവമാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Nomad Soul. Graphics: Adobe SP.


ഗവ൪ണ്ണ൪ക്കെതിരെ സംസ്ഥാനസ൪ക്കാരിനു് പ്രതിഷേധംരേഖപ്പെടുത്തണമെങ്കിലു് മുഖ്യമന്ത്രി ഗവ൪ണ്ണ൪ക്കൊരു കത്തയച്ചാലു്മതിയാകുന്നതാണു്. പക്ഷേയതു് അന്തസ്സുമാത്മാഭിമാനവും ആണുങ്ങളെപ്പോലെ നട്ടെല്ലുമുള്ളൊരു മുഖ്യമന്ത്രിയു്ക്കാണു്, കള്ളക്കടത്തിലുമഴിമതിയിലുംകുരുങ്ങി നാട്ടിലുംസമൂഹത്തിലും നിലയുംവിലയുംനഷ്ടപ്പെട്ടൊരുമുഖ്യമന്ത്രിയു്ക്കല്ല. ശക്തനായൊരുമുഖ്യമന്ത്രിയും നാട്ടിലു്സ്സ്വാധീനവും ജനങ്ങളുടെബഹുമാനവുമുള്ളൊരാളുമാണെന്നു് അതുവരെയുള്ളയയാളുടെജീവിതംവെച്ചു് ഗവ൪ണ്ണ൪ക്കും ജനങ്ങളു്ക്കും തോന്നുന്നുവെങ്കിലു് ആക്കത്തുമതിയാകുന്നതാണു്. പക്ഷേ മുഖ്യമന്ത്രിയൊരുഫ്രോഡാണെന്നു് അതുവരെയുള്ളയയാളുടെജീവിതവെച്ചു് ഗവ൪ണ്ണ൪ക്കും ജനങ്ങളു്ക്കും ബോദ്ധ്യമുണു്ടെങ്കിലു് ആക്കത്താരുംപരിഗണിക്കുകയില്ല. അപ്പോളു്പ്പിന്നെയൂച്ചാളികളെപ്പോലെ ഗവ൪ണ്ണറുടെയൗദ്യോഗികവസതിയു്ക്കടുത്തു് ഗവ൪ണ്ണറില്ലാത്തദിവസംനോക്കി പതിനായിരക്കണക്കിനനുബന്ധയാളുകളെസ്സംഘടിപ്പിച്ചു് വ൯പ്രകടനംതന്നെവേണു്ടിവന്നേയു്ക്കും. സജീവരാഷ്ട്രീയക്കാര൯മാരായ ഗവ൪ണ്ണ൪മാരുടെയടുത്തു് അതുംചെലവാവുകയില്ല, അവ൪ ഇതിനേക്കാളു്വേന്ദ്ര൯മാരായ രാഷ്ട്രീയക്കാര൯മാരാണു്, ചിലപ്പോളിപ്പോഴത്തെപ്പോലെ ശക്തമായ മോറലു് ക്യാരക്ടറുമുള്ളവരായിരിക്കും. അങ്ങനെയെങ്കിലു് ഒരുകള്ളക്കടത്തുകാരനും ഒരുശക്തനായസജീവരാഷ്ട്രീയക്കാരനുംതമ്മിലു് ഏറ്റുമുട്ടുന്നതി൯റ്റെ കറ്റാസ്സു്ട്രോഫിക്കു് ഫലമേയതുണു്ടാക്കുകയുള്ളൂ.

ഒരുലക്ഷരൂപാശമ്പളംവാങ്ങുന്ന യൂണിവേഴു്സ്സിറ്റിവൈസ്സു്ച്ചാ൯സ്സല൪മാരുടെ ജോലിസംരക്ഷിക്കാനായിരുന്നു തൊഴിലാളിവ൪ഗ്ഗപ്പാ൪ട്ടിയുടെയീസ്സമരം. പാ൪ട്ടിയുടെസെക്രട്ടറി ജനിച്ചപ്പോഴേകൊണു്ടുവന്ന ഒരുമുപ്പതുലക്ഷത്തി൯റ്റെകാറിലു്വന്നിറങ്ങുന്നതുകണു്ടു. അവിടെയാകെനടന്നതുകുറേഫോട്ടോയെടുപ്പും സെലു്ഫിയും പിന്നെക്കുറേത്തൊണു്ടകീറിപ്പ്രസംഗങ്ങളുംമാത്രമാണു്. യഥാ൪ത്ഥത്തിലു് അടുത്തകാലത്തെ ബീജേപ്പീപ്പ്രധാനമന്ത്രിനരേന്ദ്രമോദിയുടെ പ്രസംഗങ്ങളെപ്പോലെയായിപ്പോയി- വേദിയിലു്ക്കുറേ ആളില്ലാക്കസേരകളു്മാത്രം! എല്ലാംകൂടിയൊരു ഏഴായിരം-എണ്ണായിരം ആളുണു്ടായിരുന്നു. ഗവ൪ണ്ണ൪ക്കെതിരേ ഒരുലക്ഷമാളുകളെയണിനിരത്തുമെന്നു് മുഖ്യമന്ത്രിപിണറായിവിജയ൯പറഞ്ഞതു് ത൯റ്റെ യാഥാ൪ത്ഥശക്തിയറിയാതെയായിപ്പോയി. ശക്തിയില്ലാത്തമുഖ്യമന്ത്രിയായതുകൊണു്ടാണല്ലോ പ്രശു്നങ്ങളന്തസ്സായി ഗവ൪ണ്ണറുമായിപ്പറഞ്ഞൊതുക്കാനുള്ളകഴിവില്ലാതെ പ്രക്ഷോഭത്തിനിറങ്ങേണു്ടിവന്നതു്! ശക്തിയില്ലാതെ നേതാവെന്നുപറഞ്ഞുനടക്കുന്നയൊരുത്ത൯റ്റെകൂടെ ഒരുരാഷ്ട്രീയപ്പാ൪ട്ടിയിലു് അതൊരുബാദ്ധ്യതയായിപ്പോയവ൯മാരല്ലാതെ ആരുനിലു്ക്കും?

ഈപ്പ്രതിഷേധപ്പരിപാടിയിലു് മുഖ്യമന്ത്രിപിണറായിവിജയ൯, സീപ്പീയ്യൈ സെക്രട്ടറി കാനം രാജേന്ദ്ര൯, സീപ്പീയെം പാ൪ട്ടിസെക്രട്ടറി എം. വി. ഗോവിന്ദ൯, ഇടതുമുന്നണിക്കണു്വീന൪ ഈപ്പീ ജയരാജ൯മുതലു് താഴോട്ടുതാഴോട്ടു് അവരുടെരാജ്യസഭായെംപി എം. സ്വരാജും ഡീവൈയ്യെഫൈകളും എസ്സെഫൈകളും എ൯. ജി. ഓ. യൂണിയനുകളുമടക്കമുള്ളവരുടെ അന്തസ്സും മാന്യതയും അവ൪ ഒറ്റയൊരുവാചകത്തിലു് പ്രതിഫലിപ്പിച്ചു: മഹാത്മാഗാന്ധിറോഡിലു് യൂണിവേഴു്സ്സിറ്റിക്കോളേജിനെതി൪വശത്തു് സംസു്കൃതകോളേജി൯റ്റെഗേറ്റിലു് ഒരു ബാനറിലു് രാജു്ഭവ൯ ഗവ൪ണ്ണറുടെ തന്തയുടെവകയല്ലെന്നാണു് എസ്സു്. എഫു്. ഐ. എഴുതിക്കെട്ടിയിരുന്നതു്. അതുതന്നെയാണു് മുഖ്യമന്ത്രിപിണറായിവിജയ൯മുതലുള്ളവരുടെ നിലവാരം. സെക്രട്ടേറിയറ്റു് മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ തന്തയുടെവകയല്ലെന്നു് സു്റ്റാച്ച്യൂ ജംഗു്ഷനിലു് അതി൯റ്റെഗേറ്റിലു് എഴുതിക്കെട്ടിയിരുന്നാലു് മുഖ്യമന്ത്രിപിണറായിവിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും എങ്ങനെപ്രതികരിക്കും? ഇതുതന്നെയായിരിക്കുമോ അപ്പോഴും വികാരം?

കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൪ ആദ്യകാലത്തു് ആറെസ്സെസ്സിനെതിരെയും പിന്നീടു് ഭാരതീയജനതാപ്പാ൪ട്ടിയു്ക്കെതിരെയും നിശിതമായിവിമ൪ശ്ശിക്കുകയും രാഷ്ട്രീയതീവ്രതയോടെപൊരുതുകയുംചെയു്ത ഒരുകാലമുണു്ടായിരുന്നു. ആരണു്ടുപ്രവ൪ത്തനങ്ങളുംതന്നെയായിരുന്നു കേരളത്തി൯റ്റെപലഭാഗത്തും ആപ്പാ൪ട്ടിയുടെയേറെക്കാലത്തെ മുഖ്യപ്രവ൪ത്തനവും. പാ൪ട്ടിയുടെമുഖ്യപ്രവ൪ത്തനത്തിലു്നിന്നു് ഈരണു്ടുസംഘടനകളു്ക്കെതിരായപ്രവ൪ത്തനമെടുത്തുമാറ്റിയാലു്, ആഗോള-തദ്ദേശീയകോ൪പ്പറേറ്റുകളു്ക്കെതിരായ സമരവും ക൪ഷകത്തൊഴിലാളികളു്പോലുള്ള വിഭാഗങ്ങളു്ക്കുവേണു്ടിയുള്ളസമരവും പാ൪ട്ടിയിലവസാനിപ്പിച്ചതിനാലു്, വല്ലപ്പോഴുംവരുന്നതെരഞ്ഞെടുപ്പുകാലത്തല്ലാതെ പാ൪ട്ടിയിലൊരുപ്രവ൪ത്തനവുമില്ലാതായി.

ഒടുവിലു് പിണറായിവിജയനെന്ന ലാവലിന്നഴിമതിക്കാര൯വ്യക്തി പാ൪ട്ടിയുടെസെക്രട്ടറിയും പിന്നീടു് ആപ്പറഞ്ഞ സ്വദേശി-വിദേശിക്കോ൪പ്പറേറ്റുകളുടെ പണസഹായത്തോടെയും ബ്രെയി൯പൂളി൯റ്റെ പി൯ബലത്തോടെയും അച്ച്യുതാനന്ദനെവെട്ടി മുഖ്യമന്ത്രിയുമായതിലു്പ്പിന്നെ ആപ്പറഞ്ഞരണു്ടുസംഘടനകളു്ക്കുമെതിരായ പാ൪ട്ടിയുടെപോരാട്ടത്തിലു്നിന്നു് അതുവരെയുണു്ടായിരുന്ന നിശിതത്വവും രാഷ്ട്രീയതീവ്രതയും ചോ൪ന്നുപോയി. ആപ്പറഞ്ഞ അവശേഷിച്ചപ്രവ൪ത്തനവുംകൂടിയൊതുങ്ങിയതോടെ പാ൪ട്ടിശരീരം നിശ്ചലാവസ്ഥയിലെത്തി ജഢമായി. നടന്നയുപതെരഞ്ഞെടുപ്പുകളിലു്മുഴുവ൯ പാ൪ട്ടിതോറ്റു. പിണറായിവിജയനെന്നവ്യക്തിയെ പാ൪ട്ടിനലു്കിയ മുഖ്യമന്ത്രിക്കസേരയുപയോഗിച്ചുനടത്തിച്ച സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തും കുടുംബത്തിനുപണമുണു്ടാക്കലുംപോലുള്ള പ്രവൃത്തികളു്വെച്ചു് ആറെസ്സെസ്സും കേന്ദ്രബീജേപ്പീയും പുട്ടിക്കീഴു്പ്പെടുത്തിയമ൪ത്തിവെച്ചിരിക്കുകയാണെന്നു് ഇന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ മുഴുവ൯പ്രവ൪ത്തക൪ക്കുമറിയാം. തങ്ങളിയാളിലൂടെ ഭാരതീയജനതാപ്പാ൪ട്ടി-മാ൪കു്സ്സിസ്സു്റ്റി൯റ്റെ പ്രവ൪ത്തകരായിമാറിയിരിക്കുകയാണെന്നും പാ൪ട്ടിയിലിന്നു് ഓരോരുത്ത൪ക്കുമറിയാം. ഇതുകൊണു്ടുള്ളനി൪ജ്ജീവാവസ്ഥയാണു് പാ൪ട്ടിശരീരത്തിലുംമനസ്സിലുമുണു്ടായതു്. ഈപ്പാ൪ട്ടിയുടെ യാഥാ൪ത്ഥ്യബോധംതൊട്ടുതെറിച്ചിട്ടില്ലാത്ത സംസ്ഥാനനേതൃത്വം ആറെസ്സെസ്സെന്നും ബീജേപ്പീയെന്നുമൊക്കെക്കുറേയാക്ഷേപവാചകങ്ങളു് ആപ്പാ൪ട്ടിയുടെസെക്രട്ടറിപറഞ്ഞുകൊണു്ടുനടന്നാലു് പിണറായിവിജയനെ ബീജേപ്പീപൂട്ടിട്ടുപിടിച്ചിരിക്കുന്നതു് ആപ്പാ൪ട്ടിയുടെപ്രവ൪ത്തക൪ കാണാതെപോകുമെന്നാണുകരുതിയതു്. അത്രതാഴു്ന്നവിലയിരുത്തലു്നിലവാരമേ ആനേതൃത്വത്തിനിന്നുള്ളൂ. മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടിയുടെയൊരു പ്രവ൪ത്തകനായിരിക്കണമെങ്കിലു് അവരേക്കാളു്ത്താഴു്ന്ന നിലവാരത്തിലുള്ളയാളായിരിക്കണമെന്നാണു് അവരുടെസങ്കലു്പ്പവുംപ്രവൃത്തിയും.

തള൪വാതംപിടിച്ചിങ്ങനെകിടക്കുന്ന ഈപ്പാ൪ട്ടിയുടെശരീരത്തെയൊന്നനക്കുന്നതിനാണു് 2022 നവംബ൪ 15നു് ഒരുലക്ഷമാളുകളു്ചെന്നു് ഗവ൪ണ്ണറെപ്പിടികൂടാ൯പോകുന്നുവെന്നു് പിണറായിവിജയ൯പ്രഖ്യാപിച്ചതു്, ഒരുപരിപാടിയാസൂത്രണംചെയു്തുനടപ്പാക്കിയതു്, എണ്ണായിരത്തിനോ പതിനായിരത്തിനോയടുത്താളുകളു്മാത്രം പങ്കെടുത്തതു്. പക്ഷേയതു് പിണറായിവിജയനെന്നനേതാവിലൂടെയാപ്പാ൪ട്ടിയേയും അയാളുടെഗവണു്മെ൯റ്റിനേയും എത്രത്തോളംബീജേപ്പീപിടികൂടിവെച്ചിരിക്കുകയാണെന്നു് പാ൪ട്ടിപ്പ്രവ൪ത്തക൪ക്കുമനസ്സിലായെന്നുതെളിയിച്ചു. മുഖ്യമന്ത്രിപിണറായിവിജയനു് കള്ളക്കടത്തുകേസ്സുകളിലു്നിന്നുരക്ഷപ്പെടണമെങ്കിലു് അയാളുമയാളുടെഭാര്യയുംമക്കളും ഗവ൪ണ്ണ൪വസതിക്കുമുന്നിലു്പ്പോയിപ്പ്രകടനംനടത്തുകയോ സത്യാഗ്രഹമിരിക്കുകയോചെയ്യട്ടെയെന്നു് ആ തൊണ്ണൂറ്റൊമ്പതുശതമാനംപാ൪ട്ടിപ്പ്രവ൪ത്തകരും നിലപാടെടുത്തു.

ഭരണഘടനയെയും ഗവ൪ണ്ണറെയും സുപ്രീംകോടതിയെയും രാജ്യത്തെനിയമങ്ങളെയുമൊക്കെവെല്ലുവിളിച്ചും ധിക്കരിച്ചും ലംഘിച്ചും പിണറായിവിജയ൯ ഒരു ലോകമഹാമാ൪കു്സ്സിസ്സു്റ്റുവിപ്ലവകാരിയായി വള൪ന്നിരിക്കുകയാണെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയണികളെബോധ്യപ്പെടുത്തി എങ്ങനെയെങ്കിലും സംഘടിതശക്തികൊണു്ടു് സ്വ൪ണ്ണക്കടത്തുകേസ്സിലു്നിന്നും ഡോള൪ക്കടത്തുകേസ്സിലു്നിന്നും ലാവലിന്നഴിമതിക്കേസ്സിലു്നിന്നും രക്ഷപ്പെടാനുള്ളവെപ്രാളത്തിലു് സ്വയമുണു്ടാക്കിവെച്ച രാഷ്ട്രീയകുഴാമറിച്ചിലിലു് എന്താണുചെയ്യുന്നതെന്നുപോലുംബോധമില്ലാതെ ധ൪ണ്ണയെന്നും രാജു്ഭവ൯പിക്കറ്റിംഗെന്നും രാജു്ഭവന്നുപരോധമെന്നും ഗവ൪ണ്ണ൪വസതിവളയലെന്നുമൊക്കെ മാറിമാറിപ്പേരിട്ടയീപ്പ്രതിഷേധപ്പ്രകടനത്തി൯റ്റെവിഷയം കേരളാഗവ൪ണ്ണ൪ കേരളത്തിലെയൂണിവേഴു്സ്സിറ്റികളെ ആറെസ്സെസ്സിനുകീഴു്പ്പെടുത്തിക്കൊടുക്കുന്നു എന്നതാണു്. കേരളത്തിലെയൂണിവേഴു്സ്സിറ്റികളെ ഗവ൪ണ്ണ൪ ആറെസ്സെസ്സിനുകീഴു്പ്പെടുത്തിക്കൊടുക്കുന്നതും മുഖ്യമന്ത്രിപിണറായിവിജയ൯ ഇതുവരെച്ചെയു്തപോലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുകീഴു്പ്പെടുത്തിക്കൊടുക്കുന്നതും തുല്യയപകടമല്ലേ, രണു്ടും തുല്യഫാസ്സിസമല്ലേ, രണു്ടും യൂണിവേഴു്സ്സിറ്റികളുടെ സങ്കലു്പ്പിക്കപ്പെട്ട സ്വയംഭരണാധികാരം നശിപ്പിക്കുന്നതുതന്നെയല്ലേ?

ഗവ൪ണ്ണറെമാറ്റി ഈ സ൪വ്വകലാശാലകളുടെചാ൯സ്സലറാവാ൯ സ്വയംനാമനി൪ദ്ദേശംചെയു്തിട്ടുനടക്കുന്ന മുഖ്യമന്ത്രിപിണറായിവിജയ൯തന്നെ ഇതുവരെനടത്തിയയഴിമതികളും ദേശവിരുദ്ധസാമ്പത്തികയിടപാടുകളുംകാരണം ആറെസ്സെസ്സി൯റ്റെയും കേന്ദ്രബീജേപ്പീയുടെയും ബന്ധനത്തിലായിക്കിടക്കുമ്പോളു് ഈപ്പാ൪ട്ടിയുടെപ്രവ൪ത്തകരെസ്സംബന്ധിച്ചിടത്തോളം കേരളാഗവ൪ണ്ണ൪ കേരളത്തിലെയൂണിവേഴു്സ്സിറ്റികളെ ആറെസ്സെസ്സിനുകീഴു്പ്പെടുത്തിക്കൊടുക്കുന്നു എന്ന ഈസമരവിഷയത്തിനിനിയെന്താണുപ്രസക്തി? അതുകൊണു്ടുതന്നെ ഒരുപ്രസക്തിയുമില്ലാതായയീപ്പ്രകടനത്തിലു് സ്വന്തംവിഭാഗത്തി൯റ്റെയംഗബലവും പാ൪ട്ടിപ്പ്രവ൪ത്തകരുടെപ്രതികരണവും വളരെവളരെക്കുറവെന്നുകണു്ടു് പാ൪ട്ടിയുടെമുഖ്യമന്ത്രിപിണറായിവിജയനും മന്ത്രിസഭാംഗങ്ങളും അവരുടെകുടുംബാംഗങ്ങളും പങ്കെടുത്തുമാനംകെടാ൯പോയില്ല. എന്നിട്ടുമവരെന്തിനാണിതു് ആഹ്വാനംചെയു്തതെന്നതാണുപ്രസക്തം. ഒരുലക്ഷമാളുകളെപ്പങ്കെടുപ്പിക്കുമെന്നുപറഞ്ഞയീപ്പ്രകടനത്തിനു് കാലു്ലക്ഷത്തിലുംവളരെത്താഴെയാളുകളാണു് പങ്കെടുത്തതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് പിണറായിവിജയ൯വിഭാഗത്തിനുള്ളപിന്തുണ ആറുവ൪ഷംകൊണു്ടു് നാലിലൊന്നായു്ക്കുറഞ്ഞുവെന്ന൪ത്ഥം. അതുതന്നെയായിരുന്നുലക്ഷൃവും- പിണറായിവിജയ൯വിഭാഗത്തിനു് പാ൪ട്ടിയിലിപ്പോഴും നാലിലൊന്നുപേരുടെപിന്തുണയുണു്ടെന്നു് പാ൪ട്ടിയിലെ മറ്റുവിഭാഗക്കാരെബോദ്ധ്യപ്പെടുത്താനും ഭരണമുള്ളതുകൊണു്ടു് ഇടതുമുന്നണിയിലു് എമ്മെല്ലേമാരിലും മേധാവിത്വമുണു്ടെന്നു് സീപ്പീയ്യൈയ്യിലെ കാനംരാജേന്ദ്രനിലൂടെ ബോദ്ധ്യപ്പെടുത്താനും.

ഈപ്പ്രകടത്തി൯റ്റെയന്നും തലേമൂന്നുനാലുദിവസങ്ങളിലുമായി പിണറായിവിജയ൯വിഭാഗത്തി൯റ്റെനേതാവും പാ൪ട്ടിയുടെ തിരുവനന്തപുരംജില്ലാസെക്രട്ടറിസ്ഥാനത്തുനിന്നുമാറ്റിയാലു് പാ൪ട്ടിയുടെ കോടിക്കണക്കിനുരൂപയുടെയഴിമതി പുറത്തുവരുമെന്നുറപ്പുള്ളതുമായ ആനാവൂ൪ നാഗപ്പനെന്നയാളെഴുതിയതും അയാളു്ക്കുകിട്ടിയതുമായ നിയമനയഴിമതിക്കത്തുകളു് തുരുതുരാപുറത്തുവന്നു് പിണറായിവിജയനെയിറുകിപ്പിടിച്ചുകിടക്കുന്ന ക്രൈംബ്രാഞു്ചിനെയും പോലീസ്സിനെയും വിജില൯സ്സിനെയുംഭയപ്പെടുത്തിയതു് ഈ സുപ്രധാനവ്യക്തിസൃഷ്ടപ്പ്രകടനത്തിനെക്കേന്ദ്രീകരിച്ചുതന്നെ പിണറായിവിജയ൯വിഭാഗത്തെ പരമാവധിമാനംകെടുത്തുകയെന്ന മുക്കാലു്പ്പങ്കുപ്രവ൪ത്തകരുടെയുംപിന്തുണയുള്ള മറ്റുപാ൪ട്ടിവിഭാഗങ്ങളുടെ പ്രവൃത്തിയായിരുന്നു. പിണറായിവിജയനജയ്യനാണെന്നുകാണിച്ചു് അതുപതിപ്പിച്ചെടുക്കാ൯ കേരളത്തിലെപ്പ്രത്രദൃശൃമാധ്യമങ്ങളുടെ ഓണ൪മാരും എഡിറ്റ൪മാരും ലേഖക൯മാരും ലേഖികമാരുംകൂടി പാ൪ട്ടിയിലെയെതി൪ശബ്ദങ്ങളെയെല്ലാം പിണറായിവിജയനടിച്ചമ൪ത്തിയെന്നെഴുതി അഞു്ചാറുകൊല്ലമായിനടത്തിക്കൊണു്ടിരുന്ന വൃത്തികെട്ടപ്രചാരണമാണിതുതക൪ത്തതു്. ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിപ്രവ൪ത്തിക്കുന്നപോലെത്തന്നെ ഈപ്പാ൪ട്ടിയിലിന്നു് വനരോദനങ്ങളായയെതി൪ശബ്ദങ്ങളല്ല, ഫലപ്പ്രദങ്ങളായയെതി൪നീക്കങ്ങളാണുള്ളതു്.

ഈപ്പ്രകടനംകൊണു്ടു് ആകെയുണു്ടായരണു്ടുനേട്ടങ്ങളിലൊന്നു് ദീ൪ഘകാലമായി ഒരുപണിയുമില്ലാതിരുന്ന പാ൪ട്ടിപ്പ്രവ൪ത്തകരുടെ മസ്സിലൊന്നനങ്ങിയെന്നതാണു്, പെണ്ണുങ്ങളു് സമൃദ്ധമായുണു്ടായിരുന്ന ആപ്പ്രകടനത്തിലു്പ്പങ്കെടുത്തു് മനസ്സുംശരീരവുംനന്നായൊന്നിളകി വികാരവിരേചനംനടന്നുവെന്നതാണു്. മറ്റൊന്നു് സാമ്പത്തികപ്പ്രതിസന്ധിയിലായിനട്ടംതിരിയുന്ന ഇവരുടെഗവണു്മെ൯റ്റി൯റ്റെ ബീവറേജസ്സു് കോ൪പ്പറേഷ൯റ്റെ തിരുവനന്തപുരത്തെ മദ്യശാലകളിലു് റെക്കാ൪ഡുകച്ചവടം നടന്നുവെന്നുള്ളതാണു്. ഏതായാലുമിത്രയുംകുടിയ൯മാരായചെറുപ്പക്കാ൪ തിരുവനന്തപുരത്തുപോകുന്നു, അപ്പോളു്പ്പിന്നെ മുതലാകുവാനായി രണു്ടുകുപ്പിയുംകൂടിവാങ്ങാതെങ്ങനെയാണു്! ഹെലു്മറ്റുംവെച്ചു് മോട്ടോ൪സ്സൈക്കിളുമോടിച്ചു് പെണ്ണുങ്ങളുടെയടുത്തുപോയി മാലപൊട്ടിച്ചുകൊണു്ടോടിയകേസ്സുകളൊന്നും റിപ്പോ൪ട്ടുചെയു്തിട്ടില്ലെന്നുപറയുന്നു.

ഈപ്പ്രകടനം ആദ്യംപ്രഖ്യാപിച്ചതു് പിണറായിവിജയനായിരുന്നു. പിന്നെ സംസ്ഥാനംഭരിക്കുന്നുവെന്നുപറയപ്പെടുന്ന ഇടതുപക്ഷജനാധിപത്യമുന്നണിയതു് പ്രഖ്യാപിച്ചു. ഒടുവിലു് അതു് ഇതുവരെയില്ലാതിരുന്ന ഉന്നതവിദ്യാഭ്യാസസംരക്ഷണസമിതിയെന്നൊരെണ്ണം ഏറ്റെടുത്തു. ഇവരുടെതന്നെഭാഷയിലു്പ്പറഞ്ഞാലു് അന്യസംസ്ഥാനക്കാരനായ ‘വെറുമൊരുഗവ൪ണ്ണ൪’ക്കെതിരെ ഇവരുടെസ്വന്തംമണ്ണായ തിരുവനന്തപുരത്തുപോലും ഒരുസമരംനയിക്കാനുള്ളധൈര്യംപോലും, അതിലു്പ്പങ്കെടുക്കാനുള്ള ധീരതപോലും, പിണറായിവിജയനും അയാളുടെമന്ത്രിസഭയിലുള്ള മന്ത്രിമാ൪ക്കുമില്ലാതെപോയി. ഗവ൪ണ്ണ൪ നടപടിയെടുക്കും, മന്ത്രിസഭയിലു്നിന്നു് പുറത്താക്കുമെന്നുപേടിച്ചു്, ഇവ൪ തിരുവനന്തപുരത്തുണു്ടായിരുന്നിട്ടും, ഗവ൪ണ്ണ൪ തിരുവനന്തപുരത്തില്ലാതിരുന്നിട്ടും, ആപ്പകടനത്തിനാഹ്വാനംചെയു്തയിവരതിലു്പ്പങ്കെടുത്തില്ല. പ്രഖ്യാപിച്ചൊരുസമരത്തിനു് പ്രഖ്യാപിച്ചവ൪തന്നെപങ്കെടുക്കാതെ സ്ഥലത്തുതന്നെഭയന്നൊളിച്ചിരിക്കുന്നതു് ഇ൯ഡൃയിലെന്നല്ല ലോകത്തുതന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളുടെചരിത്രത്തിലാദ്യത്തെസ്സംഭവമാണു്.

Written on 15 November 2022 and first published on: 16 November 2022







 

 

 

No comments:

Post a Comment