കെ-റെയിലിലു്ക്കിട്ടുമായിരുന്ന 5000കോടിരൂപയെയും വിഴിഞ്ഞംതുറമുഖത്തുകിട്ടാ൯പോകുന്ന 5000കോടിരൂപയെയും പിണറായിവിജയനും ഈപ്പീജയരാജനും കാനംരാജേന്ദ്രനുംപറയുന്നതു് വികസനമെന്നാണു്, നമ്മളു്പറയുന്നതു് അഴിമതിയെന്നും!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Janos. Graphics: Adobe SP.
2000കോടിരൂപ തുറമുഖത്തിനായി അദാനിമുടക്കും. സംസ്ഥാനസ൪ക്കാ൪ 2500കോടിമുടക്കും. പക്ഷേ തുറമുഖം അറുപതുവ൪ഷത്തേയു്ക്കു് അദാനിയുടേതായിരിക്കും, സ൪ക്കാരി൯റ്റേതായിരിക്കില്ല. ഇതിനുസമ്മതിക്കുന്നപിണറായിവിജയനു് ഒരു 5000കോടിരൂപ അദാനികൊടുക്കും. എത്രലാഭകരമായയിടപാടു്! നഷ്ടം കേരളസംസ്ഥാനത്തിനും കേരളസംസ്ഥാനത്തിലെ ജനങ്ങളു്ക്കുംമാത്രം. കേരളസംസ്ഥാനത്തി൯റ്റെതാലു്പ്പര്യങ്ങളിതിലു് സംരക്ഷിക്കാ൯ സംസ്ഥാനത്തിനുപുറത്തുനിന്നാളെക്കൊണു്ടുവന്നു് സെക്രട്ടേറിയറ്റിലു് മുഖ്യമന്ത്രിക്കസേരയിലു്വെയു്ക്കണമോ? കേരളസംസ്ഥാനവുമായോ കേരളസംസ്ഥാനത്തിലെ ജനങ്ങളുമായോ ഒരുബന്ധവുമില്ലാത്ത ഒരു അന്യ൯ കേരളസംസ്ഥാനത്തിലെ മുഖ്യമന്ത്രിയുടെകസേരയിലു്ക്കയറിയിരിക്കുന്നു (അദാനിയും അതുപോലെയുള്ള അന്യസംസ്ഥാന-അന്യരാജ്യ മുതലാളിമാരുംചേ൪ന്നിരുത്തുന്നു!), അവരുമായി ഇതുപോലെയുള്ള ഇടപാടുകളു്നടത്തുന്നു, കിട്ടുന്നലാഭംപങ്കുവെക്കുന്നു, ഇടപാടുകളിലു് തുല്യംചാ൪ത്തുന്നതിനു് ഗവണു്മെ൯റ്റിനുകിട്ടുന്നകമ്മീഷനുംകൂടി സ്വന്തമായിത്തട്ടിച്ചെടുക്കുന്നു!
പിണറായിവിജയ൯ഗവണു്മെ൯റ്റു് കേരളത്തിലു് നടപ്പിലാക്കാ൯ശ്രമിച്ച കെ-റെയിലിലു് ജപ്പാനിലു്നിന്നു് 75000കോടിരൂപവായു്പയും അനുബന്ധമായി പഴകിയറെയിലുകളും ട്രെയിനുകളും വാങ്ങുന്നതിനു് കമ്മീഷനായി പിണറായിവിജയനും കൂടെയുള്ളഭരണസംഘത്തിലെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെയും സീപ്പീയ്യൈയ്യിലെയും ബാക്കിയുള്ളവ൪ക്കും കിട്ടുമായിരുന്നതു് 5000കോടിരൂപയായിരുന്നു. ജനങ്ങളുടെവീടുംകുടിയുമൊഴിപ്പിക്കപ്പെടുമെന്നുകണു്ടപ്പോളു് ജനങ്ങളിറങ്ങിപ്പ്രതിരോധിച്ചു് കെ-റെയിലു്പ്പദ്ധതിയവസാനിപ്പിക്കേണു്ടിവന്നപ്പോളു് ഒലിച്ചുപോയതു് പിണറായിവിജയനുംമറ്റുംകിട്ടുമായിരുന്ന, വളരെപ്പ്രതീക്ഷകളു്വെച്ചുപുല൪ത്തിയിരുന്ന, 5000കോടിരൂപ കമ്മീഷനാണു്. വിഴിഞ്ഞംതുറമുഖപദ്ധതിയിലു് സ൪ക്കാരിലു്ക്കിടക്കുന്ന 2500കോടിരൂപായെടുത്തുമുടക്കി 2000കോടിമുടക്കുന്ന അദാനിക്കു് 60വ൪ഷത്തേയു്ക്കു് തുറമുഖംനി൪മ്മിച്ചുപാട്ടത്തിനുകൊടുക്കുന്നതിലൂടെ അദാനിനലു്കി പിണറായിവിജയ൯സംഘത്തിനുകിട്ടുന്നതും 5000കോടിരൂപയാണു്. ഒന്നുനഷ്ടപ്പെട്ടപ്പോളു് മറ്റതുകിട്ടാ൯മുറുക്കി. അതുകൊണു്ടുവിഴിഞ്ഞത്തു് പിണറായിവിജയ൯ അസാധാരണജീവ൯മരണപ്പോരാട്ടംനടത്തും, കെ-റെയിലു്പ്പദ്ധതിയുപേക്ഷിക്കേണു്ടിവന്നെന്നു് അസന്നിഗു്ദ്ധമായി സ൪ക്കാരുത്തരവിറക്കിയ 2022 നവമ്പ൪ 27മുതലു്തന്നെ ആ അസാധാരണജീവ൯മരണപ്പോരാട്ടം നടത്തിത്തുടങ്ങിയിരിക്കുകയാണു്. അതാണിന്നുഗവണു്മെ൯റ്റി൯റ്റെ അനിതരസാധാരണയിടപെടലായി തുറമുഖത്തെയെതി൪ക്കുന്ന മത്സ്യത്തൊഴിലാളികളു്ക്കെതിരേ വിഴിഞ്ഞത്തുകാണുന്നതു്.
പക്ഷേയിയാളെപ്പൂ൪ണ്ണമായുംകണു്ടറിഞ്ഞിട്ടുള്ള കേരളത്തിലെജനങ്ങളുടെയെതി൪പ്പുകാരണം ആപ്പണത്തിലു്പ്പങ്കുപറ്റാ൯നടക്കുന്ന എത്രതന്നെയനുയായികളും പ്രചരണക്കാരും മാധ്യമങ്ങളുമിയാളു്ക്കുണു്ടെങ്കിലും കെ-റെയിലു്പൊളിഞ്ഞപോലെ വിഴിഞ്ഞംതുറമുഖവുംപൊളിഞ്ഞു് ഇയാളു്ക്കാപ്പണം ഇയാളുടെജീവിതത്തിലൊരിക്കലും കിട്ടാ൯പോകുന്നില്ല, ഇയാളതുസ്വപു്നംകണു്ടുനടന്നെന്നു് ഇയാളുടെകുഴിമാടത്തിലെഴുതിവെക്കാമെന്നുമാത്രം! അതു് ഇയാളിത്രകാലവും മാ൪കു്സ്സിസ്സു്റ്റുരാഷ്ട്രീയമെന്നുംപറഞ്ഞുവഞു്ചിച്ച കേരളത്തിലെജനങ്ങളു്നോക്കിയിട്ടുണു്ടു്- ഇയാളുടെമേലു് വ്യക്തിപരമായൊരു പ്രതികാരനടപടിയേറ്റെടുത്തുചെയ്യുന്നപോലെ. ഒരുപദ്ധതി പിണറായിവിജയനാണാരംഭിച്ചതെങ്കിലു് മു൯പി൯നോക്കാതെ കേരളത്തിലെജനങ്ങളതുപൊളിച്ചിരിക്കും, കാരണം കേരളത്തിലെജനങ്ങളയാളെ മുഖ്യമന്ത്രിയായല്ലകണു്ടിട്ടുള്ളതു്, ഉഡായിപ്പുപദ്ധതികളുമായിറങ്ങി ഭാര്യയു്ക്കും മക്കളു്ക്കും തനിക്കും കുടുംബത്തിനും നേരായൊരുപണിയുംചെയ്യാതെ വളഞ്ഞമാ൪ഗ്ഗങ്ങളിലൂടെമാത്രം പണമുണു്ടാക്കാ൯ജീവിക്കുന്ന തട്ടിപ്പുകാരനും അഴിമതിക്കാരനുമായ ഒരു ഫ്രോഡായിട്ടാണു്.
ബിലു്ഡു്-ഓപ്പറേറ്റു് ആ൯ഡു്-ട്രാ൯സ്സു്ഫ൪ എന്ന ബി-ഒ-ടി അടിസ്ഥാനത്തിലു്നി൪മ്മിക്കുന്ന ഇ൯ഡൃയിലെത്തുറമുഖങ്ങളെല്ലാം അതുനി൪മ്മിക്കുന്നവ൪ക്കു് 30വ൪ഷത്തേയു്ക്കു് പാട്ടത്തിനുനലു്കുമ്പോളു്, വിഴിഞ്ഞം അതിനിരട്ടിക്കാലാവധിയായ 60വ൪ഷത്തേയു്ക്കു് അദാനിയു്ക്കു് പാട്ടത്തിനുനലു്കി. മറ്റുതുറമുഖങ്ങളിലെല്ലാം പ്രവ൪ത്തനലാഭത്തി൯റ്റെ മൂന്നിലൊന്നു്, അതായതു് 35ശതമാനം, ഓപ്പറേറ്റ൪ ഗവണു്മെ൯റ്റിനു് തുടക്കംമുതലു്തന്നെ ലാഭവിഹിതംനലു്കുമ്പോളു്, വിഴിഞ്ഞത്തു് അദാനി കൂടുതലു്പണംമുടക്കിയ കേരളാഗവണു്മെ൯റ്റിനു് ഒരുശതമാനംമാത്രംവീതം ലാഭവിഹിതം തുറമുഖപ്പ്രവ൪ത്തനംതുടങ്ങി ഇരുപതുവ൪ഷംകഴിയുമ്പോളു്മുതലു്മാത്രം നലു്കിത്തുടങ്ങും. ഈഭീമമായവ്യത്യാസത്തിനു് മുഖ്യമന്ത്രിക്കസേരയിലിരുന്നു് സംസ്ഥാനത്തെച്ചതിച്ചു് സമ്മതിച്ചതുകൊണു്ടാണു് അതിലു്നിന്നുമൊരുചെറിയതുക- അയ്യായിരംകോടിരൂപ- പിണറായിവിജയനുനലു്കുന്നതു്, ഒരുതുക കുറേമുമ്പുമുഖ്യമന്ത്രിയായിരുന്ന ഉമ്മ൯ചാണു്ടിയുടെഭരണസംഘത്തിനുനലു്കിയതു്. കേരളത്തിനു് ഉണ൪വ്വുണു്ടായിരുന്നെങ്കിലു് കേന്ദ്രബീജേപ്പീപ്പ്രധാനമന്ത്രി നരേന്ദ്രമോദിയുടെസംരക്ഷണത്തിലിരിക്കുന്ന അദാനിയെപ്പിടികിട്ടിയില്ലെങ്കിലും പിണറായിവിജയനെത്തൂക്കിക്കൊന്നേനേ!
എന്തുവന്നാലും ആരെതി൪ത്താലും കെ-റെയിലു്പ്പദ്ധതിനടപ്പാക്കുമെന്നുപറഞ്ഞു് ജനങ്ങളതി൯റ്റെ മരണമണിമുഴക്കുന്നതുവരെനടന്നകുറേപ്പേ൪ കേരളത്തിലുണു്ടു്. പിണറായി വിജയ൯, ഈപ്പീ ജയരാജ൯, കാനം രാജേന്ദ്ര൯, കോടിയേരി ബാലകൃഷു്ണ൯, തോമസ്സു് ഐസ്സക്കു്, വി. എസ്സു്. വിജയരാഘവ൯, എം. ബി. രാജേഷു്, എം. എ൯. ഷംസ്സീ൪, എം. സ്വരാജു്, എം. വി. ജയരാജ൯, ആനത്തലവട്ടം ആനന്ദ൯ എന്നിവ൪ ആനീണു്ടനിരയിലുണു്ടു്. ഇവരെല്ലാമാണു് കെ-റെയിലിലു്നിന്നു് കമ്മീഷനായും നിയമനമായും കോണു്ട്രാക്ടായുംകിട്ടുന്ന ആനുകൂല്യമടിക്കാ൯നടന്നവരിലു് പാ൪ട്ടിച്ചുമതലയിലും ഭരണച്ചുമതലയിലുമുള്ള മു൯നിരക്കാ൪. കെ-റെയിലുംപോയി ആ അയ്യായിരവുംപോയപ്പോളു് അവരുടെയാച്ചിലപ്പുനിന്നു. ഇപ്പോളു് എന്തുവന്നാലും ആരെതി൪ത്താലും അടുത്തയഴിമതിവഴിയായ വിഴിഞ്ഞംതുറമുഖപദ്ധതിനടപ്പാക്കുമെന്നുംപറഞ്ഞു് അവ൪ ചിലച്ചുകൊണു്ടിരിക്കുകയാണു്. അതും ഇവരെനന്നായിക്കണു്ടുകൊണു്ടിരിക്കുന്നജനങ്ങളു് അവസാനിപ്പിക്കുമ്പോളു് പാ൪ട്ടിയുടെചരസ്സിലും എംഡീയെമ്മേയിലുംവിരിയുന്ന അടുത്തൊരുസൊപ്പനപദ്ധതിയുംകൊണു്ടുവന്നു് അതെന്തുവന്നാലും ആരെതി൪ത്താലും നടപ്പാക്കുമെന്നുപറഞ്ഞു് ഇവ൪ അടുത്തചിലപ്പാരംഭിക്കും. ഇവരെവെറുംചിലപ്പ൯മാ൪മാത്രമാക്കി കേരളജനതയിരുത്തിയിരിക്കുകയാണു്.
കേരളത്തിലൊരു തുറമുഖമന്ത്രിയുണു്ടു്. അധികമാരുംകേട്ടിട്ടില്ലെങ്കിലും അഹമ്മദു് ദേവ൪കോവിലു് എന്നാണയാളുടെപേരു്. (വിഴിഞ്ഞംതുറമുഖസമരവുമായും അദാനിയു്ക്കുവേണു്ടിയവിടെ ആറെസ്സെസ്സി൯റ്റെയും ബീജേപ്പീയുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും സംയുക്തബാനറിലു് വ൪ഗ്ഗീയലഹളയുണു്ടാക്കുന്നതുമായുംബന്ധപ്പെട്ടു് 2022 നവംബറൊടുവിലു് കുത്തിത്തിരിപ്പുപ്രസു്താവനനടത്തിയതെന്നു് ജനങ്ങളിലാശയക്കുഴപ്പമുണു്ടാക്കുന്നതിനുവേണു്ടി കേരളമാധ്യമങ്ങളു്പുറത്തുവിട്ടതു് പക്ഷേ കേരളത്തിലെ സു്പോ൪ട്ടു്സ്സു്-ഫിഷറീസ്സു് മന്ത്രിയായ വി. അബ്ദുറഹിമാനെന്നപേരാണു്- അയാളു്ക്കിതിലെന്തുകാര്യം!). പാണു്ടിയാണെന്നുതോന്നുന്നു- കേരളത്തിലെ സദാചാരമാമൂലുകളെക്കുറിച്ചയാളു്ക്കറിയില്ല. പിണറായിവിജയ൯പറയുന്നതെല്ലാമയാളെപ്പോലെ കേരളംമുഖവിലയു്ക്കെടുത്തു് അനുസരിക്കുമെന്നാണയാളു് കരുതിയതെന്നുതോന്നുന്നു. 2022 നവമ്പ൪ 27-28നു് ആറെസ്സെസും ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അദാനിയും പോലീസ്സും ഗവണു്മെ൯റ്റുംകൂടി ഗൂഢാലോചനനടത്തിയുണു്ടാക്കിയതെന്നു് തുറമുഖവിരുദ്ധസമരംനടത്തുന്ന മത്സ്യത്തൊഴിലാളികളും, മത്സ്യത്തൊഴിലാളികളും സമരംനയിക്കുന്ന കേരള ലാറ്റി൯ കാത്തലിക്കു് സഭയുംകൂടി ഗൂഢാലോചനടത്തിയുണു്ടാക്കിയതെന്നു് ആറെസ്സെസും ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അദാനിയും പോലീസ്സും ഗവണു്മെ൯റ്റുംപറയുന്ന പോലീസ്സു്സു്റ്റേഷനാക്രമണമടക്കമുള്ള വിഴിഞ്ഞത്തെ സംഘ൪ഷവുമായിബന്ധപ്പെട്ടു് അയാളു്പറഞ്ഞതു് ക്ഷമയുടെ നെല്ലിപ്പടികണു്ടുവെന്നാണു്! എന്തുക്ഷമ, എന്തുനെല്ലിപ്പടി? വ്യക്തികളിലു്നിന്നുവ്യത്യസു്തമായി പൊതുജനവിഷയങ്ങളിലു് ഗവണു്മെ൯റ്റി൯റ്റെക്ഷമ അനന്തമാണെന്നു് ഇയാളു്ക്കാരും പറഞ്ഞുകൊടുത്തിട്ടിട്ടില്ലേ? ആ അയ്യായിരംകോടിരൂപയു്ക്കുവേണു്ടിക്കാത്തിരുന്നു് ഈ തുറമുഖവിരുദ്ധമത്സ്യത്തൊഴിലാളിസമരംകാരണം അതുനീണു്ടുനീണു്ടുപോയി ക്ഷമയുടെ നെല്ലിപ്പടികണു്ടെന്നാണു് അയാളു്പറഞ്ഞതു്. ഇവനൊന്നുംലജ്ജയില്ലേ? മീശയുമായിനടക്കുമ്പോളൊരലു്പ്പം ആത്മാഭിമാനമൊക്കെവേണു്ടേ?
കെ-റെയിലിലു്ക്കിട്ടുമായിരുന്ന 5000കോടിരൂപയെയും വിഴിഞ്ഞംതുറമുഖത്തുകിട്ടാ൯പോകുന്ന 5000കോടിരൂപയെയും പിണറായിവിജയനും ഈപ്പീജയരാജനും കാനംരാജേന്ദ്രനുംപറയുന്നതു് വികസനമെന്നാണു്, നമ്മളു്പറയുന്നതു് അഴിമതിയെന്നും.
Written on 28 November 2022 and first published on: 29 November 2022
No comments:
Post a Comment