1169
നിയമസഭയടിച്ചുപൊളിച്ച സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുമന്ത്രിമാ൪ക്കു് വെറുമൊരുപോലീസ്സു്സ്സു്റ്റേഷനടിച്ചുപൊളിച്ച മത്സ്യത്തൊഴിലാളികളു്ക്കെതിരേകേസ്സെടുക്കാ൯ എന്തവകാശമാണുള്ളതു്?
പി. എസ്സു്. രമേശു് ചന്ദ്ര൯
നിയമസഭയടിച്ചുപൊളിക്കലു് പൊതുമുതലു്നശിപ്പിക്കലു് മുതലായകുറ്റങ്ങളു്ചെയു്തവ൪, അതിനു് കോടതിയിലു് കേസ്സുപറയുന്നവ൪, സംസ്ഥാനത്തു് മന്ത്രിമാരായിരിക്കുന്നു, ആക്കേസ്സുപി൯വലിക്കണമെന്നു് സംസ്ഥാനപ്പണമെടുത്തുമുടക്കി ഗവണു്മെ൯റ്റു് സുപ്രീംകോടതിയിലു്വരെച്ചെന്നു് കേസ്സുപറയുന്നു, കോടതിയതുതള്ളുന്നു, ആ എമ്മെല്ലേമാരോടു് പോയി വിചാരണനേരിടാ൯പറയുന്നു. ആ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനു് വെറുമൊരുപോലീസ്സു്സ്സു്റ്റേഷനടിച്ചുപൊളിച്ചവ൪ക്കെതിരെ കേസ്സെടുക്കാനെന്തവകാശമാണുള്ളതു്?
ഇ൯ഡൃനാ൪മ്മിയുടെയൊരുസൈനികനെ ഒരുപോലീസ്സു്സ്സു്റ്റേഷനകത്തിട്ടു് കുറേപ്പോലീസ്സുകാരടിച്ചുശരിപ്പെടുത്തി വധിക്കാ൯ശ്രമിച്ചതിനു് ഈക്കേരളസംസ്ഥാനത്തു് കേസ്സൊന്നുമെടുത്തില്ലല്ലോ! തങ്ങളുടെഹിന്ദുരാഷ്ട്രരൂപീകരണത്തിലു്പ്പങ്കാളികളായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെപോലീസ്സു് ചെയു്തതായതുകൊണു്ടു് കേന്ദ്രബീജേപ്പീഗവണു്മെ൯റ്റും കേസ്സൊന്നുമെടുത്തില്ലല്ലോ!! പിന്നെന്തിനു് തങ്ങളുടെകൂട്ടത്തിലു്സ്സമരത്തിലു്പ്പങ്കെടുത്തു് ഭരണകൂടമൊരുക്കിയപ്രകോപനത്തിലു്വീണു് പോലീസ്സു്സ്സു്റ്റേഷനാക്രമിച്ചവരെ മോചിപ്പിച്ചുകൊണു്ടുപോയതിനു് വിഴിഞ്ഞത്തെജനങ്ങളു്ക്കെതിരെ കേസ്സെടുക്കുന്നു? അടികൊള്ളുന്നവ൯ അടിയുംകൊണു്ടുപോകണമെന്നതാണു് സംസ്ഥാനത്തെനിയമമെങ്കിലു് പോലീസ്സി൯റ്റെ സു്റ്റേഷനടികൊള്ളുന്നജനത്തിനും ജനത്തി൯റ്റെ സു്റ്റേഷ൯കയറിയുള്ളയടികൊള്ളുന്നപോലീസ്സിനും ആനിയമമൊരേപോലെബാധകമാകേണു്ടതല്ലേ? കേരളത്തിലെത്രയോസ്ഥലത്തു് ജനങ്ങളെയടിച്ചപോലീസ്സിനെതിരെ മൗനംപാലിക്കുന്നകോടതി പോലീസ്സിനെയടിച്ചജനങ്ങളു്ക്കെതിരേയുണരുന്നതു് നീതിയെ തെരുവിലിട്ടുചവിട്ടിത്തേയു്ക്കുന്നതല്ലേ?
…..
…..
Under Edit.....
Written on 28 November 2022 and first published on: 29 November 2022
No comments:
Post a Comment