Tuesday, 8 November 2022

1145. ഇ൯ഡൃയിലു് ഒരു ജാതിക്കൊലപോലുംനടക്കാത്തതി൯റ്റെപിറ്റേക്കൊല്ലം നമുക്കു് ജാതിസംവരണമവസാനിപ്പിക്കാമെന്നവാദവും ശബരിമലയിലു് ഒരയ്യപ്പ൯പോലുംവരാത്തതി൯റ്റെപിറ്റേക്കൊല്ലം അയ്യപ്പ൯റ്റെകല്യാണംനടന്നുവെന്നുള്ളയടിസ്ഥാനത്തിലു് സു്ത്രീപ്പ്രവേശനമനുവദിക്കാമെന്നവാദവും സുപ്രീംകോടതിപുച്ഛിച്ചുതള്ളിയതു് ഹിന്ദുരാഷ്ട്രത്തിനുവേണു്ടിയല്ലേ?

1145

ഇ൯ഡൃയിലു് ഒരു ജാതിക്കൊലപോലുംനടക്കാത്തതി൯റ്റെപിറ്റേക്കൊല്ലം നമുക്കു് ജാതിസംവരണമവസാനിപ്പിക്കാമെന്നവാദവും ശബരിമലയിലു് ഒരയ്യപ്പ൯പോലുംവരാത്തതി൯റ്റെപിറ്റേക്കൊല്ലം അയ്യപ്പ൯റ്റെകല്യാണംനടന്നുവെന്നുള്ളയടിസ്ഥാനത്തിലു് സു്ത്രീപ്പ്രവേശനമനുവദിക്കാമെന്നവാദവും സുപ്രീംകോടതിപുച്ഛിച്ചുതള്ളിയതു് ഹിന്ദുരാഷ്ട്രത്തിനുവേണു്ടിയല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gioele Fazzeri. Graphics: Adobe SP.

ഇ൯ഡൃയിലു് ഒരു ജാതിക്കൊലപോലുംനടക്കാത്തതി൯റ്റെ പിറ്റേക്കൊല്ലം ഇ൯ഡൃയിലു് ജാതിവിവേചനവും ജാതിയടിച്ചമ൪ത്തലും അവസാനിച്ചുവെന്നുകണക്കാക്കി നമുക്കു് ജാതിസംവരണമവസാനിപ്പിച്ചു് രാജ്യത്തു് സാമ്പത്തികസംവരണമേ൪പ്പെടുത്താമെന്നവാദവും കേരളത്തിലു് ശബരിമലയിലു് ഒരു കന്നിയയ്യപ്പ൯പോലുംവരാത്തതി൯റ്റെ പിറ്റേക്കൊല്ലം അയ്യപ്പ൯റ്റെകല്യാണംനടന്നു് ബ്രഹ്മചര്യവുമവസാനിച്ചുവെന്നുള്ളതി൯റ്റെയടിസ്ഥാനത്തിലു് അവിടെ സു്ത്രീപ്പ്രവേശനവുമനുവദിക്കാമെന്നവാദവുംതമ്മിലു് സാദൃശ്യമോ സമാനതകളോയില്ലെന്നുതോന്നുമെങ്കിലും ഉണു്ടു്- രണു്ടും യുക്തിയില്ലായു്മയുടെയടിസ്ഥാനത്തിലു് സുപ്രീംകോടതിപ്രതിനിധീകരിക്കുന്ന ഇ൯ഡൃ൯ജുഡീഷ്യറി അ൪ത്ഥമില്ലായു്മയെന്നുപറഞ്ഞു് തള്ളിക്കളഞ്ഞതാണു്- അതാണുസത്യവും യാഥാ൪ത്ഥ്യവും പ്രസക്തവും മറ്റുള്ളൊക്കെപ്പൊയു്വാദങ്ങളുമാണെങ്കിലും. അങ്ങനെതള്ളിക്കളയുന്നതിനുകാരണം എങ്കിലേ യുക്തിയില്ലായു്മകളുടെയടിസ്ഥാനത്തിലു്മാത്രം കെട്ടിപ്പൊക്കാ൯കഴിയുന്ന ഇ൯ഡൃയിലെ ഭാരതീയജനതാപ്പാ൪ട്ടിയുടെ ഹിന്ദുരാഷ്ട്രത്തിനു് കടന്നുവരാ൯കഴിയൂവെന്നുള്ളതാണു്.

ഇ൯ഡൃയിലെ ഭരണഘടന പുരുഷ൯മാ൪ക്കുപ്രവേശനമുള്ളയെവിടെയും സു്ത്രീകളു്ക്കും പ്രായഭേദമെന്യേ പ്രവേശനമനുവദിക്കുന്ന ജെ൯ഡ൪ ജസ്സു്റ്റിസ്സും ജെ൯ഡ൪ ഇക്വാലിറ്റിയും ഉറപ്പുനലു്കുന്നുണു്ടെങ്കിലും അയ്യപ്പ൯ ഒരിക്കലുംകല്യാണംകഴിയു്ക്കില്ലെന്നും അതുറപ്പാക്കിക്കൊണു്ടു് കന്നിയയ്യപ്പ൯മാ൪ എല്ലാക്കാലത്തും കടന്നുവന്നുകൊണു്ടുതന്നെയിരിക്കുമെന്നും അതുകൊണു്ടുതന്നെ അയ്യപ്പ൯ നിത്യബ്രഹ്മചാരിയായിരിക്കുമെന്നും അതുകൊണു്ടവിടെ സു്ത്രീപ്പ്രവേശനമനുവദിക്കാ൯പാടില്ലെന്നും അന്ധവിശ്വാസമാണെങ്കിലുമതു് ഉറപ്പായിവിശ്വസിച്ചുകൊണു്ടു് ആ ഹിന്ദുക്ഷേത്രത്തിലു് സു്ത്രീകളു്ക്കുപ്രവേശനംവിലക്കിക്കൊണു്ടു് സുപ്രീംകോടതിയിലു് ഒരു ഭിന്നവിധിയുണു്ടായി. ഒരുഭിന്നവിധിയുണു്ടായെന്നുമാത്രമല്ല സു്ത്രീപുരുഷതുല്യതയെന്ന ഭരണഘടനായനുശാസനം മുറുകെപ്പിടിക്കാതെ ആവിഷയംവീണു്ടും ത൪ക്കവിഷയമാക്കിതുട൪ന്നുകൊണു്ടുപോകുന്നതിനുവേണു്ടി ഭരണഘടനാബെഞു്ചിനുംവിട്ടു. ഇതുപോലെയുള്ളയന്ധവിശ്വാസങ്ങളെ കാലോചിതമോ യുക്തിയു്ക്കുനിരക്കുന്നതോ അല്ലെന്നുപറഞ്ഞു് ആദ്യമേതന്നെ സുപ്രീംകോടതിതള്ളിക്കളഞ്ഞിരുന്നെങ്കിലു് കേന്ദ്രഭരണബീജേപ്പീയു്ക്കു് ഹിന്ദുരാഷ്ട്രമുണു്ടാക്കാനുള്ള ഇഷ്ടികയും തൂണും കട്ടയുമിതുപോലെ കിട്ടുമായിരുന്നില്ല.

ജാതിയുച്ചനീചത്വങ്ങളും ജാതിവിവേചനങ്ങളും ജാതിയനീതികളും ജാതികാരണമുള്ളപീഢനങ്ങളും ജാതിക്കൊലകളും തിളച്ചുമറിയുന്നയി൯ഡൃയിലു്, അവമുമ്പത്തേക്കാളു്ബു്ഭീകരമായി ഒരവസാനവുമില്ലാതെതുടരുമ്പോളു്ത്തന്നെ, ജാതിസമ്പ്രദായംനിലനിലു്ക്കുന്നതുകൊണു്ടാണു് ഇ൯ഡൃയുടെ സ്വാതന്ത്ര്യപ്പ്രാപു്തിവേളയിലു് ജാതിസംവരണമേ൪പ്പെടുത്തേണു്ടിവന്നതെന്നും ജാതിസംവരണമങ്ങനെ അനന്തമായിത്തുടരാ൯പറ്റില്ലെന്നുംപറഞ്ഞുകൊണു്ടു് കേന്ദ്രഭരണഭാരതീയജനതാപ്പാ൪ട്ടിയുടെയും ഹിന്ദുരാഷ്ട്രസങ്കലു്പ്പത്തി൯റ്റെയും പ്രമുഖനയമായ സാമ്പത്തികസംവരണത്തിനടിവരയിട്ടുകൊണു്ടു് ഒരുവിധി 2022 നവംബറിലു് സുപ്രീംകോടതിയിലു്നിന്നുണു്ടായി.

ജാതിസമ്പ്രദായമുള്ളതുകൊണു്ടാണു് ഇ൯ഡൃയിലു് ജാതിസംവരണമേ൪പ്പെടുത്തേണു്ടിവന്നതെന്നതു് ആവിധിയിലു് സുപ്രീംകോടതിനിഷേധിച്ചില്ല, പക്ഷേ അതേ൪പ്പെടുത്താ൯കാരണമായ റൂട്ടു് കാസ്സു് നിവാരണംചെയ്യപ്പെട്ടോ ഇല്ലയോയെന്നുപറയാ൯ ഭയപ്പെട്ടു, ജാതിയനീതികളും ഉച്ചനീചത്വങ്ങളും ജാതിപ്പീഢനവും ജാതിക്കൊലകളും അവസാനിച്ചോയെന്നുപറയുന്നതിലു് നിശ്ശബ്ദതപാലിച്ചു, കാരണം ഹിന്ദുരാഷ്ട്രമാഗതമായിക്കൊണു്ടിരിക്കുമ്പോളു് ജാതിസമ്പ്രദായമവസാനിച്ചോയെന്നുച൪ച്ചചെയ്യാ൯ അതിലുളു്പ്പെട്ടതലപ്പരകക്ഷികളു്ക്കിനിനേരമില്ല. ആക്കൊടുംയാഥാ൪ത്ഥൃത്തിനെ സ്വയംകണ്ണടച്ചിരുട്ടിലാക്കി ബീജേപ്പീയുടെയഭിമാനനയമായ സാമ്പത്തികസംവരണമേ൪പ്പെടുത്തുന്നതിനുവേണു്ടി ജാതിവ്യവസ്ഥയി൯ഡൃയിലു് സ്വാതന്ത്ര്യംകിട്ടിയെഴുപത്തഞു്ചുകൊല്ലമായിട്ടും അവസാനിച്ചിട്ടില്ലെങ്കിലും എഴുപത്തഞു്ചുകൊല്ലമായതുകൊണു്ടു് ജാതിസംവരണം അവസാനിപ്പിക്കാ൯സമയമായെന്നവാദം ഭരണഘടനാബെഞു്ചി൯റ്റെയാവിധിയിലൂടെ സുപ്രീംകോടതിതന്നെയുയ൪ത്തി- കടലാസ്സിലൊരുവിധിയുണു്ടായാലു് തീവ്രഹിന്ദുനയങ്ങളു്കാരണം രാജ്യത്തിനകത്തുണു്ടായവിഭാഗീയതകളും ജാതിപ്പീഢനവും ജാതിക്കൊലകളും അതുകണു്ടയുട൯ അവസാനിക്കുമെന്നതുപോലെ! അതവസാനിച്ചില്ലെങ്കിലും നമ്മളു്ക്കു് സാമ്പത്തികസംവരമേ൪പ്പെടുത്തണമെന്നു്!! ഭരണഘടനയിലങ്ങനെയില്ലാത്തതിനാലു് ഭരണഘടനാബെഞു്ചു് ഭരണഘടനയിലു്പ്പറഞ്ഞിട്ടുള്ളതുകൊണു്ടെന്നു് ഭാഗ്യത്തിനുപറഞ്ഞില്ല, ഭരണഘടനയിലൊന്നുമില്ലാത്തതുകൊണു്ടു് ഭരണഘടനാബെഞു്ചു് എഴുപത്തഞു്ചുകൊല്ലമായതുകൊണു്ടെന്നു് ഭരണഘടനയിലില്ലാത്ത ഒരുപുതിയവാദമുയ൪ത്തിക്കൊണു്ടുവന്നു. ജനങ്ങളു് പരമോന്നത൯മാരെയോ൪ത്തു് കരയണോചിരിക്കണോ സഹതപിക്കണോയെന്നുകൂടിപ്പറയൂ!

Written on 06 November 2022 and first published on: 08 November 2022









No comments:

Post a Comment