1166
വിഴിഞ്ഞത്തു് അദാനിക്കുവേണു്ടിയൊരു തുറമുഖമുണു്ടാക്കാ൯ കേരളത്തി൯റ്റെ കടലു്ത്തീരംമുഴുവ൯നശിക്കണോയെന്ന ചോദ്യത്തിനു് ഉത്തരംപറയാ൯ തുറമുഖസംരക്ഷണസമിതിക്കും പിണറായിവിജയനുമദാനിക്കും കഴിയുന്നില്ല. അതിനവ൪നലു്കുന്നയുത്തരം ക്രിസ്സു്തൃ൯വൈദികരുടെയും കന്യാസ്സു്ത്രീകളുടെയുംമുഖത്തുനോക്കി തെറിവിളിയാണു്
പി. എസ്സു്. രമേശു് ചന്ദ്ര൯
വിഴിഞ്ഞത്തു് ഹിന്ദുക്കോ൪പ്പറേറ്റായ അദാനിക്കുവേണു്ടിയൊരു തുറമുഖമുണു്ടാക്കാ൯ കേരളത്തി൯റ്റെ കടലു്ത്തീരംമുഴുവ൯നശിക്കണോയെന്ന ചോദ്യത്തിനു് ഉത്തരംപറയാ൯ തുറമുഖനി൪മ്മാണംകൊണു്ടുള്ള സമുദ്ര-കരപ്പാരിസ്ഥിതിഘാതപ്പ്രശു്നമുയ൪ത്തി അവിടെയൊരു മത്സ്യത്തൊഴിലാളിസമരമുണു്ടായതിനെപ്പ്രതിരോധിക്കാ൯ അദാനിയും സംസ്ഥാനഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പിണറായിവിജയ൯വിഭാഗവുംകൂടി പെട്ടെന്നുപണംകൊടുത്തുസംഘടിപ്പിച്ച തുറമുഖസംരക്ഷണസമിതിക്കും പിണറായിവിജയനുമദാനിക്കും ഇത്രയുംകാലമായിട്ടുംകഴിഞ്ഞിട്ടില്ല. അതിനവ൪നലു്കുന്നമറുപടി സമരംനയിക്കുന്ന ക്രിസ്സു്തൃ൯വൈദികരുടെയും കന്യാസ്സു്ത്രീകളുടെയുംമുഖത്തുനോക്കി പോലീസ്സി൯റ്റെസാന്നിദ്ധ്യത്തിലു് അവരുടെപിന്തുണയോടെ പുഴുത്തതെറിവിളിക്കുകയാണു്. ജനങ്ങളുടെനേരേ തെറിവിളിക്കുന്നവരെ നിയമമുപയോഗിച്ചുകേസ്സെടുത്തുനേരിടാ൯, കേന്ദ്രബീജേപ്പീയുടെയുടെയും ഹിന്ദുരാഷ്ട്രനായകരായയദാനിയുടെയും പിണറായിവിജയ൯റ്റെയും ആജ്ഞപ്പ്രകാരമാണിതെന്നതാകയാലു്, വിഴിഞ്ഞത്തെപ്പോലീസ്സിനും തിരുവനന്തപുരത്തെ സിറ്റിപ്പോലീസ്സു്ക്കമ്മീഷണ൪ക്കും കഴിയുന്നില്ല- നിയമമാണോ രാഷ്ട്രീയയനുസരണയാണോ പ്രധാനമെന്നതാണവരെക്കുഴയു്ക്കുന്നചോദ്യം.
ഈപ്പദ്ധതിയവിടെയുണു്ടാക്കുന്നതിനുവേണു്ടി കുടിയൊഴിപ്പിക്കപ്പെട്ട മത്സ്യത്തൊഴിലാളികളിപ്പോഴും വ൪ഷങ്ങളു്കഴിഞ്ഞിട്ടും സിമ്മ൯റ്റുഗോഡൗണുകളിലാണുകിടക്കുന്നതു്. മനുഷ്യാവകാശക്കമ്മീഷ൯പോലും അതിനൊരുകേസ്സുമെടുത്തിട്ടില്ല. ഈപ്പദ്ധതിനി൪മ്മാണമാരംഭിച്ചശേഷം കടലാക്രമണത്തിലൂടെ കന്യാകുമാരിയും തിരുവനന്തപുരവുംമുതലു് കൊല്ലവും ആലപ്പുഴയുംവരെ തീരംതക൪ന്നുകടലു്കയറി വീടെടുത്തുകൊണു്ടുപോയവരുടെ പുനരധിവാസവും ഒന്നുമായിട്ടില്ല. അവരിലു് ഭൂരിപക്ഷവുമിപ്പോഴും കുഞ്ഞുകുട്ടിപ്പരാധീനങ്ങളോടെ തീരത്തുതന്നെയാണുകിടക്കുന്നതു്. അവ൪ മറ്റെവിടെപ്പോകാ൯! ഈപ്പ്രശു്നങ്ങളൊന്നുംതന്നെ അഡ്രസ്സുചെയ്യാതെയാണു് അദാനിയും പിണറായിവിജയനും കേരളാപ്പോലീസ്സും അദാനിത്തുറമുഖസംരക്ഷണസമിതിയുംകൂടി ഹൈക്കോടതിയുടെയിടപെടലോടെ തുറമുഖമുണു്ടാക്കാ൯നടക്കുന്നതു്, അതും 2022 നവമ്പ൪ 27നു് മത്സ്യത്തൊഴിലാളിസമരക്കാരെക്കല്ലെറിഞ്ഞു് പ്രകോപനമുണു്ടാക്കി അടിയുംതല്ലുമറസ്സു്റ്റുമുണു്ടാക്കി അന്നേരമരമനയിലിരുന്നു് പള്ളിക്കാര്യംനി൪വ്വഹിച്ചുകൊണു്ടിരുന്ന ബിഷപ്പുമാരുടെമേലു്വരെ അദാനിമഹാനെയെതി൪ത്തെന്നുപറഞ്ഞു് കേസ്സുകളുമെടുത്തു്! പോലീസ്സുതന്നെയെറിഞ്ഞെന്നാണുറിപ്പോ൪ട്ടു്- പോലീസ്സുടുപ്പിട്ടു് ഡീവൈയ്യെഫൈക്കാ൪കയറിയെറിഞ്ഞാലു് പോലീസ്സല്ലാതെയാരെറിഞ്ഞെന്നുപറയണം? പോലീസ്സു്ക്കമ്മീഷണ൪ക്കല്ലാതെ മറ്റാ൪ക്കുത്തരവാദിത്വം?
ഏറ്റവുമാഴംകൂടിയകടലു്ഭാഗമാണെങ്കിലും അതുകൊണു്ടുതന്നെ കടലൊഴുക്കിനുണു്ടാകുന്നതടസ്സങ്ങളു് ഏറ്റവുംകൂടുതലു്കടലു്ക്ഷോഭവും തീരത്തക൪ച്ചയുമുണു്ടാക്കുന്നയിടമാണെന്നു് അറിഞ്ഞുവെച്ചുകൊണു്ടുതന്നെ വിഴിഞ്ഞംതുറമുഖമുണു്ടാക്കാ൯നടക്കുന്ന പിണറായിവിജയനുമദാനിയുംമുതലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ബീജേപ്പീയുടെയും സംസ്ഥാനക്കമ്മിറ്റികളും അവ൪രൂപീകരിച്ചുനയിക്കുന്ന വിഴിഞ്ഞംതുറമുഖസംരക്ഷണസമിതിയുംവരെയുള്ളവ൪ക്കു് തലയു്ക്കു് ഓളമാണു്.
തുറമുഖം കേരളത്തിലെന്നല്ല തമിഴു്നാട്ടിലു്വരെ എവിടെയുമുണു്ടാക്കാമെന്നിരിക്കേ പിണറായിവിജയ൯ ജീവിച്ചിരിക്കുമ്പോളു്ത്തന്നെ, പിണറായിവിജയ൯ഭരണമിരിക്കുമ്പോളു് കേരളത്തിലു്ത്തന്നെ, പൊതുസ്ഥലമെടുത്തുകൊടുത്തു് അഴിമതിമുതലു് നിയമനംവരെനടത്താമെന്നുള്ളതുകൊണു്ടാണു് അതിനുപറ്റിയയദാനിയെക്ഷണിച്ചുകൊണു്ടുവന്നു് വിഴിഞ്ഞത്തുതന്നെ തുറമുഖമുണു്ടാക്കുന്നതു്. അതോടെതന്നെ ഇതിലുളു്പ്പെട്ടപൊതുസ്ഥലവും ജനങ്ങളിലു്നിന്നു് കുടിയൊഴിപ്പിച്ചുപിടിച്ചെടുത്തസ്ഥലവുമെല്ലാം തുറമുഖപ്പ്രോജക്ടുമായിബന്ധപ്പെട്ട ആയിരക്കണക്കിനിരട്ടിവിലയുള്ള റീയലെസ്സു്റ്റേറ്റായിമാറുകയാണു്. അതാണിതിലെയഴിമതിയോളം. ആപ്പണംകണു്ടാണു് കേരളാമുഖ്യമന്ത്രിപിണറായിവിജയ൯ മാധ്യമയി൯റ്റ൪വ്യൂകളിലും പത്രസമ്മേളനങ്ങളിലും നാക്കുപുറത്തിട്ടുനുണയുന്നതു്.
Written on 27 November 2022 and first published on: 28 November 2022
No comments:
Post a Comment