Monday 28 November 2022

1164. കേന്ദ്രത്തിലും കേരളത്തിലും ഇ൯ഡൃ൯ഭരണഘടനയെ ഭയക്കുകയും വെറുക്കുകയും തക൪ക്കുകയുംചെയ്യുന്ന രണു്ടുഭരണാധികാരികളു്- അതവരുടെ ജ൯മസ്സ്വഭാവമാണു്, ഇനിമാറില്ല!

1164

കേന്ദ്രത്തിലും കേരളത്തിലും ഇ൯ഡൃ൯ഭരണഘടനയെ ഭയക്കുകയും വെറുക്കുകയും തക൪ക്കുകയുംചെയ്യുന്ന രണു്ടുഭരണാധികാരികളു്- അതവരുടെ ജ൯മസ്സ്വഭാവമാണു്, ഇനിമാറില്ല!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Joss Foto. Graphics: Adobe SP.

കേന്ദ്രത്തിലും കേരളത്തിലും ഇ൯ഡൃ൯ഭരണഘടനയെ ഭയക്കുകയും വെറുക്കുകയും തക൪ക്കുകയുംചെയ്യുന്ന രണു്ടുഭരണാധികാരികളുണു്ടു്- പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരളാമുഖ്യമന്ത്രി പിണറായിവിജയനും! അതവരുടെ ജ൯മസ്സ്വഭാവമാണു്- ഇനിമാറില്ല!! ഇവ൪രണു്ടുപേരുമധികാരത്തിലു്വന്നതുമുതലു് ഇവ൪മരണപ്പെടുന്നതിനുമുമ്പു് ഭരണഘടനയിലും ഭരണഘടനാധിഷു്ഠിതനിയമങ്ങളിലും വമ്പിച്ചമാറ്റങ്ങളു്വരുത്തി ഷേയു്പ്പുമാറ്റിയേതീരൂവെന്നമട്ടിലു് വളരെമാറ്റങ്ങളും കൂട്ടിച്ചേ൪ക്കലുകളും എടുത്തുമാറ്റുകളും നടത്തിക്കൊണു്ടിരിക്കുകയാണു്.

പ്രധാനമന്ത്രി ഭരണഘടനയെയട്ടിമറിച്ചു് ഹിന്ദുരാഷ്ട്രംകൊണു്ടുവരാ൯ നടപടിയെടുത്തുകൊണു്ടിരിക്കുന്ന ഹിന്ദുമതമേധാവിത്വവ൪ഗ്ഗീയപ്പാ൪ട്ടിയായ ഭാരതീയജനതാപ്പാ൪ട്ടിയുടെ പരമോന്നതനേതാവാണു്. പിണറായിവിജയ൯ ഇ൯ഡൃ൯ഭരണഘടനയെ തത്വത്തിലു്പ്പോലുമംഗീകരിക്കാതെ അതിനെ ജനകീയജനാധിപത്യവിപ്ലവത്തിലൂടെയട്ടിമറിച്ചു് തൊഴിലാളിവ൪ഗ്ഗസ൪വ്വാധിപത്യംകൊണു്ടുവരാ൯ പാ൪ട്ടിപ്പരിപാടിയുണു്ടാക്കി ശ്രമിച്ചുകൊണു്ടിരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളത്തിലെ പ്രാദേശ്ശികനേതാവാണു്. ഇവ൪രണു്ടുപേരുംചേ൪ന്നു് ജ൯മി- കുടിയാ൯ബന്ധത്തിലധിഷു്ഠിതമായ ഒരുകൂട്ടുകെട്ടുണു്ടാക്കിയതിലു് അത്ഭുതമൊന്നുമില്ല. അതു് സ്വാഭാവികമാണു്- രണു്ടും ഭരണഘടനായട്ടിമറിക്കാരാണു്, ജനാധിപത്യമതേതരചിന്തകളൊന്നുമില്ലാത്ത ഫാസ്സിസ്സു്റ്റുകളാണു്!

ഇ൯ഡൃയിലെ മതേതരജനാധിപത്യറിപ്പബ്ലിക്കിനെയും ഇ൯ഡൃ൯ഭരണഘടനയെയും വെറുക്കുന്ന ഒട്ടേറെപ്പേരുണു്ടു് രാജ്യത്തിനകത്തുതന്നെ. അതൊരുരഹസ്യമല്ല. പക്ഷേയവ൪ക്കും ഭരണാധികാരികളായി ആ വെറുപ്പും വിദ്വേഷവും പലവഴികളിലൂടെ പ്രകടിപ്പിക്കാ൯ അവസരംനലു്കുന്നുവെന്നുള്ളതാണു് ആഭരണഘടനയുടെദൗ൪ബ്ബല്യം. അതേസമയം ഇ൯ഡൃയിലു് ഇ൯ഡൃ൯ഭരണഘടനയെ സു്നേഹിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയുംചെയ്യുന്ന, ഇത്തരമൊരുഭരണഘടനയുള്ളതുകൊണു്ടു് ഒരുവിധംകഴിഞ്ഞുപോകാ൯കഴിയുന്നുവെന്നു് ആശ്വസിക്കുന്ന, കോടിക്കണക്കിനാളുകളുണു്ടു്. അതുകൊണു്ടാണു് ആഭൂരിപക്ഷത്തി൯റ്റെകൈയ്യിലു് ആ ഭരണഘടനയിപ്പോഴും നിലനിലു്ക്കുന്നതു്, അതപ്പ്രത്യക്ഷമാവാതിരിക്കുന്നതു്, രാജ്യം ഒരു ജനാധിപത്യമതേതരറിപ്പബ്ലിക്കായി തുടരുന്നതു്. അനുയായികളെനഷ്ടപ്പെടുമ്പോളു് ഏതുഭരണഘടനയുംവീഴും. അനുയായികളുള്ളതുകൊണു്ടു് ഇ൯ഡൃ൯ഭരണഘടനനിലനിലു്ക്കുന്നു.

ഭരണഘടനയെവെറുക്കുന്നവരും കിട്ടുന്നയവസരങ്ങളിലെല്ലാം പതിവായിലംഘിക്കുന്നവരും അട്ടിമറിക്കുന്നവരും കേന്ദ്രത്തി൯റ്റെയും സംസ്ഥാനത്തി൯റ്റെയും ഭരണാധികാരികളായിവരുന്നതുതടയാ൯ കുറേസ്സത്യപ്പ്രതിജ്ഞകളും കേസ്സുവന്നാലു്ശ്ശിക്ഷിക്കാനുള്ള ചുരുക്കംചിലനിയമങ്ങളുമല്ലാതെ ഭരണഘടനയിലോ ശിക്ഷാവിധികളിലോ മറ്റൊന്നുമില്ല. കേസ്സെടുക്കേണു്ടതു് ഇവരുടെതന്നെകീഴിലുള്ള പ്രോസ്സിക്ക്യൂഷനോ പൊലീസ്സോ ആയതിനാലു് ഇങ്ങനെയുള്ളകേസ്സുകളൊന്നും ഉണു്ടാവാറുമില്ല. അതുകൊണു്ടു് അത്തരംഭരണാധികാരികളു്ക്കു് തുട൪ച്ചയായി ഇ൯ഡ്യനതൃത്തിയു്ക്കകത്തു് ഭരണംനടത്തിക്കൊണു്ടുതന്നെ ഇ൯ഡൃ൯ഭരണഘടനയെ തുട൪ച്ചയായിലംഘിക്കാനും അപമാനിക്കാനും അട്ടിമറിക്കാനുംകഴിയുന്നു.

കേന്ദ്രത്തിലു് പാ൪ലമെ൯റ്റും സംസ്ഥാനത്തു് നിയമസഭയുമടങ്ങുന്ന ലെജിസ്ലേച്ചറും ഇവരുടെകൈയ്യിലായതിനാലു്, അതായതു് അവ൪തന്നെയാണു് നിയമനി൪മ്മാണസഭാനാഥ൯മാരും കൈകാരൃക്കാരുമെന്നതിനാലു്, ലെജിസ്ലേച്ചറിനും ഇവ൪ഭരണഘടനയെലംഘിക്കുന്നതിനും അപമാനിക്കുന്നതിനും അട്ടിമറിക്കുന്നതിനും നടപടിയൊന്നുമെടുക്കാ൯കഴിയുന്നില്ല; അപാകം കണു്ടില്ലെന്നുവെയു്ക്കുന്നു, അല്ലെങ്കിലു് അംഗീകാരംനലു്കുന്നു. പിന്നെയാകെയുള്ളതു് ജുഡീഷ്യറിയും മാധ്യമങ്ങളുമാണു്. കേസ്സുകളു്മുന്നിലു്വന്നല്ലാതെ സ്വയംനടപടിയൊന്നുമെടുക്കുകയില്ലെന്നതാണു് ഇന്നു് ഇ൯ഡൃ൯ജുഡീഷ്യറിയുടെസ്വഭാവം. സ്വയംകേസ്സെടുക്കുന്നപരിപാടി അവ൪ സൗകര്യപൂ൪വ്വം പണു്ടേയവസാനിപ്പിച്ചിരിക്കുന്നു.

കേന്ദ്രത്തിലിന്നുഭരണംനടത്തുന്ന ബീജേപ്പീയുടെ നരേന്ദ്രമോദിയുടെയും കേരളത്തിലിന്നുഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പിണറായിവിജയ൯റ്റെയും പൂ൪ണ്ണമായവരുതിയിലാണു് പണക്കൊതിപിടിച്ചുവഴിപിഴച്ച ഇ൯ഡൃയിലെ ദേശീയമാധ്യമങ്ങളും കേരളത്തിലെ പ്രാദേശ്ശികമാധ്യമങ്ങളും. അവയിന്നുസ്വതന്ത്രമല്ല. നട്ടെല്ലുയ൪ത്തിനിന്നു് ആത്മാഭിമാനപൂ൪വ്വം ഭരണഘടനയോടുകൂറുപ്രഖ്യാപിച്ചു് ജനജിഹ്വകളായി ഭരണഘടനാലംഘനവും അപമാനിക്കലും നിന്ദിക്കലും അട്ടിമറിക്കലും കേന്ദ്രംനടത്തിയാലും സംസ്ഥാനംനടത്തിയാലും മാധ്യമങ്ങളതു് വളരെവിശദമായ വാ൪ത്തയും വ്യാഖ്യാനവുമാക്കി ജനങ്ങളിലെത്തിക്കുന്ന ആപ്പഴയജോലി ഇ൯ഡൃയിലെ ദേശീയ-പ്രാദേശ്ശികമാധ്യമങ്ങളുപേക്ഷിച്ചിട്ടു് എത്രയോകാലമായി! തലയു്ക്കുമേലേപേറുന്നയപമാനഭാരം അത്രയു്ക്കായതിനാലു് ഇതി൯റ്റെപേരിലു് തങ്ങളെജനങ്ങളധിക്ഷേപിക്കുന്നതു് ശ്രദ്ധിക്കാ൯പോലുമിന്നവ൪ക്കുകഴിയുന്നില്ല. കൂതറപ്പത്രങ്ങളെന്നാണിന്നവയു്ക്കു് ജനങ്ങളുടെയിടയിലുള്ളവിശേഷണം! ദേശാഭിമാനിയെപ്പോലെയുള്ളവയെവിളിക്കുന്നതു് കടലാസ്സെന്നും!!

Written on 27 November 2022 and first published on: 28 November 2022


 

 

 

 

No comments:

Post a Comment