Sunday, 6 November 2022

1143. പിണറായിവിജയനിനി ആരിഫു്മുഹമ്മദുഖാനെവേണു്ട, തന്നെസ്സകലകേന്ദ്രക്കേസ്സിലുംസഹായിച്ചു് ബീജേപ്പീയുടെയപ്പ്രീതിനേടി ഇപ്പോളു്ജോലിയൊന്നുമില്ലാതിരിക്കുന്ന നിതി൯ഗഡു്ക്കരിയെ ഗവ൪ണ്ണറായിവേണം. അതിനാണുയുദ്ധം!

1143

പിണറായിവിജയനിനി ആരിഫു്മുഹമ്മദുഖാനെവേണു്ട, തന്നെസ്സകലകേന്ദ്രക്കേസ്സിലുംസഹായിച്ചു് ബീജേപ്പീയുടെയപ്പ്രീതിനേടി ഇപ്പോളു്ജോലിയൊന്നുമില്ലാതിരിക്കുന്ന നിതി൯ഗഡു്ക്കരിയെ ഗവ൪ണ്ണറായിവേണം. അതിനാണുയുദ്ധം!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Sebastien Marty. Graphics: Adobe SP.


കേരളാമുഖ്യമന്ത്രിയും കേരളാഗവണു്മെ൯റ്റി൯റ്റെ ചീഫു് എകു്സ്സിക്യുട്ടീവു് ഓഫീസ്സറുമായ പിണറായിവിജയനിനി സംസ്ഥാനഭരണത്തലവനായ അതായതു് ഹെഡ്ഡു് ഓഫു് ദി ഗവണു്മെ൯റ്റായ കേരളാഗവ൪ണ്ണ൪ ആരിഫു്മുഹമ്മദുഖാനെവേണു്ട, തന്നെസ്സകലകേന്ദ്രക്കേസ്സിലുംസഹായിച്ചു് ബീജേപ്പീയിലടിനടത്തി ബലപരീക്ഷണംചെയു്തു് ബീജേപ്പീയുടെയപ്പ്രീതിനേടി ബീജേപ്പീയുടെസമുന്നതാധികാരകേന്ദ്രമായ കോ൪ക്കമ്മിറ്റിയിലു്നിന്നുപുറത്തായി ഇപ്പോളു്ജോലിയൊന്നുമില്ലാതിരിക്കുന്ന നിതി൯ഗഡു്ക്കരിയെ ഗവ൪ണ്ണറായിവേണം. അതിനാണിടതുമുന്നണിയടിയാ൯മാരുടെപ്രക്ഷോഭം. അതിനിനിയുംപല ഇടതുമുന്നണിക്കണു്വെ൯ഷനുകളുംവിളിക്കും, പ്രക്ഷോഭംനടക്കും. ആവശ്യമനുവദിച്ചില്ലെങ്കിലു് കേന്ദ്രബീജേപ്പീയുടെഹിന്ദുരാഷ്ട്രരൂപീകരണത്തിനു് ഇതുവരെക്കൊടുത്തപിന്തുണപി൯വലിക്കും, വേണു്ടിവന്നാലു് ബീജേപ്പീയുടെകോപത്തിനിരയായി ലാവലി൯കേസ്സിലും സ്വ൪ണക്കടത്തുകേസ്സിലും ഡോള൪ക്കടത്തുകേസ്സിലും പിണറായിവിജയ൯ ജയിലിലു്പ്പോയിക്കിടക്കും. അപ്പോളു്നഷ്ടം ബീജേപ്പീയു്ക്കുതന്നെയാണു്. അതോടുകൂടി കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പിണറായിവിജയ൯വിഭാഗംവഴി ഹിന്ദുരാഷ്ട്രരൂപീകരണത്തിനു് എസ്സെ൯ഡീപ്പീയും എന്നെസ്സെസ്സുമല്ലാതെ കേരളത്തിലാകെയുള്ളപിന്തുണ നഷ്ടപ്പെടും. അതുബീജേപ്പീസമ്മതിക്കുകയില്ലെന്ന ഉറച്ചവിശ്വാസത്തിലാണു് ഇടതുമുന്നണിജീവികളുടെ ഗവ൪ണ്ണ൪ക്കെതിരായ അങ്ങേരെത്തിരിച്ചുവിളിക്കണമെന്നും പകരം ഗവ൪ണ്ണറെനിയമിക്കണമെന്നുമുള്ളയാക്രോശം, നീക്കം, വിലാപം.

ഹിന്ദുരാഷ്ട്രരൂപീകരണംമാത്രം ഇമ്മീഡിയറ്റുലിസ്സു്റ്റിലുള്ളകേന്ദ്രബീജേപ്പീ ഇതുസമ്മതിക്കാതിരിക്കുന്നതെങ്ങനെ? കേരളത്തിലുള്ളതു് ഒരു ക്രിമിനലു്ഗവണു്മെ൯റ്റാണെന്നും കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഒരു ക്രിമിനലു്പ്പാ൪ട്ടിയാണെന്നും കേന്ദ്രബീജേപ്പീയുടെപ്രധാനമന്ത്രി നരേന്ദ്രമോദികണക്കിലെടുക്കുന്നതെന്തിനു്- അങ്ങേ൪തന്നെനേരിട്ടു് രാജ്യത്തെയേറ്റവുംവലിയ ഗുജറാത്തുവ൪ഗ്ഗീയക്രിമിനലു്ലഹളനയിച്ചതല്ലേ?

…..

…..

Written on 02 November 2022 and first published on: 06 November 2022






 

 

 

 

 

No comments:

Post a Comment