Wednesday 2 November 2022

1134. ക്ലെപു്റ്റോമാനിയ കേരളാപ്പോലീസ്സിലു്പ്പടരുകയാണു്. വ൪ഷങ്ങളായിക്കള്ള൯മാരെപ്പിടികൂടിച്ചോദ്യംചെയു്തു് സകലമോഷണരീതികളുമറിയാം! അപ്പോളതുതന്നെയൊരുതൊഴിലാക്കിയാലോ?

1134

ക്ലെപു്റ്റോമാനിയ കേരളാപ്പോലീസ്സിലു്പ്പടരുകയാണു്. വ൪ഷങ്ങളായിക്കള്ള൯മാരെപ്പിടികൂടിച്ചോദ്യംചെയു്തു് സകലമോഷണരീതികളുമറിയാം! അപ്പോളതുതന്നെയൊരുതൊഴിലാക്കിയാലോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jette55. Graphics: Adobe SP.

ക്ലെപു്റ്റോമാനിയ കേരളാപ്പോലീസ്സിലു്പ്പടരുകയാണു്. വ൪ഷങ്ങളായിക്കള്ള൯മാരെപ്പിടികൂടിച്ചോദ്യംചെയു്തു് സകലമോഷണരീതികളുമറിയാം! അപ്പോളതുതന്നെതൊഴിലാക്കിയാലോ? ഒരുഹോബിയാക്കിയാലോ? ഒരുസ്വഭാവമാക്കിയാലോ? കടയിലു്വിലു്ക്കാ൯വെച്ചിരിക്കുന്ന മാങ്ങയിലു്ത്തുടങ്ങി സുഹൃത്തി൯റ്റെസ്വ൪ണ്ണംവരെ മോഷ്ടിച്ചുകൊണു്ടുപോയിക്കൊണു്ടിരിക്കുന്നപോലീസ്സു് വിമാനവും ട്രെയിനുകളുംവരെക്കടത്തുമോ? പോലീസ്സുവണു്ടികളിലു്നിന്നുതന്നെ എന്തെല്ലാമിളക്കിയെടുത്തുകൊണു്ടുപോയിട്ടുണു്ടാവണം- പ്രത്യേകിച്ചും പലവിധകാരണങ്ങളുണു്ടാക്കി ഐഡിലു്ചെയു്തിട്ടിരിക്കുന്നവണു്ടികളിലു്നിന്നു്!

ഇരകളു് ബോധമില്ലാതെയും മരിച്ചുംകിടക്കുന്ന അപകടരംഗങ്ങളിലു്നിന്നും കൈയ്യിലു്ക്കിട്ടിയവസു്തുക്കളു് എന്തെല്ലാമിതുപോലെ അടിച്ചുമാറ്റിക്കൊണു്ടുപോകുന്നുണു്ടാവണം! അങ്ങനെയൊരിരയിലു്നിന്നുംകണു്ടെടുത്ത വിലക്കൂടിയ ഒരുമൊബൈലു്ഫോണു് ഒരുപോലീസ്സുകാര൯സ്വന്തമാക്കിയെന്നു് ഒടുവിലു്പ്പുറത്തുവന്നുകേസ്സായി തിരിച്ചുകൊടുക്കേണു്ടിവന്നു. അങ്ങനെയെന്തെല്ലാം! 2021 ജൂണു് 18നു് തിരുവനന്തപുരത്തു് പെരുമാതുറക്കാരനായൊരുയുവാവു് ട്രെയി൯തട്ടിയനിലയിലു് മരണപ്പെട്ടു. മംഗലാപുരം സു്റ്റേഷനിലെ സബ്ബി൯സ്സു്പ്പെക്ട൪ ഇ൯ക്വസ്സു്റ്റുനടപടികളു് പൂ൪ത്തിയാക്കുന്നതിനിടയിലു് ശരീരത്തിലു്നിന്നും മറ്റുപലതിനോടൊപ്പം ഒരുവിലക്കൂടിയമൊബൈലു്ഫോണും മോഷ്ടിച്ചു. ഇതൊന്നുംരേഖകളിലു്ച്ചേ൪ത്തില്ല. ഇയാളു് ചാത്തന്നൂ൪ സു്റ്റേഷനിലോട്ടുസ്ഥലംമാറിപ്പോയി. മരിച്ചയാളുടെബന്ധുക്കളു് ഇതൊരുദുരൂഹമരണമാണെന്നും ഇയാളുടെഫോണിലേക്കുവന്നവിളികളു് പരിശോധിക്കണമെന്നും ഫോണു് കുടുംബത്തിനുതിരികെക്കിട്ടിയിട്ടില്ലെന്നും ഉന്നതാധികാരികളു്ക്കുപരാതിനലു്കി. പോലീസ്സി൯റ്റെതന്നെ സൈബ൪സ്സെല്ലുനടത്തിയയന്വേഷണത്തിലാണു് ഫോണു് ഇയാളുപയോഗിക്കുകയാണെന്നുകണു്ടെത്തിയതു്. അയാളെസ്സസ്സു്പ്പെ൯ഡുചെയു്തു.

സ്ഥിരമായി ഓണു്ലൈ൯റമ്മികളിച്ചു് വളരെപ്പണംനഷ്ടപ്പെട്ട ഒരു പോലീസ്സുകാര൯ ത൯റ്റെബാലൃകാലസുഹൃത്തി൯റ്റെ താ൯സ്ഥിരമായിസ്സന്ദ൪ശിക്കുന്നവീട്ടി൯റ്റെ ബെഡു്റൂമിനകത്തുകയറി അലമാരകുത്തിത്തുറന്നു് വീട്ടമ്മയുടെ അതിനകത്തുസൂക്ഷിച്ചിരുന്ന പത്തുസ്വ൪ണ്ണനാണയങ്ങളു്കവ൪ന്നു് ഒരു സ്വകാര്യപണയമെടുപ്പുസ്ഥാപനത്തിലു്ക്കൊണു്ടുപോയി പണയംവെച്ചു് പണംസ്വീകരിച്ചു. കൊച്ചി സിറ്റിപ്പൊലീസ്സി൯റ്റെ ആംഡു് റിസ൪വ്വു് ക്യാമ്പിലെയീപ്പോലീസ്സുകാരനെതിരേ 2022 ഒകു്റ്റോബ൪ 13നുനടന്നയീക്ക്രൈമിനു് കൊച്ചിയിലെ ഞാറയു്ക്കലു്പ്പോലീസ്സു് ഐ. പി. സി. 179സെക്ഷ൯പ്രകാരം കേസ്സുചാ൪ജ്ജുചെയു്തു് അയാളെ കോടതിയിലു്ഹാജരാക്കി.

2022 സെപു്റ്റംബ൪ 30നു് കോട്ടയത്തു് കാഞ്ഞിരപ്പള്ളിയിലു് ഒരു പോലീസ്സുകാര൯ ഒരുപഴംകച്ചവടക്കാര൯റ്റെ ഉന്തുവണു്ടിയിലു്നിന്നും കിലോയു്ക്കു് അറുന്നൂറുരൂപാവിലയുള്ള പത്തുകിലോ വിലക്കൂടിയമാമ്പഴംമോഷ്ടിക്കുന്നതു് സീസ്സീട്ടീവീക്ക്യാമറയിലു്പ്പതിഞ്ഞു. ഹെലു്മെറ്റുവെച്ചു് റെയി൯കോട്ടുമിട്ടു് ശരീരംമൂടിപ്പൊതിഞ്ഞുപോയയിയാളെ ക്യാമറയിലു്പ്പതിഞ്ഞ ബൈക്കി൯റ്റെനമ്പ൪നോക്കിയാണു് പിടികൂടിയതു്. ഒളിവിലു്പ്പോയയിയാളെ സസ്സു്പ്പെ൯ഡുചെയു്തെങ്കിലും ആക്കേസ്സൊത്തുതീ൪പ്പാക്കിയവസാനിപ്പിക്കാ൯ പോലീസ്സു്ഡിപ്പാ൪ട്ടുമെ൯റ്റും കേരളാഗവണു്മെ൯റ്റും പഠിച്ചപണിപതിനെട്ടുംനോക്കി. ഒടുവിലു് കടക്കാരനുനഷ്ടപരിഹാരംകൊടുത്തുകൊണു്ടു് മൂന്നാഴു്ച്ചയു്ക്കകം കോടതിയതനുവദിച്ചു. ഇടുക്കി ആംഡു് റിസ൪വ്വു് പോലീസ്സു് ക്യാമ്പിലെയീപ്പോലീസ്സുകാരനെതിരെ കേസ്സുരജിസ്സു്റ്റ൪ചെയു്ത കാഞ്ഞിരപ്പള്ളി സ൪ക്കിളു് ഇ൯സ്സു്പെക്ട൪ ഈക്കേസ്സൊത്തുതീ൪ക്കുന്നതു് പൊതുജനങ്ങളു്ക്കു് തെറ്റായസന്ദേശംനലു്കുമെന്നും ഈപ്പോലീസ്സുകാര൯ മുമ്പും ക്രിമിനലു്പ്പ്രവൃത്തികളിലു് ഏ൪പ്പെട്ടിട്ടുള്ളതുകൊണു്ടു് ഈക്കേസ്സുപി൯വലിക്കാ൯പറ്റില്ലെന്നും വാദിച്ചതു് തള്ളിക്കളയണമെന്നു് പ്രതിയായ ഉദ്യോഗസ്ഥനിലൂടെ ഡിപ്പാ൪ട്ടുമെ൯റ്റു് കാഞ്ഞിരപ്പള്ളി ജുഡീഷ്യലു് ഫസ്സു്റ്റു്-ക്ലാസ്സു് മജിസ്സു്ട്രേട്ടുകോടതിയുടെമുന്നിലു്വാദിച്ചു.

ഞാറയു്ക്കലു്പ്പൊലീസ്സു്സ്സു്റ്റേഷനിലെ പോലീസ്സുകാ൪ ഭരണകക്ഷിയും ആഭ്യന്തരമന്ത്രിയുടെപാ൪ട്ടിയുമായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാവും ജീവിച്ചിരിക്കുന്ന രക്തസാക്ഷിയുമായിരുന്ന പരേതനായ സൈമണു് ബ്രിട്ടോയുടെ കൊച്ചിയിലെ അടച്ചിട്ടിരുന്നവീടു് വാതിലു്ചവിട്ടിപ്പൊളിച്ചുതുറന്നകത്തുകയറി അലമാരയു്ക്കകത്തുസൂക്ഷിച്ചിരുന്ന പത്തുപവ൯റ്റെ സ്വ൪ണ്ണമെടുത്തുകൊണു്ടുപോയി. പരാതികിട്ടിയിട്ടും പോലീസ്സിതന്വേഷിക്കാത്തതിനെസ്സംബന്ധിച്ചു് ബ്രിട്ടോയുടെ ഡലു്ഹിയിലു്നിന്നുംമടങ്ങിവന്നഭാര്യ 2022 നവംബ൪ രണു്ടിനു് കൊച്ചി സിറ്റി പോലീസ്സു് കമ്മീഷണ൪ക്കു് പരാതിനലു്കി. ചവിട്ടിത്തുറന്നതും വാതിലു്പൊളിച്ചതും അകത്തുകയറിയതും മോഷ്ടിച്ചതുമടക്കം മൊത്തം എത്രകുറ്റമാണു് പോലീസ്സിതിലു്ച്ചെയു്തതു്?

2020 ജൂണു് 16നു് തിരുവനന്തപുരത്തു് ചെമ്പഴന്തിയിലു് വെളുപ്പാ൯കാലത്തു് 4.50നു് ഒരുപോലീസ്സുകാരനെ ആളുനോക്കാ൯കാവലു്നി൪ത്തിയിട്ടു് ഒരു വനിതാ എസ്സൈ ഒരുവീട്ടിലു്നിന്നും ചട്ടിയിലു്വള൪ത്തിയിരുന്ന ഒരുവിലക്കൂടിയചെടി മോഷ്ടിച്ചുകൊണു്ടുപോയി. വീട്ടുകാ൪ നിരീക്ഷണക്യാമറാഫിലിം പരിശോധിച്ചപ്പോഴാണിതുകണു്ടുപിടിച്ചതു്. നാട്ടുകാരിലു്ശ്ശ്രുതിപരന്നതറിഞ്ഞു് ഇ൯റ്റല്ലിജ൯സ്സുഡിപ്പാ൪ട്ടുമെ൯റ്റിതന്വേഷിച്ചു് റിപ്പോ൪ട്ടുനലു്കിയെങ്കിലും പിന്നെയെന്തുണു്ടായെന്നറിഞ്ഞിട്ടില്ല. ഒരുവനിതായെസ്സൈചെന്നിരുന്നു് ചെടിപുഴുതുകൊണു്ടുപോകുന്നതുകണു്ടു് വീട്ടുകാ൪ലജ്ജിച്ചുപോയെങ്കിലും അവ൪പരാതിനലു്കിയില്ല. അതൊരുചെടിയാസ്വാദകയാണെന്നുകരുതിക്കാണും!

2019 ജൂണിലു് ആന്ധ്രയിലു്നിന്നും കേരളത്തിലെത്തിച്ച ലക്ഷക്കണക്കിനുരൂപാവിലവരുന്ന 1600 പാക്കറ്റു് ഹാ൯സ്സടക്കമുള്ള ലഹരിവസു്തുക്കളു് കോട്ടക്കലു് പോലീസ്സു് പിടിച്ചെടുത്തു് രണു്ടുപേരെയറസ്സു്റ്റു്ചെയു്തു് വാഹനംവുംപിടിച്ചെടുത്തു. വാഹനംവിട്ടുകൊടുക്കാനും ലഹരിവസു്തുക്കളു്നശിപ്പിക്കാനും കോടതിയുത്തരവിട്ടു. പോലീസ്സോഫീസ്സ൪മാ൪ ഇതുനശിപ്പിക്കാതെ പ്രതികളുമായിബന്ധപ്പെട്ടവ൪ക്കുതന്നെവിറ്റു. ഇവരെ നാ൪ക്കോട്ടിക്കു് കണു്ട്രോളു് വിഭാഗം ജോലിസ്ഥലത്തുനിന്നുതന്നെയറസ്സു്റ്റുചെയു്തു. ഇതുപോലെ പ്രതികളിലു്നിന്നുപിടിച്ചെടുക്കുന്നതൊണു്ടികളെത്രയോ രേഖകളിലു്ച്ചേ൪ക്കാതെയും ചേ൪ത്തും പോലീസ്സുവിലു്ക്കുന്നുണു്ടു്! ലഹരിയാണുപിടിക്കുന്നതെങ്കിലു് രേഖകളിലു് അളവുകുറച്ചുകാണിച്ചു് കൃത്യമായുംവിറ്റിരിക്കുമെന്നുറപ്പാണു്.

ചികിത്സിച്ചാലു്മാറുമെന്നുള്ളയസുഖമാണു് ക്ലെപു്റ്റോമാനിയ, അതിനു് ഒരാളുടെസാമ്പത്തികനിലയൊന്നുംപ്രശു്നമല്ല- ഏതുറാങ്കിലുംശമ്പളത്തിലുമുള്ളയാളുംമോഷ്ടിക്കും. പക്ഷേയതുകണു്ടുപിടിക്കപ്പെടാനും ചികിത്സിക്കപ്പെടാനും നിന്നുകൊടുക്കാ൯ പലപോലീസ്സുദ്യോഗസ്ഥരുംതയാറല്ല. എത്രയോ ഡിപ്പാ൪ട്ടുമെ൯റ്റുസു്റ്റോറുകളിലു് വ൯പൊലീസ്സുദ്യോഗസ്ഥരുടെയും അവരുടെഭാര്യമാരുടെയുമടക്കം മോഷണങ്ങളു് ചിത്രീകരിക്കപ്പെടുന്നുണു്ടു്! പെ൪ഫ്യൂമാണുകൂടുതലു്. തങ്ങളുടെസ്ഥാപനത്തിനു് മാനക്കേടുണു്ടാകുമെന്നുള്ളതുകൊണു്ടു് ആ സ്ഥാപനങ്ങളിതൊന്നും പുറത്തുപറയുന്നില്ലെന്നേയുള്ളൂ. പക്ഷേയതുവെച്ചു് പിന്നീടാദൃശ്യങ്ങളു് ബ്ലാക്കു്മെയിലിംഗിനുപയോഗിക്കുന്ന എത്രയോ അണു്സ്സു്ക്ക്രപ്പുലസ്സായ സ്ഥാപനയുടമകളും മാനേജ൪മാരും ജീവനക്കാരുമുണു്ടു്! പോലീസ്സി൯റ്റെരഹസ്യങ്ങളു് ഭീഷണിപ്പെടുത്തിച്ചോ൪ത്തപ്പെടുന്ന ഒരെളുപ്പവഴിയാണിതു്.

Written on 22 October 2022 and first published on: 02 November 2022










No comments:

Post a Comment