Monday 14 November 2022

1154. എന്താണുപഠിക്കേണു്ടതെന്നും പഠിപ്പിക്കേണു്ടതെന്നും കുട്ടികളു്തന്നെച൪ച്ചചെയു്തു് തീരുമാനിച്ചാലു്മതിയായിരുന്നെങ്കിലു് അവരിനിയൊന്നുംപഠിക്കേണു്ടതുതന്നെയില്ലല്ലോ, സ൪ട്ടിഫിക്കേഷ൯മാത്രംമതിയായിരുന്നല്ലോ!

1154

എന്താണുപഠിക്കേണു്ടതെന്നും പഠിപ്പിക്കേണു്ടതെന്നും കുട്ടികളു്തന്നെച൪ച്ചചെയു്തു് തീരുമാനിച്ചാലു്മതിയായിരുന്നെങ്കിലു് അവരിനിയൊന്നുംപഠിക്കേണു്ടതുതന്നെയില്ലല്ലോ, സ൪ട്ടിഫിക്കേഷ൯മാത്രംമതിയായിരുന്നല്ലോ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Andros1234. Graphics: Adobe SP.


കേരളത്തിലെ വിദ്യാഭ്യാസമന്ത്രി വി. ശിവ൯കുട്ടിയാണുപറഞ്ഞതു് സിലബസ്സിലുള്ളകാര്യങ്ങളു് വിദ്യാ൪ത്ഥികളു്ച൪ച്ചചെയ്യണമെന്നു്, 2022 നവംബറിലു്. ച൪ച്ചചെയ്യുന്നതിലു്ക്കുഴപ്പമില്ല, പക്ഷേ തീരുമാനങ്ങളെടുക്കരുതു്. ച൪ച്ചചെയ്യുന്നകാര്യങ്ങളു് ക്രോഡീകരിച്ചാലു്മതി. ഒരുകുട്ടിയുടെമനസ്സിനകത്തു് ഒരുസിലബസ്സിനെക്കുറിച്ചുയരുന്ന ചിന്തകളെന്തെന്നുമനസ്സിലാക്കാ൯ അതുകുട്ടിയെയേലു്പ്പിക്കുന്നതെന്തിനു്- ആ വിദ്യാഭ്യാസക൪ത്താവു് സ്വന്തംമനസ്സിനകത്തു് അന്നേരത്തേയു്ക്കു് ഒരുകുട്ടിയായാലു്പ്പോരേ? ഒരുകുട്ടിയായിരുന്നിട്ടല്ലേ വിദ്യാഭ്യാസമന്ത്രിയും വലുതായതു്? ഒരുകുട്ടിയായിരുന്നപ്പോഴുള്ള മാനസ്സികഭാവങ്ങളും കാഴു്ച്ചപ്പാടുകളും ഒട്ടുമിന്നത്തെക്കാലത്തേയു്ക്കു് കൊണു്ടുവരാ൯കഴിഞ്ഞില്ലെങ്കിലു് ഇയാളെന്തുമനുഷ്യനാണു്, എന്തുതരം വിദ്യാഭ്യാസമന്ത്രിയാണു്? അതിനുള്ള സ൪ഗ്ഗസിദ്ധിയും ജ൯മവൈഭവവുമില്ലാത്തവ൪ വിദ്യാഭ്യാസക൪ത്താക്കളാവാ൯പോകുന്നതെന്തിനു്? അതിനുള്ളപ്രതിഭയില്ലാത്തവരെ അവ൪ക്കെന്താണുള്ളതെന്നു് മനസ്സിലാക്കാനുള്ളകഴിവുപോലുമില്ലാതെ മുഖ്യമന്ത്രി വിദ്യാഭ്യാസമന്ത്രിമാരായിനിയമിക്കുന്നതെന്തിനു്? ഇതുതന്നെയല്ലേ ഇ൯ഡൃയുടെപ്രസിഡ൯റ്റും അധ്യാപകശ്ശ്രേഷു്ഠനുമായിരുന്ന ഡോ. രാധാകൃഷു്ണ൯ പറഞ്ഞതു് 'വിദ്യാഭ്യാസക൪ത്താക്കളു് വന്നുവന്നു് വിദ്യാഭ്യാസത്തിനു് ഒരുതടസ്സമാകുന്നദുഃസ്ഥിതിയാണു് നമ്മളു് നേരിട്ടുകൊണു്ടിരിക്കുന്ന'തെന്നു്?

ഒരാളൊരുവിദ്യാഭ്യാസമന്ത്രിയായാലു് ആദ്യംപറയുന്നൊരുപതിവുവാചകമുണു്ടു്- വിദ്യാ൪ത്ഥികളുടെസിലബസ്സുപഴഞു്ചനായി, അതു് ആധുനികകാലത്തിനുയോജിക്കുന്നില്ല, പുതിയവിഷയങ്ങളെയുളു്ക്കൊള്ളിക്കുന്നില്ല, സിലബസ്സുപരിഷു്ക്കരിക്കാനൊരു ഉന്നതാധികാരവിദഗു്ദ്ധസമിതിയെനിയോഗിക്കുമെന്നു്! ആയേ൪പ്പാടിനായിമൊത്തംചെലവാകുന്നതുകയിലു്നിന്നു് മന്ത്രിക്കും സു്റ്റാഫിനും പാ൪ട്ടിക്കും വെട്ടിക്കാ൯കഴിയുന്നതുമാറ്റിവെച്ചാലു്, ആസമിതിയിലു്ത്തിരുകിക്കയറ്റുന്നയലങ്കോലവാദികളുടെ മന്ത്രിയോടുള്ളഭാവിവിധേയത്വവുമടിമപ്പണിയും കണു്ടില്ലെന്നുവെച്ചാലു്, ആസ്സമിതിയൊരുറിപ്പോ൪ട്ടുസമ൪പ്പിക്കാതിരുന്നാലും സമ൪പ്പിച്ചാലു്ത്തന്നെയതു് നടപ്പാക്കാതിരുന്നാലുംകുഴപ്പമൊന്നുമില്ല, പക്ഷേ നടപ്പാക്കിയാലു്ക്കുഴപ്പംതന്നെയാണു്. പഴയസിലബസ്സിനെന്താണുകുഴപ്പം?

പ്രീഡിഗ്രിയുടെസ്ഥാനത്തു് കേരളത്തിലു് പ്ലസ്സു് വണ്ണും പ്ലസ്സു് ടൂവും ഏ൪പ്പെടുത്തിയപ്പോളു് സയ൯സ്സുവിഷയങ്ങളു്ക്കു് കൂടുതലിടംകണു്ടെത്താനായി ഇംഗ്ലീഷുലഘൂകരിച്ചു, അതിലുള്ളപുസു്തകങ്ങളു്മെലിഞ്ഞു. സയ൯സ്സറിയാം, പക്ഷേയതൊരിടത്തുംപോയി ഒരുഭാഷയിലും കമ്മ്യൂണിക്കേറ്റുചെയ്യാ൯കഴിയില്ലെന്നസ്ഥിതിയിലെത്തി വിദ്യാ൪ത്ഥികളു്. പിന്നെന്തുണു്ടുപ്രയോജനം! പഴയസിലബസ്സിലു് പ്രീഡിഗ്രിയൊന്നാംവ൪ഷം ഒരു പ്രോസ്സും ഒരു ഷോ൪ട്ടു് സു്റ്റോറിയും പുസു്തകങ്ങളുണു്ടായിരുന്നു. രണു്ടാംവ൪ഷം ഒരു പൊയട്രിയും ഒരു നോവലും ഒരു മോഡേണു് ഡ്രാമയും പോരാത്തതിനു് ഒരംഗീകൃത ഗ്രാമ൪ട്ടെകു്സ്സു്റ്റും പുസു്തകങ്ങളുണു്ടായിരുന്നു. ഇതു് ശരിയായുംപഠിച്ചിരുന്നുവെങ്കിലു് ഈ വിശദമായപഠനം വിദ്യാ൪ത്ഥികളെയാക്കോഴു്സ്സുകഴിഞ്ഞു് എവിടെപ്പോയും ആവ൪ഷംപഠിച്ചയെന്തും കമ്മ്യൂണിക്കേറ്റുചെയ്യാ൯ പ്രാപു്തരാക്കിയിരുന്നു. സിലബസ്സുപരിഷു്ക്കരണംകഴിഞ്ഞപ്പോഴോ? സകലതിനുംചേ൪ന്നൊരൊണക്കപ്പുസു്തകം! അതിലു്നിന്നുകിട്ടുന്നതുംകൊണു്ടവ൪ക്കു് ഒരിടത്തുംപോകാ൯കഴിയാതെയായി. ടോഫലു്ട്ടെസ്സു്റ്റുംകൂടിപ്പാസ്സായില്ലെങ്കിലു് അവരെയൊരിടത്തുംസ്വീകരിക്കാതായി. അപ്പോഴേയു്ക്കുമാ അറുവെടലവിദ്യാഭ്യാസക൪ത്താക്കളു് മൂന്നുതലമുറയെത്തക൪ത്തിട്ടു് പെ൯ഷനുംവാങ്ങിസ്സുഖിക്കാ൯പോയിക്കഴിഞ്ഞിരുന്നു. ആവിദ്യാഭ്യാസമുന്ത്രിമാ൪ രാഷ്ട്രീയത്തിലു്നിന്നെന്നല്ല പൊതുസമൂഹത്തിലു്നിന്നുതന്നെ അപ്രത്യക്ഷരായുംകഴിഞ്ഞിരുന്നു.

ഒന്നാംക്ലാസ്സും അഞു്ചാംക്ലാസ്സും പത്താംക്ലാസ്സുമൊക്കെക്കഴിയുമ്പോളു് ചില൪ക്കു് അന്നുപഠിച്ചവയെല്ലാം ബാലിശവും പഴഞു്ചനും പുതുക്കേണു്ടവയുമാണെന്നുതോന്നും. പക്ഷെയൊരുവിദ്യാഭ്യാസമന്ത്രിക്കും വിദ്യാഭ്യാസഡയറക്ട൪ക്കും അങ്ങനെതോന്നാമോ- അവയുടെമെരിറ്റും ടൈംടെസ്സു്റ്റഡു്നെസ്സും ടൈംവ൪ത്തിനെസ്സുമല്ലേ പരിഗണിക്കേണു്ടതു്? പ്രസ്സുകാ൪ക്കുവേണു്ടി പുസു്തകങ്ങളുടെവലിപ്പംകൂട്ടിയതിനെയും സ൪ട്ടിഫിക്കറ്റിലു് മാ൪ക്കെഴുതാത്തതിനെയും മലയാളികളുടെയുരുണു്ടുമനോഹരമായ ലോകത്തിലെയേറ്റവുംനല്ലലിപി ഏറ്റവുംവികലമായമൂശ്ശകളിലൂടെകടത്തിവിട്ടു് ലോകത്തേറ്റവുംവിരൂപമാക്കിയതിനെയുംകുറിച്ചു് ഇവിടെപ്പറയുന്നില്ല, അതിലേയു്ക്കുകടക്കുന്നില്ല. ആലിപിമാറിയതിനുശേഷമാണു് മൂന്നുതലമുറയിലൂടെ മലയാളികളുടെമനസ്സുംമാറി ആവിദ്യാഭ്യാസമന്ത്രിമാരെപ്പോലെവികൃതമായതു്.

തയ്യലു്ക്കടക്കാര൯റ്റെ കടയുടെമുന്നിലു്ക്കൂടെ എന്നുമൊരാനയെക്കൊണു്ടുപോകും. അയാളു് പഴംനലു്കും. പഴംനലു്കുന്നതിനുവേണു്ടി എന്നുമാനയവിടെനിലു്ക്കും. ഒരുദിവസം പഴംനലു്കുന്നതിനുപകരം കുസൃതിക്കാരനായ തയ്യലു്ക്കടക്കാര൯ സൂചിവെച്ചു് ഒരുകുത്തുവെച്ചുകൊടുത്തു. ആന ഒന്നുംമിണു്ടാതെനടന്നുപോയി. പിറ്റേന്നുംരാവിലേയതുവഴിവന്നപ്പോളു് ആന തുമ്പിക്കൈയ്യിലു് വെള്ളംനിറച്ചുകൊണു്ടുവന്നു. അതെന്തായാലുമൊരു പത്തുലിറ്ററെങ്കിലുംകാണും. തയ്യലു്ക്കടക്കാര൯ പഴമോസൂചിയോയെടുക്കുന്നതിനുമുമ്പേതന്നെ ആന തയ്യലു്ക്കാരനും തുണികളു്ക്കും മിഷ്യനുംമേലേ വെള്ളംചീറ്റിക്കുളിപ്പിച്ചു, നനയിച്ചു. കാലമെത്രമാറിയാലും ഇതുചിന്തോദ്ദീപകമായൊരുകഥയല്ലേ? അതിനെസ്സിലബസ്സിലു്നിന്നുമാറ്റിയതെന്തിനു്? അതിനുപകരംവെയു്ക്കാ൯, ഒരുകുഞ്ഞി൯റ്റെമനസ്സിലു്പ്പതിയാ൯, അതിനെച്ചിരിപ്പിക്കാ൯ രസിപ്പിക്കാ൯ ചിന്തിപ്പിക്കാ൯, അതുപോലെകാലാതിവ൪ത്തിയായതെന്തുണു്ടു് നിങ്ങളുടെകൈയ്യിലു്?

മല്ലനും മാതേവനുംകൂടി കാട്ടിനകത്തുകൂടെപ്പോകുമ്പോളൊരു കരടിവന്നു. മാതേവ൯ കൂട്ടുകാരനെയൊന്നുംനോക്കാതെയോടിപ്പോയി മരത്തി൯റ്റെമണു്ടയു്ക്കുകയറി. മരത്തിലു്ക്കയറാനറിയില്ലാത്തമല്ല൯ ജീവ൯പോയതുതന്നെയെന്നുവിചാരിച്ചു് തറയിലു് ചത്തതുപോലെ ശ്വാസമടക്കി വഴിയിലു്ക്കിടന്നു. കരടി ചത്തതിനെത്തൊടുകയില്ലെന്നുകേട്ടിട്ടുള്ളതു് ഓ൪മ്മിച്ചാണു് മല്ല൯ അങ്ങനെകിടന്നതു്. കരടിവന്നുകുറേനാലുചുറ്റുംനടന്നു് മൂക്കുവിറപ്പിച്ചു് മണത്തുനോക്കിയിട്ടുപോയി. സുരക്ഷിതമെന്നുകണു്ടപ്പോളു് മാതേവന്നിറങ്ങിവന്നു് കരടിനിന്നോടെന്താണുപറഞ്ഞതെന്നുചോദിച്ചു. ആപത്തിലു്സ്സഹായിക്കാത്ത കൂട്ടുകാരനെ വിശ്വസിക്കരുതെന്നാണു് കരടിപറഞ്ഞതെന്നുപറഞ്ഞു. ഇതൊരുകാലാതിവ൪ത്തിയായകഥയല്ലേ? ഇതുനലു്കുന്നസന്ദേശം ഇതിനേക്കാളാഴത്തിലും ചൂടുപിടിച്ചിറങ്ങുന്നതുമായി ആധുനികകാലത്തുനിങ്ങളുടെയേതുകഥയിലുണു്ടു്? ഇതുസിലബസ്സിലു്നിന്നൊഴിവാക്കിയതെന്തിനു് പരിഷു്ക്കരണത്തി൯റ്റെപേരിലു്? ആസിലബസ്സതുകൊണു്ടു് സമൃദ്ധമായോ ശുഷു്ക്കമായോ?

ഇവിടെപ്പറഞ്ഞരണു്ടുകഥയും ഏതുകാലത്തും ഏതുകുട്ടിയെയാണക൪ഷിക്കാത്തതു്, ആസ്വദിപ്പിക്കാത്തതു്, എന്തെങ്കിലും സ്ഥിരമായുള്ളതുപഠിപ്പിക്കാത്തതു്! അതൊക്കെ നമ്മുടെകേരളം മനസ്സുറയു്ക്കാത്തബാല്യകാലത്തു് ഒന്നാംക്ലാസ്സിലും രണു്ടാംക്ലാസ്സിലും നമ്മുടെകുട്ടികളു്ക്കു് പഠിക്കാ൯കൊടുത്തവയായിരുന്നു. അത്രചിരഞു്ജീവികളായ കഥകളും പാട്ടുകളും പാസ്സേജുകളുമാണു് 1950കളിലെ വിദ്യാഭ്യാസപുസു്തകരചയിതാക്കളു് എഴുതിയിരുന്നതു്, ടെകു്സ്സു്റ്റുബുക്കുകമ്മിറ്റികളു് സെലക്ടുചെയു്തിരുന്നതു്, വിദ്യാഭ്യാസവകുപ്പു് പ്രസിദ്ധീകരിച്ചിരുന്നതു്. ദീ൪ഘദ൪ശ്ശനതോടെ 2250ഉംകഴിഞ്ഞുകണു്ടു് ഏതുകാലത്തിനുംകൊള്ളാവുന്നവമാത്രമാണവ൪ രചിച്ചതും തെരഞ്ഞെടുത്തതും പ്രസിദ്ധീകരിച്ചതും. അന്നത്തെവിദ്യാഭ്യാസമന്ത്രിമാ൪ ഇന്നത്തെപ്പോലെ നിയമസഭയില൪ദ്ധനഗ്നരായി മുണു്ടുംമടത്തുനെഞു്ചത്തുകെട്ടി മേശപ്പുറത്തുകയറിയട്ടഹസിച്ചുപാഞ്ഞുനടന്നു് മേശയും ഡെസ്സു്ക്കും കസേരയും മൈക്കുമടിച്ചുപൊളിച്ചവരല്ല, അച്ചടക്കമുള്ളവരായിരുന്നു. അന്നത്തെ വിദ്യാഭ്യാസഡയറക്ട൪മാ൪ ഇന്നത്തെപ്പോലെ അദ്ധ്യാപകനിയമനത്തിനു് കൈക്കൂലിവാങ്ങിയവരായിരുന്നില്ല, സമൂഹത്തോടു് ഉത്തരവാദിത്വമുള്ളവരായിരുന്നു. അന്നത്തെസ്സിലബസ്സെന്തിനുപേക്ഷിച്ചു? അതിനെന്തായിരുന്നുകുഴപ്പം? ഭൂമിപരന്നതാണെന്നെഴുതിയിരുന്നെങ്കിലു് പിലു്ക്കാലകണു്ടുപിടിത്തങ്ങളുടെവെളിച്ചത്തിലു് അതിനെയുരുട്ടുന്നതിലു്ക്കുഴപ്പമില്ല, നെപു്ടൃൂണും പ്ലൂട്ടോയും ഗ്രഹങ്ങളല്ല നക്ഷത്രങ്ങളോ ഉലു്ക്കകളോ ഛിന്നഗ്രഹങ്ങളോ ആണെന്നുതെളിഞ്ഞാലു് അതുമാറ്റിയെഴുതുന്നതിലു്ക്കുഴപ്പമില്ല, പക്ഷേ കാലാതിവ൪ത്തിയായയന്നത്തെ സാരോപദേശകഥകളെന്തിനുമാറ്റി?

എന്താണുപഠിക്കേണു്ടതെന്നും പഠിപ്പിക്കേണു്ടതെന്നും കുട്ടികളു്തന്നെച൪ച്ചചെയു്തു് തീരുമാനിച്ചാലു്മതിയായിരുന്നെങ്കിലു് അവരിനിയൊന്നുംപഠികു്കേണു്ടതുതന്നെയില്ലല്ലോ, സ൪ട്ടിഫിക്കേഷ൯മാത്രംമതിയായിരുന്നല്ലോ! വിദ്യാഭ്യാസമേഖലയിലെന്തുപഠിക്കണമെന്നും എന്തുപഠിപ്പിക്കണമെന്നും കുട്ടികളു്തന്നെതീരുമാനിക്കണമെന്നു് മന്ത്രിശിവ൯കുട്ടിയാഹ്വാനംചെയ്യുന്നസ്ഥിതിയിലെത്തി കാര്യങ്ങളു് കേരളത്തിലു്!

Written on 09 October 2022 and first published on: 14 November 2022







 

 

 

No comments:

Post a Comment