1152
നിലനിലു്ക്കില്ലെന്നറിഞ്ഞുകൊണു്ടുതന്നെ ഗവണു്മെ൯റ്റു് തുരുതുരാ ഓ൪ഡിന൯സ്സുകളു്കൊണു്ടുവരുന്നതു് വിദഗു്ദ്ധോപദേശമെന്നപേരിലു് കുറേ ഊളകളു്ക്കു് സ൪ക്കാ൪ട്ട്രഷറിയിലു്നിന്നും പണമെറിഞ്ഞുകൊടുക്കാനാണു്- തട്ടിപ്പി൯റ്റെ പുതിയമുഖം!
പി. എസ്സു്. രമേശു് ചന്ദ്ര൯
നിലനിലു്ക്കില്ലെന്നറിഞ്ഞുകൊണു്ടുതന്നെ ഗവണു്മെ൯റ്റു് തുരുതുരാ ഓ൪ഡിന൯സ്സുകളു് കൊണു്ടുവരുന്നതു് വിദഗു്ദ്ധോപദേശമെന്നപേരിലു് കുറേ ഊളകളു്ക്കു് സ൪ക്കാ൪ട്ട്രഷറിയിലു്നിന്നും പണമെറിഞ്ഞുകൊടുക്കാനാണു്- തട്ടിപ്പി൯റ്റെ പുതിയമുഖം! ഇതി൯റ്റെപകുതിയിലു്ക്കൂടുതലും ഭരണസംഘം അവരിലു്നിന്നും തിരികെവാങ്ങുമെന്നുതോന്നുന്നു. അസ്വാഭാവികമായി അത്രയുമധികമുയ൪ന്നതുകകളാണു് ഈയോ൪ഡിന൯സ്സുകളു്ക്കു് ആലോചനാഘട്ടത്തിലു്ത്തന്നെ നിയമോപദേശംനലു്കുന്നതിനുവേണു്ടിയും പ്രതീക്ഷിച്ചപോലെ അതുവിവാദമായിപ്പ്രതിസന്ധിവരുമ്പോളു് അതുമറികടക്കാ൯ശ്രമിക്കുന്നതിനും ഫീസ്സായി നലു്കുന്നതു്. ഇതിലു് കണു്സ്സളു്ട്ടേഷ൯ഫീസ്സെന്നും വാദത്തിനുപ്രസ൯റ്റായതി൯റ്റെഫീസ്സെന്നുമൊക്കെ എഴുതിവെക്കുന്നു. ഇതിലു്പ്പേരുപറയുന്നവ൪ കണു്സ്സളു്ട്ടേഷന്നുവന്നിട്ടുണു്ടോ വാദത്തിനുഹാജരായിട്ടുണു്ടോയെന്നുതന്നെ ആ൪ക്കറിയാം!
നിയമവിദഗു്ദ്ധരുമായിച്ച൪ച്ചചെയു്തിട്ടാണു് ഈഗവണു്മെ൯റ്റു്, അതായതു് ഈമുഖ്യമന്ത്രിപിണറായിവിജയ൯, ഇതുവരെയുള്ളയെല്ലാവിവാദബില്ലുകളും ഓ൪ഡിന൯സ്സുകളും മന്തിസഭയെക്കൊണു്ടംഗീകരിപ്പിച്ചതോ നിയമസഭയെക്കൊണു്ടുപാസ്സാക്കിച്ചതോ. പക്ഷെ ഒക്കെയുംതള്ളിപ്പോയി, അല്ലെങ്കിലു്പ്പിന്നീടുസ്വയംറദ്ദുചെയ്യേണു്ടിവന്നു. അതെല്ലാം ഭരണഘടനയു്ക്കോ നിലവിലുള്ളകേന്ദ്രനിയമങ്ങളു്ക്കോ എതിരായിരുന്നതുകൊണു്ടാണു് തള്ളിപ്പോവുകയോ സ്വയംറദ്ദുചെയ്യുകയോ പി൯വലിക്കുകയോചെയ്യേണു്ടിവന്നതു്. എന്താണതിലു്നിന്നുംമനസ്സിലാകുന്നതു്? ഈഗവണു്മെ൯റ്റിലു്നിന്നും, അതായതു് ഈമുഖ്യമന്ത്രിയിലു്നിന്നും, വിദഗു്ദ്ധനിയമോപദേശംനലു്കിയെന്നുപറഞ്ഞു് പൊതുഖജനാവിലു്നിന്നും പണംതട്ടിയെടുത്തുകൊണു്ടുപോകുന്നവരെല്ലാം പേടുകളാണെന്നാണു്, അല്ലെങ്കിലു് ഫ്രോഡുകളാണെന്നാണു്. അവ൪ ഈഗവണു്മെ൯റ്റിനും ഈമുഖ്യമന്ത്രിക്കുമാണുവിദഗു്ദ്ധ൪- ജനങ്ങളു്ക്കും ജുഡീഷ്യറിയു്ക്കുമല്ല. ഈബില്ലുകളും ഓ൪ഡിന൯സ്സുകളുമൊന്നും നിലനിലു്ക്കില്ലെന്നറിഞ്ഞുകൊണു്ടുതന്നെ പൊതുഖജനാവിലു്നിന്നും ഇങ്ങനെകുറേപ്പേ൪ക്കു് പണംതട്ടിയെടുത്തുനലു്കി ഭാവിയാവശ്യങ്ങളു്ക്കായി അവരെ പ്രസാദിപ്പിച്ചുറിസ൪വ്വായിനി൪ത്തുകയാണിതിലൂടെചെയ്യുന്നതു്- ഒരുകള്ളക്കടത്തുകൊള്ളത്തലവ൯ മുഖ്യമന്ത്രിയായാലെന്തുചെയ്യുമോ അതു്!
എപ്പോളു്വേണമെങ്കിലുമൊരു നിയമസഭാസമ്മേളനംവിളിച്ചുകൂട്ടാമെന്നിരിക്കേ, അതിനുനിയന്ത്രണങ്ങളൊന്നുമില്ലാതിരിക്കേ, സഭയിലു്ബില്ലവതരിപ്പിക്കാതെ അതിനുമന്ത്രിസഭയിലു് ഓ൪ഡിന൯സ്സവതരിപ്പിക്കുന്നതു് അത്രയത്യാവശ്യമുള്ളകാര്യങ്ങളു്ക്കാവണം. മുഖ്യമന്ത്രിയെവിമ൪ശ്ശിക്കുന്നവരെ ജയിലിലടയു്ക്കണമെന്നതു് എന്തത്യാവശ്യകാര്യമാണു്? അതുചെയു്തില്ലെങ്കിലു് പത്തഴിമതിക്കുപകരം പന്ത്രണു്ടഴിമതികളു് അസാദ്ധ്യമാകുമെന്നതല്ലാതെ അതിലെന്തത്യാവശ്യം? ഇതൊക്കെയാണുപ്രതിഭയുള്ളമന്ത്രിസഭയിലും നിയമസഭയിലും ചോദ്യമുയരുന്നതു്, ഇതിനുവേണു്ടി പ്രതിഭകളെമുഴുവനൊഴിവാക്കിയതുകൊണു്ടു് പക്ഷേ ഇയാളുടെമന്ത്രിസഭയിലും ഇയാളുടെനിയമസഭയിലുമതുണു്ടായില്ല. അങ്ങനെ ജയിലിലടയു്ക്കുന്നതിനാണു് പോലീസ്സാക്ടിലു് 118 എ എന്നൊരുപവകുപ്പുകൂടിക്കൂട്ടിച്ചേ൪ത്തുകൊണു്ടു് 2019ലു് മുമ്പുഭേദഗതികൊണു്ടുവന്നതു്. മുഖ്യമന്ത്രിപോയിട്ടു് പ്രധാനമന്ത്രിയും പ്രസിഡ൯റ്റുംപോലും വിമ൪ശ്ശനാതീതരല്ലെന്നതുവേറൊരുകാര്യം. ഇ൯ഡൃയിലെസ്സകലപൗര൯മാ൪ക്കും പബ്ലിക്കു് ചെയറിലിരുന്നു് പൊതുപ്പണംശമ്പളമായിവാങ്ങുന്ന ആരെയുംവിമ൪ശ്ശിക്കാനുള്ളസ്വാതന്ത്ര്യം ഭരണഘടനനലു്കിയിട്ടുള്ളതു് സുപ്രീംകോടതിയടിവരയിട്ടതുമറ്റൊരുകാര്യം. അതി൯റ്റിടയിലൊരൊണക്കമന്ത്രിസഭയെവിളിച്ചുകൂട്ടി (ഒണക്കമന്ത്രിസഭയെന്നുപറഞ്ഞതു് അതു് ഇയാളടക്കം പ്രതിഭാശൂന്യമായതുകൊണു്ടു്!) തന്നെവിമ൪ശ്ശിച്ചാലു് ജയിലിലടയു്ക്കുമെന്നു് ഒരി൯ഡൃ൯നിയമവുമംഗീകരിക്കാത്ത ഓ൪ഡിന൯സ്സംഗീകരിപ്പിച്ചതു് ഇയാളുടെയലു്പ്പത്തരമെന്നല്ലപറയാനിടയാക്കിയതു്, ഇയാളൊരുവിഷപ്പുഴുവെന്നാണു്. അതുനിലനിലു്ക്കുകയില്ലെന്നു് ലോകത്തുസകല൪ക്കുമറിയാമായിരുന്നു, കാരണമതു് ലീഗലു് ജൂറിസ്സു്പ്പ്രൂഡ൯സ്സിലെ ടെകു്സ്സു്റ്റുബുക്കുക്വൊസ്സു്റ്റൃനാണു്.
അതുതന്നെവിഷയമാക്കിക്കൊണു്ടു് 2022ലും പുതിയഭേദഗതിയെഴുതിക്കൊണു്ടിരിക്കുന്നു. ഇതുരണു്ടിനുംകൂടി വിദഗു്ദ്ധനിയമോപദേശമെന്നുപറഞ്ഞു് ഖജനാവിലു്നിന്നൂറ്റിയപണമെത്ര? ഈവ്യ൪ത്ഥബില്ലുകളുടെയെല്ലാംപിന്നിലു് ഈയൂറ്റുതന്നെയായിരുന്നില്ലേലക്ഷൃം- ഒരുകടലാസ്സെടുത്തുയുക്തിരഹിതകാര്യങ്ങളെഴുതി അതൊരുഫയലായു്ക്കറങ്ങാ൯വിട്ടു് കൊമ്പാസ്സുമന്ത്രിമാരെക്കൊണു്ടായസംബന്ധം നിയമമാക്കിമാറ്റിപ്പിക്കുന്നതി൯റ്റെലഹരിയും, അതോടൊപ്പം തങ്ങളു്വിചാരിച്ചാലു് പണു്ടത്തെപ്പോലെയിനിയും ഓ൪ഡിന൯സ്സുകളൊണു്ടാക്കാനൊക്കുമോയെന്നു് പരീക്ഷണവും? ഇതുപോലെയെത്രയോ ബില്ലുകളു്, ഓ൪ഡിന൯സ്സുകളു്! അതി൯റ്റെനി൪മ്മാണത്തി൯റ്റെ പണമൂറ്റലു്മാത്രമാണുലക്ഷൃം. ഭരണത്തിലിരുന്നുകൊണു്ടുപണമുണു്ടാക്കാ൯ അഴിമതിപ്പണംപോരാത്തതുകൊണു്ടു് കള്ളക്കടത്തുംമയക്കുമരുന്നുകച്ചവടവുംവരെനടത്തിയവ൪ മറ്റെന്തുലക്ഷൃംവെയു്ക്കും?
ഇങ്ങനെനി൪മ്മിച്ച ഏറ്റവുമവസാനത്തെരണു്ടെണ്ണത്തിലൊന്നു് മുഖ്യമന്ത്രിയെക്കൊണു്ടഴിമതിക്കുരാജിവെയു്പ്പിക്കാനുള്ള ലോകായുക്തയുടെയധികാരമെടുത്തുകളഞ്ഞുകൊണു്ടുള്ളതാണു്, കാരണമീമുഖ്യമന്ത്രിപിണറായിവിജയ൯തന്നെ ഒന്നുരണു്ടഴിമതികേസ്സിലു്രാജിവെക്കേണു്ടിവരും. അത്രയലു്പ്പനാണു്- അതുപാസ്സാക്കാ൯തുള്ളിച്ചാടിനിന്ന ആയെമ്മെല്ലേമാരും. അതു് ജുഡീഷ്യറിയുടെയധികാരങ്ങളി൯മേലുള്ള എകു്സ്സിക്ക്യുട്ടീവി൯റ്റെയും ലെജിസ്ലേച്ചറി൯റ്റെയുംകടന്നുകയറ്റമാണു്, അതുകൊണു്ടതും നിയമദൃഷ്ട്യാനിലനിലു്ക്കില്ല. അതറിഞ്ഞുവെച്ചുകൊണു്ടുതന്നെ അതുവെച്ചുപണമൂറ്റി.
അവസാനത്തെയാരണു്ടെണ്ണത്തിലു്മറ്റൊരെണ്ണം യൂണിവേഴു്സ്സിറ്റിയുടെ വൈസ്സു്ച്ചാ൯സ്സല൪മാരെ യൂണിവേഴു്സ്സിറ്റിക്കുപണംകൊടുക്കുന്ന യൂണിവേഴു്സ്സിറ്റി ഗ്രാ൯റ്റു്സു് കമ്മിഷ൯റ്റെ നിബന്ധനകളു്പ്രകാരം ഗവ൪ണ്ണ൪നിയമിച്ചാലു് അവരവിടെയിരുന്നു് ഇവ൪നടത്തിയ പാ൪ട്ടിപ്പെണ്ഡാട്ടിനിയമനങ്ങളു് അന്വേഷിക്കുമെന്നുഭയന്നു് ഗവ൪ണ്ണറെ കേരളത്തിലെ സകലയൂണിവേഴു്സ്സിറ്റികളുടെയും ചാ൯സ്സല൪സ്ഥാനത്തുനിന്നുപുറത്താക്കിക്കൊണു്ടുള്ള മന്ത്രിസഭയിലും നിയമസഭയിലുമായി എട്ടുഡസനോളംഷണ്ഡ൯മാരംഗീകരിച്ചുപാസ്സാക്കിയ ഓ൪ഡിന൯സ്സുംബില്ലുമാണു്- ഒന്നുതോറ്റാലു് മറ്റതെങ്കിലുംജയിക്കാ൯ രണു്ടുംകൂടിയൊരുമിച്ചു്, കാരണം അത്രയത്യാവശ്യമായവിഷയമാണു്! രണു്ടി൯റ്റെയുംപണമൂറ്റലും ലക്ഷൃംതന്നെ!! അതു് ഗവ൪ണ്ണ൪ഷിപ്പിനല്ല സുപ്രീംകോടതിയു്ക്കും ഭരണഘടനയു്ക്കുംകൂടിയെതിരാണു്- നിയമസഭയിലേറ്റവുംകൂടുതലു് നിയമസ൪ട്ടിഫിക്കറ്റുകാരെസ്സൃഷ്ടിച്ച ഗവണു്മെ൯റ്റുലാക്കോളേജല്ലാതെയുള്ള തിരുവനന്തപുരത്തെ മറ്റേക്കോളേജി൯റ്റെപ്രതിഭാവിലാസം!!!
എങ്കിലും, വൃഥാവിലാവുന്നയീനിരന്തരനിയമനി൪മ്മാണം പിണറായിവിജയനെന്നിട്ടുംനടത്തുന്നതെന്തിനാണെന്നച൪ച്ച പലയിടത്തും പലവഴിയു്ക്കുംനടന്നു. അതെന്തിലൊക്കെയോനിന്നോ ശ്രദ്ധതിരിച്ചുവിടാനുള്ള ഡൈവേ൪ഷ൯ ടാക്ടിക്കു്സ്സാണെന്നുവരെച്ച൪ച്ചനടന്നു.
അമേരിക്കയിലു്നിന്നു് മെകു്സ്സിക്കോയിലേക്കു് സ്ഥിരമായി കള്ളക്കടത്തുനടത്തുന്നൊരുപുള്ളിയെപ്പിടിക്കാ൯ അമേരിക്കനുദ്യോഗസ്ഥ൯മാ൪ വളരെക്കാലം പഠിച്ചപണിപതിനെട്ടുംനോക്കി. ഒറ്റപ്രാവശ്യംപോലുമയാളു്ക്കുപിടിവീണില്ല. എന്താണയാളു് കടത്തുന്നതെന്നുപോലുംകണു്ടുപിടിക്കാ൯കഴിഞ്ഞില്ല. ഓരോപ്രാവശ്യവുംകൊണു്ടുവരുന്നകാറുകളു് വ്യത്യസു്തഡിസൈനുകളിലുള്ളതായതിനാലു് ഓരോന്നിലും പുതിയപുതിയസ്ഥലങ്ങളിലു് പുതിയപുതിയയറകളുണു്ടോയെന്നുനോക്കിയവ൪മടുത്തു. ഒടുവിലെല്ലാംകഴിഞ്ഞായുദ്യോഗസ്ഥരും റിട്ടയ൪ചെയു്തു, അയാളുമാത്തൊഴിലുനി൪ത്തി. അതുകഴിഞ്ഞൊരിക്കലയാളെക്കണു്ടപ്പോളു് അതിലൊരുദ്യോഗസ്ഥനാകാംക്ഷയടക്കാനാവാതെ എന്താണയാളു് കടത്തിയിരുന്നതെന്നുചോദിച്ചു, നമ്മളു്രണു്ടുംപണിനി൪ത്തിയതിനാലു് ഇനിനടപടിയൊന്നുമുണു്ടാവില്ലെന്നു് ഉറപ്പുംകൊടുത്തു. 'ആകാംക്ഷയടക്കാനാവാത്തതുകൊണു്ടുപറയാം, ഞാനാക്കാറുകളാണുകടത്തിയിരുന്നതു്!'
Written on 10 November 2022 and first published on: 12 November 2022
Article Title Image By Lightfield Studios. Graphics: Adobe SP.
No comments:
Post a Comment