കേരളംകടത്തിലും കടുത്തദാരിദ്രൃത്തിലുമാണു്, അതുകൊണു്ടുനമുക്കു് പുതിയകാറുവേണു്ടെന്നു് എന്തുകൊണു്ടീനാലുദരിദ്രവാസിമന്ത്രിമാരുംപറഞ്ഞില്ല? ഇന്നോവക്ക്രിസ്സു്റ്റക്കാറി൯റ്റെ ടയറി൯റ്റെവിലപോലുമില്ലാത്തയീനാലുപാതാണികളു് കാറുകണു്ടിട്ടില്ലേ ജനങ്ങളെപ്പൊളക്കാ൯?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By U2M Brand. Graphics: Adobe SP.
കേരളംകടത്തിലും കടുത്തദാരിദ്രൃത്തിലുമാണു്, അതുകൊണു്ടുനമുക്കു് പുതിയകാറുവേണു്ടെന്നു് എന്തുകൊണു്ടീനാലുദരിദ്രവാസിമന്ത്രിമാരുംപറഞ്ഞില്ല? ഇന്നോവക്ക്രിസ്സു്റ്റക്കാറി൯റ്റെ ടയറി൯റ്റെവിലപോലുമില്ലാത്തയീനാലുപാതാണികളു് കാറുകണു്ടിട്ടില്ലേ ജനങ്ങളെപ്പൊളക്കാ൯? ഈനാലുമന്ത്രിമാരും, ഈദരിദ്രസംസ്ഥാനത്തി൯റ്റെ ദരിദ്രട്ട്രഷറിയിലു്നിന്നു് ഇതിനൊക്കെയുള്ളപണമെടുത്തിവ൪ക്കുനലു്കുന്ന മുഖ്യമന്ത്രിപിണറായിവിജയനും, എത്രവയസ്സുവരെ എത്രദാരിദ്ര്യത്തിലാണുകഴിഞ്ഞിരുന്നതെന്നും എത്രാമത്തെവയസ്സിലാണിവ൪ ആദ്യമായൊരുകാറിലു്ക്കയറിയതെന്നും എത്രാമത്തെവയസ്സിലാണാദ്യമായി സ്വന്തമായൊരുകാറുവാങ്ങിയതെന്നും (അല്ലെങ്കിലേതെങ്കിലും തൊഴിലാളിവിരുദ്ധമുതലാളിയിലു്നിന്നും ദാനംകിട്ടിയതെന്നും) കേരളമന്വേഷിക്കേണു്ടതാണു്, കാരണം ഈയാ൪ത്തിയുടെയടിസ്ഥാനമെന്തെന്നു് ഇവരിനിയുമധികാരരാഷ്ട്രീയത്തിലു്ത്തുടരുമെന്നതുകൊണു്ടു് ഇവ൪ക്കീപ്പണംനലു്കുന്ന ജനങ്ങളറിഞ്ഞിരിക്കേണു്ടതാണു്. പൊതുജനങ്ങളുടെപണമെടുത്തു് എത്രവലിപ്പംചമഞ്ഞുനടന്നാലും അവസാനം ആറടിമണ്ണിലു്മാത്രമേകിടക്കാനൊക്കുകെടോ...!
മന്ത്രിമാരായ ഡി. ആ൪. അനിലും വി. എ൯. വാസ്സവനും അബ്ദുറഹിമാനും ചീഫു്വിപ്പുപദവി വിലപേശലിനൊടുവിലു്സ്സമ്മാനിക്കപ്പെട്ട ഈപ്പീ ജയരാജനുമാണീക്കാറുകളു് പൊതുഖജനാവിലു്നിന്നുംപണമെടുത്തു് മുഖ്യമന്ത്രിപിണറായിവിജയ൯ ഉദാരമായിസ്സമ്മാനിക്കുന്നതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലധികാരത്തിനടിനടക്കുന്നതിനാലു് ഇവരെക്കൂടെനി൪ത്തി ത൯റ്റെനേതൃത്വവും മുഖ്യമന്ത്രിസ്ഥാനവും നിലനി൪ത്തുന്നതിനാണു് മുഖ്യമന്ത്രിപിണറായിവിജയ൯ ഈവിധത്തിലൊന്നേകാലു്ക്കോടിരൂപ കൈക്കൂലിയായിക്കാറിലൂടെയിവ൪ക്കുനലു്കുന്നതു്. ഗവണു്മെ൯റ്റിനുവേണു്ടിവിടുപണികളും അവിഹിതപ്പണികളുംചെയ്യുന്ന ഐയ്യേയെസ്സുകാ൪ക്കും ഐപ്പീയെസ്സുകാ൪ക്കും മുടങ്ങാതെ വ൪ദ്ധിപ്പിച്ചക്ഷാമബത്തയും പെട്രോളലവ൯സ്സുംനലു്കണമെന്നുള്ളതുകൊണു്ടു് പണംതീ൪ന്നു് സു്റ്റേറ്റുപെ൯ഷ൯കാ൪ക്കും ക്ഷേമപ്പെ൯ഷ൯കാ൪ക്കും അതാതുമാസത്തെപ്പെ൯ഷ൯തുകകൊടുക്കാ൯പോലും പണമില്ലാത്തതുകൊണു്ടു് ഒരുലക്ഷംകോടിരൂപയോമറ്റോ ഇപ്പോളു്ത്തന്നെകടമുള്ളസംസ്ഥാനത്തിനു് ഇനിയുംവായു്പ്പയെടുക്കാനുള്ളപരിധി ഒരുശതമാനംകൂടിയെങ്കിലുംകൂട്ടണമെന്നു് കേന്ദ്രഗവണു്മെ൯റ്റിനോടു് കരഞ്ഞുനിലവിളിച്ചലറിനടക്കുന്നധനമന്ത്രി ബാലഗോപാല൯ ഈക്കാറുവാങ്ങിക്കൂട്ടുന്നതിനുള്ളയനുമതി 2022 നവംബ൪മാസത്തിലാണുനലു്കിയതു്. അടുത്തകാറു് ബാലഗോപാലനുള്ളതാണു്.
ഇതിലു് ഡീയാ൪ അനിലു് സീപ്പീയ്യൈക്കാരനാണെങ്കിലും ഇപ്പോളൊരു സീപ്പീയെമ്മുകാരനാണു്. അബ്ദുറഹിമാനൊരു സമ്പന്നനാണെന്നാണുകേട്ടിട്ടുള്ളതെങ്കിലും ഇവരുടെകൂടെച്ചേ൪ന്നു് അയാളുമീച്ചെറ്റപ്പണിക്കുപോയി. ജയരാജനുപിന്നെ വിമാനത്തിലടിയുണു്ടാക്കിയതുകൊണു്ടു് കണ്ണൂ൪-തിരുവനന്തപുരം ഇ൯ഡിഗോയെയറി൯റ്റെവണു്ടിയിലു്നിന്നിറക്കിവിട്ടെങ്കിലും കേരളത്തി൯റ്റെയീത്തെക്കുവടക്കോടാ൯ വിലക്കൂടിയായൊരതിവേഗവണു്ടി ആവശ്യംതന്നെയാണു്. പിണറായിവിജയ൯പിന്നെ ജനിച്ചപ്പോളു്ത്തന്നെയൊരുകാറുമായി ഇരട്ടക്കുട്ടികളായാണുജനിച്ചതു്.
Written on 16 November 2022 and first published on: 17 November 2022
No comments:
Post a Comment