Thursday 3 November 2022

1136. റീഡേഴു്സ്സ് ഡൈജസ്സു്റ്റു്-ഇ൯ഡൃയെ റ്റാറ്റാസ്സിലു്നിന്നും ഇ൯ഡ്യാ ടുഡേ ഗ്രൂപ്പു് ഏറ്റെടുത്തപോലെയാണു് ട്വിറ്ററിനെ എലോണു് മസ്സു്ക്കു് ഏറ്റെടുത്തതു്- ആഭിജാത്യംപോയി!

1136

റീഡേഴു്സ്സ് ഡൈജസ്സു്റ്റു്-ഇ൯ഡൃയെ റ്റാറ്റാസ്സിലു്നിന്നും ഇ൯ഡ്യാ ടുഡേ ഗ്രൂപ്പു് ഏറ്റെടുത്തപോലെയാണു് ട്വിറ്ററിനെ എലോണു് മസ്സു്ക്കു് ഏറ്റെടുത്തതു്- ആഭിജാത്യംപോയി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mariia Shalabaieva. Graphics: Adobe SP.


റീഡേഴു്സ്സു് ഡൈജസ്സു്റ്റു്-ഇ൯ഡൃയെ റ്റാറ്റാസ്സിലു്നിന്നും ഇ൯ഡ്യാ ടുഡേ ഗ്രൂപ്പു് ഏറ്റെടുത്തപോലെയാണു് ട്വിറ്ററിനെ എലോണു് മസ്സു്ക്കു് ഏറ്റെടുത്തതു്- ആഭിജാത്യംപോയി!

ട്വിറ്ററിലു് വളരെക്കാലംമാന്യമായിപ്പെരുമാറി സ്വന്തമക്കൗണു്ടി൯റ്റെ അന്തസ്സുനിലനി൪ത്തിയവ൪ക്കു് മറ്റുള്ളവ൪ക്കവരെത്തിരിച്ചറിയാനായി ട്വിറ്ററി൯റ്റെ സ്വന്തംപാരാമീറ്ററുകളാലു് വിലയിരുത്തപ്പെട്ടു് വെരിഫൈചെയ്യപ്പെട്ടു് വിശ്വസനീയമായ അക്കൗണു്ടാണെന്നുള്ളതി൯റ്റെ ഒരു ബ്ലൂ ടിക്കു് മാ൪ക്കു്- ഒരു നീലശ്ശരിയടയാളം- ട്വിറ്റ൪തന്നെ ചേ൪ക്കാറുണു്ടായിരുന്നു. ഈ ഡിഗ്നിറ്റിമാ൪ക്കു് അവിടെയുണു്ടാകുന്നതിലു് അക്കൗണു്ടുകാരനു് ഒരുപങ്കുമുണു്ടായിരുന്നില്ല, അക്കൗണു്ടുകാരനതിനെ സ്വാധീനിക്കാനുംകഴിയുമായിരുന്നില്ല. അതുതന്നെയായിരുന്നതി൯റ്റെഡിഗ്നിറ്റി.

2022ലു് ട്വിറ്ററിനെ എലോണു് മസ്സു്ക്കേറ്റെടുത്തതോടെ പത്തുഡോള൪പ്രതിമാസംകൊടുത്താലേ ആശ്ശരിയടയാളമെവിടെക്കാണൂവെന്നായി. ആ അക്കൗണു്ടുകളെല്ലാമിപ്പോഴും വെരിഫൈഡും മാന്യവും അന്തസ്സുള്ളതുംതന്നെയാണു്, പക്ഷേ പത്തുഡോള൪ മാസംതോറും എലോണു് മസ്സു്ക്കിനുകൊടുക്കാത്തതുകൊണു്ടു് ആ നീലശ്ശരിയടയാളമിപ്പോളവിടെയില്ല. ഒരുപക്ഷേയിനിമേലു് വെരിഫൈഡും മാന്യവും അന്തസുള്ളതുമല്ലാത്തയക്കൗണു്ടുകളു്ക്കും മാസംപത്തുഡോള൪വീതം എലോണു് മസ്സു്ക്കിനുകൊടുത്താലു് നീലശ്ശരികിട്ടിയേക്കും. അദ്യുതീയമായ ബഹിരാകാശസംരംഭങ്ങളിലൂടെ സമ്പത്തി൯റ്റെയും ശാസു്ത്രമികവി൯റ്റെയുംകാര്യത്തിലു് ലോകത്തു് സ്വന്തമായൊരുഗണനീയസ്ഥാനംകരസ്ഥമാക്കിയ എലോണു് മസ്സു്ക്കിനു് ഈയൊരുചെറ്റത്തരമുപദേശിച്ചുകൊടുത്തതാരാണെന്നു് പലരുംപലപ്പോഴുമത്ഭുതപ്പെട്ടിട്ടുണു്ടു്- ഒരുസംശയവുംവേണു്ട, അതൊരി൯ഡ്യാക്കാരനാണു്! ദാരിദ്ര്യത്തി൯റ്റെപടുകുഴിയിലു്ക്കിടന്നിട്ടു് പെട്ടെന്നുപണമുണു്ടായിയെണീക്കുമ്പോളു് മറ്റാ൪ക്കിത്രയുംചെറ്റയാകാ൯കഴിയും?

ഒരാളുടെപേരിലപരവ്യക്തികളു് ട്വിറ്ററക്കൗണു്ടുതുടങ്ങിയുപയോഗിക്കുന്നതു് തടയുന്നതുസംബന്ധിച്ചുള്ള കേസ്സുകളിലു്നിന്നുരക്ഷപ്പെടുന്നതിനും അത്തരംകേസ്സുകളുടെ എണ്ണംകുറയു്ക്കുന്നതിനുമാണു് ട്വിറ്ററക്കൗണു്ടുകളു്ക്കുമേലവ൪തന്നെ വെരിഫിക്കേഷനേ൪പ്പെടുത്തിയതു്. അതുചോദിച്ചാലുംകിട്ടും, ചോദിക്കാതെയുംകിട്ടും. (ഈലേഖക൯ 2010 നവംബ൪മുതലു് ചോദിക്കാതെകിട്ടിയ ബ്ലൂട്ടിക്കക്കൗണു്ടുള്ള ട്വിറ്ററുപയോക്താവാണു്). പിന്നീടിതുപലരുടെയുമൊരു ഓണു്ലൈ൯ സു്റ്റാറ്റസ്സു് സിംബലായിമാറി. ഇപ്പോളുള്ള ബ്ലൂട്ടിക്കുധാരികളിലു് ഇരുപതുശതമാനം ഇവ൪പറഞ്ഞതുകകൊടുത്താലു്പ്പോലും അതു് അഞു്ചുബില്യണു്ഡോള൪ പ്രതിവ൪ഷവരുമാനമുള്ള ട്വിറ്ററിനു് വളരെത്തുച്ഛമായ ഒരു പതിനഞു്ചുമില്യണു്ഡോളറേയാകുന്നുള്ളൂ- ട്വിറ്ററി൯റ്റെയിതുവരെയുള്ളമാന്യതയും അതോടൊപ്പം പോയിക്കിട്ടുകയുംചെയ്യും. ബ്ലൂട്ടിക്കുധാരികളിലെണു്പതുശതമാനംപേരും അതുവേണു്ടെന്നുവെയു്ക്കുകയേയുള്ളൂ.

പണമുള്ളവ൪ക്കും തങ്ങളുടെശബ്ദമുച്ചത്തിലു് കൂടുതലു്ദൂരെയെത്തിക്കാനാഗ്രഹിക്കുന്ന പണമുള്ളവ൪ക്കുംമാത്രമുള്ളതായിമാറുകയാണു് ട്വിറ്റ൪. കഴിഞ്ഞയെത്രയോകൊല്ലമായി ട്വിറ്റ൪ ലാഭമൊന്നുമുണു്ടാക്കിയിട്ടില്ല. പരസ്യവരുമാനങ്ങളിലൂടെനിലനിന്നു. പരസ്യരഹിതപ്പേജുണു്ടെന്നഭിമാനിക്കുന്ന കുറേപ്പുങ്ക൯മാ൪ക്കല്ലാതെ ഈപ്പരസ്യമാ൪ക്കും അസ്വസ്ഥതയുമുണു്ടാക്കിയിരുന്നില്ല. ബ്ലൂട്ടിക്കിനുപണമേ൪പ്പെടുത്തിയാലു് ലാഭമുണു്ടാക്കാ൯കഴിയുമായിരുന്നെങ്കിലു് ട്വിറ്ററിനെയുണു്ടാക്കി വള൪ത്തിവലുതാക്കി ഇതുവരെയെത്തിച്ചയാമാനേജുമെ൯റ്റു് എന്നേയതേ൪പ്പെടുത്തുമായിരുന്നു! അങ്ങനെചെയു്താലു് അതുപോലെപകരമൊന്നില്ലെങ്കിലു്പ്പോലും ആളുകളു് കൊഴിഞ്ഞുപോകുമെന്നവ൪ക്കറിയാമായിരുന്നു, ഈമേഖലയിലു്ക്കൈവെച്ചിട്ടില്ലാത്ത എലോണു് മസ്സു്ക്കിനതു് അറിഞ്ഞുകൂടായിരുന്നു. ട്വിട്ടറിലെ വെരിഫിക്കേഷ൯ നിലയു്ക്കുന്നതിലൂടെ സാമ്പത്തികത്തട്ടിപ്പും വഞു്ചനയുംനടത്തുന്നയനേകംഫ്രോഡുകളു് ബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും കള്ളയക്കൗണു്ടുകളുണു്ടാക്കി ട്വിറ്ററിലൂടെ ആളുകളെപ്പറ്റിക്കാ൯പോകുന്നുവെന്നല്ലാതെ ഇതുകൊണു്ടുപ്രയോജനമൊന്നുമില്ല.

ഇപ്പോളു്പ്പുറത്തുവിട്ടിട്ടില്ലെങ്കിലും ഓരോ ആളിനും ട്വിറ്ററിലു്നിലനി൪ത്താവുന്ന ഇമേജുകളുടെയും വീഡിയോകളുടെയും മൊത്തമളവുകുറയു്ക്കപ്പെടാ൯പോവുകയാണു്. ഇപ്പോളു്ത്തന്നെയതാരംഭിച്ചിട്ടുണു്ടു്. ആയിരക്കണക്കിനുസ്സു്റ്റാഫിനെപ്പിരിച്ചുവിടുന്നതിലൂടെ സേവനങ്ങളു്പലതുംനിലയു്ക്കും. ഇപ്പോളു്തന്നെയതുമങ്ങനെയായിട്ടുണു്ടു്. വെരിഫിക്കേഷ൯നിറുത്തുന്നതു് വ്യാജയക്കൗണു്കളുടെയുമതുവഴി കേസ്സുകളുടെയുമെണ്ണംകൂട്ടും. ബ്ലൂട്ടിക്കിനുപൈസ്സയേ൪പ്പെടുത്തുന്നതിലൂടെനേടുന്നപണത്തി൯റ്റെ എത്രയോയിരട്ടി കേസ്സുകളിലൂടെനഷ്ടപ്പെടും.

ട്വിറ്ററുപയോക്താക്കളു്ക്കു് ആ പ്ലാറ്റു്ഫോമിലുണു്ടായിരുന്ന തുല്യശബ്ദം ഇതോടെനിലയു്ക്കും, പണമുള്ളവ൯റ്റെശബ്ദമുയ൪ന്നുകേളു്ക്കും. ലിങ്കു്ഡു്-ഇ൯ എന്ന മറ്റേമൈക്രോബ്ലോഗ്ഗിംഗു് പ്ലാറ്റു്ഫോംപോലെ അതു് പണമുള്ളവരും പണമില്ലാത്തവരുമെന്നവിവേചനത്തിനു് വിധേയമായിത്തുടങ്ങുകയാണു്. അനേകംപേരീപ്ലാറ്റു്ഫോമുപേക്ഷിച്ചു് പിരിഞ്ഞുപോകും, സമ്പന്നവിഭാഗങ്ങളു്കാരണം അവ൪ക്കുശബ്ദമില്ലാതാകും. പ്രതിദിനംട്വിറ്ററുപയോഗിക്കുന്ന 40കോടി സജീവയുപയോക്താക്കളിലു് വെറും 4ലക്ഷംമാത്രമായിരുന്നു നേരത്തേതന്നെ ബ്ലൂട്ടിക്കു്-വെരിഫൈഡു് യൂസ്സ൪മാരായുണു്ടായിരുന്നതു്. ഇതിലു് ഈ രണു്ടുവിഭാഗക്കാരുടെയുമെണ്ണം കുറയാ൯പോവുകയാണു്. കൃത്രിമയക്കൗണു്ടുണു്ടാക്കി പണംകൊടുത്തുവിശ്വസു്തതനേടി ജനങ്ങളെച്ചൂഷണംചെയ്യുന്ന ക്രിമിനലുകളുടെയെണ്ണംമാത്രമാണു് കൂടാ൯പോകുന്നതു്.

1922മുതലു് ഇന്നു് 46 എഡിഷനുകളിലായി 17 ഭാഷകളിലു് പ്രസിദ്ധീകരിക്കുന്ന, ലോകത്തേറ്റവുംകൂടുതലു് സ൪ക്കുലേഷനുള്ളമാസികയും ഇ൯ഡൃയിലെയേറ്റവുംകൂടുതലു്സ൪ക്കുലേഷനുള്ള ഇംഗ്ലീഷു്മാസികയുമായ, റീഡേഴു്സ്സു് ഡൈജസ്സു്റ്റി൯റ്റെ അമേരിക്ക൯ എഡിഷ൯ നാലു്പ്പതിനായിരംകോപ്പി അതി൯റ്റെ ബ്രിട്ടീഷാപ്പീസ്സിലു് ഇ൯ഡൃയു്ക്കുവേണു്ടി പ്രത്യേകമച്ചടിച്ചെത്തിച്ചതു് ഒന്നരരൂപയു്ക്കു് ഇ൯ഡൃയിലു്ക്കിട്ടുന്നുണു്ടായിരുന്നു. 1955ലു് എഡിറ്റോറിയലാപ്പീസ്സു് ബ്രിട്ടനിലു്നിലനി൪ത്തി തരൂ൪ പരമേശ്വര൯റ്റെനേതൃത്വത്തിലു് ഇ൯ഡ്യനാപ്പീസ്സുതുടങ്ങിയതോടെ സ൪ക്കുലേഷ൯ അറുപതിനായിരമായി. 1963ലു് ബ്രിട്ടീഷു്ക്കമ്പനിയുടെ സബ്ബു്സ്സിഡിയറിയായി ദി റീഡേഴു്സ്സു് ഡൈജസ്സു്റ്റു് അസോസ്സിയേഷ൯ ഇ൯ഡ്യാ പ്രൈവറ്റു് ലിമിറ്റഡു് തുടങ്ങി ഇ൯ഡൃനെഡിഷനാരംഭിച്ചതോടെ സ൪ക്കുലേഷ൯ ഒരുലക്ഷമായി. 1980൯റ്റെതുടക്കത്തിലു് ഇ൯ഡൃ൯ സബ്ബു്സ്സിഡിയറിയെ ടാറ്റാഗ്രൂപ്പേറ്റെടുത്തതോടെ സ൪ക്കുലേഷ൯ അഞു്ചുലക്ഷമായി. ലോകത്തെവിടെയുംപ്രസിദ്ധീകരിക്കുന്ന, അവരിലു്നിന്നല്ലാതെ ബുക്കു്സ്സു്റ്റാളുകളിലു്നിന്നടക്കം മറ്റാരിലു്നിന്നുംവാങ്ങാ൯കഴിയാത്ത, വായനക്കാ൪ക്കുവേണു്ടിപ്പ്രസിദ്ധീകരിക്കുന്ന ഈടുറ്റപുസു്തകങ്ങളു് മൂന്നുതവണകളായിത്തുകവാങ്ങി അവ൪ ഇ൯ഡൃയിലെവായനക്കാ൪ക്കു് വ൪ഷങ്ങളോളമെത്തിച്ചുകൊണു്ടിരുന്നു. ഒരുതവണയേയടച്ചുള്ളുവെങ്കിലു്പ്പോലും ഇ൯ഡൃയിലെവിദ്യാഭ്യാസമേഖലയു്ക്കു് കനത്തസംഭാവനകളു്നലു്കിയ ടാറ്റാഗ്രൂപ്പു് ഒന്നുംചെയു്തില്ല, അവ൪ തുട൪ന്നും പുസു്തകമെത്തിച്ചുകൊണു്ടിരുന്നു. 2003ലു് ഇ൯ഡ്യാ ടുഡേ ഗ്രൂപ്പി൯റ്റെ ലിവിങു് മീഡിയ ഇ൯ഡൃ ലിമിറ്റഡു് ഏറ്റെടുത്തതോടെ ഈ സേവനങ്ങളെല്ലാം താറുമാറായി, അത്യാഗ്രഹംമുറ്റിനിന്നു ആ മാസികയിലു്. ഇ൯റ്റ൪നാഷണലു്പ്പേജുകളൊഴിച്ചു് ഇ൯ഡൃയിലു്നിന്നുള്ളപേജുകളിലെല്ലാം പരസ്യങ്ങളും കണു്ട൯റ്റും വിലക്ഷണമായി. ആ മാസികയിലു്നിന്നും ഇ൯ഡൃയിലു് ആഭിജാത്യമാണപ്പ്രത്യക്ഷമായതു്.

1955ലു് ഇ൯ഡൃയിലു് അച്ചടിമാധൃമമേഖലയിലു് വിദേശമൂലധനംനിരോധിച്ചപ്പോളു് പ്രധാനമന്ത്രി ജവഹ൪ലാലു് നെഹു്റു ആകെയൊരെണ്ണത്തിനുമാത്രമായൊഴിവുകൊടുത്ത മാസികയാണിതു്. പ്രധാനമന്ത്രി മ൯മോഹ൯സിംഗി൯റ്റെകാലത്തു് സാമ്പത്തികയുദാരവലു്ക്കരണം മടങ്ങിവന്നപ്പോഴാണു് മാധൃമമേഖലയിലെ ആ വിദേശനിക്ഷേപസ്സ്വാതന്ത്ര്യവും മടങ്ങിവന്നതു്.

Written on 02 November 2022 and first published on: 03 November 2022











 

No comments:

Post a Comment