Saturday 5 November 2022

1140. പെ൯ഷ൯പ്രായമുയ൪ത്താ൯ പാ൪ട്ടിമന്ത്രിമാരും മുഖ്യമന്ത്രിയും പാ൪ട്ടിസെക്രട്ടറിയുംകൂടി തീരുമാനിച്ചതു് പാ൪ട്ടിയറിഞ്ഞില്ലെങ്കിലു് ഇവ൪ പാ൪ട്ടിയു്ക്കകത്തോപുറത്തോ പാ൪ട്ടിവിരുദ്ധരോ? പാ൪ട്ടിയല്ലാതെയിവ൪മറ്റെന്താണു്?

1140

പെ൯ഷ൯പ്രായമുയ൪ത്താ൯ പാ൪ട്ടിമന്ത്രിമാരും മുഖ്യമന്ത്രിയും പാ൪ട്ടിസെക്രട്ടറിയുംകൂടി തീരുമാനിച്ചതു് പാ൪ട്ടിയറിഞ്ഞില്ലെങ്കിലു് ഇവ൪ പാ൪ട്ടിയു്ക്കകത്തോപുറത്തോ പാ൪ട്ടിവിരുദ്ധരോ? പാ൪ട്ടിയല്ലാതെയിവ൪മറ്റെന്താണു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.

സംസ്ഥാനത്തെ ഗവണു്മെ൯റ്റുജീവനക്കാരുടെ പെ൯ഷ൯പ്രായമുയ൪ത്തുന്നതിനുമുന്നോടിയായി പൊതുസമൂഹത്തി൯റ്റെ പ്രതികരണമറിയാനായി (ഇത്രസങ്കീ൪ണ്ണമായനടപടിക്രമങ്ങളിലൂടെയേ അവ൪ക്കിപ്പോളു് ജനങ്ങളുടെ പ്രതികരണമറിയാനാവൂ!) പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെ൯ഷ൯പ്രായമുയ൪ത്തുന്നതിനുള്ളതീരുമാനം പാ൪ട്ടിമന്ത്രിമാരും പാ൪ട്ടിമുഖ്യമന്ത്രിയും പാ൪ട്ടിസെക്രട്ടറിയുമേയറിഞ്ഞുള്ളൂ, പാ൪ട്ടിയറിഞ്ഞില്ലെന്നു്, 2022 നവംബറാദ്യമേപ്രഖ്യാപിച്ചുള്ളുവെങ്കിലും മാസങ്ങളു്ക്കുമുമ്പേതന്നെ ആഫയലുകണു്ടുച൪ച്ചചെയു്തുതീരുമാനമെടുത്ത മന്ത്രിസഭായോഗത്തിലു്പ്പങ്കെടുത്ത മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ താലു്ക്കാലിക സംസ്ഥാനസെക്രട്ടറി എം. വി. ഗോവിന്ദ൯ ജനങ്ങളോടുപറയുന്നു! താനറിഞ്ഞില്ലെന്നല്ല പാ൪ട്ടിയറിഞ്ഞില്ലെന്നാണുപറയുന്നതു്!! താ൯ പാ൪ട്ടിയുടെയാരാണാവോ? ഇവരെല്ലാമറിഞ്ഞാലു്പ്പിന്നെ പാ൪ട്ടിയറിഞ്ഞതല്ലാതാകുന്നതെങ്ങനെ? ഇവ൪ പാ൪ട്ടിവിരുദ്ധരോ പാ൪ടിയു്ക്കുപുറത്തുള്ളവരോ ആണോ?

ഇവ൪ പാ൪ട്ടിവിരുദ്ധരോ പാ൪ട്ടിയു്ക്കുപുറത്തുള്ളവരോ ആണെങ്കിലു് ഇവരെങ്ങനെ പാ൪ട്ടിയുടെമന്ത്രിമാരും മുഖ്യമന്ത്രിമാരും പാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിമാരുമായി? ഇവരെല്ലാമല്ലാപാ൪ട്ടിയെങ്കിലു്പ്പിന്നെ ഏതിരുട്ടുമൂലയിലിരിക്കുന്ന ആരാണുപാ൪ട്ടി? ഇവരെടുക്കുന്നതീരുമാനങ്ങളു് പാ൪ട്ടിയുടെതീരുമാനങ്ങളല്ലെങ്കിലു്പ്പിന്നെ ഇവരെങ്ങനെപാ൪ട്ടിയുടെപ്രതിനിധികളായി മന്ത്രിസഭയിലും നിയമസഭയിലും പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയിലും പാ൪ട്ടിസെക്രട്ടറിയുടെകസേരയിലുമിരിക്കുന്നു? പാ൪ട്ടിയുടെതീരുമാനമെടുക്കുന്നതു് പാ൪ട്ടിയെയും ഗവണു്മെ൯റ്റിനെയും നയിക്കുന്നുവെന്നുപറയപ്പെടുന്ന ഇവരല്ലെങ്കിലു്പ്പിന്നെയാരാണു്, ഏതമൂ൪ത്തസംവിധാനങ്ങളാണു്, രൂപങ്ങളാണു്? (2016മുതലു് പാ൪ട്ടിയെനയിക്കുന്നതും ഗവണു്മെ൯റ്റിനെനിയന്ത്രിക്കുന്നതും ഗളു്ഫിലും അമേരിക്കയിലുമിരിക്കുന്ന സമ്പന്നക്യാപ്പിറ്റലിസ്സു്റ്റുകളും ന്യൂഡലു്ഹിയിലു്നിന്നു് കേന്ദ്രബീജേപ്പീയുടെ ഹിന്ദുഫാസ്സിസ്സു്റ്റുകളുമാണെന്നു് ഇന്നു് തെളിവുകളു്സഹിതം എല്ലാവ൪ക്കുമറിയാം- ഈ മരമാക്രികളെല്ലാം അവ൪ വിരലമ൪ത്തുമ്പോളു് ക്രോക്കുചെയ്യുന്നുവെന്നുമാത്രം!) ഇവരാത്തീരുമാനമെടുത്തപ്പോളു് അതോടെതന്നെ പാ൪ട്ടിയതറിഞ്ഞുകഴിഞ്ഞെന്നും അതുപാ൪ട്ടിയുടെതീരുമാനമായെന്നുമാണു് സുസ്ഥിരബുദ്ധിയുള്ളവ൪മനസ്സിലാക്കുന്നതു്. ഗോവിന്ദനുമാത്രമെന്തസ്ഥിരത? പക്ഷേയിപ്പോളു് പാ൪ട്ടിസെക്രട്ടറി എം. വി. ഗോവിന്ദ൯പറഞ്ഞുകൊണു്ടുനടക്കുന്നു, പെ൯ഷ൯പ്രായംകൂട്ടാനുള്ള കേരളത്തിലെ പാ൪ട്ടിയുടെ മാ൪കു്സ്സിസ്സു്റ്റുമുന്നണിഗവണു്മെ൯റ്റി൯റ്റെതീരുമാനം പാ൪ട്ടിയറിഞ്ഞില്ലെന്നു്. ഏതുപാ൪ട്ടിയറിഞ്ഞില്ലെന്നു്?

പാ൪ട്ടിസെക്രട്ടറിയെത്തെരഞ്ഞെടുത്തപ്പോളു് അന്നിയാളതിലു്മത്സരിക്കാതെ മന്ത്രിദാഹംമുറ്റിനടന്നു് മന്ത്രിസഭയിലിരുന്നു് പെ൯ഷ൯പ്രായമുയ൪ത്തുന്നതിനുള്ള ഈത്തീരുമാനമവരോടൊപ്പമെടുക്കുകയായിരുന്നു. ഇയാളന്നു് തദ്ദേശസ്വയംഭരണവകുപ്പുമന്ത്രിയായിരുന്നു് ആത്തീരുമാനമെടുത്തമന്ത്രിസഭയിലു് സജീവമായിപ്പങ്കെടുത്തതാണു്. (അന്നുജീവനില്ലായിരുന്നുവെങ്കിലു് അതയാളു്പറയട്ടെ!). ആത്തീരുമാനമെടുത്തതു് മുഖ്യമന്ത്രിപിണറായിവിജയനറിഞ്ഞു (അയാളാണതെടുത്തതു്, അല്ലെങ്കിലയാളു്ക്കുവേണു്ടി മന്ത്രിസഭയു്ക്കുവെളിയിലു്ക്കിടന്നയേതോയൊരുത്ത൯), പാ൪ട്ടിയുടെമന്ത്രിമാരായ വീണാജോ൪ജ്ജു്, വി. എ൯. വാസവ൯, വി. ശിവ൯കുട്ടി, പി. രാജീവു്, കെ. രാധാകൃഷു്ണ൯, പി. എ. മുഹമ്മദു് റിയാസ്സു്, എം. ബി. രാജേഷു്, ആ൪. ബിന്ദു, കെ. എ൯. ബാലഗോപാലു്, ആ൯റ്റണിരാജു, ഈപ്പറഞ്ഞയിന്നത്തെപ്പാ൪ട്ടിസെക്രട്ടറി അന്നത്തെമന്ത്രി എം. വി. ഗോവിന്ദ൯, എന്നിവരറിഞ്ഞു.

ഈത്തീരുമാനമെടുത്തയിവ൪ പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിമെമ്പ൪മാരാണു്, ചില൪ കേന്ദ്രക്കമ്മിറ്റിമെമ്പ൪മാരാണു്, ഒരാളു് പോളിറ്റു്ബ്യൂറോമെമ്പറാണു്. ഈത്തീരുമാനമിവരറിഞ്ഞതോടുകൂടിത്തന്നെ പാ൪ട്ടിയറിഞ്ഞു. പിന്നെയേതുപാ൪ട്ടിയറിഞ്ഞില്ലെന്നാണിയാളു്പറയുന്നതു്- അവരുടെയിപ്പോഴത്തെ പൊളിറ്റിക്കലു്ക്കണു്ട്രോളു്സ്സെ൯റ്ററായ കേന്ദ്രബീജേപ്പിയോ? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയല്ലെങ്കിലു്പ്പിന്നെ മന്ത്രിസഭകൂടുന്നതിനുമുമ്പല്ലെങ്കിലു് മന്ത്രിസഭായോഗംകഴിഞ്ഞതിനുശേഷം അവരാത്തീരുമാനം ആരെയാണറിയിച്ചതു്- പാ൪ട്ടിമുഖ്യമന്ത്രിയുടെയോഫീസ്സിലു്നിന്നുള്ള സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തും പിടിക്കപ്പെട്ടശേഷം അവരിലാരെങ്ങോട്ടുപോകണം, ഏതുകസേരയിലിരിക്കണം, എന്നുതീരുമാനിക്കുന്ന ആറെസ്സെസ്സിനെയോ? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പാ൪ട്ടിയംഗങ്ങളു്തെരഞ്ഞെടുത്തല്ലാതെ കുപ്പ്രസിദ്ധമായൊരു ഭരണകൂടക്കള്ളക്കടത്തുസംഘത്താലു് നോമിനേറ്റുചെയ്യപ്പെട്ടു് പാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയുടെകസേരയിലിരിക്കാ൯ മാനസികാസ്സ്വാസ്ഥ്യം നി൪ബ്ബന്ധമോ? ഇതിനേക്കാളു്ക്കുറഞ്ഞയസുഖങ്ങളു്ക്കു് ആളുകളു്ചികിത്സയു്ക്കുപോകുന്നുണു്ടു്.

കേരളത്തിലു് സംസ്ഥാനജീവനക്കാരുടെ പെ൯ഷ൯പ്രായമുയ൪ത്തുന്നതു് ശരിയല്ലെന്നയഭിപ്രായമുള്ളതുകൊണു്ടല്ല ഇതെഴുതുന്നതു്, പെ൯ഷ൯പ്രായമുയ൪ത്തുകതന്നെവേണം എന്നയഭിപ്രായമുള്ളതുകൊണു്ടാണു്. ഓരോജീവനക്കാര൯ വിരമിക്കുമ്പോഴുമാപ്പോസ്സു്റ്റിപ്പോളു് ഗവണു്മെ൯റ്റിലിനിയാവശ്യമില്ലെന്നുപറഞ്ഞു് അബോളീഷുചെയ്യപ്പെടുകയാണു്, അല്ലെങ്കിലു് താലു്ക്കാലികകോണു്ട്രാക്ടടിസ്ഥാനത്തിലും ഡെയിലിവേജസ്സടിസ്ഥാനത്തിനും പാ൪ട്ടിസ്വന്തക്കാരെ പീയെസ്സീയറിയാതെ ആളെവെച്ചുനികത്തുകയാണു്. ആജോലിയയാളുടെകുടുംബത്തിലുള്ളയൊരാളു്ക്കോ പീയെസ്സീട്ടെസ്സു്റ്റെഴുതിയിട്ടുനടക്കുന്ന നാട്ടിലുള്ളമറ്റൊരാളു്ക്കോ കിട്ടുന്നില്ല, അങ്ങനെകിട്ടുമെന്നസ്വപു്നമിപ്പോളു് യാഥാ൪ത്ഥ്യമാവുന്നില്ല, അതൊരൊഴിവായി പബ്ലിക്കു് സ൪വ്വീസ്സു് കമ്മീഷനു് റിപ്പോ൪ട്ടുചെയ്യപ്പെടുന്നുമില്ല. അപ്പോളു്പ്പിന്നെയയാളൊരു രണു്ടുവ൪ഷംകൂടിജോലിചെയു്തിട്ടു് ആപ്പണം മുഖ്യമന്ത്രിപിണറായിവിജയ൯ ചെയു്താനന്ദിച്ചാറാടുന്നപോലെ മുഖ്യമന്ത്രിക്കും മന്ത്രിമാ൪ക്കും ലോകംചുറ്റാനും ലോകമുതലാളിമാ൪ക്കു് തങ്ങളുടെകുടുംബങ്ങളു്ക്കുതിരിച്ചുകിട്ടുന്ന സൗജന്യങ്ങളായൊഴുക്കാനും ചെലവഴിക്കുന്നതിനുപകരം (ലജ്ജ തൊലിപ്പുറത്തുപോലുംപുരണു്ടിട്ടില്ലാത്ത നപുംസ്സകം!) ട്രഷറിയിലു്നിന്നുമയാളുടെ ശമ്പളവുമലവ൯സ്സുകളുമായി ആരീതിയിലു് സമൂഹത്തിലു്ത്തന്നെയെത്തുന്നതല്ലേനല്ലതു്? പെ൯ഷ൯പ്രായംനീട്ടിക്കിട്ടി രണു്ടുമൂന്നുവ൪ഷംകൂടി ജോലിചെയ്യുന്നയാജീവനക്കാര൯ ആക്കിട്ടുന്നപൈസ്സ വെച്ചുകൊണു്ടിരിക്കുമോ നാട്ടിലു്ച്ചെലവഴിക്കുമോ? അതയാളു്ക്കുമാത്രംപ്രയോജനപ്പെടുമോ മറ്റുള്ളവ൪ക്കുംകൂടിപ്പ്രയോജനപ്പെടുമോ? കിട്ടുന്നപണംമുഴുവ൯ ക്ഷേമപ്പെ൯ഷനായുംമറ്റും ജനങ്ങളിലേയു്ക്കൊഴുക്കിയിട്ടു് ഒരുഗവണു്മെ൯റ്റുവീണുപോയാലു്ത്തന്നെയെന്താണു് എന്നല്ലേ കമ്മ്യൂണിസ്സു്റ്റുകളു്ചിന്തിക്കൂ?

Written and first published on: 05 November 2022









No comments:

Post a Comment