Wednesday, 28 September 2022

1079. പട്ടിണികിടന്നിട്ടാണോ മൂക്കുമുട്ടെക്കേറ്റീട്ടാണോ താടിയുംമുടിയുംവള൪ത്തി നഖംമാനിക്ക്യൂ൪ചെയു്തു് പാദംപ്യൂമാസ്സു്റ്റോണുമടിച്ചുനടക്കുന്ന ഡീവൈയ്യെഫൈവികൃത൯മാ൪ പോരാട്ടംനടത്തുന്നതു്?

1079

പട്ടിണികിടന്നിട്ടാണോ മൂക്കുമുട്ടെക്കേറ്റീട്ടാണോ താടിയുംമുടിയുംവള൪ത്തി നഖംമാനിക്ക്യൂ൪ചെയു്തു് പാദംപ്യൂമാസ്സു്റ്റോണുമടിച്ചുനടക്കുന്ന ഡീവൈയ്യെഫൈവികൃത൯മാ൪ പോരാട്ടംനടത്തുന്നതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Duncan Kidd. Graphics: Adobe SP.

പട്ടിണികിടന്നിട്ടാണോ മൂക്കുമുട്ടെക്കേറ്റീട്ടാണോ താടിയുംമുടിയുംവള൪ത്തി നഖംമാനിക്ക്യൂ൪ചെയു്തു് പാദംപ്യൂമാസ്സു്റ്റോണുമടിച്ചുനടക്കുന്ന ഡീവൈയ്യെഫൈവികൃത൯മാ൪ പോരാട്ടംനടത്തുന്നതു്? 2022 സെപു്റ്റംബ൪ 27നു് മലപ്പുറത്തു് ഈയെമ്മെസ്സി൯റ്റെജ൯മനാടായ എളംകുളത്തു് (ഈയെമ്മെസ്സെന്നുപറയുന്നതുതന്നെ എളംകുളം മനയിലു് ശങ്കര൯നമ്പൂതിരിപ്പാടെന്നാണു്!) മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെസ്വന്തമാപ്പീസ്സിലു് ഏക്കേജീയുടെപേരിനോടൊപ്പംചേ൪ത്തു് കറുത്തബാന൪വലിച്ചുകെട്ടി തദ്ദേശീയഡീവൈയ്യെഫൈയെഴുതിവെച്ച പോസ്സു്റ്റ൪ കേരളംവായിച്ചു. രാജ്യംമുഴുവ൯നീളുന്ന ഇ൯ഡ്യാ യുണീറ്റി യാത്ര നയിച്ചുകൊണു്ടു് രാഹുലു്ഗാന്ധികടന്നുപോകുമ്പോളു്ക്കാണാനായി 'പൊറോട്ടയല്ല കുഴിമന്തിയാണു് പെരിന്തലു്മണ്ണയിലു്ത്താര'മെന്നാണെഴുതിവെച്ചിരുന്നതു്. 'പൊറോട്ടയല്ല പോരാട്ടമാണുവേണു്ടതു്' എന്നുമെഴുതിയിരിക്കുന്നതുകണു്ടു. അതുകണു്ടാലു്ത്തോന്നും സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തും ദുരിതാശ്വാസനിധിത്തട്ടിപ്പുംനടത്തിയയവരുടെദൈവം മുഖ്യമന്ത്രിപിണറായിവിജയ൯ ബീജേപ്പീയുടെയൗദാര്യത്തിലല്ല ബീജേപ്പീയുമായിപ്പോരാടിക്കൊണു്ടാണു് ജയിലിലു്പ്പോകാതെകിടക്കുന്നതെന്നു്! ഇംഗ്ലീഷിലാണെഴുതിവെച്ചിരുന്നതെങ്കിലു് ആപ്പയ്യനതുവായിച്ചുമനസ്സിലാക്കാ൯കഴിഞ്ഞേനേ! പക്ഷേയതിലെഴുതാനുള്ളവിവരംവേണു്ടേ? അതില്ലെങ്കിലു് ദേശീയവ്യക്തിത്വങ്ങളോടിടപെടാ൯പോകരുതെന്നറിയാനുള്ള വിവരംവേണു്ടേ? എന്നിട്ടും ദേശീയവിഷയങ്ങളിലിടപെടാതിരിക്കാനുള്ള വിവേകമുണു്ടോ? മൂവായിരത്തഞ്ഞൂറുകിലോമീറ്റ൪നടക്കുന്നവനെ രണു്ടുകിലോമീറ്റ൪നടന്നാലു്ക്കിതയു്ക്കുന്നവ൯ കൂകാ൯പോയിരിക്കുന്നു!

അന്യസംസ്ഥാനത്തുനിന്നൊരതിഥിവരുമ്പോളു്, അതുകേരളത്തിലെയൊരു എംപീയായ ഒരു ജനപ്പ്രതിനിധിയുംകൂടിയാണെങ്കിലു്, മാന്യവിഭവങ്ങളു്നലു്കി ഭവ്യതയോടെസലു്ക്കരിക്കുന്നതാണു് കേരളത്തി൯റ്റെയും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെയും പാരമ്പര്യം. ഈപ്പെരുന്തലു്മണ്ണക്കാര൯ ഈയെമ്മെസ്സുപണു്ടു് കേരളത്തോടുപറഞ്ഞിരുന്നതോ൪മ്മയുണു്ടോ? താനൊരുപട്ടനാണെങ്കിലും മീനാണുഭക്ഷണമെന്നു്, അതും കറിവെച്ചതും പൊരിച്ചതുമായമീനല്ല, ജ൪മ്മനഡ്വൈസ്സുവെച്ചു് അവിച്ചെടുത്തമീനാണെന്നു്! അണ്ണോ൪ത്തഡോകു്സ്സായി അത്രത്തോളംപോയോ വികൃത൯മാരേ രാഹുലു്ഗാന്ധിയുടെഭക്ഷണവിഭവങ്ങളു്?

എന്നാലിവ൯മാരെയുണു്ടാക്കിവിട്ടവരെല്ലാം മാന്യമാതാക്ക൯മാരായി ആപ്പാ൪ട്ടിയാപ്പീസ്സി൯റ്റെരണു്ടാംനിലയിലു് നിരന്നുനിന്നു് അവരുടെതെരുവിലൂടെനടന്നുള്ള രാഹുലു്ഗാന്ധിയുടെയാത്രകണു്ടു് അന്തസ്സോടെചിരിച്ചുകൊണു്ടു് ഹ൪ഷാനന്ദംപ്രകടിപ്പിക്കുന്നതും അന്നുതന്നെയതേപശ്ചാത്തലത്തിലു് കേരളംകണു്ടു. എത്രയന്തസ്സുള്ളയമ്മമാരുംസഹോദരിമാരും! അവ൪കേരളത്തി൯റ്റെമാത്രമല്ല, കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെയും മാന്യതയുമന്തസ്സുംപാരമ്പര്യവുംകാത്തു, കാരണമവരുടെ ഭ൪ത്താക്ക൯മാരും അമ്മാവ൯മാരുമാണു് കമ്മ്യൂണിസ്സു്റ്റായിരുന്നതു്, മക്കളും ആങ്ങളമാരുമല്ല.

1985ലു് രാഹുലു്ഗാന്ധിയുടെയച്ഛ൯ രാജീവു്ഗാന്ധിയും പ്രധാനമന്ത്രിയായി കേരളംസന്ദ൪ശിച്ചിരുന്നു. അക്കാലത്തു് രാജീവു്ഗാന്ധിയെന്നുപേരുനലു്കപ്പെട്ട ഒരുപാടുകുട്ടികളും കേരളത്തിലുണു്ടു്, ആ ഓ൪മ്മയിലു് ആലപ്പുഴക്കായലിലൊരു വള്ളംകളിയുമുണു്ടു്. പ്രധാനമന്ത്രിയായുമല്ലാതെയും രാജീവു്ഗാന്ധിയുടെയമ്മ ഇന്ദിരാഗാന്ധി കേരളംസന്ദ൪ശിച്ചിട്ടുണു്ടു്. സൈല൯റ്റു്വാലിയിലണകെട്ടാനുള്ള ത൯റ്റെതന്നെ കോണു്ഗ്രസ്സു്ഗവണു്മെ൯റ്റി൯റ്റെതീരുമാനം റദ്ദുചെയു്തു് അവിടെയുള്ള മഴനിഴലു്നിത്യഹരിതവനങ്ങളെസ്സംരക്ഷിച്ചതു് അവരായിരുന്നു. ഇന്ദിരാഗാന്ധിയുടെയച്ഛ൯ ജവഹ൪ലാലു് നെഹ്രുവും കേരളംസന്ദ൪ശിച്ചിട്ടുണു്ടു്, അദ്ദേഹത്തി൯റ്റെയോ൪മ്മയിലും ആലപ്പുഴയിലൊരുവള്ളംകളിയുമുണു്ടു്. ഇന്നത്തെപ്പോലെ കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കള്ളക്കടത്തുകാരുടെയും മയക്കുമരുന്നുകച്ചവടക്കാരുടെയും പിടിയിലകപ്പെടാതിരുന്ന അന്നു് ഈപ്പാ൪ട്ടിയിലു് ഒറിജിനലു്ക്കമ്മ്യൂണിസ്സു്റ്റുകളുണു്ടായിരുന്നു. അന്നവരാരെങ്കിലുമിതുപോലെയപഹാസ്യവും നിന്ദ്യവുമായൊരുപോസ്സു്റ്റ൪ അവ൪പോകുന്നവഴിയിലെഴുതിവെച്ചതായി ആരെങ്കിലുംകേട്ടിട്ടുണു്ടോ?

ആനടന്നുപോയപയ്യ൯റ്റെകുടുംബത്തിലു്നിന്നുള്ള, ഈയെമ്മെസ്സിനേക്കാളുയ൪ന്നവംശപാരമ്പര്യവും ഏക്കേജീയോളംമഹിമയുമുള്ള കാഷു്മീ൪പ്പണ്ഡിറ്റുകളായയവരെ ഈവികൃത൯മാരുടെയച്ഛ൯മാരായ കമ്മ്യൂണിസ്സു്റ്റുകളു് എന്ത്രയന്തസ്സുംമാന്യവുമായാണു് സ്വീകരിച്ചതു്! അത്രയന്തസ്സുള്ള അച്ഛനമ്മമാരുടെപാരമ്പര്യംമറന്നു് ഒരുസ്വ൪ണ്ണക്കള്ളക്കടത്തുകാരനെയും ഡോള൪ക്കടത്തുകാരനെയും മയക്കുമരുന്നുകച്ചവടക്കാരനെയും അച്ഛനായംഗീകരിച്ചിട്ടുള്ളയീവികൃത൯മാ൪ക്കു് എന്തുസംഭവിച്ചുവെന്നുകേരളം അത്ഭുതപ്പെടേണു്ടതുപോലുമില്ല- അവരെത്തിരുവനന്തപുരത്തൊരു പിശാചുപിടിച്ചെന്നുമാത്രമറിയുക!

എളംകുളം ലോക്കലു്ക്കമ്മിറ്റിയാപ്പീസ്സുകെട്ടിടത്തിലാണു് അതെഴുതിവെച്ചിരുന്നതെന്നതാണു് കേരളത്തെയിരുത്തിച്ചിന്തിപ്പിച്ചതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അഖിലേന്ത്യാജനറലു്സ്സെക്രട്ടറിയായിരുന്ന ഈയെമ്മെസ്സി൯റ്റെജ൯മനാടായ എളംകുളമിത്രയു്ക്കുതാഴു്ന്നോ? ആപ്പാ൪ട്ടിയുടെയി൯ഡൃയിലെ താത്വികാചാര്യനായിരുന്നുവെന്നിവ൪തന്നെപറയുന്ന ഈയെമ്മെസ്സിവരെയിതോപഠിപ്പിച്ചതു്? പാ൪ട്ടിസ്ഥാപകനേതാവായിരുന്ന എ൯. സി. ശേഖറെയും ചാത്തുണ്ണിമാസ്സു്റ്ററെയുംമുതലു് സി. കെ. ചക്രപാണിയെയും സി. പി. മൂസ്സാ൯കുട്ടിയെയും എം. വി. രാഘവനെയും പ്രൊഫസ്സ൪ എം. ആ൪. ചന്ദ്രശേഖരനെയും പാട്യം രാജനെയും കെ. ആ൪. ഗൗരിയെയുംവരെ പാ൪ട്ടിക്കുപുറത്തുപറഞ്ഞയച്ച ഈയെമ്മെസ്സിതല്ലാതെ മറ്റെന്തിവരെപ്പഠിപ്പിക്കാ൯!

Written and first published on: 28 September 2022

Article Title Image By
Lidye. Graphics: Adobe SP.

 

 

 

 

 

 


 

 

 

No comments:

Post a Comment