Friday 23 September 2022

1076. മുഖ്യമന്ത്രിയുടെയടുത്തിരുന്നാരും ചാ൯സ്സല൪, ചീഫു് എകു്സ്സിക്യുട്ടീവു് ഓഫീസ്സ൪, ചീഫു് ജസ്സു്റ്റിസ്സു് എന്നീ റൊമാ൯റ്റിക്കു്പദങ്ങളു്പറയരുതു്- ഉടനേ എനിയു്ക്കതാകണമെന്നുംപറഞ്ഞു് പുതിയനിയമമുണു്ടാക്കിക്കൊണു്ടുവരും. ഗവണു്മെ൯റ്റി൯റ്റെ ചീഫു് എകു്സ്സിക്യുട്ടീവു് ഓഫീസ്സ൪ ആരാണെന്നുപോലുമറിയാത്ത ചീഫു് എകു്സ്സിക്യുട്ടീവു്!

1076

മുഖ്യമന്ത്രിയുടെയടുത്തിരുന്നാരും ചാ൯സ്സല൪, ചീഫു് എകു്സ്സിക്യുട്ടീവു് ഓഫീസ്സ൪, ചീഫു് ജസ്സു്റ്റിസ്സു് എന്നീ റൊമാ൯റ്റിക്കു്പദങ്ങളു്പറയരുതു്- ഉടനേ എനിയു്ക്കതാകണമെന്നുംപറഞ്ഞു് പുതിയനിയമമുണു്ടാക്കിക്കൊണു്ടുവരും. ഗവണു്മെ൯റ്റി൯റ്റെ ചീഫു് എകു്സ്സിക്യുട്ടീവു് ഓഫീസ്സ൪ ആരാണെന്നുപോലുമറിയാത്ത ചീഫു് എകു്സ്സിക്യുട്ടീവു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jingda Chen. Graphics: Adobe SP.

മുഖ്യമന്ത്രിയുടെയടുത്തിരുന്നാരും ചാ൯സ്സല൪, ചീഫു് എകു്സ്സിക്യുട്ടീവു് ഓഫീസ്സ൪ എന്നീ റൊമാ൯റ്റിക്കു്പദങ്ങളു്പറയരുതു്- ഉടനേ എനിയു്ക്കതാകണമെന്നുംപറഞ്ഞു് പുതിയനിയമങ്ങളുണു്ടാക്കിക്കൊണു്ടുവരും. ഗവണു്മെ൯റ്റി൯റ്റെ ചീഫു് എകു്സ്സിക്യുട്ടീവു് ഓഫീസ്സ൪ ആരാണെന്നുപോലുമറിയാത്ത ചീഫു് എകു്സ്സിക്യുട്ടീവു്! ചുമക്കാ൯ പത്രപ്പ്രവ൪ത്തകപ്പഴങ്ങളു്!! ജെയു്വിളിക്കാ൯ കള്ളക്കടത്തുമയക്കുമരുന്നുകച്ചവടസംഘം!!! ആ കറുപ്പുകണു്ടാലു്ഭയക്കുന്ന അസുഖംതുടങ്ങിയപ്പോളു്ത്തന്നെയിതു് തിരിച്ചറിയേണു്ടതായിരുന്നു. ഒരു ഡയഗു്നോസ്സു്റ്റിക്കു് എറ൪! ഇപ്പോളതക്യൂട്ടായി.

ഗവണു്മെ൯റ്റി൯റ്റെ ചീഫു് എകു്സ്സിക്യുട്ടീവു് ഓഫീസ്സറെന്നൊരുവാക്കു് പിണറായിവിജയനെവിടെയോകേട്ടു. ഉടനേ അയാളു്ക്കതാകണം- നേരത്തേ ഗവ൪ണ്ണ൪ സകലസ൪വ്വകലാശാലകളുടെയും ചാ൯സ്സലറാണെന്നുകേട്ടപ്പോളു് എങ്കിലു് അയാളു്ക്കുടനേയതാകണമെന്നുപറഞ്ഞു് എമ്മെല്ലേപ്പഴങ്ങളെവിളിച്ചുകൂട്ടി പുതിയനിയമമുണു്ടാക്കിച്ചുകൊണു്ടുവന്നപോലെ! ഗവ൪ണ്ണറാണു് ഗവണു്മെ൯റ്റി൯റ്റെ ചീഫു് എകു്സ്സിക്യുട്ടീവു് ഓഫീസ്സറെന്നും ഗവണു്മെ൯റ്റി൯റ്റെയുത്തരവുകളെല്ലാമിറങ്ങുന്നതു് ബൈ ഓ൪ഡ൪ ഓഫു് ദി ഗവ൪ണ്ണറെന്നുപറഞ്ഞാണെന്നും ബൈ ഓ൪ഡ൪ ഓഫു് ദി മുഖ്യമന്ത്രിയെന്നുപറഞ്ഞല്ലെന്നുംപറഞ്ഞാലു് അയാളു്ക്കുമനസ്സിലാവണു്ടേ! ഭരണഘടനയിലങ്ങനെയാണു് എഴുതിവെച്ചിരിക്കുന്നതെന്നുപറഞ്ഞാലയാളു് കേളു്ക്കണു്ടേ!! താനാണു് ഗവണു്മെ൯റ്റി൯റ്റെ ചീഫു് എകു്സ്സിക്യുട്ടീവു് ഓഫീസ്സറെന്നും പിന്നെയാഗവ൪ണ്ണറെന്തസംബന്ധമാണു് പറഞ്ഞുകൊണു്ടുനടക്കുന്നതെന്നും അയാളു്ക്കുമനസ്സിലു്ത്തികട്ടിവരുന്നതു് ആരോടെങ്കിലുംവിളമ്പണമെന്നും ആളാകണമെന്നുംതോന്നുമ്പോളൊരു പത്രസമ്മേളനംവിളിക്കും, അവിടെയാ പത്രപ്പ്രവ൪ത്തകപ്പഴങ്ങളോടുപറയും. ആരെയെങ്കിലും പള്ളുവിളിക്കണമെങ്കിലുമുടനെയാ പത്രപ്പ്രവ൪ത്തകപ്പഴങ്ങളെവിളിച്ചുകൂട്ടിപ്പറയും. എന്നാലാപ്പഴങ്ങളു് ഭരണഘടനാവകുപ്പുപറഞ്ഞു് ഗവ൪ണ്ണറാണല്ലോ മുഖ്യമന്ത്രിയല്ലല്ലോ ചീഫു് എകു്സ്സിക്യുട്ടീവു് ഓഫീസ്സറെന്നുചോദിക്കണു്ടേ! അത്രസൂക്ഷു്മമായിക്കാരൃങ്ങളറിയാമെങ്കിലല്ലേചോദിക്കൂ? അറിയാമെങ്കിലു്ത്തന്നെയതുചോദിക്കാനുള്ള നട്ടെല്ലും ധൈര്യവും ജോലിയിലാത്മവിശ്വാസവുമുണു്ടെങ്കിലു് പിണറായിവിജയ൯റ്റെപഴംസമ്മേളനത്തിനുപോകുമോ?

ചീഫു്ജസ്സു്റ്റിസ്സെന്നൊരുവാക്കു് ഇയാളുടെയടുത്തിരുന്നുപറഞ്ഞാലെന്താകും! ഉടനേയതാകണമെന്നുപറഞ്ഞു് നിയമസഭവിളിച്ചുകൂട്ടും, ഇയാളുടെപഴമെമ്മെല്ലേമാരാ നിയമമുണു്ടാക്കിക്കൊടുക്കുകയുംചെയ്യും. മുഖ്യമന്ത്രിക്കസേരയിലിരുന്നുകൊണു്ടു് ഇത്രയുംനാളു്കേട്ടതതി൯റ്റെ ചുരുക്കെഴുത്തായ സീജെയെന്നായതുകൊണു്ടുമാത്രം, അതു് ചീഫു് ജസ്സു്റ്റിസ്സാണെന്നിതേവരെ തിരിച്ചറിയാതെപോയതുകൊണു്ടുമാത്രം, ചീഫു്ജസ്സു്റ്റിസ്സി൯റ്റെകസേരയിപ്പോഴുമവിടെ എറണാകുളത്തിരിക്കുന്നു, തിരുവനന്തപുരത്തെടുത്തുകൊണു്ടുവെച്ചില്ല. ഇയാളോടെങ്ങനെ ഗൗരവമുള്ളകാര്യങ്ങളു്സംസാരിക്കും?

ഈപ്പ്രത്യേകമുഖ്യമന്ത്രിയു്ക്കു് ഉപദേശംചോദിക്കാ൯പോയിട്ടു് സംസാരിക്കാനെങ്കിലുംകിട്ടുന്നതു് അ൪ദ്ധയറിവുള്ളവരെയും അലു്പ്പയറിവുള്ളവരെയും ശൂനൃയറിവുള്ളവരെയുംമാത്രമാണെന്ന൪ത്ഥം- പാ൪ട്ടിക്കേന്ദ്രങ്ങളിലു്മാത്രമല്ല സെക്രട്ടേറിയറ്റിനകത്തും. നല്ലയറിവുള്ളവരും പൂ൪ണ്ണയറിവുള്ളവരുമായുള്ള പാലം മുറിച്ചു! അതുകൊണു്ടിതുപോലെയുള്ളപരമാബദ്ധങ്ങളു് പൊതുവേദിയിലു്വന്നിരുന്നുവിളിച്ചുപറയുന്നു, കുറേപ്പത്രപ്പ്രവ൪ത്തകപ്പഴങ്ങളു് നിശ്ശബ്ദമതുകേട്ടിരിക്കുന്നു, ലോകമഹാത്ഭുതമെന്നു് പേനയെടുത്തെഴുതുന്നു, അച്ചടിമഷിപുരട്ടുന്നു! ഇതുകുറേക്കാലമായിനടക്കുകയാണു് കേരളത്തിലു്. ഇങ്ങനെയാതൊരറിവുമില്ലാത്തവരിലു്നിന്നുകിട്ടുന്ന അലു്പ്പയറിവി൯റ്റെയും അ൪ദ്ധയറിവി൯റ്റെയും കൂമ്പാരമായപ്പോളാണു് കേരളത്തിലെയച്ചടി-ദൃശ്യമാധ്യമങ്ങളെ ജനങ്ങളു്കൈവിട്ടതും സകലരുടെകൈയ്യിലുമുള്ള മൊബൈലു്ഫോണെടുത്തുതുറന്നു് അതിലൂടെ ആളു്ട്ട൪നേറ്റു് മീഡിയയിലേക്കുതിരിഞ്ഞതും. ഇനിയവ൪തിരിച്ചുവരികയില്ല പത്രദൃശ്യമാധ്യമപ്പഴങ്ങളേ....! അലു്പ്പനെച്ചുമന്നു് ജനങ്ങളുടെകണ്ണിലു് അലു്പ്പനാളത്തേയു്ക്കു്, അതായതു് ആറുവ൪ഷത്തേയു്ക്കു്, വലിയയാളാക്കിയതി൯റ്റെപ്രതിഫലം! അലു്പ്പനെന്നൊരുവാക്കു് മലയാളസഹൃദയ൯മാ൪ കണു്ടുപിടിച്ചില്ലായിരുന്നുവെങ്കിലു് എന്താകുമായിരുന്നേനേ!!

ചിലകസേരകളവിടെയുണു്ടല്ലോ, അവ൪കാര്യങ്ങളു്നോക്കിക്കൊള്ളുമെന്നവിശ്വാസത്തിലാണു് കേരളത്തിലെജനങ്ങളു് സമാധാനമായിനടക്കുന്നതു്. സംസ്ഥാനത്തെയുന്നതകസേരകളെല്ലാമിങ്ങനെ പട്ടികയറിനിരങ്ങിയാലു്....!

Written on 22 September 2022 and first published on: 23 September 2022



 

 

 

 

 

No comments:

Post a Comment