1052
തിരുവനന്തപുരത്തുനടന്നതു് കേന്ദ്രയെകു്സ്സിക്ക്യുട്ടീവും കേരളമീഡിയയുംതമ്മിലുള്ള പരസ്യഗൂഢാലോചന! പത്രങ്ങളിത്രയുംതാഴാമോ, മാ൪കു്സ്സിസ്സു്റ്റു്-ബീജേപ്പീവേഴു്ച്ചയുടെ ചട്ടുകങ്ങളാകാമോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
തിരുവനന്തപുരത്തുനടന്നതു് എകു്സ്സിക്കൃുട്ടീവും മീഡിയയുംതമ്മിലുള്ള പരസ്യഗൂഢാലോചന- കേന്ദ്രയെകു്സ്സിക്ക്യുട്ടീവും കേരളമീഡിയയുംതമ്മിലുള്ള ഗൂഢാലോചന, പ്രതിസന്ധികളു്ക്കിടയിലും കനത്തയഴിമതിയാരോപണങ്ങളു്ക്കിടയിലും ഗുരുതരമായ കേന്ദ്രക്കേസ്സന്വേഷണങ്ങളു്ക്കിടയിലും കേരളാഗവണു്മെ൯റ്റിനെയും മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയനെയും എങ്ങനെ അവിടെത്തന്നെയിരുത്തിയിരിക്കാമെന്നുള്ളതി൯റ്റെ ആലോചന! പത്രങ്ങളിത്രയുംതാഴാമോ, മാ൪കു്സ്സിസ്സു്റ്റു്-ബീജേപ്പീവേഴു്ച്ചയുടെ ചട്ടുകങ്ങളാകാമോ?
മാ൪കു്സ്സിസ്സു്റ്റു്-ബീജേപ്പീവേഴു്ച്ചയു്ക്കു് കേരളത്തിലു് അതിടയു്ക്കിടയു്ക്കിളക്കിക്കൊടുക്കുന്നതിനു് ചില ചട്ടുകങ്ങളുണു്ടെന്നുള്ളതു് ഏകദേശമെല്ലാവ൪ക്കുമറിയാം. അതുകുറേമാധ്യമങ്ങളാണെന്നുമറിയാം. എന്നാലു് അതേതെല്ലാംമാധ്യമങ്ങളാണെന്നു് അവയുടെ വാ൪ത്തരീതിയിലു്നിന്നും വാ൪ത്താപതുക്കലിലു്നിന്നും ജനങ്ങളു്ക്കു് ഏകദേശമറിയാമെങ്കിലും അവയുടെ പേരെടുത്തുപറയാ൯ മലയാളവിമ൪ശ്ശകരിതുവരെ മടിക്കുകയായിരുന്നു, കാരണം ജനവിവരശേഖരണത്തി൯റ്റെയും ജനപ്രതിരോധത്തി൯റ്റെയുമൊരു ഫ്രണു്ടു്ലൈനായ അച്ചടി-ദൃശ്യമാധ്യമങ്ങളെ തലു്ക്കാലം താറടിക്കണു്ടെന്നുള്ളതുകൊണു്ടും തുറന്നുകാട്ടണു്ടെന്നുള്ളതുകൊണു്ടും അതവരുടെയേതെങ്കിലുംനീക്കങ്ങളിലൂടെത്തന്നെ സ്വയംപുറത്തുവരട്ടെയെന്നുള്ള താലു്പ്പരൃത്തിലും ഇതുവരെ മലയാളവിമ൪ശ്ശകരടങ്ങിയിരിക്കുകയായിരുന്നു. ഇപ്പോളാനീക്കമുണു്ടായി, കാരണം പ്രതിസന്ധി അത്രവലുതാണു്, ജനങ്ങളുടെമനസ്സിലെന്താണുള്ളതെന്നതും അതിനെസ്സ്വാധീനിക്കേണു്ടതും അതിനെമാറ്റിമറിക്കേണു്ടതും അടിയന്തിരാവശ്യമായിമാറി. അതിലു്നിന്നുമനസ്സിലാകുന്നതു് അതു് പിണറായിവിജയനെന്നവ്യക്തിയുടെ മുഖ്യമന്ത്രിസ്ഥാനത്തിലെ ഇരിപ്പിനെയും സ്വതന്ത്രവ്യക്തിയെന്നനിലയിലു് ബന്ധനങ്ങളൊന്നുമില്ലാതെ പുറത്തിറങ്ങിയുള്ള നടപ്പിനെയും സംബന്ധിച്ചാണെന്നുള്ളതാണു്.
2022 സെപു്തംബറിലു് 2നു് ബീജേപ്പീയുടെ കേന്ദ്രയാഭ്യന്തരമന്ത്രി അമിതു് ഷാ തിരുവനന്തപുരത്തു് കോവളത്തുവന്നുനടത്തിയ ഒരു മാധ്യമമീറ്റിലൂടെ ഇപ്പോളവരുടെപേരുകളു് പുറത്തുവന്നു- ഏകദേശമെല്ലാവ൪ക്കുമറിയുന്നതുപോലെ കേരളകൗമുദി, മലയാളമനോരമ, മാതൃഭൂമി, ജ൯മഭൂമി എന്നിവതന്നെയാണാപ്പത്രങ്ങളു്. പ്രസ്സു് ഇ൯ഫ൪മേഷ൯ ബ്യൂറോവഴി ഔദ്യോഗികമായി നേരിട്ടാവശ്യപ്പെട്ടിട്ടുതന്നെയാണു് ഇവരെക്ഷണിച്ചതു്. മറ്റുള്ളമാധ്യമങ്ങളെവേണു്ട ഇവരെമാത്രം ലഭ്യമാക്കിയാലു്മതിയെന്നതായിരുന്നു നി൪ദ്ദേശം. ഒരു സമ൯സ്സുകിട്ടിയപോലെ ഈമാധ്യമങ്ങളവിടെ ഹാജരാവുകയുംചെയു്തു. ഈമീറ്റിനെസ്സംബന്ധിച്ചു്, അതി൯റ്റെയുദ്ദേശലക്ഷൃങ്ങളെസ്സംബന്ധിച്ചു്, ഈമാധ്യമങ്ങളു്തന്നെപ്രചരിപ്പിച്ചചില കള്ളവാ൪ത്തകളുണു്ടു്. അവയെന്താണോ, അവയുടെനേ൪വിപരീതമാണു് സത്യമെന്നു് ജനങ്ങളു്ക്കതുകൊണു്ടുമനസ്സിലാക്കാനെളുപ്പമാണു്.
കേന്ദ്രയുദ്യോഗസ്ഥ൯മാരുമായാണിവ൪ 2022 സെപു്റ്റംബ൪ 2നു് വെള്ളിയാഴു്ച്ചരാത്രി കോവളം രാവീസ്സു് ഹോട്ടലിലു് ച൪ച്ചനടത്തിയതു്. ആഭ്യന്തരമന്ത്രിയും പങ്കെടുത്തു. (ഈഹോട്ടലെങ്ങനെയിവരുടെയൊത്താശയോടെ തിരുവനന്തപുരത്തുണു്ടായെന്നിവിടെപ്പറയുന്നില്ല). ഇ-മെയിലു്, തപാലു്, വാട്ടു്സ്സാപ്പു് എന്നിങ്ങനെ കേരളമാധ്യമപ്പ്രവ൪ത്തക൪ക്കു് കേന്ദ്രത്തിനുരഹസൃവിവരങ്ങളു് ചോ൪ത്തിക്കൊടുക്കാനും കൈമാറാനും നാനാമാ൪ഗ്ഗങ്ങളുള്ളപ്പോളു് നേരിട്ടുച൪ച്ചയെന്തിനു്? ഒരുരീതിയിലുംചോരാതെയും പുറത്തുവന്നുവിവാദങ്ങളാവാതെയും വളരെയി൯റ്റിമേറ്റായ വിവരങ്ങളും പേപ്പറുകളുംകൈമാറാനുള്ളപ്പോളാണു് മുഖാമുഖം. മീഡിയാ വണ്ണെന്ന മലയാളംവാ൪ത്താച്ചാനലിനെനിരോധിക്കാ൯ ഇതേകേന്ദ്രയാഭ്യന്തരമന്ത്രാലയം ഇതേവ൪ഷംനടപടികളെടുത്തപ്പോളു് ഇതേമാധ്യമങ്ങളൊന്നുമാ സഹജീവിയുടെകാര്യത്തിലിടപെട്ടില്ലെന്നുമാത്രമല്ല ആനടപടിയെടുക്കാനാവശ്യമായവിവരം രഹസൃറിപ്പോ൪ട്ടായിനലു്കിയതു് പിണറായിവിജയ൯റ്റെ കേരളമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെ ആഭ്യന്തരവകുപ്പാണെന്നു് മറ്റുള്ളവരിലൂടെ, അതായതു് സമാന്തര ഓണു്ലൈ൯വാ൪ത്താമാധ്യമങ്ങളിലൂടെ, പിന്നാലെ ചോ൪ന്നുപുറത്തുവരികയുംചെയു്തു. അതുപുറത്തുവരാതിരിക്കാനായി കേരളഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഒറിജിനലു്ക്കേസ്സിലും മീഡിയാവണ്ണി൯റ്റെയപ്പീലിലും കേരളഗവണു്മെ൯റ്റും കേന്ദ്രഗവണു്മെ൯റ്റും കേരളമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കേന്ദ്രബീജേപ്പീയും ആറിപ്പോ൪ട്ടുകളു് സീലുവെച്ചകവറിലാക്കി കോടതികളു്ക്കുനലു്കുന്നതിലൂടെ ആവതുശ്രമിച്ചെങ്കിലും ഹൈക്കോടതിയിലതു് അവരുടെജഡു്ജിയുടെയടുത്തുനടന്നെങ്കിലും സുപ്രീംകോടതിയിലതുചെലവായില്ല.
അന്നാറിപ്പോ൪ട്ടുകളൊന്നുംപുറത്തുവരാതെ കേന്ദ്രയെകു്സ്സിക്ക്യുട്ടീവിനോടും സംസ്ഥാനയെകു്സ്സിക്ക്യുട്ടീവിനോടുമൊപ്പംചേ൪ന്നു് കേരളകൗമുദി, മലയാളമനോരമ, മാതൃഭൂമി, ജ൯മഭൂമിയെന്നീമാധ്യമങ്ങളു് പ്രവ൪ത്തിച്ചു. ഇ൯ഡൃ൯ഭരണഘടനയനുസരിച്ചു് ജനാധിപത്യത്തിലു് എകു്സ്സിക്ക്യുട്ടീവിനോടും ലെജിസ്ലേച്ചറിനോടും ജുഡീഷ്യറിയോടും വിധേയത്വവും അടിമത്തവുമൊന്നുമില്ലാതെ തുല്യപ്രാധാനൃവും തുല്യനിലനിലു്പ്പും തുല്യസ്വാതന്ത്ര്യവുമുള്ള ഇവരെന്തുമാധ്യമങ്ങളാണു്, എവിടത്തെമാധ്യമങ്ങളാണു്, ഗൂഢാലോചനയു്ക്കുവിളിക്കുമ്പോളോടിച്ചെല്ലാ൯- അതും കേന്ദ്രവാ൪ത്താവിതരണപ്പ്രക്ഷേപണമന്ത്രാലയവുമായല്ല, കേന്ദ്രയാഭ്യന്തരമന്ത്രാലയവുമായി?
മീഡിയാവണ്ണി൯റ്റെകേസ്സിലു് കേന്ദ്രബീജേപ്പീയുടെഗവണു്മെ൯റ്റും സംസ്ഥാനമാ൪കു്സ്സിസത്തി൯റ്റെഗവണു്മെ൯റ്റും കേരളത്തിലെയീ മു൯നിരമാധ്യമങ്ങളുംകൂടിക്കളിച്ചകളിയിലു് സംസ്ഥാനമാ൪കു്സ്സിസമാണു് കേന്ദ്രബീജേപ്പീയു്ക്കു് കേരളായി൯റ്റല്ലിജ൯സ്സിലു്നിന്നുള്ള രഹസ്യയാഭ്യന്തരറിപ്പോ൪ട്ടുനലു്കി ആമാധൃമത്തെപ്പൂട്ടിച്ചതെന്നതു് പുറത്തുവന്നപ്പോളു് കേന്ദ്രബീജേപ്പീയുടെയും സംസ്ഥാനമാ൪കു്സ്സിസത്തി൯റ്റെയും കേരളമാധ്യമങ്ങളുടെയും കൂറത്തുണിനഷ്ടപ്പെട്ടു് ഇവനാണോയിതെല്ലാംചെയു്തതെന്നു് ജനങ്ങളുടെമുന്നിലു് അവരോരോരുത്തരും നഗ്നമാക്കപ്പെട്ടപോലെ അതുപോലെയുള്ളയബദ്ധങ്ങളിനിപ്പറ്റരുതല്ലോ!
അതുകൊണു്ടാണു് കേരളത്തിലെ രാഷ്ട്രീയപരിതസ്ഥിതിമനസ്സിലാക്കാനാണീച്ച൪ച്ച കേന്ദ്രംനടത്തിയതെന്നൊരുപ്രചരണം ആമാധ്യമങ്ങളു്നേരിട്ടും അവ൪ക്കിണകളായചില ഓണു്ലൈ൯മാധ്യമങ്ങളിലൂടെയും അതി൯റ്റെപിറ്റേന്നുമുതലു്നടത്തിയതു്. കേരളത്തിലെ രാഷ്ട്രീയപരിതസ്ഥിതിമനസ്സിലാക്കാ൯ അതുസൂക്ഷു്മമായിനിരീക്ഷിച്ചുപഠിച്ചു് റിപ്പോ൪ട്ടുനലു്കുന്ന കേന്ദ്രത്തി൯റ്റെതന്നെ ഇ൯റ്റല്ലിജ൯സ്സു് ബ്യൂറോയില്ലേ കേന്ദ്രത്തിനു് കേരളത്തിലു്? അവരുടെകണ്ണിലു്പ്പെടാത്ത എന്താണുകേരളത്തിലുള്ളതു്? അവരൊപ്പംസൂക്ഷു്മമായി കേരളത്തിലു്നടക്കുന്ന രാഷ്ട്രീയനീക്കങ്ങളുമാലോചനകളും അതിലുളു്പ്പെട്ടവ്യക്തികളുടെ സ്വകാര്യജീവിതവുംമനസ്സിലാക്കാ൯ ഇന്നത്തെനിലയിലു് അവരോളംകഴിവുംപരിശീലനവും കേരളത്തിലെയേതുമാധ്യമപ്പ്രവ൪ത്തകനുണു്ടു്? അതുകൊണു്ടു്, കേരളത്തിലെ രാഷ്ട്രീയപരിതസ്ഥിതിമനസ്സിലാക്കാനാണു് കേന്ദ്രയാഭ്യന്തരമന്ത്രി അമിതു് ഷാ തിരുവനന്തപുരത്തുവന്നു് രാത്രിരഹസൃമായി ഈമാധ്യമങ്ങളുമായി മുഖാമുഖമീറ്റിംഗുവിളിച്ചതെന്നതു് കേരളത്തിലു്ച്ചെലവാവുകയില്ല- ഈമാധ്യമങ്ങളതെത്ര ചെലവാക്കാ൯നോക്കിയാലും.
കണു്വൊലൃൂട്ടഡു് ആ൯ഡു് ഫാബ്രിക്കേറ്റഡു് വാ൪ത്താറിപ്പോ൪ട്ടിംഗി൯റ്റെയും കേരളത്തിലെജനങ്ങളുടെ കാഴു്ച്ചപ്പാടിനെയതിലൂടെ മാറ്റിമറിക്കുന്നതി൯റ്റെയും കാലംകഴിഞ്ഞുകേരളത്തിലു്. അതി൯റ്റെ കൃത്യമായഡേറ്റുപറഞ്ഞാലു് ഇവിടെപ്പറഞ്ഞയീമാധ്യമങ്ങളും അവരുടേതുമല്ലാത്തതുമായ കേരളത്തിലെട്ടെലിവിഷ൯വാ൪ത്താച്ചാനലുകളും അഴിമതികളും സ്വ൪ണ്ണക്കള്ളക്കടത്തുകളും മയക്കുമരുന്നുകച്ചവടങ്ങളുംകാരണം ജനവിശ്വാസം സമ്പൂ൪ണ്ണമായിനഷ്ടപ്പെട്ടു് അടിയുലഞ്ഞ 2016-2021ലെ പിണറായിവിജയ൯ഗവണു്മെ൯റ്റിനെ കേന്ദ്രബീജേപ്പീയുടെനി൪ദ്ദേശാനുസരണം വീണു്ടുമധികാരത്തിലിരുത്താ൯ 2021ലു്ക്കാണിച്ച മാധ്യമവാ൪ത്താക്കസ്സ൪ത്തുകളുടെയും പ്രീയിലക്ഷ൯സ൪വ്വേപ്പ്രഹസ്സനങ്ങളുടെയുമന്നാണു്.
ജനങ്ങളെസ്സംബന്ധിച്ചിടത്തോളം ഈ മു൯നിരമാധ്യമങ്ങളിങ്ങനെയന്നു് കാലുമാറിയെങ്കിലും എ൯.ജി.ഓ. യൂണിയ൯റ്റെയും ഗസറ്റഡു് ഓഫീസ്സേഴു്സ്സു് അസ്സോസ്സിയേഷ൯റ്റെയും ഇടപെടലോടെ കേന്ദ്രബീജേപ്പീയുടെ ലൈസ്സ൯സ്സോടെ ബീജേപ്പീയുടെയിപ്പോഴത്തെ സ്ഥിരംരീതിയനുസരിച്ചു് ഇലക്ഷ൯യന്ത്രങ്ങളിലു് പോളിംഗിനുമുമ്പേതന്നെ നിശ്ചിതശതമാനംവീതം വോട്ടുമറിച്ചുവെയു്ക്കാ൯ മാ൪കു്സ്സിസ്സു്റ്റുമുന്നണിയു്ക്കുകഴിഞ്ഞില്ലെങ്കിലു് 2021ലെ അസ്സംബ്ലിയിലക്ഷനിലു് അവരെ നിലംപരിശാക്കത്തക്കയത്രകോപാകുലരായിരുന്ന കേരളജനത ഈരാഷ്ട്രീയ-ഭരണവിലയിരുത്തലു്നിലയിലെത്തിയതു് സമാന്തരമായ ഓണു്ലൈ൯മാധ്യമങ്ങളുടെപ്രവ൪ത്തനംകാരണമല്ല, പിണറായിവിജയ൯, കോടിയേരിബാലകൃഷു്ണ൯, വിജയരാഘവ൯, രമേശു് ചെന്നിത്തല, ഉമ്മ൯ ചാണു്ടി, കെ. സുധാകര൯, കാനം രാജേന്ദ്ര൯ എന്നിങ്ങനെ കേരളത്തിലെയോരോ മു൯നിരരാഷ്ട്രീയനേതാവിനെയും സൂക്ഷു്മായിയളന്നുകുറിച്ചുമനസ്സിലാക്കുന്നതിനുള്ള വ൪ഷങ്ങളിലൂടെ സ്വയംനേടിയകഴിവിലൂടെയാണു്. അത്രത്തോളം ഈനേതാക്കളെക്കാളു് രാഷ്ട്രീയസംവേദിതരാണിന്നുകേരളജനത.
ഉദാഹരണംപറയുകയാണെങ്കിലു് പിണറായിവിജയനെയവ൪കാണുന്നതു് ഒരുനേതാവോ ഒരു മാ൪കു്സ്സിസ്സു്റ്റോ ഒരു മുഖ്യമന്ത്രിയോയായല്ല, ഒരുകള്ളക്കടത്തുകാരവും ധന-സ്ഥാനമോഹിയും അവസരവാദിയായ ഒരു വിശ്വാസവഞു്ചകനുമായാണു്. രമേശ്ശു് ചെന്നിത്തലയെയവ൪കാണുന്നതു് പിണറായിവിജയ൯ഗവണു്മെ൯റ്റിനെതിരെ നി൪ദ്ദോഷമായചിലയാക്ഷനുകളു്നടത്തിയിട്ടു് പ്രതിപക്ഷനേതാവെന്നനിലയിലു് പാ൪ട്ടിയെക്കൊണു്ടുതുടങ്ങിച്ചുവിട്ട സമരപരിപാടികളു്തന്നെ പിണറായിവിജയനു് പരുക്കേലു്ക്കുന്നതിനുമുമ്പു് കൃത്യസമയത്തിനുപേക്ഷിച്ചിട്ടുപോയ, പിണറായിവിജയ൯ഗവണു്മെ൯റ്റിനെ ഒറ്റയടിയു്ക്കുരാജിവെയു്പ്പിക്കത്തക്കചില കാര്യമായകേസ്സുകളു് ഒരിക്കലുംപുറത്തുകൊണു്ടുവരാതെ അഞു്ചുവ൪ഷമുടനീളം ആഗവണു്മെ൯റ്റിനെസ്സഹായിച്ചുനിലനി൪ത്തിയ, കോണു്ഗ്രസ്സു്വഞു്ചകനായിട്ടാണു്. അതൊക്കെയാണിന്നു് അന്നുപിണറായിവിജയ൯റ്റെകൂടെക്കിടന്നവരിലു്നിന്നും കൂടെനടന്നവരിലു്നിന്നും ഇന്നു് സമാന്തരമാധൃമങ്ങളിലൂടെ പുറത്തുവന്നുകൊണു്ടിരിക്കുന്നതു്.
കേരളത്തിലെ ഇന്നുപേരുകളു്പുറത്തുവന്ന ഈമാധ്യമങ്ങളുടെജനവഞു്ചനയും അവരും കേന്ദ്രബീജേപ്പീയും കേരളമാ൪കു്സ്സിസവുംതമ്മിലുള്ള അലയ൯സ്സും മനസ്സിലാക്കുന്നതിനു് മറ്റൊന്നുംവേണു്ട- ഇന്നുപുറത്തുവരുന്നഭീകരകാര്യങ്ങളു് നടന്നുകൊണു്ടിരുന്ന അന്നു് ഈപ്പേരുപറഞ്ഞമാധ്യമങ്ങളെവിടെയായിരുന്നു? അവരെന്തുചെയു്തുകൊണു്ടിരിക്കുകയായിരുന്നു? അതിലെത്രയെണ്ണം അന്നവ൪പുറത്തുകൊണു്ടുവന്നു? ഇന്നു് അവരിലൂടെയല്ലാതെതന്നെ കേവലവ്യക്തികളിലൂടെയതു് പുറത്തുവരുന്നില്ലേ? ഒരുവിദേശരാജ്യമായ യൂയ്യേയ്യീയുടെ ഭരണാധികാരിയെ മു൯കൂട്ടിപ്പ്രഖ്യാപിതസഞു്ചാരപരിപാടിയുടെ റൂട്ടുമാറ്റി ക്ലിഫു്ഹൗസ്സെന്ന കേരളാമുഖ്യമന്ത്രിയുടെവീട്ടിലു് കൊണു്ടുവരുന്നെന്നും മുഖ്യമന്ത്രിയുടെസ്വന്തംബിസിനസ്സുകാര്യങ്ങളു് സംസാരിക്കുന്നെന്നും അറിയാതിരിക്കാ൯ കേരളകൗമുദിയുടെയും മലയാളമനോരമയുടെയും മാതൃഭൂമിയുടെയും പത്രപ്പ്രവ൪ത്തക൯മാരും പത്രപ്പ്രവ൪ത്തകകളും പഴങ്ങളാണോ?
സത്യസന്ധതയും മാധ്യമബോധവുമുള്ള ഒരുമാധ്യമപ്പ്രവ൪ത്തകനിലു്നിന്നും ഒരുകാലത്തും ഒരുസാഹചരൃത്തിലും ഒരുരീതിയിലും ഒളിച്ചുപിടിക്കാനാവാത്ത, മത്തങ്ങയെ ഒരടിമണലിലു്പ്പൂഴു്ത്തിവെച്ചതുപോലെകിടക്കുന്ന, കേരളത്തിലു്നിന്നും ഇ൯റ്റ൪നാഷണലു് സ്ഥാപനങ്ങളെയും വേദികളെയും രാജ്യങ്ങളെയും കേന്ദ്രമാക്കിനടന്ന, ഇതെല്ലാമവരറിയാതെയാണെന്നോ? അതിലവരുടെപങ്കെത്രയായിരുന്നു? 2016മുതലു്നടന്നതായി കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുമുന്നണിഗവണു്മെ൯റ്റിനെയും പാ൪ട്ടിയെയുംസംബന്ധിച്ചു് ഇന്നു് 2022ലു്പ്പുറത്തുവന്നുകൊണു്ടിരിക്കുന്ന ദേശവിരുദ്ധപ്പ്രവ൪ത്തനങ്ങളും രാജ്യത്തി൯റ്റെ സാമ്പത്തികയട്ടിമറികളുമടങ്ങുന്ന ഈ ഭീകരകാര്യങ്ങളു് (ഈ കേന്ദ്രയാഭ്യന്തരമന്ത്രി ആറുകൊല്ലമവിടെയിരുന്നിട്ടുമറിയാത്തകാര്യങ്ങളു്!) 2016മുതലു് 2022വരെ ജനങ്ങളറിയാതെയും അവ൪ ആക്ഷനെടുക്കാതെയും തടഞ്ഞുനി൪ത്തിയതുപിന്നെമറ്റാരായിരുന്നു? ഇനിയുമൊരിക്കലു്ക്കൂടി 2022മുതലതുചെയ്യുന്നതിനല്ലാതെമറ്റെന്തിനാണു് അമിതു്ഷായവരെവിളിപ്പിച്ചതു്?
കേരളത്തിലെ ഭാരതീയജനതപ്പാ൪ട്ടിയുടെ സ്ഥിതിയെപ്പറ്റിയോ സംസ്ഥാനബീജേപ്പീയുടെ അധ്യക്ഷനെപ്പോലെയുള്ളവരുടെ പ്രവൃത്തികളെപ്പറ്റിയോ വിവരംശേഖരിക്കാനാണായിരുന്നിതെങ്കിലു് അതുമുടങ്ങാതെകൊണു്ടുപോയിക്കൊടുക്കാ൯ ആപ്പാ൪ട്ടിയിലെതന്നെയൊരുവിഭാഗീയനേതാവും കേന്ദ്രമന്ത്രിയുമായ വി. മുരളീധരനതു് മുടങ്ങാതെചെയു്തുകൊണു്ടിരിക്കുന്നുണു്ടല്ലോ! കേരളത്തിലു് ബീജേപ്പീയുടെപ്രതിപക്ഷമെന്നുപ്രചരിപ്പിക്കപ്പെടുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കാര്യങ്ങളറിയാനാണെങ്കിലു് അതിനുബീജേപ്പീനിയമിതമുഖ്യമന്ത്രിയായ, ബീജേപ്പീ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്ക്കൈകടത്തിയുണു്ടാക്കിയ, പിണറായിവിജയനുണു്ടല്ലോ, ആവിവരമൊക്കെയതിലൂടെയിപ്പോളു് കേന്ദ്രബീജേപ്പീയു്ക്കു് പച്ചവെള്ളംപോലെഹൃദിസ്ഥമാണല്ലോ!! പിന്നെന്തുവിവരമാണു് കേന്ദ്രയാഭ്യന്തരവകുപ്പിനു് കേരളത്തിലെപ്പത്രക്കാരിലു്നിന്നും അവരെവിളിച്ചുകൂട്ടിശ്ശേഖരിക്കാനുള്ളതു്, കേന്ദ്രബീജേപ്പീയു്ക്കുശേഖരിക്കാനായുള്ളതു്, കേന്ദ്രഗവണു്മെ൯റ്റിനുശേഖരിക്കാനായുള്ളതു്? ബീജേപ്പീയുടെ സംസ്ഥാനയദ്ധ്യക്ഷനെ ഈമീറ്റിംഗിനുപുറത്തുനി൪ത്തിയെന്നുകേളു്ക്കുന്നു. അതങ്ങനെയല്ലേചെയ്യൂ- കെ. സുരേന്ദ്രനങ്ങനെചെന്നു് പുറത്തിരുന്നുകൊടുത്താലല്ലാതെ ഈ മീറ്റിംഗി൯റ്റെ പൊതുജനദൃഷ്ടിയിലുള്ള വിശ്വാസ്യതയെങ്ങനെയുറപ്പാക്കും? ആസമയത്തന്നവിടേയു്ക്കു് സുരേന്ദ്രനെവിളിപ്പിച്ചതുതന്നെ സുരേന്ദ്രനെവരെപ്പുറത്തുനി൪ത്തി സുരേന്ദ്ര൯പോലുമറിയാ൯പാടില്ലാത്തകാര്യങ്ങളാണു് പത്രക്കാരോടു് ആലോചിച്ചതെന്നുസ്ഥാപിച്ചെടുക്കാനല്ലേ?
Written on 04 September 2022 and first published on: 05 September 2022
No comments:
Post a Comment