വിഴിഞ്ഞംതുറമുഖസമരത്തിലെയും അദാനിയുടെതുറമുഖനി൪മ്മാണതടസ്സത്തിലെയും വേംസ്സു് ഐ വ്യൂവും ബേഡു്സ്സു് ഐ വ്യൂവും തമ്മിലെന്തൊരന്തരം!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Fotowunsch. Graphics: Adobe SP.
വിഴിഞ്ഞംതുറമുഖസമരത്തിലു് അദാനിയുടെതുറമുഖനി൪മ്മാണംതടസ്സപ്പെടുന്നതു് അദാനിനലു്കിയകേസ്സിലു് കേരളാഹൈക്കോടതിപരിശോധിച്ചു. തടസ്സപ്പെടാതെ തുറമുഖനി൪മ്മാണംതുട൪ന്നുകൊണു്ടുപോകുന്നതിനു് സംസ്ഥാനപ്പോലീസ്സിനു് പ്രൊട്ടക്ഷ൯നലു്കാ൯കഴിഞ്ഞില്ലെങ്കിലു് കേന്ദ്രപ്പോലീസ്സിനെവിളിക്കണമെന്നു് 2022 സെപു്റ്റംബ൪ 1നു് ഒരു ഉത്തരവുമിട്ടു. വിഴിഞ്ഞംതുറമുഖവുമായിബന്ധപ്പെട്ടു് അതി൯റ്റെ നി൪മ്മാണംതടസ്സപ്പെടുന്നപ്രശു്നംമാത്രമല്ലയുള്ളതു്- അതു് പിന്നെവേണമെങ്കിലും തുടരാവുന്നതേയുള്ളൂ, വിഴിഞ്ഞത്തെയവിടെനിന്നും ആരുമെടുത്തുകൊണു്ടുപോവുകയില്ല, അതവിടെത്തന്നെകാണും. മറ്റുചിലപ്രശു്നങ്ങളാ തുറമുഖനി൪മ്മാണവുമായിബന്ധപ്പെട്ടുള്ളതു് അങ്ങനെയവിടെക്കിടക്കുന്നതല്ല, പിന്നെച്ചെന്നുപരിഹരിക്കാനൊക്കുന്നതുമല്ല: അതടിയന്തിരമാണു്.
അതിലൊന്നാണു് ആത്തുറമുഖനി൪മ്മാണം കടലിലു്ച്ചിറകെട്ടുന്നതുകൊണു്ടു് തിരയുടെശക്തിയും വലിപ്പവുംകൂടി കരയിലു്വന്നടിച്ചു് അനേകകിലോമീറ്ററുകളോളംദൂരം തീരത്തെയില്ലാതാക്കിയെടുത്തുകൊണു്ടുപോകുന്നതു്. ഈത്തീരംമുഴുവ൯പോയിക്കഴിഞ്ഞതിനുശേഷം ആരവിടെയെന്തെടുത്തിട്ടുതീരമുണു്ടാക്കാനാണു്! തീരസ്സമീപപ്പ്രദേശങ്ങളിലു് മീ൯കിട്ടാതായതുകൊണു്ടു് സാധാരണക്കാരായ മത്സ്യത്തൊഴിലാളികളവരുടെ വള്ളങ്ങളുംകൊണു്ടു് മണ്ണെണ്ണയു്ക്കും പെട്രോളിനും ഡീസ്സലിനും ഇ൯ഡൃയിലു് ലോകത്തെയേറ്റവുംവിലക്കൂടിനിലു്ക്കുന്നയീക്കാലത്തു് അനേകകിലോമീറ്ററുകളുള്ളിലു്പ്പോകണമെന്നുവന്നതു് അവരുടെയുപജീവനത്തെയേതാണു്ടില്ലാതാക്കിക്കഴിഞ്ഞു. അതുംപിന്നീടു് സൗകര്യമായിച്ചെന്നിരുന്നുപരിഹരിക്കാനായി അവിടെക്കാത്തുനിലു്ക്കുന്നപ്രശു്നമല്ല. അവരെല്ലാംകാലപുരിപൂകിക്കഴിഞ്ഞിട്ടു് അതുപരിഹരിച്ചിട്ടുകാരൃവുമില്ല. ഇതുപോലെയവിടെ എത്രയോയെത്രയോപ്രശു്നങ്ങളു്! തുറമുഖനി൪മ്മാണത്തിലെത്തടസ്സം കോടതിപരിശോധിച്ചു, വളരെഗൗരവമായെടുത്തു, കേന്ദ്രപ്പോലീസ്സിനെവിളിക്കാ൯ ഉത്തരവുമിട്ടു. മറ്റേപ്പ്രശു്നങ്ങളാരുപരിഹരിക്കും?
വിഴിഞ്ഞംതുറമുഖനി൪മ്മാണത്തിനെതിരേനടക്കുന്ന സമരംകാരണം അദാനിയു്ക്കു് പ്രതിദിനം കോടിക്കണക്കിനുരൂപയുടെ നഷ്ടമുണു്ടാകുന്നുവെന്നുള്ളവാദം കോടതി വളരെപ്പ്രാധാന്യംകൊടുത്തുതന്നെപരിഗണിച്ചു. അതനുസരിച്ചുവിധിക്കുകയുംചെയു്തു. സമരംകാരണം അദാനിയു്ക്കുമാത്രമല്ല കോടിക്കണക്കിനുരൂപാനഷ്ടമുണു്ടാകുന്നതു്, ആത്തുറമുഖനി൪മ്മാണംകാരണം നാലുജില്ലകളിലു് മൈലുകളോളംതീരംതകരുന്നതിലൂടെ കേരളത്തിനും കേരളത്തിലെജനസമൂഹത്തിനും അതി൯റ്റെയായിരക്കണക്കിനിരട്ടിക്കോടിരൂപ പ്രതിദിനംനഷ്ടപ്പെട്ടുകൊണു്ടിരിക്കുകയാണു്. റിക്ലമേഷനിലൂടെയേതെങ്കിലുംകാലത്താഭൂമി കടലിലു്നിന്നുതിരിച്ചുപിടിക്കുന്നതി൯റ്റെ ചെലവിനെക്കുറിച്ചെന്തെങ്കിലുമൊരൂഹമുണു്ടോ? അദാനിയു്ക്കോ കോടതിയു്ക്കോ ഗവണു്മെ൯റ്റിനൊ അതിനെക്കുറിച്ചുപറയാ൯ഭയമാണു്, കാരണം അതോടെയദാനിത്തുറമുഖത്തി൯റ്റെ എല്ലാജസ്സു്റ്റിഫിക്കേഷനുമൊലിച്ചുപോകും. ഈത്തുറമുഖനി൪മ്മാണത്തി൯റ്റെയും സമരംകാരണമുള്ളയദാനിയുടെനഷ്ടത്തി൯റ്റെയും കേരളത്തി൯റ്റെ നഷ്ടതീരത്തി൯റ്റെയും സാമ്പത്തികക്കണക്കെടുക്കുകയാണെങ്കിലു് ഏതാണേറ്റവുംവലിയനഷ്ടമെന്നതാണിവിടത്തെച്ചോദ്യം. ഗവണു്മെ൯റ്റോ കോടതിയോ അദാനിയോയതിനുത്തരംപറയുമോ? ഒരദാനിയു്ക്കുണു്ടാകുന്ന ചില്ലറനഷ്ടമാണോ കേരളത്തി൯റ്റെ തീരപ്പ്രദേശത്തിനുണു്ടാകുന്ന പെ൪മന൯റ്റുനഷ്ടമാണോ കോടതിയുടെയും ഗവണു്മെ൯റ്റി൯റ്റെയുംമുന്നിലുള്ള പരിഗണനാവിഷയം?
ഇംഗ്ലീഷിലു് വേംസ്സു് ഐ വ്യൂ, ബേഡു്സ്സു് ഐ വ്യൂ എന്നിങ്ങനെരണു്ടുപ്രയോഗങ്ങളുണു്ടു്. ഒരുപുഴുചെയ്യുന്നപോലെ ചുഴിഞ്ഞിറങ്ങിനോക്കുകയെന്നാണു് ആദ്യത്തേതിന൪ത്ഥം. അതിനൊരലു്പ്പദ്രുശ്യംമാത്രമേ ലഭിക്കുകയുള്ളൂ, എന്നാലതാഴത്തിലു്ലഭിക്കും. ഒരുപക്ഷിയുയരത്തിലിരുന്നു് എല്ലാമേകദേശം അകലെനിന്നെങ്കിലും സമഗ്രമെന്നപോലെകാണുക, അതായതു് വിഹഗവീക്ഷണംനടത്തുക, എന്നാണു് രണു്ടാമത്തേതിന൪ത്ഥം. അതാപ്പുഴുവിനേക്കാളു്ക്കൂടുതലു്പ്പ്രദേശംകാണും, അവയെല്ലാംതമ്മിലുള്ള ബന്ധംമനസ്സിലാവുകയുംചെയ്യും. ഹൈക്കോടതി കൂലങ്കഷവും സൂക്ഷു്മവുമായി തുറമുഖനി൪മ്മാണതടസ്സമെന്ന ഏകപ്പ്രശു്നത്തെക്കുറിച്ചാഴത്തിലു്പ്പഠിച്ചുവിധിച്ചു. ആവിധിയാത്തുറമുഖനി൪മ്മാണതടസ്സവുംകടന്നു് മറ്റുമുഴുവ൯പ്രശു്നങ്ങളെയും അതിസമ൪ത്ഥമായി പ്രതികൂലമായിബാധിക്കുന്നതാപ്പക്ഷികാണുന്നുണു്ടു്.
Written and first published on: 02 September 2022
No comments:
Post a Comment