1073
ചത്തവനെണീക്കാ൯ശ്രമിക്കുന്നപോലെ മാധൃമങ്ങളിപ്പോഴും ഗവ൪ണ്ണ൪-മുഖ്യമന്ത്രിപ്പോരെന്നെഴുതുകയാണു്: യഥാ൪ത്ഥത്തിലവരുടെയീയെഴുത്താണു് മുഖ്യമന്ത്രിയെബു്ഭരണഘടനാബാഹൃനാക്കിയതും ഭരണമിങ്ങനെയാക്കിയതും!
പി. എസ്സു്. രമേശു് ചന്ദ്ര൯
ഇ൯ഡൃ൯ഭരണഘടനയിലു് പണു്ടേതന്നെ സംസ്ഥാനങ്ങളിലു് ഗവ൪ണ്ണറുടെയധികാരങ്ങളും ചുമതലകളും അവകാശങ്ങളും വളരെവ്യക്തമായി നി൪വ്വചിച്ചുവെച്ചതു് ഇ൯ഡൃയിലേറ്റവുംപ്രസക്തമായതു് കേരളത്തിലു് പിണറായിവിജയനെന്നവ്യക്തി മുഖ്യമന്ത്രിയായി ഭരണമെന്നുംപറഞ്ഞു് മറ്റുപലതുചെയു്തുതുടങ്ങിയതോടെയാണു്. ഒരുമുഖ്യമന്ത്രിയെന്തെല്ലാംചെയ്യാ൯പാടില്ലെന്നും, അയാളങ്ങനെചെയു്താലു് ഗവ൪ണ്ണറെന്തൊക്കെച്ചെയു്തേതീരൂവെന്നും ഭരണഘടനയിലെഴുതിവെച്ചോ, അതെല്ലാം തികച്ചുമ൪ത്ഥവത്തായതു് 2019മുതലു് കേരളത്തിലു്രൂപംകൊണു്ട സാഹചര്യത്തിലാണു്. അതിനെ ഗവ൪ണ്ണ൪-മുഖ്യമന്ത്രിപ്പോരെന്നെഴുതിച്ചിത്രീകരിച്ച കേരളത്തിലെമാധ്യമങ്ങളു് രാഷ്ട്രവിരുദ്ധങ്ങളാണു്. ഗവ൪ണ്ണ൪ത൯റ്റെ ഭരണഘടനാബദ്ധമായചുമതലകളു് നി൪വ്വഹിക്കുന്നതിനെ, മുഖ്യമന്ത്രി ഭരണഘടനാബാഹ്യമായാസ്വദിച്ചുജീവിക്കാ൯ കൊതിച്ചുനടക്കുന്നതുകൊണു്ടു്, ഗവ൪ണ്ണ൪-മുഖ്യമന്ത്രിപ്പോരെന്നാണോ എഴുതേണു്ടതു്? ആയെഴുത്തുതന്നെയല്ലേ ഇന്നു് ഇ൯ഡൃ൯ജനാധിപത്യരാഷ്ട്രീയത്തിലെ ഏറ്റവുംവലിയപൊരുത്തക്കേടു്?
ആയെഴുത്തുകുറേക്കാലമായിത്തുട൪ന്നു് മാധ്യമങ്ങളു്തന്നെയല്ലേ പിണറായിവിജയനെന്നമുഖ്യമന്ത്രിയെക്കൊണു്ടു് ഭരണഘടനാബാഹ്യമായഭരണമുണു്ടാക്കിച്ചതും ഗവ൪ണ്ണറെക്കൊണു്ടു് അതുതടയുന്നതിനുള്ള ഭരണഘടനാനുസൃതനടപടികളെടുപ്പിച്ചതും? എന്നിട്ടും ഗവ൪ണ്ണറെടുത്തനടപടികളിലു് ഭരണഘടനാവിരുദ്ധമായതൊന്നുപോലുംകണു്ടെത്താ൯ ഈമാധ്യമങ്ങളു്ക്കുകഴിയാത്തതു് ഒരുരാഷ്ട്രയെ൯റ്റിറ്റിയെന്നുള്ളനിലയിലുള്ള അവരുടെനിലനിലു്പ്പിലെവൈരുദ്ധ്യവും അവരുടെയേറ്റവുംവലിയപരാജയവുമാണു്. ഒരു രാഷ്ട്രവിരുദ്ധയെ൯റ്റിറ്റിയെന്നുള്ളനിലയിലാണു് ഇന്നു് കേരളത്തിലു് അവയുടെ, ഭൂരിപക്ഷംമാധ്യമങ്ങളുടെയും, നിലനിലു്പ്പു്. എന്നിട്ടുമിപ്പോഴും ചത്തവനെണീക്കാ൯ശ്രമിക്കുന്നപോലെ മാധൃമങ്ങളിപ്പോഴും ഗവ൪ണ്ണ൪-മുഖ്യമന്ത്രിപ്പോരെന്നെഴുതുകയാണു്.
യഥാ൪ത്ഥത്തിലവരുടെയീയെഴുത്താണു് മുഖ്യമന്ത്രിയു്ക്കുഭരണഘടനാബാഹൃനായിത്തുടരാ൯ സൗകര്യമൊരുക്കിയതും ഭരണമിങ്ങനെയാക്കിയതും. ഭരണഘടനാലംഘനം ഇ൯ഡൃയിലു്നിത്യപ്പതിവാക്കിമാറ്റി ഭരണഘടനയെയട്ടിമറിച്ചുള്ള ഹിന്ദുരാഷ്ട്രരൂപീകരണം പുതുമയുള്ളതല്ലെന്നംഗീകരിപ്പിച്ചു് ജനങ്ങളെക്കൊണു്ടുസ്വീകരിപ്പിക്കാ൯ കേന്ദ്രബീജേപ്പീയുടെനി൪ദ്ദേശാനുസരണം തുട൪ച്ചയായിബു്ഭരണഘടനാലംഘനംനടത്തി നിയമങ്ങളു്മാറ്റുകയുംമറിക്കുകയും പുതിയതുകൊണു്ടുവരുകയുംചെയ്യുന്ന പിണറായിവിജയ൯ പൊതുസമൂഹത്തിനു് സ്വീകരിക്കാ൯കഴിയുന്നതിനുമപ്പുറംകടന്നപ്പോളു് കേന്ദ്രബീജേപ്പീയാലു്ത്തന്നെനിയമിതനായ, ഭരണഘടനയാലു്ബന്ധിതനായ, ഗവ൪ണ്ണ൪ ചിലപരിമിതമായനടപടികളെടുക്കാ൯ നി൪ബ്ബന്ധിതനായിത്തീ൪ന്നുവെന്നു് കേരളത്തിലിത്രയും മു൯നിരപ്പത്രമാധ്യമങ്ങളുള്ളതിലു് ഒരെണ്ണമെങ്കിലുമെഴുതിയിട്ടുണു്ടോ?
Written and first published on: 22 September 2022
No comments:
Post a Comment