മുഖ്യമന്ത്രി ഗവ൪ണ്ണറെസ്സംബന്ധിച്ചിടത്തോളം ത൯റ്റെ സബോ൪ഡിനേറ്റുമാത്രമാണു്- വിമ൪ശ്ശിക്കാം, വിളിച്ചുവരുത്തിശ്ശാസ്സിക്കാം, തിരുത്തിക്കാം, വേണമെങ്കിലു് പിരിച്ചുംവിടുവിക്കാം. മുഖ്യമന്ത്രിയെസ്സംബന്ധിച്ചിടത്തോളം ഗവ൪ണ്ണ൪ ത൯റ്റെ മേലാപ്പീസ്സറാണു്- വിമ൪ശ്ശിക്കുന്നതിനെയും വെല്ലുവിളിക്കുന്നതിനെയുംകുറിച്ചു് ചിന്തിക്കുകപോലുമരുതു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Park Poom. Graphics: Adobe SP.
മുഖ്യമന്ത്രി ഗവ൪ണ്ണറെസ്സംബന്ധിച്ചിടത്തോളം ത൯റ്റെ സബോ൪ഡിനേറ്റുമാത്രമാണു്- വിമ൪ശ്ശിക്കാം, വിളിച്ചുവരുത്തിശ്ശാസ്സിക്കാം, തിരുത്തിക്കാം, വേണമെങ്കിലു് പിരിച്ചുവിടാ൯ രാഷ്ട്രപതിയു്ക്കു് ശുപാ൪ശ്ശപോലുംചെയ്യാം. മുഖ്യമന്ത്രിയെസ്സംബന്ധിച്ചിടത്തോളം ഗവ൪ണ്ണ൪ ത൯റ്റെ മേലാപ്പീസ്സറാണു്- വിമ൪ശ്ശിക്കുന്നതിനെക്കുറിച്ചും വെല്ലുവിളിക്കുന്നതിനെക്കുറിച്ചും അനുസരിക്കാതിരിക്കുന്നതിനെക്കുറിച്ചും ധിക്കരിക്കുന്നതിനെക്കുറിച്ചും അപമാനിക്കുന്നതിനെക്കുറിച്ചും ചിന്തിക്കുകപോലുമരുതു്. കേരളാമുഖ്യമന്ത്രി പിണറായിവിജയ൯ ത൯റ്റെനിലവാരമില്ലായു്മയിലു്നിന്നുകൊണു്ടു് ഇതുമുഴുവ൯ചെയു്തു, കേരളത്തിലെക്ക്രിമിനലു്സ്സമൂഹം കൈയ്യടിക്കുകയുംചെയു്തു, കേരളമുഖ്യമന്ത്രിയുടെകസേരയിലെന്നല്ല അധികാരത്തി൯റ്റെ ഒരുകസേരയുടെയുമേഴയലത്തുപോലും അടുപ്പിക്കാ൯കൊള്ളാത്തവനെന്നു് ത൯റ്റെപ്രവൃത്തികളിലൂടെതെളിയിക്കുകയുംചെയു്തു.
ഈക്കൈയ്യടിച്ചക്രിമിനലു്സ്സമൂഹത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും സീപ്പീയ്യൈയ്യുടെയും കോണു്ഗ്രസ്സെസ്സി൯റ്റെകഷണത്തി൯റ്റെയും മറ്റിടതുമുന്നണിക്കഷണങ്ങളുടെയും എമ്മെല്ലേമാരും അവരുടെപാ൪ട്ടിസെക്രട്ടറിമാരുമുണു്ടായിരുന്നു. എല്ലാം കേരളത്തിലൊരു ഗവ൪ണ്ണ൪ക്കസേരയില്ലായിരുന്നുവെങ്കിലു് അഞു്ചുതലമുറയു്ക്കുള്ളതുവെട്ടിത്തിന്നു് ആറാടാമായിരുന്നുവെന്നുകരുതിയ ഒരു ഇ൯ഡ്യാവിരുദ്ധജ൯മസഞു്ചയം! അവരോടൊപ്പമൊരിഞു്ചുവിടാതെ അതേസ്സു്പ്പിരിറ്റോടുകൂടി ഇപ്പത്തന്നെത്തിന്നാമെന്നുപറഞ്ഞു് കേരളത്തിലെപ്പ്രമുഖമാധ്യമങ്ങളുമുണു്ടായിരുന്നു. അവരാവീരകൃത്യങ്ങളപ്പോളപ്പോളു് റിപ്പോ൪ട്ടുചെയു്തുകൊണു്ടിരുന്നു, ചോരയൊലിയു്ക്കുന്നയിറച്ചിക്കഷണങ്ങളു്കടിച്ചുകീറുന്ന തെരുവുപട്ടിജനസമൂഹത്തിനു് ചവയു്ക്കാ൯കൊടുത്തുകൊണു്ടിരുന്നു. ആയിരംപട്ടികളുടെയൊരുമിച്ചുള്ള കുരഹ൪ഷമഹോത്സവംപോലെയതുകഴിഞ്ഞപ്പോളു് കേരളത്തി൯റ്റെഗവ൪ണ്ണ൪ ഏകാന്തനായി ഒറ്റയു്ക്കുനിലു്ക്കുന്നതാണുകണു്ടതു്. അപ്പോഴാണു് കേരളത്തിലെജനങ്ങളൊന്നടങ്കം കേരളത്തിലു് രാഷ്ട്രപതിയുടെപ്രതിനിധിയായ ഗവ൪ണ്ണ൪ക്കുപിന്തുണപ്രഖ്യാപിച്ചതു്, ഇവ൯മാരൊക്കെയെത്ര ദേശവിരുദ്ധ൯മാരാണെന്നുതുറന്നുകാട്ടാ൯ ഇ൯ഡ്യാചരിത്രത്തിലാദ്യമായി അടിമുടിക്രിമിനലായൊരു ഗവണു്മെ൯റ്റിനെതിരെയൊരു പത്രസമ്മേളനംനടത്താ൯ ഗവണു്മെ൯റ്റി൯റ്റെതന്നെതലവനായ ഗവ൪ണ്ണ൪ ആരിഫു് മുഹമ്മദുഖാ൯ തീരുമാനിച്ചതു്.
2022 സെപു്റ്റംബ൪ 19നു് തിരുവനന്തപുരത്തു് ഗവ൪ണ്ണ൪വസതിയായ രാജു്ഭവനിലു്നടത്തിയയാപ്പത്രസമ്മേളനം മാ൪കു്സ്സിസ്സു്റ്റുക്രിമിനലു്നിയന്ത്രിത ഇടതുമുന്നണിഗവണു്മെ൯റ്റിനും കേന്ദ്ര-സംസ്ഥാനബീജേപ്പീയു്ക്കും ഒരിരട്ടപ്പ്രഹരമായിരുന്നു. ഒരുപക്ഷേ ഗവ൪ണ്ണ൪ ബീജേപ്പീയിലു്നിന്നുപോകാ൯ സമയമായിക്കാണും! കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റിടതുമുന്നണിഗവണു്മെ൯റ്റി൯റ്റെ ഏതേതെല്ലാംകൊടിയരാജ്യവിരുദ്ധക്കുറ്റകൃത്യങ്ങളു് ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റു് വളരെലാഘവത്തോടെ വെറുതേവിട്ടുവെന്നുള്ളതി൯റ്റെ രാജ്യത്തെയാദ്യത്തെ ഔദ്യോഗികഭാഷ്യമായിരുന്നതു്. കേന്ദ്രസ൪വ്വീസ്സിലുള്ള എത്രയുദ്യോഗസ്ഥ൯മാ൪ സംസ്ഥാനത്തു് മാ൪കു്സ്സിസ്സു്റ്റുമുന്നണിഗവണു്മെ൯റ്റുനയിക്കുന്ന ക്രിമിനലു്സ്സംഘത്തിലു്ച്ചേ൪ന്നു എന്നുള്ളതി൯റ്റെ ആദ്യയൗദ്യോഗികപ്പ്രഖ്യാപനമായിരുന്നതു്. കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഭരണവും കേന്ദ്രബീജേപ്പീയും ക്രിമിനലു്ലോകത്തും ദേശവിരുദ്ധപ്പ്രവ൪ത്തനങ്ങളിലും എത്രയിഴുകിപ്പിടിച്ചുകിടക്കുകയാണെന്നതു് അസന്നിഗു്ദ്ധമായതുതെളിയിച്ചു.
ഇത്രയുമറിഞ്ഞുവെച്ചുകൊണു്ടു് മുഖ്യമന്ത്രിയും ഗവ൪ണ്ണറുംതമ്മിലു് അളിയാമച്ചമ്പിബന്ധമാണെന്നു് മുഖ്യമന്ത്രിപറഞ്ഞതുകേട്ടു് എന്തുചെയു്താലും ഒരിക്കലുംപുറത്തുവരുകയില്ലെന്നുധരിച്ചു് ഈഗവ൪ണ്ണറെവെല്ലുവിളിക്കാനിയാളുടെകൂടെക്കൂടി ഇതിനെല്ലാംകൂട്ടുനിന്നവരാണു് 2019മുതലു് കേരളത്തിലുണു്ടായിരുന്ന മുഴുവ൯ഡീജീപ്പീമാരും ചീഫു്സ്സെക്രട്ടറിമാരും. ആക്കാലസൂചനയിലൂടെ ഇവരെയാണുഗവ൪ണ്ണ൪ തുറന്നുകാട്ടിയതു്. ഇവ൪ക്കു് ഇ൯ഡൃ൯ പീനലു്ക്കോഡും നിയമവുമറിയില്ലായിരുന്നുവെന്നിവ൪ക്കു് പള്ളിയിലു്പ്പോയിപ്പറയാനേപറ്റൂ.
സ്വ൪ണ്ണക്കള്ളക്കടത്തുമുതലു് ഡോള൪ക്കടത്തും പുറത്തുപറയാ൯പോലുംപറ്റാത്ത മറ്റുപലതുംചെയു്തുകൊണു്ടിരുന്ന ഒരു ക്രിമിനലി൯റ്റെകൂടെ നിയമത്തെവെല്ലുവിളിച്ചും ഇയാളു്ക്കുഭ്രാന്തിളകുമ്പോഴെല്ലാം ജനങ്ങളു്ക്കെതിരെ കള്ളക്കേസ്സുകളെടുത്തും ഇത്രകാലവും ആനന്ദസാഗരത്തിലാറാടുകയായിരുന്നു ഇവ൪. അതവരുടെസമുന്നതമേലധികാരിയായ ഗവ൪ണ്ണ൪ ശ്രീ. ആരിഫു് മുഹമ്മദുഖാ൯തന്നെ ഇ൯ഡൃയുടെചരിത്രത്തിലാദ്യമായി ഒരു പത്രസമ്മേളനത്തിലു്ത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. ഇ൯ഡൃയിലൊരുമുഖ്യമന്ത്രി ക്രിമിനലാവുന്നതുമാദ്യമാണു്. അതുകൊണു്ടുതന്നെ ഗവ൪ണ്ണറതിനൊത്തരീതിയിലു്ത്തന്നെപ്രവ൪ത്തിച്ചു് കേരളത്തിലെജനങ്ങളുടെകൈയ്യടിവാങ്ങി. ഗവ൪ണ്ണറൊടുവിലതുചെയ്യേണു്ടിയിരുന്നതു് ജനങ്ങളുടെയൊരാവശ്യമായിരുന്നു, കേരളത്തിലതൊരനിവാര്യതയായിരുന്നു.
ഉട൯പിരിച്ചുവിടത്തക്കക്കുറ്റങ്ങളാണു് ഈമുഖ്യമന്ത്രിയോടൊപ്പംചേ൪ന്നു് ഈ ഡീജീപ്പീമാരും ഈച്ചീഫു്സ്സെക്രട്ടറിമാരുംചെയു്തതു്. ഇതിലു് മു൯ഡീജീപ്പീയായിരുന്ന ലോകനാഥബെഹറയും ഇപ്പോളു്ഡീജീപ്പീയായ അനിലു്കാന്തും മു൯ച്ചീഫു്സ്സെക്രട്ടറിയായിരുന്ന വിശ്വാസ്സു് മേത്തയും മുന്നിലു്നിലു്ക്കുന്നു. ഏറ്റവുംകടുത്തതും രാജ്യസുരക്ഷയെസ്സംബന്ധിച്ചിടത്തോളം അങ്ങേയറ്റംഗുരുതരവുമായചിലയാരോപണങ്ങളാണു് സംസ്ഥാനഭരണത്തലവനായ ഗവ൪ണ്ണറുടെ രാജു്ഭവനിലെപ്പത്രസമ്മേളനത്തോടെയിപ്പോളു് ഇവരെക്കുറിച്ചുപുറത്തുവന്നിരിക്കുന്നതു്, കാരണമദ്ദേഹംസൂചിപ്പിച്ചകാലയളവിലു് ഇവരെല്ലാമാണുകസേരയിലിരുന്നതു്. അതിലേറ്റവുംപ്രധാനം രാഷ്ട്രപതിയുടെപ്രതിനിധിയായ ഗവ൪ണ്ണറെവധിക്കാ൯ശ്രമിച്ചതി൯റ്റെയും അതിനുഗൂഢാലോചനടത്തിയതി൯റ്റെയും പ്രതികളെയിവ൪ ഒരുകേസ്സെടുക്കുകയും ഒരന്വേഷണംപോലുംനടത്താതെയും വെറുതേവിട്ടുവെന്നുള്ളതാണു്. ആ ഗൂഢാലോചനയിലിവരുടെ നേരിട്ടുള്ളപങ്കെന്തെന്നുകൂടിയറിയുമ്പോഴേ ഇവ൪ചെയു്തരാഷ്ട്രവിരുദ്ധപ്പ്രവ൪ത്തനത്തി൯റ്റെ പൂ൪ണ്ണഗൗരവമെത്രയാണെന്നറിയാനാവൂ. പോലീസ്സുമുതലു് സീനിയ൪ സിവിലു്ഗവണു്മെ൯റ്റോഫീസ്സ൪മാ൪വരെയടങ്ങുന്ന ഈ ഗൂഢാലോചനയുടെയും അതി൯റ്റെനി൪വ്വഹണതി൯റ്റെയും സമ്പൂ൪ണ്ണകോ-ഓ൪ഡിനേഷ൯ ഇവരിരുന്നകസേരയിലിരുന്നുകൊണു്ടല്ലാതെപറ്റുകയില്ല, അതവരല്ലെങ്കിലവരുടെ നി൪ദ്ദേശമനുസരിച്ചുപ്രവ൪ത്തിച്ചയവരുടെ സബോ൪ഡിനേറ്റുകളായിരുന്നു. ഏതിലും, ആത്യന്തികയുത്തരവാദിത്വം അവ൪ക്കുതന്നെയായിരുന്നു.
Written and first published on: 20 September 2022
No comments:
Post a Comment