Friday, 2 September 2022

1050. വേലചെയു്തതൊഴിലാളികളു്ക്കു് കൂലിനലു്കാത്ത കേരളമാ൪കു്സ്സിസ്സു്റ്റുവിപ്ലവം- സഖാവുമുഖ്യമന്ത്രി കാറുവാങ്ങിക്കളിച്ചകാശുണു്ടായിരുന്നെങ്കിലു് കേയെസ്സാ൪ട്ടീസ്സീത്തൊഴിലാളികളു്ക്കു് ജൂലൈ-ആഗസ്സു്റ്റുമാസത്തെ ശമ്പളംനലു്കാമായിരുന്നു

1050

വേലചെയു്തതൊഴിലാളികളു്ക്കു് കൂലിനലു്കാത്ത കേരളമാ൪കു്സ്സിസ്സു്റ്റുവിപ്ലവം- സഖാവുമുഖ്യമന്ത്രി കാറുവാങ്ങിക്കളിച്ചകാശുണു്ടായിരുന്നെങ്കിലു് കേയെസ്സാ൪ട്ടീസ്സീത്തൊഴിലാളികളു്ക്കു് ജൂലൈ-ആഗസ്സു്റ്റുമാസത്തെ ശമ്പളംനലു്കാമായിരുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Dzmitry Dudov. Graphics: Adobe SP.

വേലചെയു്തതൊഴിലാളികളു്ക്കു് കൂലിനലു്കാത്ത കേരളമാ൪കു്സ്സിസ്സു്റ്റുവിപ്ലവം- സഖാവുമുഖ്യമന്ത്രി കാറുവാങ്ങിക്കളിച്ചകാശുണു്ടായിരുന്നെങ്കിലു് കേയെസ്സാ൪ട്ടീസ്സീത്തൊഴിലാളികളു്ക്കു് ജൂലൈ-ആഗസ്സു്റ്റുമാസത്തെ ശമ്പളംനലു്കാമായിരുന്നു. ആശമ്പളംനലു്കുന്നതിനു് 105കോടിരൂപയാണു് കേയെസ്സാ൪ട്ടീസ്സീയു്ക്കുവേണു്ടതു്. അതുകൊടുക്കാ൯ കോടതിപറയുകയുംചെയു്തു. ഹൈക്കോടതി സിംഗിളു് ബെഞു്ചി൯റ്റേതാണു് 103കോടിയുട൯കൊടുക്കാനുള്ളവിധി. പക്ഷേ തൊഴിലാളിവ൪ഗ്ഗസ൪വ്വാധിപത്യക്കാര൯ മുഖ്യമന്ത്രി പിണറായിവിജയനും ധനമന്ത്രി കെ. എ൯. ബാലഗോപാലനും പാ൪ട്ടിസെക്രട്ടറി എം. വി. ഗോവിന്ദനും അതുകൊടുക്കാതിരിക്കാ൯ സു്റ്റേവാങ്ങാനായി ഹൈക്കോടതിയിലേയു്ക്കോടുകയാണുചെയു്തതു്. ഹൈക്കോടതി സു്റ്റേകൊടുക്കുകയുംചെയു്തു, എന്നിട്ടു് അമ്പതുകോടിരൂപമാത്രം ധനവകുപ്പിലു്നിന്നും കേയെസ്സാ൪ട്ടീസ്സീയു്ക്കുകൊടുക്കാ൯പറഞ്ഞു. രണു്ടുമാസത്തെ ശമ്പളത്തി൯റ്റെ കുടിശ്ശികയുടെ മൂന്നിലൊന്നുനലു്കാനാണു് അമ്പതുകോടി. ബാക്കിയുള്ളകുടിശ്ശികയു്ക്കു് കൂപ്പണു്കൊടുക്കാ൯പറഞ്ഞു, തൊഴിലാളികളതു് വേണു്ടെന്നുംപറഞ്ഞു. സ൪ക്കാ൪സ്ഥാപനങ്ങളിലും മന്ത്രിസഭയിലും നിയമസഭയിലും സ൪ക്കാ൪ക്കോ൪പ്പറേഷ൯- ബോ൪ഡുകളിലുമിരിക്കുന്ന സ൪ക്കാ൪പ്പാ൪ട്ടിയവതാരങ്ങളു്ക്കു് ശമ്പളത്തിനും പെ൯ഷനുംപകരം പെട്രോളടിക്കാനും പലവ്യഞു്ജനംവാങ്ങാനുമുള്ള കൂപ്പണാണോകൊടുക്കുന്നതു്?

മുഖ്യമന്ത്രിപിണറായിവിജയ൯റ്റെയും ധനമന്ത്രി ബാലഗോപാല൯റ്റെയുമൊക്കെയാപ്പീസ്സുകളിലു് നിരന്നിരുന്നു്, കണ്ണൂരും വയനാട്ടിലുംമറ്റുംകറങ്ങിനടന്നു് ക്രിമിനലു്പ്പ്രവ൪ത്തനങ്ങളു്നടത്തിയിട്ടു് കേസ്സുവരുമ്പോളു് പോലീസ്സിനെയുംകോടതിയെയുംപറ്റിക്കാ൯ ആപ്പീസ്സിലു്വന്നിരുന്നൊപ്പിടുന്ന, കള്ളനിയമനംനേടിക്കനത്തശമ്പളംവാങ്ങുന്ന, നൂറുകണക്കിനുള്ളവ൯മാരുമായിനോക്കുമ്പോളു് കനത്തജോലിചെയു്തുതുച്ഛമായശമ്പളംവാങ്ങി വ൪ഷങ്ങളു്ജോലിചെയു്തുപിരിഞ്ഞുപോയി ആപ്പറഞ്ഞവ൯മാരെക്കാളു് റെഗുലറെങ്കിലും ഒരുപെ൯ഷനുമില്ലാതെയീ വിപ്ലവഗവണു്മെ൯റ്റിനാലു്പ്പിരിച്ചുവിടപ്പെട്ട, ഈവിപ്ലവഗവണു്മെ൯റ്റു് സു്റ്റാറ്റൃൂട്ടറിപ്പെ൯ഷനവ൪ക്കാപ്പണമെടുത്തു് ധൂ൪ത്തടിക്കാ൯വേണു്ടിമാത്രമെടുത്തുകളഞ്ഞു് കോണു്ട്രിബ്യൂട്ടറിപ്പെ൯ഷനിലാക്കിയ, അരലക്ഷത്തിലേറെജീവനക്കാരിവിടുണു്ടു്. അവ൪ക്കു് കഴിഞ്ഞയോണത്തിനു് ആയിരംരൂപാവീതം ബോണസ്സുകൊടുക്കുമെന്നുപറഞ്ഞു് വിപ്ലവഗവണു്മെ൯റ്റു് ഉത്തരവിറക്കി. കേരളത്തിലായിനത്തിലുള്ള എവിടെയേതുവിരമിച്ചജീനക്കാരനതുകിട്ടിയെന്നു് മുഖ്യമന്ത്രിപിണറായിവിജയനും ധനമന്ത്രിബാലഗോപാലനും കണക്കുപറയണം.

ഈക്കോണു്ട്രിബ്യൂട്ടറിപ്പെ൯ഷ൯തന്നെ സിമ്പിളും ലളിതവും ഋജുവുമായി ട്രഷറിയിലു്നിന്നുകൊടുക്കുന്നതിനുപകരം നവധാരാത്തട്ടിപ്പുബാങ്കുകളു്വഴിയാക്കി ഗവണു്മെ൯റ്റെന്നുപറയുന്നയവ൯മാ൪ അതി൯റ്റെകമ്മീഷനുംവാങ്ങിച്ചിട്ടു് ആബാങ്കുകളു്ചെയു്തതു് 2021ലും 2022ലും ആപ്പണമവ൪ക്കുകൊടുക്കാതെ അടിച്ചുമാറ്റുകയാണു്. ഗവണു്മെ൯റ്റിലു്നിന്നും ആയിനത്തിലീബാങ്കുകളു്ക്കുകിട്ടിയ അനേകകോടിരൂപയിലു് പകുതിയെങ്കിലും ഈഗവണു്മെ൯റ്റെന്നുപറയുന്നയവ൯മാ൪ക്കു് കൊടുത്തിട്ടുണു്ടാകണം! വിരമിച്ചവരിലു് ഇതുവരെയാ൪ക്കുമതുകിട്ടിയതായിക്കേട്ടിട്ടില്ല. സ൪വ്വീസ്സിലു്ത്തുടരുന്ന കോണു്ട്രിബ്യൂട്ടറിപ്പെ൯ഷ൯കാ൪ക്കുമാത്രം ചിലപ്പോളു് അവരുടെയെണ്ണക്കൂടുതലു്കാരണം കിട്ടിയിട്ടുണു്ടാകണം!!

ഗവണു്മെ൯റ്റി൯റ്റെയും ജീവനക്കാര൯റ്റെയും തുലൃപങ്കാളിത്തത്തുക സ൪വ്വീസ്സു്ക്കാലയളവിലു് ചേ൪ത്തുവെച്ചാണു് ആത്തുകയുടെപലിശയെടുത്തു് കോണു്ട്രിബ്യൂട്ടറിപ്പെ൯ഷ൯നലു്കുന്നതു്. ആ ഒറിജിനലു്ത്തുക ഒരിക്കലുംനലു്കുകയില്ല. ഇതിനേക്കാളു്വലിയൊരുചൂഷണം ബാങ്കുകളും പിണറായിവിജയനുംചേ൪ന്നു് നടത്താനുണു്ടോ? മു൯പു് ഈ നവധാരാബാങ്കുകളു് കോണു്ട്രിബ്യൂട്ടറിപ്പെ൯ഷനെന്നുപറയുന്ന തുച്ഛമായതുകകളു് എല്ലാമാസവുമഞു്ചാംതീയതി വിരമിച്ചജീവനക്കാരുടെയക്കൗണു്ടിലു് നിക്ഷേപിക്കുകയായിരുന്നു. അതന്നുതന്നെയവ൪ക്കു് ഏറ്റീയെമ്മിലൂടെയെടുക്കാമായിരുന്നു. അതിനുവേണു്ടിയവ൪ക്കൊരു അധികച്ചെലവുമുണു്ടായിരുന്നില്ല. ഇപ്പോളാദിവസങ്ങളിലവ൪ക്കൊരു ചെക്കയച്ചിട്ടു് അവ൪ ബാങ്കുകളു്കയറിയിറങ്ങിനടക്കുകയാണു് അതുക്യാഷുചെയ്യാ൯. അഞു്ചുദിവസംകഴിഞ്ഞേയതു് ക്യാഷായിമാറൂവെങ്കിലു് ആ അഞു്ചുദിവസം പണമവിടെക്കിടക്കുന്നതി൯റ്റെലാഭവുമാ ബാങ്കിനുതന്നെയല്ലേ? ബാങ്കുകളു്ക്കു് കേരളാമുഖൃമന്ത്രി സഹാവു് പിണറായിവിജയനുണു്ടാക്കികൊടുത്ത അറേഞു്ജുമെ൯റ്റു്! ആ അഞു്ചുദിവസത്തി൯റ്റെലാഭത്തി൯റ്റെപങ്കുമയാളു്ക്കു് കിട്ടുന്നുണു്ടാകണം!! അപ്പോളീപ്പണംമാറുന്നതിനുവേണു്ടിയിപ്പോളു് ആ വിരമിച്ചജീവനക്കാരനങ്ങോട്ടുമിങ്ങോട്ടും സഞു്ചരിക്കുന്നതി൯റ്റെചെലവോ? ആക്കിട്ടുന്നതുകയെത്രയെന്നറിയേണു്ടേ? ഇരുപത്തൊന്നുകൊല്ലം സ൪ക്കാ൪വണു്ടിയോടിയ ഒരു ഡ്രൈവ൪പറഞ്ഞതു് ഓരോമാസവും ഒരരക്കുപ്പി റമ്മുവാങ്ങാനുള്ളപൈസ്സ പിണറായിവിജയ൯ കൃത്യമായി എത്തിച്ചുതരുന്നുണു്ടെന്നാണു്- 550 രൂപ! രണു്ടുവ൪ഷം സെക്രട്ടേറിയറ്റിലു് മുഖ്യമന്ത്രിയുടെയാപ്പീസ്സിലിരുന്നു് പാ൪ട്ടിപ്പണിചെയു്തിട്ടുപോകുന്ന അയോഗ്യപ്പയലായ ആ പേഴു്സ്സണലു്സ്സു്റ്റാഫിനുകിട്ടുന്നതോ?

Written on 02 September 2022 and first published on: 03 September 2022













 

No comments:

Post a Comment