കെ-റെയിലിനു് വിശദീകരണബുക്കടിക്കാ൯ സ൪ക്കാരിനു് താലു്പ്പര്യമുണു്ടായിട്ടല്ല: അതച്ചടിപ്പിച്ചു് അഞു്ചുകോടിരൂപയിങ്ങുവാങ്ങാ൯ മറ്റുചില൪ മുട്ടിനിലു്ക്കുന്നതുകൊണു്ടാണു്
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Monticellllo. Graphics: Adobe SP.
കെ-റെയിലിനെക്കുറിച്ചു് ജനങ്ങളോടുവിശദീകരിച്ചു് അവരുടെപിന്തുണനേടാ൯ ഒരുകൈപ്പുസു്തകമച്ചടിക്കാ൯ 2022 ജനുവരി 6നാണു് ഗവണു്മെ൯റ്റു് ആദ്യം തീരുമാനമെടുത്തതു്. അതിലു് നാലരക്കോടിരൂപചെലവാക്കി അമ്പതുലക്ഷം കൈപ്പുസു്തകമാണച്ചടിച്ചുവിതരണംചെയു്തതു്. വിതരണംചെയു്തെന്നുപറഞ്ഞാലു് പബ്ലിക്കു് റിലേഷ൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റു് ഗവണു്മെ൯റ്റി൯റ്റെചെലവിലതച്ചടിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാപ്പീസ്സുകളിലെത്തിച്ചു് അവിടെയിപ്പോഴും കെട്ടിക്കിടക്കുന്നതെന്നു്! ഇതുമെടുത്തുകൊണു്ടു് ജനങ്ങളുടെയിടയിലു്വിതരണത്തിനിറങ്ങിയാലു് നാളെ അവരുടെയിടയിലു്ജീവിക്കാ൯കഴിയില്ലെന്നറിയാവുന്ന പ്രവ൪ത്തക൪ അവയെല്ലാം ഇപ്പോഴുമവിടെത്തന്നെവെച്ചിരിക്കുകയാണു്, അല്ലെങ്കിലു് റീട്ടെയിലായി വീട്ടിലെടുത്തുകൊണു്ടുപോയി ആചാരപരമായി തീവെച്ചുകത്തിച്ചുകളഞ്ഞിരിക്കുകയാണു്. ജനങ്ങളുടെയിടയിലിറങ്ങിവിതരണംചെയ്യാതെ കെട്ടുകളട്ടിയട്ടിയായി പാ൪ട്ടിയാപ്പീസ്സിലു്തന്നെവെച്ചിരിക്കുന്നതു് അടുത്തകമ്മിറ്റിയു്ക്കെങ്ങാ൯കണു്ടാലു് പാ൪ട്ടിനടപടിയുറപ്പാണു്. തൂക്കിവിറ്റാലു്പ്പിടിക്കും- തിരുവനന്തപുരത്തു് തെരഞ്ഞെടുപ്പുസമയത്തു് വട്ടിയൂ൪ക്കാവിലങ്ങനെ കോണു്ഗ്രസ്സുകാരെ ആക്രിക്കാര൯റ്റെമൊഴിവെച്ചുപിടിച്ചിട്ടുണു്ടു്. അതുകൊണു്ടുചില്ലറചില്ലറയായി കഴിയുന്നത്രചുമന്നെടുത്തുകൊണു്ടുപോയി വീട്ടിലിട്ടു് ഭാര്യയുംപിള്ളരുമില്ലാത്തനേരത്തു് കത്തിച്ചു. എല്ലാംകൂടിയെടുത്തുകൊണു്ടുപോയി ഒരുമിച്ചിട്ടുകത്തിച്ചാലു് ബോണു്ഫയറുണു്ടായതുകണു്ടു് നാട്ടുകാരറിയും, പാ൪ട്ടിയു്ക്കുന്യൂസ്സുംകിട്ടും.
ബുക്കിറക്കി പ്രവ൪ത്തകരോടുവിതരണചെയ്യാ൯പറഞ്ഞിട്ടു് മന്ത്രിമന്ദിരത്തിലും മുതലാളിമാരുടെയെയ൪ക്കണു്ഡീഷ൯ഡു് സ്വീകരണമുറികളിലും ജനങ്ങളെയഭിമുഖീകരിക്കാതെയൊളിച്ചിരിക്കുന്ന പിണറായിവിജയനെ കെ-റെയിലെന്നയിതുകൊണു്ടു് നേരിട്ടുപ്രയോജനമൊന്നുമില്ലാത്ത ആരനുസരിക്കാനാണുപാ൪ട്ടിയിലു്- ജില്ലാസെക്രട്ടറിമുതലു് ഏരിയാസെക്രട്ടറിവരെയുള്ള ചില്ലറയധികാരംനുണയുന്ന പാ൪ട്ടിഭാരവാഹികളല്ലാതെ? അങ്ങനെ കെ-റെയിലിനുജനങ്ങളുടെവീടുകളു്ക്കകത്തുകയറി കുറ്റിയടിക്കലുംനടന്നു, കേരളംകണു്ടിട്ടില്ലാത്തയത്രരൂക്ഷമായൊരു ജനപ്പ്രതിഷേധയെതി൪പ്പുസമരവുംനടന്നു, കേരളത്തിലെവീട്ടമ്മമാരുടെ പിണറായിവിജയനുവേണു്ടിക്കണു്ടുപിടിച്ചു് പുതുതായിറക്കിയ ബ്രാ൯ഡു്ന്യൂ പുത്ത൯തെറികളു് മാധ്യമങ്ങളിലൂടെതത്സമയം സമരമുഖങ്ങളിലു്നിന്നും കേളു്ക്കുകയുംചെയു്തു. അപ്പോളാണാപ്പഴയമഹാബുക്കുകളാരുംവായിച്ചു് വിവരംവെച്ചില്ലെന്നറിയുന്നതു്. അതുകൊണു്ടാണു് തൃക്കാക്കരയുപതെരഞ്ഞെടുപ്പെത്തിയപ്പോളു് ജനങ്ങളു്ക്കു് കെ-റെയിലു്വികസനബോധമുണു്ടാവാ൯ വീണു്ടുംട്രഷറിയിലു്നിന്നുപണമിറക്കി ഏഴരലക്ഷംരൂപചെലവിലു് അഞു്ചുലക്ഷംകൈപ്പുസു്തകംകൂടിയച്ചടിക്കാ൯ തീരുമാനമെടുത്തതു്. ആദ്യത്തെയമ്പതും പിന്നത്തെയഞു്ചുമടക്കം അമ്പത്തഞു്ചുലക്ഷംപുസു്തകങ്ങളു് അന്തരീക്ഷമലിനീകരണമുണു്ടാക്കിക്കത്തിച്ചതി൯റ്റെ ഉത്തരവാദിത്വം ആരുവഹിക്കും?
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസംഘടനവഴി വിതരണംചെയ്യാ൯തന്നെയാണു് ബുക്കു് ആദ്യമേയുദ്ദേശിച്ചിരുന്നതു്- അതിനുള്ളചെലവു് കേരളാറെയിലി൯റ്റെപ്രചരണത്തിനുവേണു്ടി ഗവണു്മെ൯റ്റുമുടക്കുന്നപണത്തിലു്നിന്നെടുക്കാനും. പേപ്പറി൯റ്റെകാര്യത്തിലും കള്ളറി൯റ്റെകാര്യത്തിലും ഉന്നതമേ൯മയുടെകാര്യത്തിലു് ഒരുവിട്ടുവീഴു്ച്ചയുംചെയ്യണു്ടെന്നാണു് തീരുമാനമെടുത്തതു്, കാരണം കേരളാറെയിലെന്ന ഹൈസ്സു്പ്പീഡിലോടുന്ന ടണു്കണക്കിനുസാധനത്തെ താങ്ങിനിലനി൪ത്താനുള്ളബുക്കല്ലേയടിക്കുന്നതു്!
പാ൪ട്ടിയുമായുമല്ലാതെയുംബന്ധപ്പെട്ട ഡീവൈയ്യെഫൈയ്യിലെയും എസ്സെഫൈയ്യിലെയും യുവജനങ്ങളും കോളേജുപയ്യ൯മാരുമൊക്കെ വളരെവ്യാപകമായും വ൯താലു്പ്പര്യത്തോടെയും ഗവണു്മെ൯റ്റി൯റ്റെയീബുക്കു് വായിക്കുമെന്നാണു് പ്രതീക്ഷിക്കപ്പെട്ടതു്- കേരളാസ൪വ്വീസ്സുപോലുംവായിക്കാത്തകുറേ എ൯ജീയോയൂണിയ൯കാരും. അവരെന്തുബുക്കാണുവായിക്കുന്നതെന്നിവിടെപ്പറയുന്നില്ല. ഏതായാലുമവരാരുമീബുക്കുവായിച്ചില്ല. അവയൊന്നും പ്രിയപ്രാദേശ്ശികസഖാക്കളുടെ നോട്ടക്കുറവുകാരണം (അതോ നോട്ടക്കൂടുതലോ?) ജനങ്ങളുടെയിടയിലെങ്ങുമെത്തിയതുമില്ല. ജനങ്ങളെ കെ-റെയിലിനോടടുപ്പിക്കുകയാണു് ബുക്കച്ചടിയിലൂടെ സ൪ക്കാ൪ലക്ഷൃംവെച്ചതു്. ജനങ്ങളു് വളരെയടുത്തു: തൃക്കാക്കരയുപതെരഞ്ഞെടുപ്പിലു്ത്തോറ്റു. വമ്പിച്ചജനകീയപ്പ്രതിരോധത്തിനാലും രണു്ടേകാലു്ലക്ഷംകോടിരൂപയുടെ വിദേശക്കടംതാങ്ങാ൯ കേരളത്തിനുകഴിയില്ലെന്നു് പിണറായിവിജയ൯, കോടിയേരിബാലകൃഷു്ണ൯, കെ. എ൯. ബാലഗോപാലു്, എം. വി. ജയരാജ൯, ഇ. പി. ജയരാജ൯, ആനത്താളവട്ടം ആനന്ദ൯ എന്നീ കേരളമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാക്കളൊഴിച്ചു് സകല൪ക്കുംമനസ്സിലായതിനാലും ഏതായാലും കെ-റെയിലുംപൊളിഞ്ഞു. ഇനി വിഴിഞ്ഞംതുറമുഖനി൪മ്മാണത്തിലു് അദാനിയുടെകൈയ്യിലു്നിന്നുകിട്ടുന്ന ചില്ലറക്കോടികളു്മാത്രമാണവ൪ക്കിന്നാശ്രയം. അതിനും വിശദീകരണബുക്കടിക്കുമെന്നുകേളു്ക്കുന്നു.
Written on 14 January 2022 and first published on: 03 September 2022
No comments:
Post a Comment