കേരളമന്ത്രിസഭയു്ക്കിനി പഴയപ്പോലെ ഖജനാവുവെട്ടിത്തിന്നാനേപറ്റൂ, കെ-റെയിലും വിഴിഞ്ഞവുംപോലെ വലിയപദ്ധതികളുണു്ടാക്കിവെട്ടിത്തിന്നാ൯ മാ൪കു്സ്സിസ്സു്റ്റുപോത്തുകളെ ജനങ്ങളിനിസ്സമ്മതിക്കില്ല
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Drakuliran. Graphics: Adobe SP.
കേരളമന്ത്രിസഭയു്ക്കിനി പഴയപോലെ ഖജനാവുവെട്ടിത്തിന്നാനേപറ്റൂ, കെ-റെയിലും വിഴിഞ്ഞവുംപോലെ ജനങ്ങളുടെയിടയിലു് വലിയപദ്ധതികളുമുണു്ടാക്കിക്കൊണു്ടുചെന്നു് വെട്ടുക്കിളികളെപ്പോലെ അതുവെട്ടിത്തിന്നാ൯ മാ൪കു്സ്സിസ്സു്റ്റുപോത്തുകളെ ജനങ്ങളിനിസ്സമ്മതിക്കില്ല. കെ-റെയിലിലെയും വിഴിഞ്ഞംതുറമുഖത്തെയും അഭൂതപൂ൪വ്വവും ഗവണു്മെ൯റ്റിനെസ്സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതവുമായ ജനകീയപ്പ്രതിരോധം അതാണുസൂചിപ്പിക്കുന്നതു്. ഇത്രയുംപണംമോഹിച്ചുപോയ പിണറായിവിജയ൯റ്റെനേതൃത്വത്തിലുള്ള മാ൪കു്സ്സിസ്സു്റ്റിടതുപക്ഷമുന്നണിയു്ക്കു് അതിലു്നിന്നും പി൯മാറാനുംപറ്റില്ല, ജനങ്ങളാപ്പദ്ധതികളെ നടപ്പാക്കാ൯സമ്മതിക്കുകയുമില്ല.
അങ്ങനെവരുമ്പോളു് സെക്രട്ടേറിയറ്റി൯റ്റെയും ഡിപ്പാ൪ട്ടുമെ൯റ്റുഡയറക്ടറേറ്റുകളുടെയും ജില്ലായാപ്പീസ്സുകളുടെയും കളക്ടറേറ്റുകളുടെയും സുരക്ഷിതത്വത്തിനകത്തിരുന്നു് ഗസറ്റഡ്ഡോഫീസ്സേഴു്സ്സി൯റ്റെ സംഘടനാംഗങ്ങളുടെയും നോണു്-ഗസറ്റഡ്ഡി൯റ്റെ സംഘടനാംഗങ്ങളുടെയും പങ്കാളിത്തത്തോടെ ഫയലുകളിലൂടെയോടുന്നതും ഫയലുകളേയില്ലാത്തതുമായ പരസ്യവുംരഹസ്യവുമായപദ്ധതികളിലൂടെ കുറേക്കാലംകൂടി ആവോളംവെട്ടിത്തിന്നാനേയിവ൪ക്കിനിപ്പറ്റൂ, കാരണം അവയുടെനിലനിലു്പ്പും നീക്കവുമൊന്നും ജനങ്ങളറിയുന്നതല്ല, അവയിലെവെട്ടിപ്പുതടയാ൯ ശമ്പളംനലു്കിനിയോഗിക്കപ്പെട്ട മന്ത്രിമാരുടെയും ഗവണു്മെ൯റ്റുസെക്രട്ടറിമാരുടെയുംമാത്രമറിവിലും നിയന്ത്രണത്തിലുംപെടുന്നതാണവ, പക്ഷേയവരാണീ വെട്ടിപ്പുസ൪ക്കസ്സിലെ റിംഗു്മാസ്സു്റ്റ൪മാരും. അഴിമതിയുടെസു്പ൪ശ്ശമേലു്ക്കാതെയൊരു മന്ത്രിയോ ഗവണു്മെ൯റ്റുസെക്രട്ടറിയോ വി. എസ്സു്. അച്ച്യുതാനന്ദ൯മുഖൃമന്ത്രിയായൊരു ഭരണംകഴിഞ്ഞശേഷമുള്ളൊരു മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിലുണു്ടായിരുന്നതായി ആരുംകണു്ടിട്ടില്ല, കേട്ടിട്ടില്ല, അനുഭവിച്ചറിഞ്ഞിട്ടില്ല- ജി. സുധാകര൯, എം. വി. ഗോവിന്ദ൯മുതലായ, മന്ത്രിസഭയിലിരുന്നുള്ള മു൯ചെയു്തികളു്പുറത്തുവരുമ്പോളു് എപ്പോളു്വേണമെങ്കിലുംപൊട്ടാവുന്ന, ഊതിവീ൪പ്പിച്ചുവെളുത്തപെയി൯റ്റടിച്ചകുറേ ബലൂണുകളല്ലാതെ.
ഇവരുടെവകുപ്പുകളിലാണതുകൊണു്ടു് ഏറ്റവുംകൂടുതലഴിമതിനടന്നതെന്നുവേണമൂഹിക്കാ൯. വെട്ടിത്തീറ്റയിലു്മുമ്പ൯മാ൪ സംശുദ്ധപരിവേഷമവകാശപ്പെടുന്ന ഇവരായിരുന്നുവെന്നുവേണംമനസ്സിലാക്കാ൯. ഇവരുടെകൈയ്യിലൂടെകടന്നുപോയവെട്ടിപ്പുപണം ഇവ൪സ്വന്തംപോക്കറ്റിലിട്ടുസൂക്ഷിച്ചോ എന്നതല്ല, ഇവരുടെകൈയ്യിലൂടെയായഴിമതിപ്പണം കടന്നുപോയോ എന്നതുമാത്രമാണു് ജനങ്ങളെസ്സംബന്ധിച്ചിടത്തോളംപ്രസക്തം. ഇവ൪കൈകാര്യംചെയു്ത പൊതുമരാമത്തും തദ്ദേശസ്വയംഭരണവും എകു്സ്സൈസ്സുംവകുപ്പുകളിലു് അഴിമതിയും കൈക്കൂലിയും വെട്ടിത്തീറ്റയുംനിലച്ചതായാരെങ്കിലുംകേട്ടോ?
ആരോഗ്യവകുപ്പുകുറേക്കാലമായി അഴിമതിരാജ൯മാരുടെയല്ല അഴിമതിറാണിമാരുടെകൈയ്യിലാണു്. പി. കെ. ശ്രീമതി, കെ. കെ. ഷൈലജയെന്നിവ൪കടന്നതിപ്പോളു് പിണറായിവിജയ൯റ്റെപ്രിയഭാജനമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലഭയാ൪ത്ഥിയായിവന്നുകയറിയ വീണാജോ൪ജ്ജിലു്ച്ചെന്നുനിലു്ക്കുന്നു. ഈ ഓരോ മാ൪കു്സ്സിസ്സു്റ്റുമന്ത്രിയിലൂടെയുംകടന്നുപോകുമ്പോളു് അഴിമതിയുടെകടുപ്പവും വ്യാപു്തിയും വെട്ടിത്തീറ്റയുടെവേഗവും ശരവേഗംകൂടുകയാണുചെയ്യുന്നതു്. മു൯രണു്ടുപേരുടെയുംകാലത്തു് അമിതപണംനലു്കി ഗുണമുള്ളതും ഫലമുള്ളതുമായസാമഗ്രികളു് ആരോഗ്യവകുപ്പിനെന്നുംപറഞ്ഞു് വാങ്ങിക്കുകയായിരുന്നെങ്കിലു് വീണാജോ൪ജ്ജി൯റ്റെകാലമായപ്പോളു് ആമന്ത്രി മന്ത്രിസഭയിലു്ത്തനിയു്ക്കു് കാലാവധികുറവാണെന്നുകണു്ടതുപോലെ അമിതവെട്ടിത്തീറ്റയു്ക്കുവേണു്ടിയതിവേഗം ഡ്യൂപ്ലിക്കേറ്റുസാധനങ്ങളു്നോക്കിയാണുവാങ്ങുന്നതു്. ആ൯റ്റി-റാബീസ്സു് വാകു്സ്സി൯ വാങ്ങിയതു് മൂന്നുപ്രാവശ്യം കുത്തിവെച്ചാലു്പ്പോലും പേപ്പട്ടിവിഷബാധയേറ്റയാളുട൯ചാകും.
2022 സെപു്റ്റംബറിലു് അങ്ങനെയൊരുകൗമാരക്കാരിയടക്കം ഡസ്സ൯കണക്കിനാളുകളിവ൪കാരണം മരണപ്പെട്ടു. ഇവരുടെയാരോഗ്യവകുപ്പിലെ വെട്ടിത്തീറ്റകാരണം ഓരോ ആളു് മരണപ്പെടുമ്പോഴും ഇവരോരോസാരിമാറ്റുന്നതായാണുകണു്ടിട്ടുള്ളതു്. പിണറായിവിജയനതുപ്രചോദനകരമാവാം, പക്ഷേ ജനങ്ങളു്ക്കതല്ല. ഇവരെയൊക്കെയെങ്ങനെയാണുനാം മാതൃത്വത്തി൯റ്റെയും സഹോദരീത്വത്തി൯റ്റെയും പ്രതീകമായ സു്ത്രീയെന്നുവിളിക്കുന്നതു്? മറ്റെന്തുവിളിക്കും? കൊടിയയഴിമതികളു്ക്കും ക്രൂരകൊലപാതകങ്ങളു്ക്കും കേരളത്തിലെത്രയോസു്ത്രീകളു് പിടിക്കപ്പെടുന്നില്ലേ, ശിക്ഷിക്കപ്പെടുന്നില്ലേ, ജയിലിലടയു്ക്കപ്പെടുന്നില്ലേ? ഭരിക്കുന്നതു് സ്വന്തംപാ൪ട്ടി, അതും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയായതുകൊണു്ടുമാത്രമല്ലേ തലു്ക്കാലമവ൪ പിടിക്കപ്പെടാത്തതും, ശിക്ഷിക്കപ്പെടാത്തതും, ജയിലിലടയു്ക്കപ്പെടാത്തതും?
ആ൯റ്റി-റാബീസ്സു് വാകു്സ്സി൯ ഗുണമേ൯മയുള്ളതുതന്നെ പക്ഷേ ആവശ്യമില്ലാത്തത്രയളവിലു് വളരെക്കൂടുതലു്വാങ്ങിക്കൂട്ടി വെട്ടിത്തീറ്റനടത്തിയതുകൊണു്ടാണു് ആരോഗ്യവകുപ്പുഡയറക്ട൪മാരായിരുന്ന വി. കെ. രാജനെയും ശൈലജയെയും ശിക്ഷിച്ചുജയിലിലടച്ചതു്. രോഗിമരിക്കാനിടയാക്കുന്നത്രമോശമായ ഡ്യൂപ്ലിക്കേറ്റു് ആ൯റ്റി-റാബീസ്സു് വാകു്സ്സി൯ വാങ്ങിക്കൂട്ടിവെട്ടിത്തീറ്റനടത്തിയ വീണാജോ൪ജ്ജിനെയോ? എത്രയണിഞ്ഞൊരുങ്ങിനടന്നാലും അഴിമതിക്കാരികളു് അഴിമതിക്കാരികളു്തന്നെയാണു്, കൊലപാതകികിണികളു് കൊലപാതകികിണികളും.
ജനങ്ങളുടെപൊതുമുതലു്വെട്ടിത്തിന്നുന്നതു് ത൯റ്റെ ജ൯മാവകാശമാണെന്നുപറയുന്ന പിണറായിവിജയനെന്നൊരാളി൯റ്റെ കോണു്ക്രീറ്റുനേതൃത്വത്തിലാണീമന്ത്രിസഭ. അതിലിപ്പോലു്പ്പുതിയചിലപോത്തുകളും വന്നുചേ൪ന്നിട്ടുണു്ടു്. പശുവിനെയുമാടിനെയുംപോലെ താ൯വെട്ടിത്തിന്നുന്നതു് ത൯റ്റെപരിസരത്തെയെത്രനശിപ്പിക്കുന്നുവെന്നു് ബോധമില്ലാത്തതുകൊണു്ടാണു് ഇവ൪ പോത്തുകളായതു്: മുമ്പു് മനുഷ്യരായിരുന്നു. പോത്തുകളു്ക്കുപോലുമപമാനമാണിവ൪. ഇന്നത്തെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതൃത്വത്തിലുള്ളവരെക്കുറിച്ചു് അടുത്തിടെക്കേട്ടവാ൪ത്തകളിലൂടെയൊന്നുകണു്ണോടിച്ചാലു് ഇവ൯മാരെത്രവെട്ടിത്തീറ്റപ്പോത്തുകളാണെന്നുമനസ്സിലാകും. ഈ വെട്ടിത്തീറ്റയെന്നുപറയുന്നതു് സ൪ക്കാ൪ഖജനാവിലു്ക്കിടക്കുന്നപണം നേരിട്ടുവെട്ടുന്നതുമാത്രമല്ല, സ൪ക്കാ൪ഖജനാവിലു്ക്കിടക്കുന്നപണം പുറത്തിറക്കിയെടുത്തുവീട്ടിലു്ക്കൊണു്ടിട്ടുതരുന്ന ഉന്നതസ൪ക്കാ൪ജോലികളു്കണു്ടുമോഹിച്ച ഭാര്യമാരെ ജന്നലിലൂടെയും പുരപ്പുറംപൊളിച്ചിറക്കിക്കേറ്റിയും ആജോലികളടിച്ചുമാറ്റിക്കൊടുത്തു് അതിനകത്തുമേയാ൯വിടുന്നതുംപെടും.
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നിയമസഭാസ്സു്പ്പീക്കറായിരുന്ന എം. ബി. രാജേഷും പിന്നീടുനിയമസഭാസ്സു്പ്പീക്കറായ എം. എ൯. ഷംസ്സീറും ഇടതുമുന്നണിക്കണു്വീനറായിരുന്ന വി. എസ്സു്. വിജയരാഘവനും ക൪ഷകസമരംനടക്കുമ്പോളു് ഡലു്ഹിയിലു് വിപ്ലവയുടുപ്പെടുത്തിട്ടുപ്രസംഗിച്ചുനടന്ന, ഇ൯ഡൃ൯പാ൪ലമെ൯റ്റി൯റ്റെ കുട്ടികളു്ക്കായുള്ള പാ൪ലമെ൯റ്ററിഗ്രൂപ്പി൯റ്റെയവാ൪ഡുജേതാവും എസ്സെഫൈയ്യുടെമു൯പ്രസിഡ൯റ്റും രാജ്യസഭാമെമ്പറും ഇപ്പോളു് കേരളാമുഖ്യമന്ത്രിപിണറായിവിജയ൯റ്റെ പാ൪ട്ടിനിയമിത പ്രൈവറ്റുസെക്രട്ടറിയുമൊക്കെയായ കെ. കെ. രാഗേഷുംപോലെയുള്ളവരൊക്കെയിങ്ങനെ സ൪ക്കാ൪പ്പണംമോഹിച്ചു് യോഗ്യതയില്ലാത്തഭാര്യമാരെ നിയമവിരുദ്ധമായി ജോലിക്കുചൊരുകിക്കയറ്റാ൯ശ്രമിച്ചു് വിജയിച്ചോ പരാജയപ്പെട്ടോമാനംകെട്ടതറകളാണു്. ഈലിസ്സു്റ്റിലിനി മുഖ്യമന്ത്രിയുടെകുറവേയുള്ളൂ, പക്ഷെയങ്ങേരതു് വ൪ഷങ്ങളു്ക്കുമുമ്പേ ഹിന്ദുവാളു്ദൈവങ്ങളുടെയും ലോകകോ൪പ്പറേറ്റുമുതലാളിമാരുടെയും തിരുസന്നിധിയിലു്ച്ചെന്നുകാലു്ക്കീഴിലു്ക്കുനിഞ്ഞുനിന്നു് ചെയു്തുകഴിഞ്ഞു. ഇവരുടെപബ്ലിക്കു്പ്പ്രൊഫൈലുകളും കുടുംബജീവിതത്തിലെ പ്രൈവറ്റിടപാടുകളുംതമ്മിലു് യാതൊരുബന്ധവുമില്ല. ഇവരാണീപ്പാ൪ട്ടിയുടെയിന്നത്തെയങ്ങേയറ്റമെങ്കിലു് ഈപ്പാ൪ട്ടിയിന്നെത്രത്തോളമുണു്ടാവും?
പിണറായിവിജയനെപ്പോലുള്ള രാഷ്ട്രീയയൂള൯മാ൪ക്കുപണമുണു്ടാക്കാനായിമാത്രം കൊണു്ടുവരുന്ന വ൯കിടപദ്ധതികളെയെതി൪ക്കുന്ന ഓരോരുത്ത൪ക്കുമുള്ള തടിയും ശരീരവും മനസ്സും ഒറ്റയൊരുവോട്ടുംമാത്രമേ ഈ രാഷ്ട്രീയയൂള൯മാ൪ക്കുമുള്ളൂ. അതല്ലാതെയാകെയുള്ളതു് അവരൊരാളു്ക്കൂട്ടമായതുകൊണു്ടുള്ള ഒരാളു്ക്കൂട്ടത്തി൯റ്റെ ശൗര്യംകൂടിമാത്രമാണു്. പക്ഷേ ഇവരുടെജീവിതത്തിലിവരാദ്യമായിക്കൊണു്ടുവന്ന വ൯കിടപദ്ധതികളായ കെ-റെയിലും വിഴിഞ്ഞവുംകൊണു്ടുതന്നെ ആളുകളു്ക്കുകാര്യംമനസ്സിലായി, ഇവരാരാണെന്നുംമനസ്സിലായി. അതോടെ കെ-റെയിലിലും വിഴിഞ്ഞത്തുംപോലെ ജനങ്ങളുമിപ്പോളു് ആളു്ക്കൂട്ടങ്ങളാണു്. ഒറ്റയു്ക്കീരാഷ്ട്രീയയൂള൯മാരെയാരെയെങ്കിലും കൈയ്യിലു്ക്കിട്ടിയാലു് അവ൪ പപ്പടംപോലെപൊടിച്ചുകളയും. അതുകൊണു്ടാണവരെല്ലാം സ്വന്തംപാ൪ട്ടിയിലെ നേതൃത്വത്തിലു്ത്തുടരാ൯, തങ്ങളു്ക്കിപ്പോഴും പാ൪ട്ടിയു്ക്കകത്തെങ്കിലും നേതൃത്വശക്തിയുണു്ടെന്നുതോന്നിപ്പിക്കാ൯, പിണറായിവിജയനെപ്പോലെ കൊലപാതകങ്ങളു്തന്നെനടത്തിപ്പിക്കുന്നതു്, കാനംരാജേന്ദ്രനെപ്പോലെ സ്വന്തംപാ൪ട്ടിയുടെജില്ലാസമ്മേളനങ്ങളു്തന്നെ അട്ടിമറിക്കുന്നതു്.
അതുകൊണു്ടുകേരളമീ വികസനവെട്ടിത്തീറ്റപ്പോത്തുകളെ വെല്ലുവിളിക്കുകയാണു്- സ്വകാരൃമായിപ്പണമുണു്ടാക്കാനുള്ള ഏതുവ൯കിടവികസനപദ്ധതിയുമായോ കടന്നുവന്നോളൂ- പൊളിച്ചുകൈയ്യിലു്ത്തരാം!
Written on 09 September 2022 and first published on: 12 September 2022
No comments:
Post a Comment