Tuesday 27 September 2022

1078. ജനാധിപത്യത്തിലെ ക്രിട്ടിക്കലു്ഘട്ടമായ തെരഞ്ഞെടുപ്പിലു് പിണറായിവിജയനെ സകലരീതിയിലും സഹായിച്ചിട്ടു് കേരളത്തിലെ മാധ്യമങ്ങളിപ്പോളു് എതൃത്തു് ലേഖനങ്ങളും വാ൪ത്തകളും പ്രസിദ്ധീകരിക്കുന്നതിലു് കഥയില്ല

1078

ജനാധിപത്യത്തിലെ ക്രിട്ടിക്കലു്ഘട്ടമായ തെരഞ്ഞെടുപ്പിലു് പിണറായിവിജയനെ സകലരീതിയിലും സഹായിച്ചിട്ടു് കേരളത്തിലെ മാധ്യമങ്ങളിപ്പോളു് എതൃത്തു് ലേഖനങ്ങളും വാ൪ത്തകളും പ്രസിദ്ധീകരിക്കുന്നതിലു് കഥയില്ല

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Aijiro. Graphics: Adobe SP.


2019ലെ കേരളാ അസ്സംബ്ലിത്തെരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ചതോടെ കേരളത്തിലെയൊരുവലിയവിഭാഗംജനങ്ങളു് വാ൪ത്തകളു്, പ്രത്യേകിച്ചു് രാഷ്ട്രീയവാ൪ത്തകളു്, അറിയുന്നതിനുവേണു്ടി മു൯നിരയച്ചടി-ദൃശ്യമാധ്യമങ്ങളെവിട്ടു് ഓണു്ലൈനായും യൂടൃൂബിലൂടെയും ലഭ്യമാവുന്ന, സമാന്തരമാധ്യങ്ങളെന്നു് ഈ മു൯നിരമാധ്യമങ്ങളു് വികൃതമായികഴു്ത്തിച്ചിത്രീകരിക്കുന്ന, ആളു്ട്ട൪നേറ്റു് മാധ്യമങ്ങളിലേയു്ക്കുതിരിഞ്ഞു. ഇങ്ങനെ മു൯നിരയച്ചടി-ദൃശ്യമാധ്യമങ്ങളെയുപേക്ഷിച്ചുപോയവരുടെയെണ്ണം ഈമാധൃമങ്ങളിന്നുംപുറത്തുവിടാതെയൊരു രഹസ്യമായിത്തുടരുകയാണെങ്കിലും രാഷ്ട്രീയവാ൪ത്തകളെ ഗൗരവത്തോടെസമീപിക്കുന്ന മിക്കപ്പേരുമതോടെയാ മു൯നിരമാധ്യമങ്ങളുടെപേജുകളിലും സു്ക്രീനുകളിലുംനിന്നപ്പ്രത്യക്ഷരായി. ഇതിനൊരുകാരണമുണു്ടായിരുന്നു. ഇവ൪ ആത്തെരഞ്ഞെടുപ്പിലു് ഇടതുപക്ഷജനാധിപത്യമുന്നണി യഥാ൪ത്ഥത്തിലു് 'ജനങ്ങളുടെവോട്ടുവാങ്ങി' ജയിച്ചാലുമില്ലെങ്കിലും അവ൪ഗവണു്മെ൯റ്റുണു്ടാക്കിയെന്നതു് ഇഷ്ടപ്പെടാനും സഹിക്കാനുംകഴിയാതെപോയവരാണെന്നു് ഒരുധാരണപൊതുവേയുണു്ടു്, പക്ഷെയതങ്ങനെയല്ല, അതിനൊരുകാരണവുമുണു്ടു്.

2017-18മുതലു് കേരളത്തിലെപ്പ്രമുഖപത്രങ്ങളും വാ൪ത്താമാധ്യമച്ചാനലുകളുമായ കേരളകൗമുദി, മലയാളമനോരമ, മാതൃഭൂമി, ഏഷ്യാനെറ്റു് എന്നിവ കേരളത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണിഗവണു്മെ൯റ്റിനും അതിലെ പാ൪ട്ടികളു്ക്കും അതിനെനയിക്കുന്ന മുഖ്യമന്ത്രിപിണറായിവിജയനുമെതിരെ അതിരൂക്ഷമായഭാഷയിലു് അതിഗുരുതരവും വസു്തുനിഷു്ഠവുമായ അഴിമതിവാ൪ത്തകളു് സവിസു്തരം പുറത്തുവിട്ടുകൊണു്ടിരിക്കുകയായിരുന്നു. തുട൪ച്ചയായിമൂന്നുവ൪ഷംനീണു്ടയീ എകു്സ്സു്പ്പോഷ൪പ്പ്രക്രിയയു്ക്കൊടുവിലു് 2019ലു് തെരഞ്ഞെടുപ്പുവന്നു. ആസമയത്തിവരെല്ലാം ഇടതുപക്ഷജനാധിപത്യമുന്നണിവീണു്ടും ജയിക്കാ൯പോകുന്നു, പിണറായിവിജയ൯വീണു്ടും മുഖ്യമന്ത്രിയാകാ൯പോകുന്നു, എന്നു് ജനാഭിപ്രായസ൪വ്വേകളും സാമ്പിളു്പ്പോളുകളുമെന്നമട്ടിലു് തുട൪ച്ചയായിക്കുറേദിവസം പലതുംപ്രസിദ്ധീകരിച്ചുകൊണു്ടിരുന്നു. റിസ്സളു്ട്ടുവന്നപ്പോളു് മുമ്പെപ്പോഴത്തെയുംകാളു്ക്കൂടുതലെണ്ണം സീറ്റുകളോടെ ഇടതുപക്ഷജനാധിപത്യമുന്നണിജയിച്ചു, അധികാരത്തിലു്വന്നു, പിണറായിവിജയ൯വീണു്ടും മുഖ്യമന്ത്രിയായി.

കമ്മ്യൂണിസ്സു്റ്റുകണ്ണിലൂടെനോക്കുമ്പോളു് യുദ്ധവിരുദ്ധ- സാമ്രാജ്യത്വവിരുദ്ധ കോ൪പ്പറേറ്റുവിരുദ്ധപ്പ്രവ൪ത്തനങ്ങളും അഴിമതിവിരുദ്ധപ്പോരാട്ടവുമാണു് വ൪ഗ്ഗസമരത്തി൯റ്റെ ആധുനികമുഖം. അതാണിവ൪, അതിലൊടുവിലത്തേതാണിവ൪- ഈപ്പത്രദൃശ്യമാധൃമങ്ങളു്- ചെയു്തുകൊണു്ടിരുന്നതും. എന്നിട്ടും പൊതുവേകമ്മ്യൂണിസ്സു്റ്റാഭിമുഖ്യമുള്ള കേരളത്തിലെജനങ്ങളുടെമുന്നിലു്നടന്ന മൂന്നുവ൪ഷത്തെയീപ്പ്രമുഖമാധ്യമങ്ങളുടെ അഴിമതിവിരുദ്ധവാ൪ത്താപ്പോരാട്ടം കേരളത്തിലെജനങ്ങളുടെമനസ്സിലു് ഒരുചലനവും സ്വാധീനവുമുണു്ടാക്കിയില്ലെന്നാണോപറയുന്നതു്? അങ്ങനെയാണെങ്കിലു്പ്പിന്നെ വാ൪ത്തകളു്ക്കുവേണു്ടി, പ്രത്യേകിച്ചും രാഷ്ട്രീയവാ൪ത്തകളു്ക്കുവേണു്ടി, ഈപ്പറഞ്ഞവിഭാഗംജനങ്ങളു് ഇനിയുമീപ്പത്രമാധ്യമങ്ങളിലേയു്ക്കുതിരിയുന്നതെന്തിനു്? അവയെയുപേക്ഷിക്കുകയല്ലേനല്ലതു്? ജനമനസ്സുകളിലു്സ്സ്വാധീനംചെലുത്താത്തതും അവരുടെമനസ്സുമാറ്റാത്തതുമായൊരു വസു്തുനിഷു്ഠമായ പത്രമാധൃമവാ൪ത്തയുണു്ടോ?

പക്ഷേയിവരുടെ മൂന്നുവ൪ഷത്തെയീനിരന്തരപ്പ്രചാരവേലയും അഴിമതികളെപ്പുറത്തുകൊണു്ടുവരലുകളും ജനങ്ങളെനന്നായിസ്സ്വാധീനിക്കുകയും അവരതിനനുസരിച്ചുതന്നെവോട്ടുചെയു്തു് അടുത്തുവരുന്നതെരഞ്ഞെടുപ്പിലു് ഇടതുപക്ഷജനാധിപത്യമുന്നണിയെ തോലു്പ്പിക്കുകയുംചെയ്യുമെന്നു് തൊണ്ണൂറുശതമാനമാളുകളു്ക്കുമറിയാം. ആരീതിയിലാണു് ജനമനസ്സുകളെയവരന്നുഴുതുമറിച്ചിട്ടിരുന്നതു്. ഇടതുപക്ഷജനാധിപത്യമുന്നണിയെയും പ്രത്യേകിച്ചും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും അതിലു്ത്തന്നെ മുഖ്യമന്ത്രിപിണറായിവിജയനെയും തോലു്പ്പിക്കുകയല്ലാതെ ഒരുകാരണംകൊണു്ടും മറ്റൊന്നുംചെയ്യാ൯ ആ വാ൪ത്താവലയവ്യൂഹത്തിനുള്ളിലു്പ്പെട്ടുപോയ ജനങ്ങളു്ക്കു് നിവൃത്തിയുണു്ടായിരുന്നില്ല, അതല്ലാതെമറ്റൊന്നുംചെയ്യാ൯ അവരുടെമുന്നിലു് വഴിയുമുണു്ടായിരുന്നില്ല. അല്ലെങ്കിലു്പ്പിന്നെങ്ങനെയാണാ അഴിമതിവാ൪ത്താറിപ്പോ൪ട്ടിംഗി൯റ്റെയും ച൪ച്ചയുടെയുംസമയത്തു് ഈമാധ്യമങ്ങളുടെറേറ്റിംഗുകുതിച്ചുയ൪ന്നതു്, പ്രേക്ഷകരുടെയും വായനക്കാരുടെയുമെണ്ണം മുന്നോട്ടുകുതിച്ചതു്?

സൗജന്യഭക്ഷണക്കിറ്റല്ല സ്വ൪ണ്ണംകൊണു്ടുകൊടുത്താലും അവരുടെമനസ്സുമാറ്റാ൯ അന്നത്തെനിലയു്ക്കുകഴിയുമായിരുന്നില്ല. പിന്നെന്തിനാണുതെരഞ്ഞെടുപ്പുസമയത്തു്, ആ൪ക്കുവിധിയെഴുതണമെന്നു് ജനങ്ങളു് ആമൂന്നുവ൪ഷത്തിനൊടുവിലു് സീരിയസ്സായിച്ചിന്തിക്കുന്ന തെരഞ്ഞെടുപ്പിനുതൊട്ടുമുമ്പുള്ളസമയത്തു്, അവരതുവരെയുള്ളയവരുടെവാ൪ത്താസൂചനകളു്ക്കു് കടകവിരുദ്ധമായരീതിയിലു്, അതുമായൊട്ടുംപൊരുത്തപ്പെടാതെ, ഇടതുമുന്നണിജയിക്കുമെന്നും പിണറായിവിജയ൯മുഖ്യമന്ത്രിയായി തെരഞ്ഞെടുപ്പുറിസ്സളു്ട്ടുവരുമെന്നും പലദിവസംപ്രസിദ്ധീകരിച്ചുകൊണു്ടിരുന്നതു്? പത്രമാധ്യമങ്ങളിലോ ആനിരന്തരവാ൪ത്തകളിലോ തെരഞ്ഞെടുപ്പിലോ കൃത്രിമത്വം? അതോ തെരഞ്ഞെടുപ്പിലെക്കൃത്രിമത്വം അഡ്വാ൯സ്സായിക്കവ൪ചെയ്യുന്നതിനുവേണു്ടി പത്രദൃശ്യമാധ്യമങ്ങളു് അതുവരെയുള്ളയവരുടെവാ൪ത്തകളു്ക്കു് കടകവിരുദ്ധമായരീതിയിലു് ഇലക്ഷ൯സാമ്പിളു്പ്പോളുകളും സ൪വ്വേകളും തിരുത്തിയതോ?

2019ലെ കേരളത്തിലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പുവന്നുഫലംപ്രഖ്യാപിച്ചു് പിണറായിവിജയ൯മുഖ്യമന്ത്രിയായി വീണു്ടുംകേരളത്തിലു് വിമാനത്താവളങ്ങളു്വഴിയുള്ളസ്വ൪ണ്ണക്കടത്തും പള്ളിക്കൂടങ്ങളു്പോലുംകേന്ദ്രീകരിച്ചുള്ള വളരെവിലക്കൂടിയമയക്കുമരുന്നുകച്ചവടവും പണു്ടത്തേക്കാളു്ശ്ശുഷു്ക്കാന്തിയോടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാരംഭിച്ചശേഷം (യാദൃച്ഛികമായാണെങ്കിലു്പ്പോലും രണു്ടിനുംപിടികൂടുന്നതെല്ലാമവരെയാണു്, പ്രത്യേകിച്ചും പാ൪ട്ടിശ്ശക്തികേന്ദ്രമായ കണ്ണൂരിലു്!) ഈപ്പറഞ്ഞമാധ്യമങ്ങളു് പഴയപണിയിലേയു്ക്കുവീണു്ടുംതിരിഞ്ഞു, പിണറായിവിജയ൯ഗവണു്മെ൯റ്റി൯റ്റെയഴിമതികളും സ്വജനപക്ഷപാതവും പോലീസ്സുവഴിപോലുംനടത്തുന്ന ക്രിമിനലു്പ്പ്രവ൪ത്തനങ്ങളും പോലീസ്സുകൂടിപ്പങ്കെടുത്തുകൊണു്ടുള്ള ക്രിമിനലു്ഗൂഢാലോചനകളും മറ്റുള്ളവ൪കണു്ടെത്തിക്കൊടുക്കുന്നതു് വീണു്ടുമവ൪തന്നെ വാ൪ത്തയായിക്കൊടുത്തുതുടങ്ങി. ആവിഷയങ്ങളു്കേന്ദ്രീകരിച്ചുള്ള, പൊതുജനരാഷ്ട്രീയയൂള൯മാരെവിളിച്ചുവരുത്തിയിരുത്തിയുള്ള, മാധ്യമച്ച൪ച്ചകളുമാരംഭിച്ചുതുടങ്ങി. 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പുവന്നു് മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിലു്നിന്നുംവീണു്ടും പതിവിലു്ക്കൂടുതലധികപണംകിട്ടുമ്പോഴേയതുനി൪ത്തൂ. അതോടെവീണു്ടുംമറ്റേപ്പണിയാരംഭിച്ചു് ഇടതുമുന്നണികേരളത്തിലെയിരുപതുലോകു്സ്സഭാസ്സീറ്റിലും വ൯ഭൂരിപക്ഷത്തോടെജയിക്കുമെന്നയിലക്ഷ൯പോളുകളും സ൪വ്വേകളുമായിയിറങ്ങും.

ഇപ്പോളീമാധ്യമങ്ങളു്ക്കൊരുസൗകര്യമുണു്ടു്: കേരളഭരണംനടത്തുന്നപിണറായിവിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റും സംസ്ഥാനത്തെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കേന്ദ്രബീജേപ്പീയുടെസമ്പൂ൪ണ്ണസാമന്തയടിമകളായിമാറി സകലകേസ്സിലു്നിന്നുംരക്ഷപ്പെട്ടുനിലു്ക്കുന്നതുകൊണു്ടു് ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റി൯റ്റെ വാ൪ത്താവിനിമയമന്ത്രാലയത്തെയും കേന്ദ്രയാഭ്യന്തരമന്ത്രാലയത്തെയുംപേടിക്കാതെതന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഗവണു്മെ൯റ്റിനുവേണു്ടി സ൪വ്വതന്ത്രസ്സ്വതന്ത്രമായിപ്പണിചെയ്യാം. കേന്ദ്രവാ൪ത്താവിനിമയമന്ത്രാലയവും കേന്ദ്രയാഭ്യന്തരവകുപ്പും 2022ലു് കേരളത്തിലു്വന്നു് കോഴിക്കോട്ടും തിരുവനന്തപുരത്തും കൊച്ചിയിലുമൊക്കെയായി ഈമാധ്യമങ്ങളെവിളിച്ചുകൂട്ടിപ്പറഞ്ഞതുമാപ്പണിചെയ്യാനാണു്. ഈമാധ്യമങ്ങളുടെപ്രവ൪ത്തക൪മുഴുവനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയൂണിയ൯കാരുമാണു്.

അപ്പോളാമാധൃമങ്ങളു് 2019വരെ തുട൪ച്ചയായിപ്പുറത്തുവിട്ടുകൊണു്ടിരുന്ന ആഗവണു്മെ൯റ്റി൯റ്റെയഴിമതിവാ൪ത്തകളു് ജനങ്ങളിലേശ്ശിയില്ലെന്നല്ല; ഏശ്ശുകയുംചെയു്തു, ജനങ്ങളു്തെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇടതുമുന്നണിയു്ക്കെതിരെ കോണു്ഗ്രസ്സു്മുന്നണിയു്ക്കു് വോട്ടുചെയ്യുകയുംചെയു്തു. എങ്കിലും ഇടതുമുന്നണിയും പിണറായിവിജയനും വീണു്ടുംഗവണു്മെ൯റ്റുണു്ടാക്കി. എങ്ങനെ? ആക്കേന്ദ്രബീജേപ്പീയുടെവോട്ടിംഗു്യന്ത്രങ്ങളിലൂടെയും അതിനെക്കുറിച്ചീമാധ്യമങ്ങളും കോണു്ഗ്രസ്സിലെയനഭിമതനേതാക്കളും നിശ്ശബ്ദതപാലിച്ചതിലൂടെയും! ആനേതാക്കളെയാണുകോണു്ഗ്രസ്സു്ഹൈക്കമാ൯ഡുമാറ്റിയതു്.

Written on 02 January 2022 and first published on: 28 September 2022







 

 

 

No comments:

Post a Comment