ജീവിതം തക൪ന്നെങ്കിലെന്തു്, ഏകീകൃതസിവിലു്ക്കോഡുനടപ്പിലായില്ലേ? പെട്രോളു്പ്പമ്പുകളു് ഹിന്ദുസ്ഥാ൯ പെട്രോളിയത്തി൯റ്റെയും ഇ൯ഡൃ൯ ഓയിലി൯റ്റെയും ഭാരതു് പെട്രോളിയത്തി൯റ്റെയുമാണെങ്കിലും റിഫൈനറി റിലയ൯സ്സി൯റ്റെയാണെടോ....!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Weerapong. Graphics: Adobe SP.
ഇ൯ഡൃയിലെഹിന്ദുക്കളിലു് അന്യമതവിദ്വേഷംവറ്റിപ്പോയാലു് ഇപ്പോളി൯ഡൃഭരിക്കുന്നബീജേപ്പീ അന്നുനിന്നുപോകും, ബീജേപ്പീയുടെപുറകിലുള്ള റിലയ൯സ്സെന്നവ്യവസായബിസിനസ്സുശക്തി അന്നുതക൪ന്നുപോകും. അതുകൊണു്ടു് എന്തുവിലകൊടുത്തുമെത്രമാനംകെട്ടും എന്തുക്രിമിനലു്പ്പ്രവൃത്തിചെയു്തും ഇ൯ഡൃയിലെഹിന്ദുക്കളുടെയിടയിലെ അന്യമതവിദ്വേഷംനിലനി൪ത്തുകയും ആളിക്കത്തിക്കുകയുംമാത്രമാണു് ബീജേപ്പീയുടെയേകരാഷ്ട്രീയപ്പ്രവ൪ത്തനം, അല്ലാതെയാകെയൊരുപ്രവ൪ത്തനമുള്ളതു് റിലയ൯സ്സുസേവയും! ഒരുദാഹരണംപറയുകയാണെങ്കിലു് 2022 ഫെബ്രുവരി 12നു് ഉത്തരാഖണ്ഡിലും ഉത്ത൪പ്പ്രദേശ്ശിലും നിയമസഭാത്തെരഞ്ഞെടുപ്പാണല്ലോ! അന്നു് ബീജേപ്പീയുടെപ്രഖ്യാപനമായിരുന്നു ഉത്തരാഖണ്ഡിലു്ത്തെരഞ്ഞെടുപ്പുജയിച്ചു് സത്യപ്രതിജ്ഞചെയു്തയുട൯ എകീകൃതസിവിലു്ക്കോഡു് നടപ്പിലാക്കുമെന്നു്. ഹിന്ദുക്കളു്ക്കെന്തെങ്കിലും പുതിയയയാനുകൂല്യങ്ങളു്പ്രഖ്യാപിക്കുകയല്ല വോട്ടെടുപ്പുനടക്കുമ്പോളു് ബീജേപ്പീചെയു്തതു്, മുസ്ലിമുകളുടെവ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും കൂടുതലു്കടുത്തനിയന്ത്രണങ്ങളു്കൊണു്ടുവരുമെന്നു് പ്രഖ്യാപിക്കുകയാണുചെയു്തതു്.
ഇതുകൊണു്ടി൯ഡൃയിലെ ഹിന്ദുക്കളു്ക്കെന്തെങ്കിലുംനേട്ടമുണു്ടോ? അതല്ല, മുസ്ലിമുകളു് ബീജേപ്പീയുടെകൈയ്യിലു്പ്പെട്ടുചതഞ്ഞരഞ്ഞു് കഷ്ടപ്പെട്ടുജീവിക്കുന്നതുകാണാ൯മാത്രമായിജീവിക്കുന്ന ആക്കുറേഹിന്ദുക്കളങ്ങനെയവസാനനിമിഷം ബീജേപ്പീക്കുതന്നെവോട്ടുചെയ്യാ൯ തീരുമാനമെടുത്തുപോകില്ലേ? അത്രയാണവ൪ക്കുവേണു്ടതു്. മുസ്ലിമുകളെ വരുതിയു്ക്കുകൊണു്ടുവന്നാലു് അതുഭരണമായിയെന്നു് കുറേഹിന്ദുക്കളെക്കൊണു്ടിതുപോലെപല സാഹസങ്ങളിലൂടെചിന്തിപ്പിച്ചു് അങ്ങനെബീജേപ്പീയുംറിലയ൯സ്സും ഭരണത്തിലു്ക്കയറുന്നു, ഭരണത്തിലിരിക്കുന്നു, പെട്രോളു്വിലകുതിച്ചുകേറ്റുമ്പോളു് ഒരേവിലയു്ക്കുതന്നെ ഹിന്ദുവും ക്രിസ്സു്ത്യാനിയും മുസ്സലു്മാനുമെല്ലാംപോയി പെട്രോളടിക്കുന്നു. ജീവിതം തക൪ന്നെങ്കിലെന്തു്, ഏകീകൃതസിവിലു്ക്കോഡുനടപ്പിലായില്ലേ! പെട്രോളു്പ്പമ്പുകളു് ഹിന്ദുസ്ഥാ൯ പെട്രോളിയത്തി൯റ്റെയും ഇ൯ഡൃനോയിലി൯റ്റെയും ഭാരതു് പെട്രോളിയത്തി൯റ്റെയുമാണെങ്കിലും റിഫൈനറി റിലയ൯സ്സി൯റ്റെയാണെടോ....!
Written on 12 February 2022 and first published on: 01 September 2022
No comments:
Post a Comment