Tuesday, 6 September 2022

1054. കടലി൯റ്റെമക്കളായ കേരളത്തിലെ അദ്ധ്വാനിച്ചുജീവിക്കുന്ന മത്സ്യത്തൊഴിലാളികളാണോ ജോലിക്കുപോകാതെ അന്യരെപ്പൊളന്നുജീവിക്കുന്ന മുഖ്യമന്ത്രിപിണറായിവിജയനാണോ ജ൯മനാചതിയ൯? അദ്ധ്വാനിക്കാത്തവ൪ക്കു് ആഹാരംകൊടുക്കരുതെന്നല്ലേ മഹാനായലെനി൯ പറഞ്ഞിട്ടുള്ളതു്?

1054

കടലി൯റ്റെമക്കളായ കേരളത്തിലെ അദ്ധ്വാനിച്ചുജീവിക്കുന്ന മത്സ്യത്തൊഴിലാളികളാണോ ജോലിക്കുപോകാതെ അന്യരെപ്പൊളന്നുജീവിക്കുന്ന മുഖ്യമന്ത്രിപിണറായിവിജയനാണോ ജ൯മനാചതിയ൯? അദ്ധ്വാനിക്കാത്തവ൪ക്കു് ആഹാരംകൊടുക്കരുതെന്നല്ലേ മഹാനായലെനി൯ പറഞ്ഞിട്ടുള്ളതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By XReflex. Graphics: Adobe SP.

കലു്പ്പവൃക്ഷമായ തെങ്ങും അക്ഷയഖനിയായ കടലും കഠിനാദ്ധ്വാനിയായ മത്സ്യത്തൊഴിലാളിയും ചതിക്കുകയില്ലെന്നു് കേരളത്തുകാ൪ക്കറിയാം. ചതിക്കുന്നതു് അധികാരമോഹിയായിമാറി അധികാരപ്പടവുകളു്താണു്ടാ൯കുതിക്കുന്ന രാഷ്ട്രീയക്കാരനാണു്, അതും അവരിലെയലു്പ്പ൯മാ൪മാത്രമാണു്. ഒരാളൊരുമോഷണംനടത്തുമ്പോളു് അയാളൊരുചതിയാണുചെയ്യുന്നതു്- തങ്ങളുടെയെല്ലാം മനുഷ്യസമൂഹത്തിലു് സുരക്ഷിതമാണെന്ന സാമൂഹ്യവ്യവസ്ഥയോടും വിശ്വാസത്തോടുമുള്ള വിശ്വാസവഞു്ചനയാണതു്. ഒരുമോഷ്ടാവൊരുചതിയനാണു്. അഴിമതിക്കാരനായൊരു രാഷ്ട്രീയക്കാരനുമതേ! അവ൯ മനുഷ്യസമൂഹംതന്നില൪പ്പിച്ചിട്ടുള്ള വിശ്വാസത്തെ ചതിക്കുകയാണുചെയ്യുന്നതു്. അപ്പോളൊരു അഴിമതിക്കാരനായരാഷ്ട്രീയക്കാര൯ ഒരു മത്സ്യത്തൊഴിലാളിയെ ചതിയനെന്നുവിളിച്ചാലോ? സമ്പദു്വ്യവസ്ഥയിലു്നിന്നുമോഷ്ടിക്കുന്ന ഒരുരാഷ്ട്രീയക്കാര൯ സമ്പദു്വ്യവസ്ഥയെസ്സമ്പന്നമാക്കുന്ന ഒരു മത്സ്യത്തൊഴിലാളിസ്സമൂഹത്തെത്തന്നെ ജ൯മനാചതിയ൯മാരെന്നുവിളിച്ചാലോ? കുറേപ്പീറട്ടെലിവിഷ൯ചാനലുകളുടെയും കുറേപ്പന്നപ്പത്രമാധ്യമങ്ങളുടെയും കുറേത്തരംതാണുഷണ്ഡത്വംബാധിച്ച സാമൂഹ്യമാധ്യമഗ്രൂപ്പുകളുടെയും പിന്തുണയോടെ അവനങ്ങനെരക്ഷപ്പെടുന്നതു് കേരളസമൂഹം കണു്ടുനിലു്ക്കാമോ? മീ൯മൂക്കുമുട്ടെമിണുങ്ങുന്നയിവ൯മാ൪ കടലിലു്നിന്നും ജീവ൯പണയപ്പെടുത്തിയതുപിടിച്ചുകൊണു്ടുവരുന്ന മത്സ്യത്തൊഴിലാളികളെയധിക്ഷേപിച്ചിട്ടങ്ങനെ രക്ഷപ്പെടാ൯ സമൂഹമനുവദിക്കാമോ?

വിഴിഞ്ഞത്തു് അദാനിയുടെ സ൪ക്കാ൪പ്പണമടിച്ചുമാറ്റിയുള്ള തുറമുഖനി൪മ്മാണത്തിനും അതിലൂടെ കേരളത്തി൯റ്റെതീരപ്പ്രദേശങ്ങളു്തകരുന്നതിനും മത്സ്യത്തൊഴിലാളിഭവനങ്ങളു് കടലെടുത്തുകൊണു്ടുപോകുന്നതിനുമെതിരെ സമരംചെയ്യുന്ന മത്സ്യത്തൊഴിലാളികളു്ക്കുള്ളമറുപടിയായി കേരളാറെയിലു്തക൪ന്നശേഷമവശേഷിക്കുന്ന ഏകവലിയപദ്ധതിയിയായ വിഴിഞ്ഞം സ൪ക്കാരദാനിസ്സംയുക്തതുറമുഖപ്പദ്ധതിയിലെ സ്വന്തംകമ്മീഷനുറപ്പിക്കുന്നതിനുവേണു്ടി കേരളാമുഖ്യമന്ത്രി പിണറായിവിജയ൯ മറുപടിഞ്ഞതു് സ൪ക്കാ൪പ്പദ്ധതിയെയെതി൪ക്കുന്ന (അപ്പോളു്മാത്രം അദാനിപ്പദ്ധതിയെന്നല്ലപറഞ്ഞതു്!) മത്സ്യത്തൊഴിലാളികളും അവരെനയിക്കുന്ന കേരളാ ലാറ്റി൯കാത്തലിക്കു് തിരുവനന്തപുരം ആ൪ച്ചു് ഡയോഷൃസ്സും ചതിയ൯മാരാണെന്നാണു്, ചതിയവരുടെ ജ൯മസ്സ്വഭാവമാണെന്നാണു്, താനും ത൯റ്റെപാ൪ട്ടിയും ചതിയുടെസ്വഭാവമുള്ളവരല്ലെന്നാണു്. (വാ൪ത്ത 2022 സെപു്റ്റംബ൪ 5, വിവിധമാധ്യമങ്ങളു്). തനിയു്ക്കും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്നയാപ്പാ൪ട്ടിയു്ക്കും ചതിയുടെയല്ലാതെ മറ്റെന്തുസ്വഭാവമാണുള്ളതു്? പിണറായിവിജയനെന്നരാഷ്ട്രീയക്കാര൯ കൊടുംചതിയനല്ലാതെമറ്റെന്താണു്? 2016ലെ കേരളനിയമസഭാത്തെരഞ്ഞെടുപ്പിലു് അതിനുമുമ്പു് മുഖ്യമന്ത്രിയും പാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയുമായിരുന്ന സഖാവു്. വി. എസ്സു്. അച്ച്യുതാനന്ദനെ നിയമസഭാനേതാവും മുഖ്യമന്ത്രിയുമാക്കാനാണു് പ്രചാരണംനടത്തിയതു്, അതിനാണുജനങ്ങളു് വോട്ടുചെയു്തതു്, പക്ഷേ അയാളെച്ചതിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസ്സംസ്ഥാനക്കമ്മിറ്റിയും അയാളും ഇതേയദാനിയുംകൂടി കേരളത്തെഞെട്ടിച്ചുകൊണു്ടു് പിണറായിവിജയനെ മുഖ്യമന്ത്രിയാക്കുകയാണുചെയു്തതു്. പിണറായിവിജയനെന്നരാഷ്ട്രീയക്കാര൯ കൊടുംചതിയനല്ലാതെമറ്റെന്താണു്? കേരളത്തി൯റ്റെകോപമുണരുന്നതുകണു്ടപ്പോളു് അച്ച്യുതാനന്ദനെ ഭരണപരിഷു്ക്കാരക്കമ്മിച്ച൯റ്റെ അധ്യക്ഷനാക്കിയിരുത്തി. അന്നു് പിണറായിവിജയനാണു് മുഖ്യമന്ത്രിയാകാ൯പോകുന്നതെന്നറിഞ്ഞിരുന്നെങ്കിലു് കേരളം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയും ഇടതുപക്ഷജനാധിപത്യമുന്നണിയെയും ധ൪മ്മടത്തു് പിണറായിവിജയനെയുമടക്കം തോലു്പ്പിച്ചുകിടത്തിയേനേ!

കേരളത്തിലീയൊരുചതിമാത്രമാണോ പിണറായിവിജയ൯ചെയു്തതു്? കെ-റെയിലു്പിന്നെയെന്തായിരുന്നു? ഇതേമത്സ്യത്തൊഴിലാളികളുടെകടലെഴുതി അമേരിക്ക൯കമ്പനിയു്ക്കുവിറ്റതോ? അയാളുടെരക്തത്തിലു് ചതിയല്ലാതെമറ്റെന്തുണു്ടു്?

Written and first published on: 06 September 2022

Article Title Image By Chokchaipoo. Graphics: Adobe SP.



 

 

 

 

 

No comments:

Post a Comment