നാടുമുഴുവ൯ സു്ക്കൂളും ജനകീയഹോട്ടലുംതുറക്കുന്നതിനുപകരം ബാറുതുറക്കുന്ന മുഖ്യമന്ത്രി എങ്ങനത്തൊരുത്തനാണെന്നുമനസ്സിലാക്കാ൯ മറ്റെന്തുവേണം?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Alexander Popov. Graphics: Adobe SP.
വലിയവരുമാനമൊന്നുമില്ലാത്തയാളുകളു്ക്കായി നാടുമുഴുവ൯ ഊട്ടുപുരകളും വിദ്യാലയങ്ങളുമാരംഭിക്കുന്നതും അവനന്നായിനോക്കിനടത്തുന്നതും അതിനുവേണു്ടിജനങ്ങളുണു്ടാക്കിവെച്ചിരിക്കുന്ന ഒരുഗവണു്മെ൯റ്റി൯റ്റെചുമതലയാണു്. അതിനുള്ളപണംചെലവാക്കുന്നതിനുള്ള വിഭവങ്ങളവ൪ ഖജനാവിലേക്കു് നികുതിയായിക്കാലാകാലംനലു്കുന്നുണു്ടു്. അതിനുപുറമേപ്രതിസന്ധിഘട്ടങ്ങളിലു്, ദുരന്തകാലങ്ങളിലു്, അതിനുള്ളകരുതലായി, ട്രഷറിയിലു്ക്കിടക്കുന്നപണമിറങ്ങാതെ സംഭാവനകളായവ൪നലു്കുന്നുമുണു്ടു്. എന്നിട്ടുമാച്ചുമതലകളു്നി൪വ്വഹിക്കുന്നതിലു് വീഴു്ച്ചവന്നാലു് അതിനുകാരണക്കാരെ ആളുംമുഖവുംനോക്കാതെ അടിയുംകൊടുത്താണിറക്കിവിടേണു്ടതു്. അതിലു്വീഴു്ച്ച 2016മുതലു് കേരളംഭരിക്കുന്ന പിണറായിവിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനുവന്നു. ഖജനാവിലു്ക്കിടന്നപണംമുഴുവ൯ അന൪ഹ൯റ്റെയും സ്വന്തമായൊന്നുമുണു്ടാക്കാത്തവ൯റ്റെയും ആ൪ഭാടജീവിതംനയിച്ചു് ചെലവഴിച്ചുതീ൪ത്തു. ബാറുകളു്വഴിയുള്ള കള്ളുകച്ചവടത്തി൯റ്റെയും ലോട്ടറിയുടെയുംപണമല്ലാതെ സ൪ക്കാരിലേയു്ക്കു് ഇന്നുവരുമാനമൊന്നുമില്ല. അതുരണു്ടുമാണെങ്കിലു് തൊണ്ണൂറ്റൊമ്പതുശതമാനമാളുകളെയും അവരുടെകുടുംബങ്ങളെയും നശിപ്പിക്കുന്നതും! ലോട്ടറിയുടെപേരിലു് ഓരോ ആഴു്ച്ചയും ലക്ഷക്കണക്കിനാളുകളിലു്നിന്നുപണംപിരിച്ചു് ഒന്നോരണു്ടോപേരെ സമ്പന്നരാക്കുന്നതിലു്ക്കഥയില്ല- അതൊരശ്ലീലമാണു്, ആളുകളെക്കുടിപ്പിച്ചുനശിപ്പിക്കുന്നതു് ഭ്രാന്ത൯റ്റെലക്ഷണവും!!.
വരുമാനമാ൪ഗ്ഗമായി ഇതുരണു്ടുമില്ലായിരുന്നകാലത്തുമിവിടെ സ൪ക്കാ൪വിദ്യാലയങ്ങളു്തുറന്നിട്ടുണു്ടു്, ഊട്ടുപുരകളു്നടത്തിയിട്ടുണു്ടു്, പക്ഷേയന്നു് ഇയാളെപ്പോലെ സ൪ക്കാ൪തലത്തിലു്പ്പണംകത്തിച്ചുതീ൪ക്കുന്ന അന൪ഹ൯റ്റെയാ൪ഭാടമില്ലായിരുന്നു. ഉള്ളതുകൊണു്ടവ ഡീസ്സ൯റ്റായഭരണാധികാരികളു് ഭംഗിയായിനടത്തി. ഇന്നതുകൊണു്ടു് പുതിയസ൪ക്കാ൪സ്സു്ക്കൂളുകളു്തുറക്കാനോ ജനകീയഹോട്ടലുകളു്തുറക്കാനോ രണു്ടും ഉള്ളവതന്നെനടത്താനോകഴിയുന്നില്ല. അതുരണു്ടുംപൂട്ടുകയാണു്, അതിനുപകരമിയാളു് ബാറുകളാണുതുറക്കുന്നതു്. ഈപ്പ്രതിലോമപ്പ്രവ൪ത്തനം സമൂഹംവേണു്ടരീതിയിലു് ച൪ച്ചചെയു്തുകാണുന്നില്ല.
ഗുജറാത്തിലെയുംമറ്റുംപോലെ സമ്പൂ൪ണ്ണമദ്യനിരോധനമെന്ന അവിവേകംവേണമെന്നല്ലപറയുന്നതു്- ഇയാളുചെയ്യുന്നപോലെ അബു്ക്കാരികളിലു്നിന്നും അയാളു്ക്കുപണമൂറ്റിപ്പിഴിയുന്നതിനുവേണു്ടി ഓരോപഞു്ചായത്തിലും ഓരോവാ൪ഡിലും ബാറുകളു്വേണു്ടെന്നാണുപറഞ്ഞതു്. സദുദ്ദേശ്ശികളുടെയും വിവേകമതികളുടെയും സ്വഭാവമല്ലയതു്. അതുഭ്രാന്താണു്! ജനസംഖ്യയു്ക്കനുസരിച്ചു് നേരത്തേയുള്ളബാറുകളു്മതിയായിരുന്നു.
രണു്ടുരൂപമുതലു് ഏഴരരൂപവരെയായിരുന്നു ക്ലാസ്സിനനുസരിച്ചു് സ൪ക്കാ൪സ്സു്ക്കൂളുകളിലെ ഒരുമാസത്തെഫീസ്സു്. അതുപിന്നെക്കൂട്ടി. എന്നിട്ടുംജനങ്ങളതുസഹിച്ചു, കാരണം പ്രൈവറ്റുസു്ക്കൂളുകളിലു് ഒരുലക്ഷംരൂപമുതലു് അഞു്ചുലക്ഷംരൂപവരെയായിരുന്നു ഒറ്റതവണത്തെ ഡൊണേഷ൯പോലും. ആസ്സു്ക്കൂളുകളിലു്ക്കിട്ടുന്നനിലവാരത്തിലുള്ള വിദ്യാഭ്യാസം സ൪ക്കാ൪സ്സു്ക്കൂളിലു്ക്കിട്ടില്ലെന്നവാദം, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപട൪ത്തിയവിശ്വാസം, അ൪പ്പണബുദ്ധികളായ കേരളത്തിലെസ്സ൪ക്കാ൪സ്സു്ക്കൂളദ്ധ്യാപക൪ സ്വന്തമദ്ധ്വാനത്തിലൂടെ പലവ൪ഷങ്ങളു്കൊണു്ടുപൊളിച്ചു. ഇന്നുസ൪ക്കാ൪സ്സു്ക്കൂളുകളിലു് ജനങ്ങളു്ക്കു് പണു്ടുണു്ടായിരുന്നത്രവിശ്വാസമുണു്ടു്. ഇതുമുഴുവനാസ്സു്ക്കൂളുകളു്നേടിയതു് സ൪ക്കാരുണു്ടാക്കിയപരിമിതികളു്ക്കും ദാരിദ്ര്യത്തിനും വിഭവശുഷു്ക്കതയു്ക്കും നടുവിലു്നിന്നുകൊണു്ടാണു്. എന്നിട്ടുംസ൪ക്കാ൪ സു്ക്കൂളുകളു്ക്കുവേണു്ടിയുള്ള പണച്ചെലവിലു്നിന്നൊഴിഞ്ഞു് അവരുടെയാ൪ഭാടംതുടരാനായി സ്വകാര്യവിദ്യാലയങ്ങളെപ്പ്രോത്സാഹിപ്പിക്കുന്നു.
മുപ്പത്തഞു്ചുരൂപയു്ക്കു് ജനകീയഹോട്ടലുകളിലു് പൊതുജനങ്ങളു്ക്കു് ഊണിവിടെക്കിട്ടിയിരുന്നു. പണിചെയു്തിട്ടുവരുന്നവ൪ക്കും യാത്രക്കാ൪ക്കും തൊഴിലില്ലാതെവീട്ടിലിരിക്കുന്നവ൪ക്കും അതൊരാശ്വാസമായിരുന്നു. നൂറ്റമ്പതുരൂപയതിനു് ഹോട്ടലുകളു്വാങ്ങുമ്പോളു് അതിനുകഴിയുമെന്നവ൪തെളിയിച്ചു. പൊതുവേസ്സു്ത്രീകളു്നടത്തിയിരുന്നയാപ്പദ്ധതി സബു്സ്സിഡിനലു്കാതെ സ൪ക്കാ൪തന്നെപൊളിച്ചു. അങ്ങനെ ജനങ്ങളു്ക്കൂണുമില്ലാതായി ആസ്സു്ത്രീകളു്ക്കു് വീടുനോക്കാ൯ തൊഴിലുമില്ലാതായി. മുഖ്യമന്ത്രിയു്ക്കുമുടങ്ങാതെ ജനങ്ങളു്ശമ്പളമായിനലു്കുന്നപണത്തിലു്നിന്നും ഊണുവീട്ടിലു്ക്കിട്ടുന്നുണു്ടു്. ഇല്ലെങ്കിലു്ജനങ്ങളുടെചെലവിലു് വിരുന്നുനടത്തിത്തന്നെയതുകഴിക്കും.
നാടുമുഴുവ൯ സു്ക്കൂളും ജനകീയഹോട്ടലുംതുറക്കുന്നതിനുപകരം ബാറുതുറക്കുന്ന ഒരുമുഖ്യമന്ത്രി എങ്ങനത്തെയൊരുത്തനാണെന്നുമനസ്സിലാക്കാ൯ മറ്റെന്തുവേണം? നാടുമുഴുവ൯ മയക്കുമരുന്നുവിതരണപ്പാ൪ട്ടിസംഘങ്ങളെ ഇറക്കിവിട്ടതിനുപുറമേ മദ്യത്തിലു്ക്കൂടിക്കുളിപ്പിച്ചും മയക്കിക്കിടത്തിയില്ലെങ്കിലു് ജനങ്ങളുടെസമരവീര്യത്തിലു് ത൯റ്റെയഴിമതിയുമായി ഭരിക്കാ൯കഴിയില്ലെന്നുതിരിച്ചറിഞ്ഞ വിഷലിപു്തമായൊരുമനസ്സു് മറ്റെന്തുചെയ്യും?
Written and first published on: 01 April 2022
No comments:
Post a Comment