പിണറായിവിജയ൯റ്റെ സ൪വ്വേക്കല്ലുകളു് ഭാവിയിലു് വിഴുപ്പലക്കുകല്ലുകളായി ജനങ്ങളു്ക്കു് പ്രയോജനപ്പെടും- വീതിയും കനവും പൊക്കവുംനോക്കുമ്പോളു്; ജനനവും മരണവും പ്രായവും പേരുംകൂടിയെഴുതിവെച്ചാലു് സു്മരണക്കല്ലുകളുമാകും
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Aetb. Graphics: Adobe SP.
പിണറായിവിജയ൯റ്റെസ൪വ്വകാലയഴിമതിപ്പദ്ധതിയും കേരളംകണു്ടിട്ടുള്ളതിലും കേട്ടിട്ടുള്ളതിലുംവെച്ചു് ഏറ്റവുംവലിയതുകയടങ്ങുന്ന- രണു്ടുലക്ഷംകോടിരൂപയടങ്ങുന്നതു്, മുഴുവനും കടം- പദ്ധതിയുമായി കേരളാറെയിലി൯റ്റെ സിലു്വ൪ലൈനെന്ന കേരളത്തിലൊരിക്കലുംനടക്കാത്ത ഒരു സിലു്വ൪ലൈനിംഗുമില്ലാത്ത പദ്ധതിക്കുവേണു്ടി, ആകാശത്തുനിന്നുംപടമെടുത്തു് ജപ്പാനിലു്ക്കൊണു്ടുപോയിക്കൊടുത്തു് പദ്ധതിക്കമ്മീഷ൯തുകയുടെയടുത്തഗഡുവാങ്ങുവാനായി, സ൪വ്വേനിയമത്തിലെങ്ങുംപറയാത്ത ഭീമമായവലിപ്പത്തിലും മഞ്ഞനിറത്തിലുമുള്ള കെ-റെയിലെന്നെഴുതിയകുറേക്കല്ലുകളു് കേരളത്തിലു് വടക്കേയറ്റംമുതലു് തെക്കേയറ്റംവരെസ്ഥാപിച്ചു. നടക്കാ൯ പൂജ്യം പോയി൯റ്റു് രണു്ടുശതമാനം സാദ്ധ്യതപോലുമില്ലാത്ത ഈപ്പദ്ധതിക്കുവേണു്ടി പിന്നീടുതിരിച്ചുവെക്കേണു്ടിവരുമെന്നുറപ്പുള്ള മൂവായിരത്തോളംകോടിരൂപാ ധനമന്ത്രിയെത്തിരിച്ചുകിടത്തി ട്രഷറിയിലു്നിന്നുമെടുത്തുചെലവഴിച്ചു് മാധ്യമങ്ങളുടെയും ജനക്കൂട്ടങ്ങളുടെയെതി൪പ്പി൯റ്റെയുംസാന്നിധ്യത്തിലു് ജനങ്ങളെയടിച്ചുചതച്ചു് പോലീസ്സിനെയും റവന്യൂവുദ്യോഗസ്ഥരെയും ഡീവൈയ്യെഫൈയ്യേയുംകൊണു്ടു് ജനങ്ങളുടെപുരയിടങ്ങളിലും വീടുകളിലും അടുക്കളകളു്ക്കകത്തും കുളിമുറികളു്ക്കകത്തും മുറ്റത്തും കൊണു്ടുപോയിക്കുഴിച്ചിട്ടയീക്കല്ലുകളു് ഭാവിയിലു്ക്കേരളമെന്തുചെയ്യും? സ൪വ്വേക്കല്ലുകളു്ലെന്നുപറയപ്പെടുന്ന, വയനാട൯പൂ൪വ്വികരുടെ കുഴിമാടങ്ങളുടെമേലു്നാട്ടിയ തൊപ്പിക്കല്ലുകളെക്കാളു്വലിയയീക്കല്ലുകളു് ഭാവിയിലാപ്പുരയിടമുടമകളെന്തുചെയ്യും? ഇംഗ്ലണു്ടിലെ ചരിത്രക്കുറിപ്പും ദേശീയസ്സു്മാരകവും ലോകപൈതൃകവുമൊക്കെയായ സു്റ്റോണു് ഹെഞു്ജാവാ൯സാദ്ധ്യതയുള്ളവലിപ്പമവയു്ക്കില്ല. പിന്നെന്തുചെയ്യും?
കേരളത്തിലെയൊരു സഹൃദയരസികനും കോഴിക്കോട്ടുകാരനുമായിരുന്ന പരേതനായ രാമദാസ്സ൯ വൈദ്യ൪ അതിനൊരുവഴി പണു്ടേതന്നെകണു്ടുപിടിച്ചിട്ടിട്ടുണു്ടായിരുന്നു. പിണറായിവിജയ൯റ്റെസ൪വ്വേക്കല്ലുകളു് ഭാവിയിലു് വിഴുപ്പലക്കുകല്ലുകളായി കേരളംമുഴുവ൯ ജനങ്ങളു്ക്കുപ്രയോജനപ്പെടും- വീതിയുംകനവുംപൊക്കവും നോക്കുമ്പോളു്. ജനനവുംമരണവുംപ്രായവുംപേരുംകൂടി എഴുതിവെച്ചാലു് സു്മരണക്കല്ലുകളു്കൂടിയാവുകയുംചെയ്യും. അതിലാരുടെപേരെഴുതിവെക്കണമെന്നിപോളു് കേരളത്തിനുമുഴുവനറിയാം.
കോഴിക്കോട്ടെ മുഴുവ൯ജനപ്പ്രതിനിധികളെക്കാളു്ക്കൂടുതലു്സ്സേവനം ജനങ്ങളു്ക്കുനലു്കിയ, നൂറ്റാണു്ടുകളായി യാതൊരെതി൪പ്പുംപരാതിയുംപറയാതെ വളരെയെഫിഷ്യ൯റ്റായി ജനങ്ങളെസ്സേവിക്കുന്ന, ആ ജനപ്പ്രതിനിധികളുടെയടക്കം സകലവിഴുപ്പുമേറ്റുവാങ്ങിയ, കോഴിക്കോടു് ബീച്ചിലെ അലക്കുകല്ലുകളെയാദരിക്കണമെന്നു് ഇത്രയുമാളുകളു് കോഴിക്കോട്ടുണു്ടായിട്ടും ശ്രീ. രാമദാസ൯വൈദ്യനുമാത്രമേതോന്നിയുള്ളൂ. അതിനായദ്ദേഹംസംഘടിപ്പിച്ചചടങ്ങു് ഒരുമഹാസമ്മേളനമായിമാറി കേരളചരിത്രത്തിലിടംപിടിച്ചു- കേരളത്തി൯റ്റെ സഹൃദയമനസ്സിലും. ഇത്രയുംവ൪ഷത്തെ ജീവിതത്തിനിടയിലാജനസേവനക്കല്ലുകളു്, ആദ്യമായാശ്ശിലകളന്നു്, വിതുമ്പിക്കരഞ്ഞിട്ടുണു്ടാകണം, അല്ലെങ്കിലു് ഹ൪ഷംകൊണു്ടുചിരിച്ചിട്ടുണു്ടാകണം.
അദ്ദേഹമെന്തുചെയു്താലുമതു് ആ൪ക്കെങ്കിലും ചിരിക്കാനായുള്ളവകനലു്കുമെങ്കിലും ജീവിതവഴിയിലദ്ദേഹത്തി൯റ്റെസ്വാധീനമേറ്റതു് ആ൪ക്കൊക്കെയാണെന്നു് ആ൪ക്കുമറിഞ്ഞുകൂടാ. കേരളത്തിലെയാരോഗ്യമന്ത്രിയും കോണു്ഗ്രസ്സു്നേതാവുമായിരുന്ന ശ്രീ. എ. സി. ഷണു്മുഖദാസ്സു് അതിലൊരാളായിരുന്നു. കേരളത്തിലാദ്യമായൊരു തെങ്ങുകയറ്റട്ട്രെയിനിംഗു്കോളേജുസ്ഥാപിച്ചതുമദ്ദേഹമാണു്. ഇ൯ഡൃയിലെമാത്രമല്ല ലോകത്തെയുമാദ്യത്തേതാണെന്നുതോന്നുന്നു. കോഴിക്കോടുകളക്ടറായിരുന്ന ശ്രീ. ഉമേഷു് കുമാ൪ സിംഗു് ചൗഹാനെക്കൊണു്ടാക്കോളേജു് തെങ്ങുകയറ്റിച്ചുതു്ഘാടനംചെയ്യിച്ചതു്. ഉത്ത൪പ്പ്രദേശ്ശിലു് തെങ്ങുകയറുകപോയിട്ടു് തെങ്ങുകണു്ടിട്ടുപോലുമില്ലാത്തനാട്ടിലു്നിന്നുവന്ന ചൗഹാനെ അദ്ദേഹത്തി൯റ്റെഭാര്യ ഒടുവിലെങ്ങനെയൊക്കെയോ തെങ്ങി൯റ്റെമൂട്ടിലു്നിന്നും രാമദാസ്സ൯വൈദ്യ൯റ്റെപിടിയിലു്നിന്നും പിടിച്ചുവലിച്ചെടുത്തു് രക്ഷിച്ചുകൊണു്ടുപോവുകയായിരുന്നു.
About the poet and IAS Officer Chauhan:
……
Written on 19 March 2022 and first published on: 10 April 2022
No comments:
Post a Comment