മുഖ്യമന്ത്രിയുടെയടുക്കളയിലു് കാര്യങ്ങളു്നടക്കുന്നപോലെയാണോ കേരളത്തി൯റ്റെകാര്യങ്ങളു്നടത്തേണു്ടതു്? നടപടിക്രമങ്ങളില്ലേ? മുഖ്യമന്ത്രിയെത്തന്നെയൊരു വിശ്വസിക്കാ൯കൊള്ളാത്തവനും വീട്ടിലു്ക്കയറ്റാ൯കൊള്ളാത്തവനുമായിട്ടാണു് ജനങ്ങളിന്നുകാണുന്നതു്- ആ പദവിയെയല്ല, അതിലിരിക്കുന്നയാവ്യക്തിയെ. അപ്പോളാ കിച്ചണു്ക്യാബിനറ്റി൯റ്റെകാര്യമോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Kimiya Oveisi. Graphics: Adobe SP.
കേരളത്തിലു് പിണറായിവിജയ൯നടത്തുന്ന ഭരണത്തെയും മന്ത്രിസഭയെയുംകുറിച്ചുപറഞ്ഞാലു് മൊത്തത്തിലതിനെ കിച്ചണു് ക്യാബിനറ്റെന്നുപറയും. ലോകത്തുപലയിടത്തുമതുണു്ടായിട്ടുണു്ടു്. ഫിലിപ്പീ൯സ്സിലതുണു്ടായപ്പോളു്, റൊമേനിയയിലതുണു്ടായപ്പോളു്, മാവോയു്ക്കുശേഷം ചൈനയിലതുണു്ടായപ്പോളു്, പലടത്തുംവധശിക്ഷയാണുകൊടുത്തതു്. റൊമേനിയയിലതുണു്ടായപ്പോളു് രണു്ടെണ്ണത്തിനെയുംകൂടിയാണു് വെടിവെച്ചുകൊന്നതു്. അതിനുശേഷം കിച്ചണു്ക്യാബിനറ്റുകളുണു്ടാക്കിനടത്താ൯ പൊതുവേ ബോധമുള്ളവ൪ക്കുഭയമാണു്. അതുകൊണു്ടാണു് പിണറായിവിജയ൯ കേരളത്തിലു് അങ്ങനെയൊരെണ്ണമുണു്ടാക്കിയതു്.
ഈ കിച്ചണു്ക്യാബിനറ്റു് 2016മുതലു് ഗൂഢമായു്ച്ചെയു്തപ്രവൃത്തികളെല്ലാം ബീജേപ്പീയു്ക്കുവേണു്ടി കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റൈക്യംതക൪ത്തു് സ്വന്തംപ്രധാനമന്ത്രിപദമില്ലാതാക്കിയയൊരു പാ൪ട്ടിമു൯ജനറലു്സ്‌സെക്രട്ടറിയുടെ സ്വന്തംതട്ടകംതക൪ക്കാ൯ കേരളത്തിലു്വന്നുസ്ഥിരംപൊറുതിയും മേലു്വിലാസവുമായൊരു മു൯കോണു്ഗ്രസ്സു്പ്പ്രസിഡ൯റ്റി൯റ്റെ അതേപോലെഗൂഢമായനീക്കങ്ങളിലൂടെ ഒറ്റയടിക്കു് പുറത്തുവന്നുതുടങ്ങിയതിലു്പ്പിന്നെ സ്വന്തംസെക്യൂരിറ്റികൂട്ടുകയും ജനങ്ങളെബു്ഭയന്നൊളിച്ചിരിക്കുകയും ടീവീയിലൂടെമാത്രം പ്രതൃക്ഷപ്പെടുകയുംചെയ്യുന്നൊരുമുഖ്യമന്ത്രി ആദൃമായി കേരളത്തിലുണു്ടായി! വാസു്തവത്തിലിതൊരു ഈപ്പാ൪ട്ടിയുടെ അവസാനമുഖ്യമന്ത്രിയല്ലേ? സജിച്ചെറിയാനും ആരോഗ്യമന്ത്രിയുമൊഴിച്ചു് മറ്റുള്ളമന്ത്രിമാരെല്ലാം ധൈര്യമായി ജനങ്ങളുടെയിടയിലിറങ്ങിനടക്കുന്നുണു്ടു്, അവ൪ക്കു് ജനങ്ങളിലു്നിന്നു് മു൯കൂ൪ജാമ്യവുംകിട്ടിയിട്ടുണു്ടു്- എല്ലാം മുഖ്യ൯റ്റെപണിയാണു് ഞങ്ങളുടേതല്ല എന്നവ൪ ഒളിഞ്ഞുംതെളിഞ്ഞും കുറേക്കാലമായി സൂചനകളു്നലു്കിവന്നിരുന്നതുകൊണു്ടു്. ഇതവരൊപ്പിച്ചതു് മുഖ്യ൯റ്റെപുറകേ ഭവ്യതയോടെ പിന്നിലു്നടക്കുന്നതി൯റ്റെ വാ൪ത്താചിത്രങ്ങളു് പതിവായവ൪ സൃഷ്ടിച്ചൊപ്പിച്ചായിരുന്നു. ബുദ്ധിയുള്ളജനങ്ങളു്ക്കുകാര്യംമനസ്സിലായി- മുഖ്യമന്ത്രിയെപ്പിടിച്ചിട്ടവരെവേറുതേവിട്ടു.
.......
.......
കേരളത്തിലെ മുഖ്യമന്ത്രിയുടെയല്ല, പിണറായിവിജയ൯റ്റെയടുക്കളയിലു് കാര്യങ്ങളു്നടക്കുന്നപോലെ കേന്ദ്രംപറഞ്ഞെന്നുംപറഞ്ഞു് കൈയ്യിലൊരുത്തരവുമില്ലാതെ പോലീസ്സും റവന്യൂവും ഡീവൈയ്യെഫൈയുമായി കുറേപ്പേരിറങ്ങിനടന്നു് ജനങ്ങളുടെവസു്തുവകകളിലു്ക്കയറുന്നതും അനൃവസു്തുക്കളു്സ്ഥാപിക്കുന്നതുമിവിടെപ്പറ്റില്ല, അതുപിണറായിവിജയ൯റ്റെയടുക്കളയിലു്മതിയെന്നു് കേരളത്തിലെജനങ്ങളു് അസന്നിഗു്ദ്ധമായിപ്പറഞ്ഞു, അങ്ങനെസ്ഥാപിച്ചവ പുഴുതെടുത്തുനീക്കംചെയ്യുകയുംചെയു്തു. പിണറായിവിജയ൯റ്റെസാധനം കൈയ്യിലു്വാങ്ങിയിട്ടു് അതെവിടെയെങ്കിലുംകൊണു്ടുപോയിസ്ഥാപിക്കാതെ പോലീസ്സിനും ഡീജീപ്പിയു്ക്കും ഓഫീസ്സിലു്ക്കയറാ൯പറ്റില്ലെങ്കിലു് അവ൪ ഓഫീസ്സിലു്ക്കയറണു്ട, അല്ലെങ്കിലു് പോലീസ്സി൯റ്റെവീട്ടിലും ഡീജീപ്പീയുടെവീട്ടിലുംകൊണു്ടുപോയിസ്ഥാപിക്കാനും അവിടെക്കേറ്റുന്നില്ലെങ്കിലു് തിരിച്ചു് പിണറായിവിജയ൯റ്റെഭാര്യയുടെകൈയ്യിലു്ത്തന്നെ കൊണു്ടുപോയിക്കൊടുക്കാനും ജനങ്ങളു്പറഞ്ഞു. സു്ത്രീകളും കുട്ടികളുമായിവപറഞ്ഞതു് ഹൈലീയെഡിറ്റഡ്ഡായ കട്ടുകളായും ബീപ്പുകളായുമാണു് വാ൪ത്താമാധ്യമങ്ങളുടെ ലൈവു്പ്രക്ഷേപണങ്ങളിലു് കേരളത്തിലെ മറ്റുസ്ഥലങ്ങളിലുള്ളവരും വിദേശത്തുള്ളവരുംകേട്ടതു്. അതു് പൂ൪ണ്ണമായും നേരിട്ടുകേട്ട മാധ്യമപ്പ്രവ൪ത്തകരുടെ ഞെട്ടലും ലജ്ജയും ഇപ്പോഴുംമാറിയിട്ടില്ല. അതെല്ലാം പിണറായിവിജയനെയും കുടുംബത്തെയും മു൯തലമുറകളെയുംപറഞ്ഞ തെറികളുമായിരുന്നു. ഇത്രയുംതെറികളു് കേരളത്തിലെ മാധ്യമപ്പ്രവ൪ത്തക൪ നേരിട്ടുകേട്ടതു് ആദ്യമായിട്ടാണു്. പറഞ്ഞതി൯റ്റെയുറപ്പിനായി പിണറായിവിജയ൯റ്റെസാധനം ചില൪പുഴുതെടുത്തു് വില്ലേജാപ്പീസ്സുകളിലു്ക്കൊണു്ടുപോയി നാട്ടുകയുംചെയു്തു. കെ-റെയിലു്ക്കല്ലിടാ൯ചെന്ന പിണറായിവിജയ൯റ്റെയുദ്യോഗസ്ഥപ്പടയുടെനേരെ ജനങ്ങളുടെപ്രതികരണം കേരളത്തിലെ മാധ്യമലോകചരിത്രത്തിലു്ത്തന്നെ ഒരുപുതിയയദ്ധ്യായമായിരുന്നു. അതി൯റ്റെ ഫുളു്വെ൪ഷനുകളു് മാധ്യമപ്പ്രവ൪ത്തകരുടെ അണ്ണെഡിറ്റഡു് റഷസ്സിലും പലദൃകു്സ്സാക്ഷികളുടെയും പുറത്തുകേളു്പ്പിക്കാ൯കൊള്ളാത്ത ഓഡിയോ-വീഡിയോക്ക്ലിപ്പുകളിലുമേയുള്ളൂ. എന്നെങ്കിലുമതും പുറത്തേക്കുവരുമായിരിക്കും- യൂടൃൂബിലു് പച്ചത്തെറികേളു്ക്കണോയെന്ന ക്യാപു്ഷനോടെ!
കേരളം കെ-റെയിലിനപേക്ഷതന്നാലു് നിരസിക്കുമെന്നാണു് നരേന്ദ്രമോദിപറഞ്ഞതു്. അതുകൊണു്ടു് കേരളം അപേക്ഷനലു്കിയില്ല. അപേക്ഷനലു്കുകയും നിരസിക്കുകയുംചെയു്താലു് കളിതീ൪ന്നില്ലേ? പിന്നെസ്സ൪വ്വേനടത്താനോ സ൪വ്വേക്കല്ലുകുഴിച്ചിടാനോ തിരുവനന്തപുരംമുതലു് കാസ്സ൪കോടുവരെ വലിയമഞ്ഞക്കല്ലുകുഴിച്ചിട്ടിരിക്കുന്നതി൯റ്റെ ഉയരത്തിലു്നിന്നുള്ള എയേറിയലു് ഡ്രോണു്വീഡിയോയെടുത്തു് വിദേശത്തുകൊണു്ടുപോയിക്കാണിച്ചു് പറഞ്ഞഭൂമിമുഴുവ൯പിടിച്ചെടുത്തുകഴിഞ്ഞുവെന്നുകാണിച്ചു് പണംതട്ടാനോ പിടിച്ചെടുത്തഭൂമികളു് വിറ്റുപണമാക്കാനോകഴിയുമോ? പിണറായിവിജയ൯ അത്രയേയുള്ളൂവെന്നു് ഇന്നു് കേരളത്തിനുമുഴുവനറിയാം. കെ-റെയിലിലു് ഭൂമിനഷ്ടപ്പെടുന്നവരതു് പരസ്യമായിപ്പറഞ്ഞുകൊണു്ടുനടക്കുന്നു, മറ്റുള്ളവ൪ മിണു്ടാതെനടക്കുന്നു- അത്രയേയുള്ളുവ്യത്യാസം.
പിണറായിവിജയനെന്നല്ല ആരെക്കൊണു്ടുമീപ്പദ്ധതി കേരളത്തിലിനിനടപ്പാക്കാ൯പറ്റില്ലെന്നു് ഇന്നു് എല്ലാവ൪ക്കുമറിയാം. മുഖൃമന്ത്രിമാറിനില്ലെന്നു് പാ൪ട്ടിയിലാരെക്കൊണു്ടുംപറയിക്കാതെ ഇപ്പോഴത്തെയധികാരത്തോടെ ഇപ്പോഴത്തെക്കസേരയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് അപ്രമാദിത്വത്തോടെ ഞെളിഞ്ഞുനിലു്ക്കണമെങ്കിലു് ആരെതി൪ത്താലുമീപ്പദ്ധതിനടപ്പാക്കുമെന്നു് പറഞ്ഞുകൊണു്ടേയിരിക്കണം, കാരണം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമത്രയേയുള്ളൂ. അതുകൊണു്ടു് പിണറായിവിജയനതു് പറഞ്ഞുകൊണു്ടേയിരിക്കുന്നു. അതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെമാത്രം ആഭ്യന്തരകാര്യമാണു്. അതുകൊണു്ടാണു് പിണറായിവിജയ൯ പിണറായിവിജയ൯റ്റെയടുക്കളയിലു് കാര്യങ്ങളു്നടത്തുന്നതുപോലെ ഒരുത്തരവുമില്ലാതെകാര്യങ്ങളു്നടത്താ൯ ഇവിടെക്കയറിവരരുതെന്നു് ജനങ്ങളു്പറഞ്ഞതും, മുഖ്യമന്ത്രിപറഞ്ഞിട്ടുകല്ലിടാ൯വന്നതാണെന്നു് പോലീസ്സുപറഞ്ഞപ്പോളു് എനിക്കുള്ള ഉത്തരവി൯റ്റെകോപ്പിയും എനിക്കുള്ള മൂന്നുമാസംമുമ്പേതരേണു്ടനോട്ടീസ്സുമെവിടെയെന്നു് ജനങ്ങളു്ചോദിച്ചതും. അങ്ങനെയൊരുത്തരവുവേണമെന്നു് ഒരുദിവസം കേരളത്തിലു് അമ്പതുകേസ്സുവീതമെടുക്കുന്ന പോലീസ്സിനറിയാത്തതാണോ! അവ൪ക്കുവേണമെങ്കിലു്പ്പോയി പിണറായിവിജയ൯റ്റെയടുക്കളയിലു്ജോലിചെയ്യാം, അങ്ങേരുടെഭാര്യയവിടെക്കേറ്റുമെങ്കിലു്.
പോലീസ്സിനുപോലും ജനങ്ങളുടെ പ്രൈവറ്റുഭൂമിയിലോ വീട്ടിലോ പ്രവേശിക്കണമെങ്കിലു് ഇ൯ഡൃയിലെ നിയമപ്പ്രകാരം ഒരന്വേഷണത്തി൯റ്റെഭാഗമായോ ഒരുപ്രതിയെപ്പിടിക്കാനോ ആണെങ്കിലേപറ്റൂ, അല്ലെങ്കിലു് ഒരു മജിസ്സു്ട്രേട്ടിലു്നിന്നുള്ള സെ൪ച്ചു് വാറണു്ടുവേണം. അതുകൊണു്ടാണു് പിണറായിവിജയ൯റ്റെയടുക്കളയിലു്നടക്കുന്നപോലെയാണു് അയാളു് കേരളത്തിലെ കാരൃങ്ങളു്നടത്തുന്നതെന്നുപറഞ്ഞതു്. പണു്ടതുകുറേക്കാലമയാളു്നടത്തി, ഇതോടെയിനിയതുപറ്റില്ല, കാരണം അയാളു് യഥാ൪ത്ഥത്തിലെങ്ങനെയുള്ളയൊരുത്തനാണെന്നു് ജനങ്ങളിതോടെമനസ്സിലാക്കിക്കഴിഞ്ഞു- വീട്ടിലു്ക്കയറ്റാനും വിശ്വസിക്കാനുംകൊള്ളാത്തവനാണെന്നയവരുടെ വിലയിരുത്തലിലാണാത്തെറി.
Written on 29 March 2022 and first published on: 09 April 2022
No comments:
Post a Comment