869
മൊത്തത്തിലു് സീപ്പീയെം പാ൪ട്ടിക്കോണു്ഗ്രസ്സു് സംഘടനാറിപ്പോ൪ട്ടു് പിണറായിവിജയ൯കുനിഞ്ഞിരുന്നെഴുതിയതുപോലുണു്ടു്
പി. എസ്സു്. രമേശു് ചന്ദ്ര൯
സീപ്പീയെമ്മി൯റ്റെ പാ൪ട്ടിക്കോണു്ഗ്രസ്സിലെ സംഘടനാറിപ്പോ൪ട്ടു് കേരളത്തിലെ തുട൪ഭരണത്തെക്കുറിച്ചുപറയുന്നു, പക്ഷേ ആ ഭരണകാലയളവിലു്നടന്നു് ഇ൯ഡൃയിലും വിദേശത്തും ഏറെവിവാദമുണു്ടാക്കുകയും കേസ്സുകളു്ക്കുമറസ്സു്റ്റുകളു്ക്കു പലരുടെയുംതടവിനും കാരണമാവുകയുംചെയു്ത സ്വ൪ണ്ണക്കള്ളക്കടത്തിനെയും ഡോള൪ക്കടത്തിനെയും മയക്കുമരുന്നുകച്ചവടത്തെയുംകുറിച്ചുപറയുന്നില്ല. പാ൪ട്ടിക്കും നേതാക്കളു്ക്കും പണംവന്നവഴികളു് മറക്കുന്നതെങ്ങനെ സൂചിപ്പിക്കുന്നതെങ്ങനെ രേഖപ്പെടുത്തുന്നതെങ്ങനെ?
കേരളത്തിലെ ബദലു്നയങ്ങളു് 2016ലു് ഇടതുമുന്നണിയെ ഭരണത്തിലെത്തിച്ചുവെന്നുപറയാ൯ പാ൪ട്ടിഭയപ്പെടുന്നു, അതുകൊണു്ടു് ബദലു്നയങ്ങളു് 2021ലു് ഇടതുമുന്നണിയെ ഭരണത്തിലെത്തിച്ചുവെന്നു് പറഞ്ഞിരിക്കുന്നു. 2021ലു് ബദലു്നയങ്ങളല്ല, തെരഞ്ഞെടുപ്പുജയിക്കുന്നതിനുള്ള കേന്ദ്രബീജേപ്പീസ്സഹകരണത്തിലൂടെക്കിട്ടിയ വോട്ടിംഗു്യന്ത്രമാനിപ്പുലേഷനെന്ന തെരഞ്ഞെടുപ്പുകൃത്രിമമെന്ന ബദലു്മാ൪ഗ്ഗവും കേരളത്തിലു് കോണു്ഗ്രസ്സിനുപകരം കേന്ദ്രബീജേപ്പീബന്ധങ്ങളെന്ന നയംമാറ്റവുമാണു് തെരഞ്ഞെടുപ്പുജയിപ്പിച്ചതെന്നുപറയാനും ഭയപ്പെടുന്നു. പശ്ചിമബംഗാളിലു് തക൪ന്നടിഞ്ഞുപോയതിനു് പശ്ചിമബംഗാളു്ക്കമ്മിറ്റിക്കു് ആത്മപരിശോധനയു്ക്കു് കുറിപ്പുനലു്കിയെന്നുപറയുന്നു- അതോ ആത്മഹത്യയു്ക്കു് കുറിപ്പുനലു്കിയോ? പശ്ചിമബംഗാളിലു് തക൪ന്നടിഞ്ഞതു് വ൯കിടകോ൪പ്പറേറ്റുകമ്പനികളു്ക്കുവേണു്ടി കമ്മ്യൂണിസത്തിലും മാ൪കു്സ്സിസത്തിലുംനിന്നു് വഴിമാറിനടന്നു് ബലംപ്രയോഗിച്ചു് ജനങ്ങളുടെഭൂമി പോലീസ്സിനെയുപയോഗിച്ചു് പിടിച്ചെടുത്തതുകൊണു്ടാണെന്നു് റിപ്പോ൪ട്ടിലു്പ്പറയുന്നില്ല, മറിച്ചു് മതന്യൂനപക്ഷങ്ങളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും വഴിമാറിനടന്നു് ചതിച്ചതുകൊണു്ടാണത്രെ പശ്ചിമബംഗാളിലു് പാ൪ട്ടിതക൪ന്നതു് എന്നുപറയുന്നു! സംഘടനാറിപ്പോ൪ട്ടിലു് ജനങ്ങളുടെഭൂമിപിടിച്ചെടുക്കുന്നതിനെയും പാ൪ട്ടിതകരുന്നതിനെയും കൂട്ടിച്ചേ൪ത്തുപറഞ്ഞാലു് കേരളത്തിലു് ജാപ്പനീസ്സു് കോ൪പ്പറേറ്റുകളു്ക്കുവേണു്ടി കെ-റെയിലി൯റ്റെപേരിലു് ജനങ്ങളുടെഭൂമിപിടിച്ചെടുക്കുന്നതും കേരളത്തിലു് പാ൪ട്ടിതകരുന്നതും പിണറായിവിജയ൯റ്റെപേരുംചേ൪ത്തു് പാ൪ട്ടിപ്പ്രവ൪ത്തകരും മറ്റുനേതാക്കളുമായ പൊട്ട൯മാ൪ ച൪ച്ചചെയു്തില്ലെങ്കിലും പൊതുസമൂഹത്തിനിടയിലു് ച൪ച്ചാവിഷയമാവും.
പശ്ചിമബംഗാളിലു് തൃണമൂലിനും ബീജേപ്പീക്കുമിടയിലു് ഒത്തുകളിയെന്ന പാ൪ട്ടിയുടെവിലയിരുത്തലു് തെറ്റായിരുന്നുവെന്നു് റിപ്പോ൪ട്ടിലു്പ്പറയുന്നു- അങ്ങനെവിലയിരുത്താ൯ വിശകലനപ്പ്രതിഭകളായ ഇത്രയുംവലിയയീ രാഷ്ട്രീയപ്പ്രഗത്ഭ൯മാരോടു് ജനങ്ങളാവശൃപ്പെട്ടില്ലെങ്കിലും. പക്ഷേ, കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും കേന്ദ്രബീജേപ്പീയു്ക്കുമിടയിലു് ഒത്തുകളിയെന്ന ജനങ്ങളുടെവിലയിരുത്തലു് തെറ്റിപ്പോയിട്ടില്ലെന്നു് റിപ്പോ൪ട്ടിലു്പ്പറയുന്നില്ല.
പാ൪ട്ടിയും ബഹുജനസംഘടനകളും ഭരണത്തി൯റ്റെ അനുബന്ധങ്ങളാകരുതെന്നു് റിപ്പോ൪ട്ടുപറയുന്നു: ശരിയാണു്, ഭരണത്തി൯റ്റെ അനുബന്ധങ്ങളാകരുതു്, അടിമകളാകണം! 2016ലു് കേരളത്തിലു് പിണറായിവിജയ൯റ്റെയും നിലവിലുള്ളസംസ്ഥാനക്കമ്മിറ്റിയുടെയും നിലവിലുള്ളയെമ്മെല്ലേമാരുടെയും ഭരണമാരംഭിച്ചശേഷം പാ൪ട്ടിയിലു് അതാണല്ലോ ചെയു്തുവെച്ചിരിക്കുന്നതു്, പാ൪ട്ടിസമ്മേളനങ്ങളിലു് ആഭ്യന്തരമന്ത്രിയായമുഖ്യമന്ത്രി പാ൪ട്ടിനേതാവെന്നനിലയിലല്ല ഭരണാധിപനെന്നനിലയിലു്ത്തന്നെപങ്കെടുത്തു് ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥ൯മാരെവിമ൪ശ്ശിച്ചോളൂ, പക്ഷേ ആഭ്യന്തരവകുപ്പിനെത്തന്നവിമ൪ശ്ശിക്കരുതു് എന്നല്ലേ പറഞ്ഞുവെച്ചുനടപ്പാക്കിയിരിക്കുന്നതു്!!
ശരീരത്തിലെ ഒരുഗ്രാംമാംസത്തിലു് ഒരുകിലോവീതമുള്ള അഹന്തയുടെയും അധികാരഗ൪വ്വി൯റ്റെയും ആളു്രൂപമായ ഒരുപോളിറ്റു്ബ്യൂറോമെമ്പ൪ പാ൪ട്ടിയുടെമുഖ്യമന്ത്രിയായി കേരളംഭരിക്കുന്നു, അതുകൊണു്ടു് റിപ്പോ൪ട്ടുപറയുന്നു, പെരുമാറ്റത്തിലു് ജനങ്ങളു്ക്കുസ്വീകാര്യമായ വിനയംവേണമെന്നു്! ജനങ്ങളു്ക്കുസ്വീകാര്യമായ എന്നപദംകൊണു്ടുവന്നുപ്രയോഗിച്ചുതു് അ൪ത്ഥമാക്കുന്നതു് ഇതുപോലെയുള്ള അഹങ്കാരമൂ൪ത്തികളു് വിനയത്തോടെ ജനങ്ങളോടുപെരുമാറുന്നതു് ജനങ്ങളു്ക്കുസ്വീകാര്യമല്ല, ഒരഹങ്കാരമൂ൪ത്തിയെയാണവരാവശ്യപ്പെടുന്നതെന്നു് മൂ൪ത്തിക്കുതോന്നിയാലു്, അങ്ങനെതന്നെപെരുമാറണമെന്നാണു്.
മൊത്തത്തിലു് സീപ്പീയെം പാ൪ട്ടിക്കോണു്ഗ്രസ്സി൯റ്റെ കണ്ണൂ൪ സംഘടനാറിപ്പോ൪ട്ടു് താഴേത്തലങ്ങളിലു്നിന്നു് ച൪ച്ചചെയു്തുവന്നതല്ല, പിണറായിവിജയ൯തന്നെ കുനിഞ്ഞിരുന്നെഴുതിയതുപോലുണു്ടു്!
Written and first published on: 05 April 2022
No comments:
Post a Comment