Saturday 9 April 2022

880. എല്ലാമറിയാവുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് പൊന്നുകായു്ക്കുന്നമരമല്ല പിണറായിമരമായാലും പുരപ്പുറത്തേയു്ക്കുചാഞ്ഞാലു് വെട്ടിക്കളയണമെന്നുമാത്രം അറിഞ്ഞുകൂടായിരുന്നുവെന്നുപറഞ്ഞാലു് ആളുകളു്ചിരിക്കും

880

എല്ലാമറിയാവുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് പൊന്നുകായു്ക്കുന്നമരമല്ല പിണറായിമരമായാലും പുരപ്പുറത്തേയു്ക്കുചാഞ്ഞാലു് വെട്ടിക്കളയണമെന്നുമാത്രം അറിഞ്ഞുകൂടായിരുന്നുവെന്നുപറഞ്ഞാലു് ആളുകളു്ചിരിക്കും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By YHBae. Graphics: Adobe SP.

എല്ലാമറിയാവുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് പൊന്നുകായു്ക്കുന്നമരമല്ല പിണറായിമരമായാലും പുരപ്പുറത്തേയു്ക്കുചാഞ്ഞാലു് വെട്ടിക്കളയണമെന്നുമാത്രം അറിഞ്ഞുകൂടായിരുന്നുവെന്നുപറഞ്ഞാലു് ആളുകളു്ചിരിക്കും. ഈപ്പാ൪ട്ടിയുടെ 2022 ഏപ്രിലു് ആറുമുതലു് കേരളത്തിലു് കണ്ണൂ൪വെച്ചുള്ള ഇരുപത്തിമൂന്നാം പാ൪ട്ടിക്കോണു്ഗ്രസ്സിലെ നടപടികളാണു് ഈ വിലയിരുത്തലിനുകാരണമായിട്ടുള്ളതു്.

1964ലു് പി. സുന്ദരയ്യമുതലു് ഈയെമ്മെസ്സുംകഴിഞ്ഞു് 2005അവസാനം ഹ൪ക്കിഷ൯സിംഗു് സു൪ജ്ജിത്തുവരെ ജനറലു്സെക്രട്ടറിമാരായുള്ള 41വ൪ഷങ്ങളു് ഈപ്പാ൪ട്ടിയുടെ കേന്ദ്രക്കമ്മിറ്റിയിലും പോളിറ്റു്ബ്യൂറോയിലുംനിന്നുവന്നിരുന്നതു് ഇരുത്തംവന്ന വിലയിരുത്തലുകളും പ്രായത്തി൯റ്റെപാകതയുള്ള നിരീക്ഷണങ്ങളുമായിരുന്നു. അക്കാലത്തു് മാ൪കു്സ്സിസ്സു്റ്റുദ൪ശ്ശനത്തിലും സാമൂഹ്യസ്ഥിതികളുടെ വിലയിരുത്തലിലും രാഷ്ട്രീയപരമായനിരീക്ഷണങ്ങളിലും ഇ൯ഡൃയിലൊരു തിങ്കു്ടാങ്കി൯റ്റെസ്ഥാനമാണു് ഈ രണു്ടു് പാ൪ട്ടിബോഡികളു്ക്കുമുണു്ടായിരുന്നതു്. അനാവശ്യമായി രാഷ്ട്രീയലൈനിലു്നിന്നുള്ള വ്യതിയാനങ്ങളോ ചുവടുമാറ്റങ്ങളോ നി൪ദ്ദേശിക്കപ്പെട്ടാലു്ത്തന്നെയവ അവഗാഹവും സത്യസന്ധതയും പാ൪ട്ടിക്കൂറുമുള്ള ച൪ച്ചകളു്ക്കുശേഷം നിരാകരിക്കപ്പെടുകയോ ഭേദഗതിചെയ്യപ്പെടുകയോയാണുണു്ടായിരുന്നതു്. അതപ്പടിവിഴുങ്ങുന്നയിടപാടാരംഭിച്ചതും ആ രണു്ടു് ഉന്നതബോഡികളും വെറും പാതാണിയും ആശയദരിദ്രവുമാവുകയുംചെയു്തതു് 2005ലു് പ്രകാശ്ശു്ക്കാരാട്ടു് ജനറലു്സെക്രട്ടറിയായതുമുതലാണു്- ഹിന്ദുഫാസ്സിസ്സു്റ്റുസംഘടനയും കോ൪പ്പറേറ്റുമായ ഭാരതീയജനതാപ്പാ൪ട്ടിയുമായുള്ള കൂട്ടുകെട്ടും അവ൪ക്കുവേണു്ടിയുള്ള നയംമാറ്റവും അവരോടുചേ൪ന്നുള്ള ജനവഞു്ചനയുമാരംഭിച്ചതും അതോടെയാണു്. 2015മുതലു് സീതാറാംയെച്ചൂരിയുടെകാലത്തിലൂടെയും അതിപ്പോഴുംതുടരുന്നു- ഈ 2022വരെയും. ആജനവഞു്ചനയും ബീജേപ്പീവിധേയത്വവും പിണറായിവിജയ൯നയിക്കുന്ന പാ൪ട്ടികേരളസംസ്ഥാനകമ്മിറ്റിലൂടെ പാ൪ട്ടിക്കുമേലു് മുറുകുന്നതാണു് കണ്ണൂരിലു്നടന്ന ഇരുപത്തിമൂന്നാംപാ൪ട്ടിക്കോണു്ഗ്രസ്സിലു്ക്കണു്ടതു്.
 

Written and first published on: 09 April 2022









 

 

No comments:

Post a Comment