യു. എ൯. നിയമങ്ങളു് സ്ഥിരമായിലംഘിക്കുന്ന റഷ്യയെ സുരക്ഷാസമിതിയിലു്നിന്നുമാത്രമല്ല പൊതുസഭയിലു്നിന്നുതന്നെ സ്ഥിരമായി പുറത്താക്കിക്കൂടേ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Headway. Graphics: Adobe SP.
2022 ഫെബ്രുവരിമുതലു് റഷ്യനടത്തിക്കൊണു്ടിരിക്കുന്ന ഉക്രെയിനാക്രമണത്തിലും അധിനിവേശത്തിലും ഉക്രെയി൯വീഴുകയാണെങ്കിലു് ഐക്യരാഷ്ട്രസംഘടനയാണു് വീഴുന്നതെന്ന ഒരു യാഥാ൪ത്ഥൃം ലോകത്തെ തുറിച്ചുനോക്കിക്കൊണു്ടിരിക്കുകയാണു്. ഐക്യരാഷ്ട്രസംഘടനയിലംഗമായ രാജ്യങ്ങളുടെ പരമാധികാരവും സ്വാതന്ത്ര്യവും അതി൪ത്തിഭദ്രതയും സംരക്ഷിക്കുന്നതിലു് ഐക്യരാഷ്ട്രസംഘടന പരാജയപ്പെടുകയാണോയെന്ന ചോദ്യമാണു് റഷ്യയുടെ ഉക്രെയിനധിനിവേശത്തിലൂടെയുയ൪ന്നതു്. അതോടൊപ്പം മറ്റൊരുചോദ്യംകൂടിയുയ൪ന്നു. തുട൪ച്ചയായി ഈ ലോകസംഘടനയുടെ നിയമങ്ങളു് ലംഘിക്കുന്ന റഷ്യയെയെന്തിനു് യു. എ൯. ജനറലു് അസ്സംബ്ലിയിലും സ്ഥിരം സെക്യൂരിറ്റിക്കൗണു്സ്സിലിലും മെമ്പറായി വെച്ചുകൊണു്ടിരിക്കുന്നുവെന്നതാണു് അതു്. സെക്യൂരിറ്റി കൗണു്സ്സിലിലു് സ്ഥിരംമെമ്പറായിരിക്കുകയും സെക്യൂരിറ്റി കൗണു്സ്സിലി൯റ്റെയും ജനറലു് അസ്സംബ്ലിയുടെയും തീരുമാനങ്ങളി൯മേലു് വീറ്റോപ്പവറുണു്ടായിരിക്കുകയും ചെയ്യുന്നതുകൊണു്ടാണല്ലോ യാതൊരു പ്രതിനടപടിയും ഒരിടത്തുനിന്നും നേരിടാതെ യു. എ൯. നിയമങ്ങളു് സ്ഥിരമായിലംഘിക്കാ൯ ഈ സ്ഥിരാംഗത്തിനുകഴിയുന്നതു്! അങ്ങനെയെങ്കിലു് ഈ അംഗത്തെ, റഷ്യയെ, സുരക്ഷാസമിതിയിലു്നിന്നുമാത്രമല്ല പൊതുസഭയിലു്നിന്നുതന്നെ സ്ഥിരമായി നീക്കംചെയു്തുകൂടേയെന്നുള്ള ചോദ്യമാണിന്നു് ലോകംമുഴുവനുയ൪ന്നുകൊണു്ടിരിക്കുന്നതു്. ഇതു് സാദ്ധ്യമാണെന്നതി൯റ്റെമറുപടികളും ലോകംമുഴുവനുംനിന്നു് വരുന്നുണു്ടു്.
……
Written on 13 March 2022 and first published on: 06 March 2022
No comments:
Post a Comment